ശാരീരിക ബന്ധം നിഷേധിച്ചു; പതിനാറുകാരിക്ക് ഭർത്താവിന്റെ വക്കീൽ നോട്ടീസ്
12.27 AM 13/10/2017 ഹൈദരാബാദ്: ഭർത്താവിന് ശാരീരിക ബന്ധം നിഷേധിച്ചതിന് പതിനാറുകാരിക്ക് വക്കീൽ നോട്ടീസ്. ഹൈദരാബാദിലാണ് സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. എന്നാൽ പെൺകുട്ടിയുടെ പരാതി ലഭിക്കാതെ കേസെടുക്കേണ്ടെന്ന നിലപാടിലാണ് പോലീസ്. ഭർത്താവിന്റെ നടപടിയിൽ പ്രതിഷേധിച്ച് പെൺകുട്ടി ബാലാവകാശ കമ്മിഷനെ സമീപിച്ചിട്ടുണ്ട്. തന്നേക്കാൾ ഇരട്ടിപ്രായമുള്ള ആളെയാണ് പെൺകുട്ടി വിവാഹം ചെയ്തത്. നിർബന്ധിത വിവാഹത്തിന് വിധേയയായ പെൺകുട്ടി കുറച്ചുദിവസങ്ങൾക്കുശേഷം ഭർത്താവിന്റെ വീട്ടിൽനിന്നു തിരികെവന്നു. പിന്നീട് ഭർത്താവിന്റെ വക്കീൽ നോട്ടീസ് വന്നതിനെ തുടർന്നാണ് പെൺകുട്ടിക്കു ബാലാവകാശ പ്രവർത്തകരെ സമീപിക്കേണ്ടിവന്നത്. Read more about ശാരീരിക ബന്ധം നിഷേധിച്ചു; പതിനാറുകാരിക്ക് ഭർത്താവിന്റെ വക്കീൽ നോട്ടീസ്[…]










