കാഷ്മീരിൽ കനത്ത മഞ്ഞു വീഴ്ച; മരിച്ച സൈനികരുടെ എണ്ണം 10 ആയി
12.26 AM 27/01/2017 ശ്രീനഗർ: കാഷ്മീരിൽ കനത്ത മഞ്ഞു വീഴ്ചയിൽ മരിച്ച സൈനികരുടെ എണ്ണം 10 ആയി. ഗുരെസിലെ കരസേനാ ക്യാമ്പിനു മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞു വീഴുകയായിരുന്നു. നാലു സൈനികരെ കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് വിവരങ്ങൾ.സംഭവത്തിൽ പ്രധാനമന്ത്രി നരേന്ത്ര മോദി ദുഖം രേഖപ്പെടുത്തി.










