മണിപ്പൂരിൽ ഇറോം ശർമിള മത്സരിക്കും.

08:29 am 7/2/2017 ഇംഫാല്‍: മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഒക്റാം ഇബോബി സിങ്ങിനെതിരെ മണിപ്പൂരിന്‍െറ ഉരുക്കുവനിത ഇറോം ശര്‍മിള മത്സരിക്കും. പീപ്ള്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് (പി.ആര്‍.ജെ.എ) ബാനറിലായിരിക്കും തൗബാല്‍ മണ്ഡലത്തില്‍ ഇവര്‍ ഇബോബി സിങ്ങുമായി ഏറ്റുമുട്ടുക. സംസ്ഥാനത്തെ പ്രത്യേക സൈനിക സായുധാധികാര നിയമത്തിനെതിരെ (അഫ്സ്പ) ഒന്നരപതിറ്റാണ്ടിലേറെ നീണ്ട നിരാഹാരപോരാട്ടത്തിനൊടുവില്‍ കടുത്ത നിശ്ചയദാര്‍ഢ്യവുമായാണ് അവര്‍ രാഷ്ട്രീയഗോദയില്‍ ഇറങ്ങുന്നത്. ലോകത്തില്‍തന്നെ സമാനതകള്‍ ഇല്ലാത്ത ഈ സമരത്തില്‍നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ മണിപ്പൂരിന്‍െറ മുഖ്യമന്ത്രി പദം എന്ന തന്‍െറ ലക്ഷ്യം അവര്‍ Read more about മണിപ്പൂരിൽ ഇറോം ശർമിള മത്സരിക്കും.[…]

ശശികല നടരാജന്‍െറ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍.

08:39 pm 6/2/2017 ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല നടരാജന്‍െറ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. അനധികൃത സ്വത്തുസമ്പാദനകേസില്‍ ഒരാഴ്ചക്കകം സുപ്രീംകോടതി വിധി പറയാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. തമിഴ്നാടിന്‍െറ അധികചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ അറ്റോണി ജനറലിനോട് നിയമോപദേശം തേടി. ഡല്‍ഹിയില്‍നിന്ന് ചൊവ്വാഴ്ച ചെന്നൈയിലത്തൊനിരുന്ന ഗവര്‍ണര്‍ യാത്ര മാറ്റി മുംബൈക്ക് പോയി. സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ സമയം നല്‍കിയിട്ടുമില്ല. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മദ്രാസ് സര്‍വകലാശാല ശതാബ്ദി മന്ദിരത്തില്‍ സത്യപ്രതിജ്ഞക്ക് ഒരുക്കം നടക്കുന്നതിനിടെയാണ് നാടകീയ നീക്കങ്ങള്‍. മുഖ്യമന്ത്രിസ്ഥാനത്തുനിന്നുള്ള ഒ. പന്നീര്‍സെല്‍വത്തിന്‍െറ Read more about ശശികല നടരാജന്‍െറ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍.[…]

ഒ. പന്നീർസെൽവത്തിന്‍റെ രാജി ഗവർണർ സ്വീകരിച്ചു

3:30 pm 6/2/2017 ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിന്‍റെ രാജി ഗവർണർ സ്വീകരിച്ചു. ജയലളിതയുടെ തോഴിയും അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായ ശശികലക്ക് മുഖ്യമന്ത്രി പദത്തിലെത്താൻ വഴിയൊരുക്കിക്കൊണ്ട് പന്നീർസെൽവം ഇന്നലെയാണ് ഗവർണർക്ക് രാജി സമർപ്പിച്ചത്. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന് രാജിക്കത്ത് അയച്ചുകൊടുക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് വിശദീകരണം. രാജി സ്വീകരിച്ച ഗവർണർ കാവൽ മുഖ്യമന്ത്രിയായി തുടരാൻ പന്നീർസെൽവത്തോട് നിർദേശിച്ചിട്ടുണ്ട്. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇന്നലെ ജയലളിതയുടെ തോഴിയും അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായ ശശികല Read more about ഒ. പന്നീർസെൽവത്തിന്‍റെ രാജി ഗവർണർ സ്വീകരിച്ചു[…]

ശശികല തമിഴ്​നാട്​ മുഖ്യമന്ത്രിയാകുന്നതിനെ എതിർത്ത്​ ശശികല പുഷ്​പ.

12:28 pm 6/2/2017 ചെന്നൈ: ജയലളിതയുടെ തോഴി വി.കെ ശശികല തമിഴ്​നാട്​ മുഖ്യമന്ത്രിയാകുന്നതിനെ എതിർത്ത്​ എ.​െഎ.എ.ഡി.എം.കെ പുറത്താക്കിയ രാജ്യസഭ എം.പി ശശികല പുഷ്​പ. ശശികലക്ക്​ ക്രിമിനൽ പശ്​ചാത്തലമുണ്ടെന്ന്​ ആരോപിച്ചാണ്​ എതിർപ്പ്​. ശശികലയെ മുഖ്യമന്ത്രിയായി നിർദ്ദേശിച്ചത്​ തെറ്റാണ്​. അവർക്ക്​ ക്രിമിനൽ പശ്​ചാത്തലമുണ്ട്​. അവർക്കെതിരായ കേസുകളിൽ വിധി വന്നിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തമിഴ്​നാട്​ ഗവർണർ വിദ്യാസാഗർ റാവുവിനും അയച്ച കത്തിൽ ശശികല പുഷ്​പ ആരോപിക്കുന്നു. ജയലളിതക്കും ശശികലക്കുമെതിരെയുള്ള അനധികൃത സ്വത്ത്​ സമ്പാദന കേസാണ്​ എം.പി ചൂണ്ടിക്കാട്ടിയത്​. കേസിൽ ശശികല Read more about ശശികല തമിഴ്​നാട്​ മുഖ്യമന്ത്രിയാകുന്നതിനെ എതിർത്ത്​ ശശികല പുഷ്​പ.[…]

ഡൽഹിയിലെ മെട്രോ സ്​റ്റേഷന്​ സമീപം പൊലീസും കുറ്റവാളിയും തമ്മിൽ വെടിവെപ്പ്​

12:19 pm 6/2/2017 ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ മെട്രോ സ്​റ്റേഷന്​ സമീപം പൊലീസും കുറ്റവാളിയും തമ്മിൽ വെടിവെപ്പ്​. ഇന്ന്​ പുലർച്ചെയാണ്​ സംഭവം. 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച കുപ്രസിദ്ധ കുറ്റവാളി അക്​ബറുമായാണ്​ പൊലിസ്​ ഏറ്റുമുട്ടിയത്​. ഒടുവിൽ അക്​ബറിനെ പൊലീസ്​ കീഴടക്കി. നെഹ്​റു പ്ലേസിൽ മെട്രോ പ്രവർത്തനം തുടങ്ങുന്നതിനു മുമ്പായതിനാൽ ആർക്കും പരിക്കുകളില്ല. കുറ്റവാളികളെ കുറിച്ച്​ ലഭിച്ച സൂചനയനുസരിച്ചാണ്​ പൊലീസ്​ സ്​ഥലത്തെത്തിയത്​. പൊലീസിനെ കണ്ടയുടൻ അക്​ബറും സഹായിയും വെടിവെക്കാൻ തുടങ്ങിയെന്ന്​ പൊലീസ്​ പറയുന്നു. 13 റൗണ്ട്​ വെടിവെപ്പ്​ നടത്തി. Read more about ഡൽഹിയിലെ മെട്രോ സ്​റ്റേഷന്​ സമീപം പൊലീസും കുറ്റവാളിയും തമ്മിൽ വെടിവെപ്പ്​[…]

ബി.ജെ.പിയാണ് അധികാരത്തില്‍ തിരിച്ചത്തൊന്‍ അഖിലേഷിനെ നിര്‍ബന്ധിതനാക്കുന്നതെന്ന് പ്രധാനമന്ത്രി

08:33 am 6/2/2017 അലീഗഢ്: ബി.ജെ.പി തരംഗമാണ്, അധികാരത്തില്‍ തിരിച്ചത്തൊന്‍ ഏത് തൂണിലും അള്ളിപ്പിടിക്കാന്‍ അഖിലേഷിനെ നിര്‍ബന്ധിതനാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടുമെന്ന ഭീതിയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. സമാജ്വാദി പാര്‍ട്ടി സംസ്ഥാന വികസനത്തിനായി ഒന്നും ചെയ്തില്ളെന്നും അലീഗഢില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദി കുറ്റപ്പെടുത്തി. യു.പിയില്‍ ബി.ജെ.പി അധികാരത്തില്‍ തിരിച്ചത്തെിയാല്‍ വൈദ്യുതി, ക്രമസമാധാനം, റോഡുകള്‍ എന്നിവയെല്ലാം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഇതേ വേദിയിലത്തെിയപ്പോള്‍ മൈതാനത്തിന്‍െറ Read more about ബി.ജെ.പിയാണ് അധികാരത്തില്‍ തിരിച്ചത്തൊന്‍ അഖിലേഷിനെ നിര്‍ബന്ധിതനാക്കുന്നതെന്ന് പ്രധാനമന്ത്രി[…]

തവാങിലേക്ക്​ നോർത്ത്​ ഇൗസ്​റ്റ്​ ഫ്രണ്ടിയർ റെയിൽവേ ട്രെയിൻ സർ​വീസ്​ ആരംഭിക്കുന്നു.

05:50 pm 5/2/2017 തവാങ്​: അരുണാചൽപ്രദേശിലെ പ്രമുഖ വിനോദ സഞ്ചാര​ കേന്ദ്രമായ തവാങിലേക്ക്​ നോർത്ത്​ ഇൗസ്​റ്റ്​ ഫ്രണ്ടിയർ റെയിൽവേ ട്രെയിൻ സർ​വീസ്​ ആരംഭിക്കുന്നു. 10,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രമാണ്​ തവാങ്​. ചൈനയുമായി അതിർത്തി പങ്കിടുന്ന തവാങിലേക്ക്​ ട്രെയിൻ സർവീസ്​ ആരംഭിക്കുന്നത്​ ഗുണകരമാവുമെന്നാണ്​ റെയിൽവേയുടെ കണക്ക്​ കൂട്ടൽ. ട്രെയിൻ സർവീസ്​ ആരംഭിക്കുന്നതിനായുള്ള സർവേ നടപടികൾ അടുത്ത വർഷം ആരംഭിക്കും. 50,000 കോടി മുതൽ 70,000 കോടി വരെ ​െചലവ്​ വരുന്നതാണ്​ പുതിയ പദ്ധതിയെന്ന്​ റെയിൽവേ Read more about തവാങിലേക്ക്​ നോർത്ത്​ ഇൗസ്​റ്റ്​ ഫ്രണ്ടിയർ റെയിൽവേ ട്രെയിൻ സർ​വീസ്​ ആരംഭിക്കുന്നു.[…]

ആവണിയാപുരത്ത്​ നടത്തിയ ജെല്ലിക്കെട്ടിൽ 49 പേർക്ക്​ പരിക്ക്​.

05:33 pm 5/2/2017 മധുര: മധുരയിലെ ആവണിയാപുരത്ത്​ നടത്തിയ ജെല്ലിക്കെട്ടിൽ 49 പേർക്ക്​ പരിക്ക്​. 10 പേരുടെ പരിക്ക്​ ഗുരുതരമാണ്​. ​വിരണ്ട കാള ആളുകൾക്കിടയിലേക്ക്​ ഒാടിക്കയറിയതാണ്​ അപകടത്തിനിടയാക്കിയത്​. പലർക്കും തലക്കും പുറത്തുമാണ്​ പരിക്ക്​. ആഘോഷപൂർവം​ നടത്തിയ ജെല്ലിക്കെട്ടിൽ 1200 പേരാണ്​ പ​െങ്കടുത്തത്​. 950 കാളകളെയാണ്​ ജെല്ലിക്കെട്ടിനായി ഉപയോഗിച്ചത്​. മുൻ വർഷങ്ങളിൽ നിന്ന്​ വ്യത്യസ്​തമായി കാറും ട്രാക്​ടറും അടക്കമുള്ള വൻ സമ്മാനങ്ങളാണ്​ ​വിജയിക്കൾക്ക്​ നൽകുന്നത്​. ആയിരക്കണക്കിന്​ ആളുകൾ കാഴ്​ചക്കാരായും ഉണ്ടായിരുന്നു. ​നേരത്തെ തമിഴ്​നാട്​ സർക്കാർ ജെല്ലികെട്ടിന്​ അനുകൂലമായി ഒാർഡിനൻസ്​ Read more about ആവണിയാപുരത്ത്​ നടത്തിയ ജെല്ലിക്കെട്ടിൽ 49 പേർക്ക്​ പരിക്ക്​.[…]

മധുരയിലെ ആവണിപുരത്ത് ഇന്ന് ജല്ലിക്കട്ട്

08:52 am 5/2/2017 മധുര: തമിഴ്‌നാട്ടിലെ പ്രമുഖ ജല്ലിക്കട്ട് കേന്ദ്രമായ മധുരയിലെ ആവണിപുരത്ത് ഇന്ന് ജല്ലിക്കട്ട് നടക്കും. ജല്ലിക്കട്ട് പ്രക്ഷോഭത്തിന്റെ പ്രധാനകേന്ദ്രമായിരുന്ന ഇവിടെ, വിപുലമായ രീതിയില്‍ ആഘോഷം നടത്താനാണ് തീരുമാനം. അഞ്ഞൂറോളം കാളകള്‍ ജല്ലിക്കട്ടില്‍ അണിനിരക്കും. മുന്നൂറ് മത്സരാര്‍ഥികളാണ് ജല്ലിക്കട്ടില്‍ പങ്കെടുക്കുന്നത്. ഒട്ടേറെ ആളുകള്‍ കാണികളായി എത്തുമെന്നതിനാല്‍ ആവണിപുരത്ത് ജല്ലിക്കട്ടിനായി കനത്ത സുരക്ഷാസന്നാഹങ്ങളാണ് മധുര ജില്ലാ ഭരണകൂടം ഒരുക്കിയിരിയ്ക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്ന കാളകളുടെയും മത്സരാര്‍ഥികളുടെയും ആരോഗ്യനില പരിശോധിച്ചതായി മെഡിക്കല്‍ സംഘവും അറിയിച്ചു. ശിവഗംഗ ഉള്‍പ്പടെയുള്ള ജില്ലകളില്‍ കാണികള്‍ക്ക് Read more about മധുരയിലെ ആവണിപുരത്ത് ഇന്ന് ജല്ലിക്കട്ട്[…]

റാഗിങ്ങിനെതിരെ രണ്ടു വര്‍ഷം മുമ്പ് പരാതി നല്‍കിയ മലയാളി വിദ്യാര്‍ഥികള്‍ കത്തിക്കുത്തേറ്റ് ഗുരുതരാവസ്ഥയില്‍.

08:20 am 5/2/2017 ചെന്നൈ: റാഗിങ്ങിനെതിരെ രണ്ടു വര്‍ഷം മുമ്പ് പരാതി നല്‍കിയ മലയാളി വിദ്യാര്‍ഥികള്‍ കത്തിക്കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചെന്നൈയിലെ ആശുപത്രിയില്‍. സംഭവവുമായി ബന്ധപ്പെട്ട് മലയാളികളായ നാല് സീനിയര്‍ വിദ്യാര്‍ഥികളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍റ് ചെയ്തു. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ തിരുപ്പതി ദേശീയപാതക്ക് സമീപം പുതുചത്രത്തെ ഇന്‍റര്‍നാഷനല്‍ മാരിടൈം അക്കാദമിയിലാണ് സംഭവം. സ്വയംഭരണ സര്‍വകലാശാലയാണിത്. മൂന്നാം വര്‍ഷ മാരിടൈം എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ കണ്ണൂര്‍ ചെറുപുഴ സ്വദേശി അഖില്‍ രാമചന്ദ്രന്‍ (20), കൊച്ചി സ്വദേശി അഖില്‍ Read more about റാഗിങ്ങിനെതിരെ രണ്ടു വര്‍ഷം മുമ്പ് പരാതി നല്‍കിയ മലയാളി വിദ്യാര്‍ഥികള്‍ കത്തിക്കുത്തേറ്റ് ഗുരുതരാവസ്ഥയില്‍.[…]