നജീബ് അഹ്മദിന്‍െറ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പൊലീസ് റെയ്ഡ്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് കാണാതായ നജീബ് അഹ്മദിന്‍െറ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പൊലീസ് റെയ്ഡ്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഉത്തര്‍പ്രദേശിലെ ബദായൂനിലുള്ള വീടുകളില്‍ റെയ്ഡ് നടത്തിയത്. വന്‍ സന്നാഹത്തോടെ എത്തിയ സംഘം വീട്ടുകാരെ കൈയേറ്റത്തിനിരയാക്കിയതായും ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം നജീബിന്‍െറ സുഹൃത്തിനെ പൊലീസ് ചോദ്യംചെയ്തിരുന്നു. എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തത്തെുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 15 മുതലാണ് നജീബിനെ ജെ.എന്‍.യു കാമ്പസില്‍നിന്ന് കാണാതാവുന്നത്. അതേസമയം, കുറ്റക്കാരായ എ.ബി.വി.പി പ്രവര്‍ത്തകരെ ഇതുവരെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തയാറായിട്ടില്ല. പൊലീസ് നടപടി തുടക്കത്തിലേ ഏകപക്ഷീയമാണെന്നുള്ള Read more about നജീബ് അഹ്മദിന്‍െറ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പൊലീസ് റെയ്ഡ്[…]

സുനന്ദ പുഷ്കറിന്റെ മരണ കാരണം വ്യക്തതയില്ലായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.

03:15 pm 28/1/2017 ദില്ലി: സുനന്ദ പുഷ്കറിന്റെ മരണ കാരണം അവ്യക്തമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച പുതിയ വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ടിലും കൂടുതല്‍ വിവരങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. സുനന്ദയുടെ ഫോണ്‍ സന്ദേശം കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ എയിംസിന്റെയും ഫെ‍ഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനാണ് ജൂണില്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചത്.രണ്ടാഴ്ച മുമ്പ് വിദഗ്ദ്ധ മെഡിക്കല്‍ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മരണകാരണത്തെകുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് Read more about സുനന്ദ പുഷ്കറിന്റെ മരണ കാരണം വ്യക്തതയില്ലായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.[…]

കേന്ദ്രബജറ്റിൽ സേവന നികുതി 18 ശതമാനമായി വർധിപ്പിക്കുമെന്ന്​ സൂചന

09:40 am 28/1/2017 ന്യൂഡൽഹി: കേന്ദ്രബജറ്റിൽ സേവന നികുതി 18 ശതമാനമായി വർധിപ്പിക്കുമെന്ന്​ സൂചന. കേന്ദ്ര സർക്കാറിനെ ഉദ്ധരിച്ച്​ ഹിന്ദുസ്ഥാൻ ടൈംസാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്തത്​​. ഉൽപ്പന്ന സേവന നികുതി നിലവിൽ വരുന്നതിന്​ മുന്നോടിയായി സേവന നികുതിയിൽ ഒരു ശതമാനത്തി​െൻറ വർധനയെങ്കിലും വരുത്താനാണ്​ കേന്ദ്രസർക്കാർ നീക്കം. ഉൽപ്പന്ന സേവന നികുതി ജൂലൈ ഒന്നിന്​ നടപ്പിലാക്കാൻ സംസ്ഥാനങ്ങളുമായി കേന്ദ്രസർക്കാർ ധാരണയായിട്ടുണ്ട്. ഉൽപ്പന്ന സേവന നികുതി നടപ്പിലായാൽ നികുതിയിൽ നിന്ന്​ ലഭിക്കുന്ന വരുമാനം കേന്ദ്രസർക്കാറിന്​ സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടി വരും. ബജറ്റിൽ Read more about കേന്ദ്രബജറ്റിൽ സേവന നികുതി 18 ശതമാനമായി വർധിപ്പിക്കുമെന്ന്​ സൂചന[…]

മലമ്പാമ്പുകളെ കണ്ടാല്‍ ഇനി ഫ്ളോറിഡക്കാര്‍ക്ക് വിളിക്കാന്‍ രണ്ട് ഇന്ത്യാക്കാരെ കിട്ടി.

09:22 am 28/1/2017 ചെന്നൈ: മലമ്പാമ്പുകളെ കണ്ടാല്‍ ഇനി ഫ്ളോറിഡക്കാര്‍ക്ക് വിളിക്കാന്‍ രണ്ട് ഇന്ത്യാക്കാരെ കിട്ടി. അമേരിക്കന്‍ സംസ്ഥാനമായ ഫ്ളോറിഡയുടെ ഭയമായ ബര്‍മീസ് മലമ്പാമ്പുകളെ പിടികൂടാന്‍ രണ്ട് തമിഴ് ആദിവാസികളുമായി 46 ലക്ഷംരൂപക്ക് കരാറില്‍ ഒപ്പിട്ടു. സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമായ ഇരുളറില്‍പെട്ട മാസി സാധ്യന്‍, വടിവേല്‍ ഗോപാല്‍ എന്നീ പാമ്പു പിടിത്തക്കാര്‍ രണ്ടുമാസം ഫ്ളോറിഡയില്‍ തങ്ങും. 68,888 യു.എസ് ഡോളര്‍ ഇവര്‍ക്ക് ലഭിക്കും. ഇരുവരും പരിശീലനവും പാരമ്പര്യവുള്ള വിദഗ്ധ പെരുമ്പാമ്പ് പിടിത്തക്കാരാണ്. രണ്ടാഴ്ചക്കുള്ളില്‍ 13 മലമ്പാമ്പുകളെ Read more about മലമ്പാമ്പുകളെ കണ്ടാല്‍ ഇനി ഫ്ളോറിഡക്കാര്‍ക്ക് വിളിക്കാന്‍ രണ്ട് ഇന്ത്യാക്കാരെ കിട്ടി.[…]

പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

07:34 PM 27/1/2017 ചണ്ഡീഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ പ്രഖ്യാപിച്ചു. മജീദയില്‍ നടന്ന റാലിയില്‍ നവ്ജ്യോത് സിംഗ് സിദ്ദു ഉള്‍പ്പടെയുള്ള നേതാക്കളെ സാക്ഷിയാക്കി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. പഞ്ചാബില്‍ പഞ്ചാബിയാകണം മുഖ്യമന്ത്രിയെന്ന നിര്‍ദ്ദേശത്തോടെയാണ് നാടകീയമായി അമരീന്ദര്‍ സിംഗ് ആയിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചത്. അധികാരത്തില്‍ വന്നാല്‍ മയക്ക് മരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നിയമമായിരിക്കും കോൺഗ്രസ് സർക്കാർ കൊണ്ടുവരുകയെന്ന് രാഹുല്‍ പറഞ്ഞു. മയക്കുമരുന്ന് മാഫിയ തലവന്‍ ബിക്രം സിംഗ് Read more about പഞ്ചാബില്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി[…]

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പാക്കാനാവില്ലെന്ന് സുപ്രീംകോടതി

01:13 p 27/1/2017 ന്യൂഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഗോവധ നിരോധനം നടപ്പാക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച് സമർപ്പിച്ച പൊതു താൽപര്യ ഹരജി സുപ്രീംകോടതി തള്ളി. അനധികൃതമായ കാലി കടത്തിനെതിരെ നേരത്തെ തന്നെ ഉത്തരവ് പുറപ്പെടുവിച്ചതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

11:18 am 27/1/2017 ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാകുന്നതോടെ പണം പിന്‍വലിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് സാധാരണ ഗതിയിലിലാക്കുമെന്നാണ് വിവരം. എസ്.ബിഐയുടെ സാമ്ബത്തിക ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി അവസാനമാകുമ്ബോഴേക്കും പിന്‍വലിച്ച പണത്തിന്റെ 88 ശതമാനവും വിപണിയിലെത്തും. ബാങ്ക് ഓഫ് മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള മറ്റ് പൊതുമേഖലാ ബാങ്കുകളും ഈ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നോട്ടുകളുടെ ലഭ്യത വര്‍ധിക്കുന്നതനുസരിച്ച്‌ നിന്ത്രണങ്ങളില്‍ ആര്‍.ബി.ഐ ഇളവ് വരുത്തിയിരുന്നു. Read more about നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.[…]

ബി.ജെ.പിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ.

10:33 AM 27/01/2017 മുംബൈ: ബി.ജെ.പിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മുംബൈ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ശിവസേന ഒറ്റക്ക്​ മൽസരിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഇനി സഖ്യവുമായി മുന്നോട്ട് പോകില്ല. ഈ നിമിഷം മുതൽ പോരാട്ടം ആരംഭിച്ചുവെന്നും പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് താക്കറെ പറഞ്ഞു. എൻ.സി.പി നേതാവ് ശരത്​ പവാറിന് പത്മവിഭൂഷൻ പുരസ്കാരം നൽകിയതിനു പിന്നാലെയാണ് ഉദ്ധവി​െൻറ തീരുമാനമെന്നത്​ ശ്രദ്ധേയമാണ്. ബി.ജെ.പി, എൻ.സി.പിയുമായി അടുക്കുന്നതി​െൻറ സൂചനയാണ് പുതിയ ഈ നീക്കമെന്നാണ് കരുതുന്നത്. 2014ലെ Read more about ബി.ജെ.പിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ.[…]

ലൈംഗിക ആരോപണങ്ങളെ തുടർന്ന് മേഘാലയ ഗവർണർ വി. ഷൺമുഖ നാഥൻ രാജിവെച്ചു. ലൈംഗിക ആരോപണങ്ങളെ തുടർന്ന് മേഘാലയ ഗവർണർ രാജിവെച്ചു.

10:30 am 27/01/2017 ഷില്ലോങ്: ലൈംഗിക ആരോപണങ്ങളെ തുടർന്ന് മേഘാലയ ഗവർണർ വി. ഷൺമുഖ നാഥൻ രാജിവെച്ചു. രാജ്ഭവൻ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ വാർത്താ എജൻസിയാണ് വാർത്ത പുറത്തുവിട്ടത്. 67-കാരനായ ഗവർണർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രാജ്ഭവൻ ജീവനക്കാർ രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർക്ക് കത്തയച്ചിരുന്നു. ഗവർണറെ നീക്കംചെയ്ത് രാജ്ഭവൻെറ അന്തസ്സ് പുനഃസ്ഥാപിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഏകദേശം നൂറോളം രാജ്ഭവൻ ജീവനക്കാരണ് പരാതിപ്പെട്ടത്. രാജ്ഭവനെ ലേഡീസ് ക്ലബ് ആക്കി ഗവർണർ മാറ്റിയെന്നായിരുന്നു പ്രധാന ആരോപണം. Read more about ലൈംഗിക ആരോപണങ്ങളെ തുടർന്ന് മേഘാലയ ഗവർണർ വി. ഷൺമുഖ നാഥൻ രാജിവെച്ചു. ലൈംഗിക ആരോപണങ്ങളെ തുടർന്ന് മേഘാലയ ഗവർണർ രാജിവെച്ചു.[…]

മോദി വീണ്ടും പ്രോട്ടോക്കോൾ ലംഘിച്ചു

12.49 AM 27/01/2017 ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ പ്രോട്ടോക്കോൾ മറികടന്നു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്പഥിലൂടെ നടന്നു. ആഘോഷപരിപാടികൾ വീക്ഷിക്കാനെത്തിയ പൊതുജനങ്ങളെ അഭിവാദ്യം ചെയ്യാനാണ് അദ്ദേഹം രാജ്പഥിലൂടെ കാൽനടയായി സഞ്ചരിച്ചത്. കഴിഞ്ഞവർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെയും മോദി ഇതേരീതിയിൽ പ്രോട്ടോക്കോൾ ലംഘനം നടത്തിയിരുന്നു. റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായ അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വീകരിക്കാനും മോദി പ്രോട്ടോക്കോൾ മറികടന്നിരുന്നു. ചൊവ്വാഴ്ച ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ അദ്ദേഹത്തെയും യുഎഇ സംഘത്തെയും സ്വീകരിക്കാൻ Read more about മോദി വീണ്ടും പ്രോട്ടോക്കോൾ ലംഘിച്ചു[…]