ഓംപുരിയുടെ മരണകാരണം ഹൃദയാഘാതമല്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്

10.05 PM 10/01/2017 മുംബൈ: നടൻ ഓംപുരിയുടെ മരണം ഹൃദയാഘാതത്തെത്തുടർന്നല്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്കു പിന്നിലേറ്റ മുറിവാണ് മരണത്തിനു കാരണമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. തലയിലെ പരിക്ക് ഓംപുരിയെ മരിച്ചനിയിൽ കണ്ടെത്തിയപ്പോൾത്തനെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും വീഴ്ചയിൽ സംഭവിച്ചതാവാമെന്നായിരുന്നു കരുതിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുംബൈ അന്ധേരിയിലെ വീട്ടിൽ ഓംപുരിയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. മരിക്കുന്നതിന് തലേദിവസം ഓംപുരി മദ്യപിച്ചിരുന്നതായും, മകനെ കാണാൻ ആഗ്രഹിച്ചിരുന്നതായും അദ്ദേഹത്തിന്റെ ഡ്രൈവർ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.

ഹരീഷ് റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

10.02 PM 10/01/2017 ഡറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്‌ത സമ്മർദം ഉയർന്നതിനെ തുടർന്നാണ് റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 69 കാരനായ റാവത്തിനെ ഡറാഡൂണിലെ ഡൂൺ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ശബരി റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ഇ.ശ്രീധരൻ

12.36 PM 09/01/2017 ശബരി റെയിൽ പദ്ധതിക്കെതിരേ ഇ.ശ്രീധരന്റെ മുന്നറിയിപ്പ്. പദ്ധതി ഉപേക്ഷിക്കണണെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾക്ക് കത്തയച്ചു. ഈ പദ്ധതി ഭാവിയിൽ വലിയ ബാധ്യതയാകും. പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്ന 10 പദ്ധതികളിൽ ശബരി പദ്ധതിയും ഉൾപ്പെട്ടത് അത്ഭുതകരമാണെന്നും ശ്രീധരൻ മുന്നറിയിപ്പ് നൽകുന്നു.

പഞ്ചാബ് ഉപമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ കല്ലേറ്

12.25 PM 09/01/2017 ചണ്ഡീഗഡ്: പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീർ ബാദലിന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലേറ്. ഫസിൽക്ക ജില്ലയിലെ ജലാലാബാദിൽ പൊതുപരിപാടിയിൽ പങ്കെടുത്തു മടങ്ങവേയാണ് ഒരു കൂട്ടമാളുകൾ വാഹനവ്യൂഹത്തിനു നേരെ കല്ലുകളും ചെരുപ്പുകളുമെറിഞ്ഞത്. തൊഴിൽ രഹിതരായ ചെറുപ്പാക്കാരാണ് ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ മൂന്നു അകമ്പടിവാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. രാഷ്ട്രീയ വൈരാഗ്യമാണോ സംഭവത്തിനു പിന്നിലെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

പെട്രോൾ പമ്പുകളിൽ തിങ്കളാഴ്ച മുതൽ കാർഡുകൾ സ്വീകരിക്കില്ല

10.39 PM 08/01/2017 ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ പമ്പുകളിൽ തിങ്കളാഴ്ച മുതൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ല. കാർഡ് ഇടപാടുകൾക്കു ലെവി ഏർപ്പെടുത്താനുള്ള ബാങ്കുകളുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പെട്രോൾ പമ്പ് ഉടമകളുടെ അസോസിയേഷന്റെ നടപടി. കാർഡ് വഴി നടത്തുന്ന ഇടപാടുകളുടെ ട്രാൻസാക്ഷൻ ഫീ പമ്പുടമകളിൽനിന്നുനിന്ന് ഇടാക്കാനായിരുന്നു ബാങ്കുകളുടെ ശ്രമം. ഒരു ശതമാനം ഫീസ് ഏർപ്പെടുത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതേതുടർന്നാണ് കാർഡുകൾ സ്വീകരിക്കേണ്ടെന്ന് പമ്പുടമകൾ തീരുമാനിച്ചത്. കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുമ്പോഴാണ് ബാങ്കുകളുടെ കൊള്ളയടി. നേരത്തെ, Read more about പെട്രോൾ പമ്പുകളിൽ തിങ്കളാഴ്ച മുതൽ കാർഡുകൾ സ്വീകരിക്കില്ല[…]

എയർ ഇന്ത്യ വിമാനത്തിൽ ഇനി കൈവിലങ്ങുകൾ സൂക്ഷിക്കും

02.35 PM 08/01/2017 ന്യൂഡൽഹി: വിമാനത്തിൽ കൈവിലങ്ങുകൾ കരുതാൻ എയർ ഇന്ത്യയുടെ തീരുമാനം. കുറച്ചുദിവസങ്ങൾക്കിടെ രണ്ട് വനിതകൾ വിമാനത്തിൽ ലൈംഗിക അതിക്രമത്തിന് ഇരയായതിനെ തുടർന്നാണ് എയർ ഇന്ത്യയുടെ തീരുമാനം. വിമാനയാത്രക്കാരുടെ സുരക്ഷയ്ക്കു ഭീഷണി ഉയരുന്ന സന്ദർഭങ്ങളിൽ കൈവിലങ്ങുകൾ പ്രയോഗിക്കുമെന്ന് എയർ ഇന്ത്യ ചെയർമാൻ അശ്വനി ലൊഹാനി പറഞ്ഞു. രാജ്യാന്തര സർവീസ് നടത്തുന്ന വിമാനങ്ങളിൽ സൂക്ഷിക്കാറുള്ള ഇത്തരം ഉപകരണങ്ങൾ ആഭ്യന്തര സർവീസ് നടത്തുന്ന വിമാനങ്ങളിലും സൂക്ഷിക്കും. രണ്ടുസെറ്റ് കൈവിലങ്ങുകളാണ് സൂക്ഷിക്കുന്നത്– അശ്വനി ലൊഹാനി പറഞ്ഞു. യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയാണ് Read more about എയർ ഇന്ത്യ വിമാനത്തിൽ ഇനി കൈവിലങ്ങുകൾ സൂക്ഷിക്കും[…]

വഴിവക്കിൽ ഉറങ്ങിക്കിടന്നിരുന്നവരുടെമേൽ വാഹനം പാഞ്ഞുകയറി നാലുപേർ കൊല്ലപ്പെട്ടു

02.27 PM 08/01/2017 ലക്നോ: വഴിവക്കിൽ ഉറങ്ങിക്കിടന്നിരുന്നവരുടെമേൽ വാഹനം പാഞ്ഞുകയറി നാലുപേർ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് ലക്നോവിലെ ദാലിബാഗിൽ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടമുണ്ടായത്. നാലുപേരും സംഭവസ്‌ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ ആറുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണു സൂചന. പ്രദേശത്തെ ഒരു കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിനിരയായത്. സംഭവത്തിനു ശേഷം കാർ ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവർ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇവരിൽ രണ്ടുപേരെ നാട്ടുകാർ പിടികൂടി. ഇവരെ പോലീസിന് കൈമാറി. കാറിൽ ആകെ നാലുപേരായിരുന്നു ഉണ്ടായിരുന്നത്.

ഡൽഹി മെട്രോസ്റ്റേഷനിൽനിന്നു തോക്കുമായി ഒരാൾ പിടിയിൽ

02.09 PM 08/01/2017 ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനിൽനിന്നു നാടൻ തോക്കുമായി ഒരാൾ പിടിയിൽ. എം സുരി (30)അണ് സിഐഎസ്എഫ് ഉദ്യോഗസ്‌ഥരുടെ പിടിയിലായത്. തിലക് നഗറിൽനിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളിൽനിന്നു രണ്ടു ജോടി തിരകളും കംപ്യൂട്ടറുകളും ഉദ്യോഗസ്‌ഥർ പിടിച്ചെടുത്തു. സുരിനെ സിഐഎസ്എഫ് ഡൽഹി പോലീസിനു കൈമാറി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സ്ഫോടക വസ്തുകളും തോക്കുകളും ഡൽഹി മെട്രോയിൽ നിരോധിച്ചിരിക്കുന്നതാണ്.

സാക്ഷി മഹാരാജിൻെറ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തെത്തി.

07:36 pm 7/1/2017 ന്യൂഡൽഹി​: ഇന്ത്യയിലെ ജനസംഖ്യാ വർധനവിന്​ കാരണം മുസ്​ലിംകളാണെന്ന ബി.ജെ.പി എം.പി സാക്ഷി മഹാരാജിൻെറ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തെത്തി. പാർട്ടിക്ക് ഈ പ്രസ്താവനവുമായി ഒരു ബന്ധവുമില്ലെന്നും ഇത് ബി.ജെ.പിയുടെ നിലപാടായി കാണരുതെന്നും കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി പ്രതികരിച്ചു. വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതി പ്രകാരം എം.പിക്കെതിരായും മീററ്റിലെ പൊതുപരിപാടിയുടെ സംഘാടകർക്കെതിരെയും പൊലീസ് കേസ് ഫയൽ ചെയ്തു. മഹാരാജിൻെറ പ്രസ്താവനക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സീമിപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. രാജ്യത്ത്​ ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നത്​ Read more about സാക്ഷി മഹാരാജിൻെറ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തെത്തി.[…]

സി.ആർ.പി.എഫിന്റെ സഹായത്തോടെ കശ്​മീരി യുവാക്കൾ സ്​പാനിഷ്​ ഫുട്​​ബോൾ ക്ലബിൽ അംഗങ്ങളായി

04:03 PM 7/1 2017 ശ്രീനഗർ: സി.ആർ.പി.എഫിന്റെ സഹായത്തോടെ കശ്​മീരി യുവാക്കൾ സ്​പാനിഷ്​ ഫുട്​​ബോൾ ക്ലബിൽ അംഗങ്ങളായി.സി.ആർ.പി.എഫും കശ്​മീരി ജനതയും തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ്​ സി.ആർ.പി.എഫ്​ യുവാക്കൾ ക്ലബിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. ബാഷിത്​ അഹമദ്,​ മുഹമദ്​ അസർ എന്നിവരാണ്​ സി.ആർ.പി.എഫി​െൻറ സഹായത്തോടെ സ്​പാനിഷ്​ ക്ലബിൽ എത്തിയത്​. സെപ്​യിനിലെ മുന്നാം നിര ക്ലബായ സോസിഡാഡ ഡിപോർട്ടിവ ലെൻ​സെൻസ്​ പ്രോയിൻസ്​റ്റുർ ക്ലബിലാണ്​ ഇവർ അംഗങ്ങളായത്​. താ​ഴെ തട്ടിലുള്ള ഫുട്​ബോൾ പ്രതിഭകളെ​ കണ്ടെത്തുന്നതിനായി സോസിഡാഡ ക്ലബുമായി സി.ആർ.പി.എഫ്​ ധാരണയിലെത്തിയിരുന്നു. ഇതാണ്​ കശ്​മീരി യുവാക്കൾക്ക്​ Read more about സി.ആർ.പി.എഫിന്റെ സഹായത്തോടെ കശ്​മീരി യുവാക്കൾ സ്​പാനിഷ്​ ഫുട്​​ബോൾ ക്ലബിൽ അംഗങ്ങളായി[…]