15കാരിയെ പിഡിപ്പിച്ച ശേഷം വിറ്റു

04:09 pm 4/2/2017 ദില്ലിയിൽ 15കാരിയെ പിഡിപ്പിച്ച ശേഷം വിറ്റു. ചണ്ഡിഗറിൽ നിന്നു വഴി തെറ്റി ദില്ലിയിലെത്തിയ പെൺകുട്ടിയാണ് പിഡീപ്പിക്കപ്പെട്ടത്. നിസാമുദ്ദീൻ റെയിൽവേസ്റ്റേഷനിൽ വെള്ളം വിൽക്കുന്ന അർമാൻ എന്നയാൾ പീഡിപ്പിച്ച ശേഷം ഒരു സ്ത്രീയുടെ സഹായത്തോടെ പെൺകുട്ടിയെ രണ്ട് പേർക്ക് വിറ്റു. ഇവരിൽ നിന്ന രക്ഷപ്പെട്ട പെൺകുട്ടി ഇപ്പോൾ ദില്ലി വനിതാ കമ്മീഷന്റെ സംരക്ഷണയിലാണ്. വഴി തെറ്റിവന്ന പെൺകുട്ടിയെ 70,000 രൂപയ്‍ക്കു പപ്പുയാദവ് എന്നായാൾക്ക് വിറ്റുവെന്നും ഇയാൾ പെൺകുട്ടിയെ വിവാഹം ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി. ഇയാളിൽ നിന്നു Read more about 15കാരിയെ പിഡിപ്പിച്ച ശേഷം വിറ്റു[…]

തമിഴ്നാട് സര്‍ക്കാറിന്‍െറ ഉപദേഷ്ടാവ് സ്ഥാനം ഷീല ബാലകൃഷ്ണന്‍ ഒഴിഞ്ഞു.

11:22 pm 4/2/2017 ചെന്നൈ: തമിഴ്നാട് സര്‍ക്കാറിന്‍െറ ഉപദേഷ്ടാവ് സ്ഥാനം മലയാളിയായ ഷീല ബാലകൃഷ്ണന്‍ ഒഴിഞ്ഞു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ജയലളിതയുടെ വിശ്വസ്തയായി അറിയപ്പെട്ടിരുന്ന ഇവര്‍ തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറിയായിരുന്നു. ജയലളിത ആശുപത്രിയിലായിരുന്ന സമയത്ത് ഭരണ നിയന്ത്രണം ഷീലയുടെ കൈയിലായിരുന്നു.

ബംഗളൂരിൽ വെടിവെപ്പ് രണ്ടു പേർക്ക്​ പരിക്ക്.

03:55pm 3/2/2017 ബംഗളൂരു: ബംഗളൂരിനു സമീപം വെടിവെപ്പ്​ നടന്നതിനെ തുടർന്ന്​ സിറ്റിയിലും പരിസരത്തും പൊലീസ്​ അപായ സൂചന നൽകി. നഗര പ്രാന്ത പ്രദേശത്തു നടന്ന വെടിവെപ്പിൽ രണ്ടു പേർക്ക്​ പരിക്കേറ്റിരുന്നു. ബൈക്കിലെത്തിയ രണ്ടു പേർ അഗ്രിക്കൾച്ചർ പ്രൊഡ്യൂസ്​ മാർക്കറ്റ്​ കമ്മറ്റി (എ.പി.എം.സി)മേധാവി കെ. ശ്രീനിവാസി​െൻറ കാറിനു നേരെ വെടിവെക്കുകയായിരുന്നു. ട്രാഫിക്​ സിഗ്​നലിൽ കാറി​െൻറ വേഗത കുറഞ്ഞപ്പോഴാണ്​ വെടിവെപ്പ്​ നടന്നത്​. ​ വെടിവെപ്പിൽ ശ്രീനിവാസനും ഡ്രൈവർക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകമുൾപ്പെടെ ധാരാളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്​ Read more about ബംഗളൂരിൽ വെടിവെപ്പ് രണ്ടു പേർക്ക്​ പരിക്ക്.[…]

ഐഫോണുകളുടെ നിർമാണം ഇന്ത്യയിൽ ആരംഭിക്കുന്നു.

12:40 pm 3/2/2017 ബംഗളൂരു: ​ ആപ്പിളിനെ സ്വാഗതം ചെയ്​തു കൊണ്ട്​ കർണാടക സർക്കാർ കുറിപ്പ്​ പുറത്തിറക്കിയതോടെയാണ് അനിശ്​ചിതത്തിന്​ വിരാമമായത്​​ . ഇത്​ സംബന്ധിച്ച്​ വൈകാതെ തന്നെ ആപ്പിളുമായി ധാരണയിലെത്തുമെന്നാണ്​ സർക്കാർ അധികാരികളിൽ നിന്ന്​ ലഭിക്കുന്ന സൂചനകൾ. എപ്രിൽ അവസാനത്തോട്​ കൂടിയാവും ഐഫോണിന്റെ നിർമാണം ഇന്ത്യയിൽ ആരംഭിക്കുക. കർണാടകയിലെ വിവരസാങ്കേതിക വകുപ്പ്​ മന്ത്രി ആപ്പിളിനെ സ്വാഗതം ചെയ്​തുകൊണ്ടുള്ള കുറിപ്പ്​ ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്യുകയും ചെയ്​തു. പിന്നീട്​ അദ്ദേഹം പോസ്​റ്റ്​ പിൻവലിച്ചുവെങ്കിലും ആപ്പിൾ ഇന്ത്യയിലെത്തുമെന്നാണ്​ ഇപ്പോൾ പുറത്ത്​ വരുന്ന Read more about ഐഫോണുകളുടെ നിർമാണം ഇന്ത്യയിൽ ആരംഭിക്കുന്നു.[…]

കോൺഗ്രസ്​ ആരോപണത്തിന്​ മറുപടിയുമായി മനോഹർ പരീകർ.

09:59 am 3/2/2017 പനാജി: ഭൂമി രേഖകളിൽ നിയമവിരുദ്ധമായി മാറ്റം വരുത്തിയെന്ന കോൺഗ്രസ്​ ആരോപണത്തിന്​ മറുപടിയുമായിപ്രതിരോധമന്ത്രി മനോഹർ പരീകർ. മകനും ബിസിനസ്​ പങ്കാളിയും ചേർന്ന്​ വാങ്ങിയ ഭൂമിയുടെ രേഖകളിൽ മാറ്റം വരുത്തിയത്​ നിയമവി​േധയമായാണെന്നും പരീകർ പറഞ്ഞു. രേഖകളെല്ലാം കൃത്യമായി ഹാജരാക്കിയാൽ ഒരു ദിവസം കൊണ്ടുതന്നെ വാങ്ങിയ ഭൂമിയുടെ രേഖകളിൽ മാറ്റം വരുത്താമെന്ന്​ നിയമം പറയുന്നു. ഇതിൽ എന്താണ്​ അന്യായമായിട്ടുള്ളത്​. നിയമപരമായി മാറ്റം വരുത്തുക എന്നുള്ളത്​ ഒരാളു​ടെ മൗലിക അവകാശമാണെന്നും പരീകർ പറഞ്ഞു. മനോഹർ പരീകറി​െൻറ മകൻ അഭിജിത്​ Read more about കോൺഗ്രസ്​ ആരോപണത്തിന്​ മറുപടിയുമായി മനോഹർ പരീകർ.[…]

ബജറ്റ് നിര്‍ദേശം ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഒരിക്കല്‍ക്കൂടി വാതില്‍ തുറന്നുവെച്ചു

8:22 am 3/2/2017 ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനയുടെ കാര്യത്തില്‍ സുതാര്യത കൊണ്ടുവരുമെന്ന ബജറ്റ് നിര്‍ദേശം ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഒരിക്കല്‍ക്കൂടി വാതില്‍ തുറന്നുവെച്ചു. 2000 രൂപയില്‍ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് റൊക്കം പണമായി നല്‍കുന്നതിന് ബജറ്റില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണത്തിനെതിരായ ശക്തമായ നടപടികള്‍ സ്വീകരിച്ചുവെന്നു വരുത്താനുള്ള ശ്രമത്തിനപ്പുറം, വിഷയത്തോട് മോദി സര്‍ക്കാറിനുള്ള പ്രതിബദ്ധതയില്‍ വിവിധ കോണുകളില്‍നിന്ന് സംശയം ഉയര്‍ന്നുവന്നിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവന സുതാര്യമാക്കാനുള്ള നിര്‍ദേശത്തെ പിന്തുണക്കാതിരിക്കാന്‍ ഒരു പാര്‍ട്ടിക്കും സാധിക്കില്ല. അവരെ കള്ളപ്പണ പ്രോത്സാഹകരായി ചൂണ്ടിക്കാണിക്കാന്‍ ബി.ജെ.പിക്കും Read more about ബജറ്റ് നിര്‍ദേശം ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഒരിക്കല്‍ക്കൂടി വാതില്‍ തുറന്നുവെച്ചു[…]

ഇ. അഹമദിന്‍റെ മരണവിവരം മറച്ച് വച്ചെന്ന ആരോപണത്തിൽ സര്‍ക്കാറിനോട് വിശദീകരണം തേടി പ്രതിപക്ഷം

08:19 am 3/2/2017 ദില്ലി: ഇ അഹമദിന്‍റെ മരണവിവരം മറച്ച് വച്ചെന്ന ആരോപണത്തിൽ സർക്കാര്‍ നിലപാട് വ്യക്തമാക്കണണമെന്ന് പാര്‍ലമെന്‍റില്‍ ഇന്ന് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെടും. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്‍റേയും ലീഗിന്‍റേയും ഇടത് എംപിമാരുടേയും ആവശ്യം. പാര്‍ലമെന്‍റില്‍ വച്ച് കുഴഞ്ഞുവീണ ഒരു അംഗത്തിന്‍റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് മണിക്കൂറുകളോളം അവ്യക്തത ഉണ്ടായത് ദുരൂഹമാണെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാരുടെ നിലപാട്. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് എംപിമാര്‍ നോട്ടീസ് നല്‍കും.

ദയാനിധി മാരനെയും സഹോദരൻ കലാനിധി മാരനെയും കോടതി വെറുതെ വിട്ടു

06:22 pm 2/1/2017 ന്യൂഡൽഹി: എയർസെൽ–മാക്​സിസ്​ അഴിമതി കേസിൽ മുൻ ടെലികോം മന്ത്രിയായ ദയാനിധി മാരനെയും സഹോദരൻ കലാനിധി മാരനെയും കോടതി വെറുതെ വിട്ടു. ഡൽഹി പട്യാല ഹൗസ്​ കോടതിയാണ്​ ഇരുവരെയും വെറു​തേ വിട്ടത്​. തെളിവുകളുടെ അഭാവത്തിലാണ്​ കോടതിയുടെ നടപടി. മുൻ മന്ത്രി ദയാനിധി മാരൻ, സൺ നെറ്റ്​ വർക്ക്​ തലവൻ കലാനിധി മാരൻ, മാക്​സിസ്​ കമ്പനി ഉടമ ടി.അനന്തക​ൃഷ്​ണൻ, കമ്പനിയുടെ സീനിയർ എക്​സിക്യൂട്ടിവ്​ റാൽഫ്​ മാർഷൽ എന്നിവരെ പ്രതികളാക്കിയാണ്​ ​ സി.ബി.​െഎ കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചത്​. Read more about ദയാനിധി മാരനെയും സഹോദരൻ കലാനിധി മാരനെയും കോടതി വെറുതെ വിട്ടു[…]

യുവാവ് റോഡിൽ ചോര വാർന്നു ,സഹായംനൽകാതെ നാട്ടുകാർ ഫോട്ടോ എടുത്ത്​ രസിച്ചു

01:26 pm 2/1/2017 ബംഗളൂരു: റോഡിൽ ചോരവാർന്ന്​ കരയുന്ന യുവാവിന്​ സഹായം നൽകാതെ നാട്ടുകാർ ഫോട്ടോ എടുത്ത്​ രസിച്ചു. 25 മിനുട്ടോളം’ സഹായം ലഭിക്കാതെ കിടന്ന യുവാവിന്​ ഒരാൾ വെള്ളം നൽകി. ഒടുവിൽ ആശുപത്രിയിലെത്തിയപ്പോഴേക്കും അവൻ മരിച്ചു. ബംഗളൂരുവിൽ നിന്ന്​ 380 കിലോമീറ്റർ അകലെ കോപ്പലിലാണ്​ സംഭവം. സൈക്കിൾ യാത്രികനായ അൻവർ അലിയാണ്​ ദാരുണമായി മരിച്ചത്​. അലി​(18)യെ ബസ്​ ഇടിച്ച്​ വീഴ്​ത്തുകയും നിലത്തുവീണ അലിയുടെ ശരീരത്തിലൂടെ ബസ്​ കയറിയിറങ്ങുകയും ചെയ്​തിരുന്നു. ഗുരുതരപരിക്കേറ്റ അലിയുടെ ഫോ​േട്ടായും വിഡിയോയും എടുക്കാൻ​ Read more about യുവാവ് റോഡിൽ ചോര വാർന്നു ,സഹായംനൽകാതെ നാട്ടുകാർ ഫോട്ടോ എടുത്ത്​ രസിച്ചു[…]

ബജറ്റ്​ നനഞ്ഞ പടക്കമാണെന്ന്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.

04:13 PM 01/02/2017 ന്യൂഡൽഹി: ബജറ്റ്​ നനഞ്ഞ പടക്കമാണെന്ന്​ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തങ്ങൾ ഒരു വെടിക്കെട്ടായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്​ട്രീയ പാർട്ടികളുടെ ഫണ്ട്​ ശുദ്ധീകരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബജറ്റ്​ വാചക കസർത്ത്​ മാത്രമായിരുന്നെന്ന്​ കോൺഗ്രസ്​ വക്​താവ്​ മനീഷ്​ തിവാരി പറഞ്ഞു. തൊഴിൽ സാധ്യതകളെ കുറിച്ച്​ ബജറ്റിൽ പ്രഖ്യാപനങ്ങളില്ല. റെയിൽവേയെ വെറുതെ പരാമർശിച്ചു പോവുകയാണ്​ ചെയ്​തതെന്നും അദ്ദേഹം വ്യക്​തമാക്കി.