ബംഗാളി സിനിമ നടി തൂങ്ങി മരിച്ചു നിലയിൽ.
10:08 am 8/2/2017 കോൽക്കത്ത: ബംഗാളി സിനിമ, സീരിയൽ താരം ബിതസ്ത സാഹയെ(28) തെക്കൻ കോൽക്കത്തയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയിൽ ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾ പോയി വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ പൂട്ട് പൊളിച്ച് അകത്തു കയറുകയായിരുന്നു. കൈ ഞരന്പുകൾ മുറിഞ്ഞു രക്തം വാർന്നൊലിച്ച നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ചിലനാളുകളായി ഫ്ളാറ്റിൽ തനിയെ താമസിക്കുകയായിരുന്നു സാഹ. ബന്ധുക്കൾ പലതവണ വിളിച്ചിട്ടും ഫോണും എടുത്തിരുന്നില്ല. ഇതേത്തുടർന്ന് ഫ്ളാറ്റിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. Read more about ബംഗാളി സിനിമ നടി തൂങ്ങി മരിച്ചു നിലയിൽ.[…]










