ഡല്‍ഹിയിലെ കണ്ണായ സ്ഥലങ്ങള്‍ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് വീതംവെച്ച് മോദി സര്‍ക്കാര്‍

8:08 am 19/1/2017 ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കണ്ണായ സ്ഥലങ്ങള്‍ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് വീതംവെച്ച് മോദി സര്‍ക്കാര്‍. മുന്‍ യു.പി.എ സര്‍ക്കാര്‍ മരവിപ്പിച്ച ഉത്തരവ് പുന$സ്ഥാപിച്ചാണ് ആര്‍.എസ്.എസ്, ബി.ജെ.പി, അഖിലഭാരതീയ വിദ്യാര്‍ഥി പരിഷത്ത് എന്നിവയുമായി ബന്ധപ്പെട്ട സംഘടനകള്‍ക്കും മറ്റ് ആത്മീയ സംഘടനകള്‍ക്കും കോടികള്‍ വിലമതിക്കുന്ന ഭൂമി പതിച്ചുനല്‍കുന്നത്. ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗ്, റൗസ് അവന്യൂ, കോട്ല റോഡ്, ആ.കെ പുരം തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘടനകള്‍ക്ക് വഴിവിട്ട് ഭൂമി അനുവദിച്ചത്. വാജ്പേയ് സര്‍ക്കാറിന്‍െറ കാലത്താണ് 225 സംഘടനകള്‍ക്ക് Read more about ഡല്‍ഹിയിലെ കണ്ണായ സ്ഥലങ്ങള്‍ സംഘ്പരിവാര്‍ സംഘടനകള്‍ക്ക് വീതംവെച്ച് മോദി സര്‍ക്കാര്‍[…]

തന്‍െറ ആരോപണം ധനമന്ത്രാലയം സ്ഥിരീകരിച്ചിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

08:00 am 19/1/2017 ന്യൂഡല്‍ഹി: സുരക്ഷാനുമതി നിഷേധിച്ച കമ്പനിയാണ് ഡി ലാ റ്യു എന്ന തന്‍െറ ആരോപണം ധനമന്ത്രാലയം സ്ഥിരീകരിച്ചിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മേക് ഇന്ത്യ പദ്ധതിയിലും ഇന്ത്യ-ബ്രിട്ടന്‍ ടെക് സമ്മേളനത്തിലും ഇതേ കളങ്കിത കമ്പനിയെ എങ്ങനെ പങ്കാളിയാക്കി എന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ ഇനിയും മറുപടി പറഞ്ഞിട്ടില്ളെന്നും എ.ഐ.സി.സി വഴി പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു. കളങ്കിത കമ്പനിയായ ഡി ലാ റ്യുവിനെ കേന്ദ്രസര്‍ക്കാറിന്‍െറ മേക് ഇന്‍ ഇന്ത്യ അടക്കമുള്ള പദ്ധതികളില്‍ കേന്ദ്രസര്‍ക്കാര്‍ Read more about തന്‍െറ ആരോപണം ധനമന്ത്രാലയം സ്ഥിരീകരിച്ചിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി[…]

രാജ്യത്തിന്‍െറ പരമാധികാരം മാനിക്കണമെന്ന് ചൈനയോട് ഇന്ത്യ.

07:55 am 19/1/2017 ന്യൂഡല്‍ഹി: ഭൂപ്രദേശങ്ങളുടെ കാര്യത്തില്‍ രാജ്യത്തിന്‍െറ പരമാധികാരം മാനിക്കണമെന്ന് ചൈനയോട് ഇന്ത്യ. ഇന്ത്യയുടെ വളര്‍ച്ച ചൈനയുടെ ഉയര്‍ച്ചക്ക് വെല്ലുവിളിയായി കാണരുതെന്നും വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ ആവശ്യപ്പെട്ടു. ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച റെയ്സീന ഡയലോഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് അധീന കശ്മീരിലൂടെ കടന്നുപോകുന്ന ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് ഇന്ത്യയുടെ പരമാധികാരം ചൈന ബഹുമാനിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. സ്വന്തം പരമാധികാരത്തിന്‍െറ കാര്യത്തില്‍ അതിശ്രദ്ധ പുലര്‍ത്തുന്ന ചൈന ഇന്ത്യയോടും അതേ സമീപനം പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരു Read more about രാജ്യത്തിന്‍െറ പരമാധികാരം മാനിക്കണമെന്ന് ചൈനയോട് ഇന്ത്യ.[…]

ജല്ലിക്കെട്ട്; തമിഴ്‍നാട്ടില്‍ പ്രക്ഷോഭങ്ങള്‍ പടരുന്നു

6:25 pm 18/1/2017 ജല്ലിക്കെട്ട് നടത്താനനുവദിയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ തമിഴ്‍നാട്ടിലെങ്ങും വ്യാപിയ്ക്കുകയാണ്. മധുരയിലെ അളങ്കനല്ലൂരിൽ ജല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ സമരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് നാലായിരത്തോളം പേരാണ് ചെന്നൈ മറീനാ ബീച്ചിൽ തടിച്ചുകൂടിയിരിയ്ക്കുന്നത്. തിരുനെൽവേലിയുൾപ്പടെയുള്ള തെക്കൻ ജില്ലകളിൽ തുടർച്ചയായ നാലാം ദിവസവും പ്രക്ഷോഭങ്ങൾ തുടരുകയാണ്. ജല്ലിക്കെട്ട് ജൈവകൃഷിയെ പ്രോത്സാഹിപ്പിയ്ക്കുന്നതാണെന്നും തമിഴ്നാട്ടിൽ ഇന്ന് നടക്കുന്ന കർഷക ആത്മഹത്യകളില്ലാതാക്കാൻ ജല്ലിക്കെട്ട് തിരിച്ചുവന്നേ മതിയാകൂവെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ചൊവ്വാഴ്ച പുലർച്ചെ പ്രമുഖ ജല്ലിക്കെട്ട് കേന്ദ്രമായ അളങ്കനല്ലൂരിൽ നിന്ന് 220 ഗ്രാമീണരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെതിരെ പ്രതിഷേധവുമായാണ് Read more about ജല്ലിക്കെട്ട്; തമിഴ്‍നാട്ടില്‍ പ്രക്ഷോഭങ്ങള്‍ പടരുന്നു[…]

ആയുധം കൈവശംവച്ച കേസ്; സല്‍മാനെ കുറ്റവിമുക്തനാക്കി

6:18 pm 18/1/2017 ആയുധം കൈവശംവച്ചെന്ന കേസിൽ സല്‍മാന്‍ ഖാനെ കോടതി കുറ്റവിമുക്തനാക്കി . ജോധ്പൂർ സി.ജെ.എം കോടതിയാണ് കുറ്റവിമുക്തനാക്കിയത്. കാലാവധി കഴിഞ്ഞിട്ടും ലൈസന്‍സ് പുതുക്കാത്ത ആയുധം കൈവശം വെച്ചുവെന്നതായിരുന്നു സല്‍മാന്‍ഖാന് എതിരെയുള്ള കുറ്റം. 1998 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ജോധ്പൂരിലെ കങ്കാണി ഗ്രാമത്തില്‍ ‘ഹം സാഥ് സാഥ് ഹെ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നിരുന്നു. കൃഷ്മൃഗത്തെ വേട്ടയാടി, നിയമവിരുദ്ധമായി ആയുധം കൈയിൽവെച്ചു എന്നിങ്ങനെ നാല് കേസുകളാണ് സൽമാൻ Read more about ആയുധം കൈവശംവച്ച കേസ്; സല്‍മാനെ കുറ്റവിമുക്തനാക്കി[…]

കരച്ചില്‍ നിര്‍ത്താത്തതിന് രണ്ട് വയസുകാരനെ അമ്മ അടിച്ചുകൊന്നു

08:30 am 18/1/2017 ബംഗളുരു: വാശിപിടിച്ച് കരഞ്ഞ രണ്ടു വയസുള്ള മകനെ അമ്മ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച നടന്ന കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങള്‍ കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ലോകം അറിഞ്ഞത്. എം.ജി ഗാര്‍ഡന് സമീപം കസ്തൂരി ഭായ്-അറുമുഖം ദമ്പതികളുടെ മകന്‍ വിജയ് ആണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ജനുവരി ഒന്‍പതിനാണ് കുഞ്ഞിന്റെ അമ്മയുടെ സഹോദരന്‍ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ കുഞ്ഞ് നേരത്തെ മരിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തലയ്ക്കും ഹൃദയത്തിനും ശ്വാസകോശത്തിലും Read more about കരച്ചില്‍ നിര്‍ത്താത്തതിന് രണ്ട് വയസുകാരനെ അമ്മ അടിച്ചുകൊന്നു[…]

പന്ത്രണ്ട് വയസുകാരിയെ പ്രിന്‍സിപ്പലും മൂന്ന് അധ്യാപകരും കൂട്ടബലാത്സംഗം ചെയ്തു

08:29 am 18/1/2017 ബീഹാര്‍: പ്രായപൂര്‍ത്തിയാകാത്ത അഞ്ഞൂറിലധികം കുട്ടികളെ പീഡിപ്പിച്ചയാളെ പിടികൂടിയതിനു തൊട്ടുപിന്നാലെ ഉത്തരേന്ത്യയില്‍ നിന്നും മറ്റൊരു ഞെട്ടിക്കുന്ന പീഡനവാര്‍ത്തകൂടി. ബിഹാറില്‍ പന്ത്രണ്ടു വയസ്സുകാരിയായെ സ്‌കൂളില്‍വച്ച് കൂട്ടബലാത്സംഗം ചെയ്തതായാണ് പരാതി. പ്രിന്‍സിപ്പലും മൂന്ന് അധ്യാപകരും ചേര്‍ന്ന് കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാണ് അമ്മ നല്‍കിയ പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊതു അവധിയായ ഞായറാഴ്ച്ച മേലധികാരികളുടെ അനുവാദമില്ലാതെ പ്രിന്‍സിപ്പല്‍ പ്രവര്‍ത്തി ദിവസമായി പ്രഖ്യാപിച്ചിരുന്നു. പകരം വെള്ളിയാഴ്ച്ച അവധി നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സ്‌കുളിലെത്തിയ കുട്ടിയെ പ്രിന്‍സിപ്പാളും മൂന്നു Read more about പന്ത്രണ്ട് വയസുകാരിയെ പ്രിന്‍സിപ്പലും മൂന്ന് അധ്യാപകരും കൂട്ടബലാത്സംഗം ചെയ്തു[…]

രണ്ട്​ ​ ഐ.പി.എസ്​ ഉദ്യോഗസ്​ഥരോട്​ കേന്ദ്രസർക്കാർ സർവീസിൽ നിന്ന്​ വിരമിക്കാൻ ആവശ്യപ്പെട്ടു.

08:22 am 18/1/2017 ന്യൂഡൽഹി: മോശം സേവനത്തിന്റെ പേരിൽ രണ്ട്​ ​ ഐ.പി.എസ്​ ഉദ്യോഗസ്​ഥരോട്​ കേന്ദ്രസർക്കാർ സർവീസിൽ നിന്ന്​ വിരമിക്കാൻ ആവശ്യപ്പെട്ടു. രാജ്​ കുമാർ ദേവനാഗൻ, മായങ്ക്​ ശീൽ ചൗഹാൻ എന്നിവരോടാണ്​ സർക്കാർ വിരമിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്​. ഇരുവരും യഥാക്രമം 15,25 വർഷത്തെ സർവീസാണ്​​ പൂർത്തിയാക്കിയത്​. 1992ലെ ഛത്തീസ്​ഗഢ്​​​ കേഡറിലെ ഉദ്യോഗസ്​ഥനാണ്​ രാജ്​ കുമാർ ദേവനാഗാൻ. എ.ജി.എം.യു.ടി കേഡറിലെ 1998 ബാച്ചിലെ ഉദ്യോഗസ്​ഥനാണ്​ മായങ്ക്​ ശീൽ ചോഹാൻ. ഇവർ ഇപ്പോൾ ​േജാലി ചെയ്യുന്ന സംസ്​ഥാനങ്ങളുടെ അപേക്ഷ പരിഗണിച്ചാണ്​ കേന്ദ്ര Read more about രണ്ട്​ ​ ഐ.പി.എസ്​ ഉദ്യോഗസ്​ഥരോട്​ കേന്ദ്രസർക്കാർ സർവീസിൽ നിന്ന്​ വിരമിക്കാൻ ആവശ്യപ്പെട്ടു.[…]

രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെ കനത്ത പ്രതിഷേധം.

08:14 am 18/1/2017 ഹൈദരാബാദ്: ജാതിവിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെ കനത്ത പ്രതിഷേധം. അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍, സാമൂഹിക നീതി സംയുക്ത കര്‍മ സമിതി എന്നിവയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കാമ്പസിനകത്തെ രോഹിത് വെമുല സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. രോഹിതിന്‍െറ വിവിധ നിറങ്ങളില്‍ തീര്‍ത്ത മുഖചിത്രം പ്രതിഷേധസൂചകമായി കാമ്പസിലെമ്പാടും പതിച്ചിരുന്നു. നാടന്‍പാട്ടുകളടക്കമുള്ള സാംസ്കാരിക പരിപാടികളും പ്രതിഷേധത്തിന്‍െറ ഭാഗമായി അരങ്ങേറി. വെമുലയുടെ ജീവത്യാഗം Read more about രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ വിദ്യാര്‍ഥി സംഘടനകളുടെ കനത്ത പ്രതിഷേധം.[…]

സൈക്കിള്‍ ചിഹ്‌നം അഖിലേഷിന്

08:10 am 17/1/2017 ലക്‌നോ: ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാര്‍ത്ഥ സമാജ് വാദി പാര്‍ട്ടിയായി അംഗീകരിച്ച് സൈക്കിള്‍ ചിഹ്നം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. പാര്‍ട്ടിയിലെ ഭൂരിപക്ഷം അഖിലേഷിനൊപ്പമാണെന്ന് ബോധ്യമായ സാഹചര്യത്തിലാണിത്. അഖിലേഷ്-കോണ്‍ഗ്രസ് സഖ്യം രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. അതേസമയം മകനെതിരെ മത്സരിക്കാന്‍ പോലും മടിക്കില്ലെന്ന് മുലായം സിംഗ് യാദവ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയിലെ ഭിന്നതയില്‍ രണ്ടു കാര്യങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചത്. ഒന്ന് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായോ. രണ്ട് അങ്ങനെയെങ്കില്‍ സൈക്കിള്‍ Read more about സൈക്കിള്‍ ചിഹ്‌നം അഖിലേഷിന്[…]