ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഡിസംബര്‍ 30ന് ശേഷവും തുടരുമെന്ന് രാഹുല്‍ ഗാന്ധി.

08:10 am 27/12/2016 ബാരന്‍ (രാജസ്ഥാന്‍): മുന്തിയ നോട്ടുകള്‍ അസാധുവാക്കല്‍ നടപടിമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഡിസംബര്‍ 30ന് ശേഷവും തുടരുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ ബാരനില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഡിസംബര്‍ 30ന് പ്രശ്നങ്ങള്‍ തീരുമെന്നാണ് മോദി പറഞ്ഞത്. എന്നാല്‍, പ്രശ്നങ്ങള്‍ അതിനുശേഷവും തുടരുമെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ എനിക്കാവും. ആറോ ഏഴോ മാസം കഴിഞ്ഞാലും ദുരിതം തുടരും’’ -രാഹുല്‍ പറഞ്ഞു. കര്‍ഷകരും തൊഴിലാളികളുമായ പാവങ്ങളെ പ്രധാനമന്ത്രിയുടെ നടപടി സാമ്പത്തിക തടവറയിലാക്കിയതായും Read more about ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഡിസംബര്‍ 30ന് ശേഷവും തുടരുമെന്ന് രാഹുല്‍ ഗാന്ധി.[…]

ത്യാഗിയെ കുറ്റവാളിയായി കണ്ട് സി.ബി.ഐ നടപടിയെടുത്തത് ശരിയായില്ളെന്ന് വ്യോമസേന മേധാവി അരൂപ് റാഹ

07:57 am 27/12/2016 ന്യൂഡല്‍ഹി: അഗസ്റ്റവെസ്റ്റ്ലന്‍ഡ് കോപ്ടര്‍ ഇടപാട് കേസില്‍ വ്യോമസേന മുന്‍ മേധാവി എസ്.പി. ത്യാഗിയെ സാധാരണ കുറ്റവാളിയായി കണ്ട് സി.ബി.ഐ നടപടിയെടുത്തത് ശരിയായില്ളെന്ന് വ്യോമസേന മേധാവി അരൂപ് റാഹ. ഈ മാസം ഒമ്പതിന് അറസ്റ്റിലായ ത്യാഗിക്ക് തിങ്കളാഴ്ച പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. മുന്‍ വ്യോമസേന മേധാവിയായ ഒരാളെ ഇത്തരത്തില്‍ കസ്റ്റഡിയില്‍വെച്ചത് ശരിയായില്ല. അദ്ദേഹം കുറച്ചുകൂടി ബഹുമാനം അര്‍ഹിക്കുന്നുണ്ട്. സി.ബി.ഐയുടെയും മറ്റ് അന്വേഷണ ഏജന്‍സികളുടെയും നടപടി സായുധസേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുമെന്ന് പറയാതിരിക്കാന്‍ എനിക്കാവില്ല. Read more about ത്യാഗിയെ കുറ്റവാളിയായി കണ്ട് സി.ബി.ഐ നടപടിയെടുത്തത് ശരിയായില്ളെന്ന് വ്യോമസേന മേധാവി അരൂപ് റാഹ[…]

മോചനത്തിനായി യാചിച്ച് ഫാ. ടോം ഉഴുന്നാലില്‍ വീഡിയോ സന്ദേശം അയച്ചു

08:08 pm 26/12/2016 ന്യൂഡല്‍ഹി: തന്റെ മോചനത്തിനായി യാചിച്ച് ഫാ. ടോം ഉഴുന്നാലില്‍ വീഡിയോ സന്ദേശം അയച്ചു. പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടിട്ടും തന്റെ മോചനത്തിന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഫാ.ടോം ഉഴുന്നാലില്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്. മോചനത്തിനായുള്ള നടപടികള്‍ വാര്‍ത്തകളില്‍ മാത്രം ഒതുങ്ങുകയാണെന്നും താന്‍ വളരെയേറെ ദുഖിതനും നിരാശനുമാണെന്നും അദ്ദേഹം പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ടോം ഉഴുന്നാലിലിന്റെ വീഡിയോ പുറത്തു വന്നത്. തന്നെ രക്ഷിക്കുന്നതിനു സഭയുടെ ഭാഗത്തുനിന്നും സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും അടിയന്തര നടപടികള്‍ ഉണ്ടാകണം. താനൊരു Read more about മോചനത്തിനായി യാചിച്ച് ഫാ. ടോം ഉഴുന്നാലില്‍ വീഡിയോ സന്ദേശം അയച്ചു[…]

പ്രതിപക്ഷ പാർട്ടികളുടെ വാർത്ത സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന്​ സീതാറാം യെച്ചൂരി

05:10 pm 26/12/2016 ന്യൂഡൽഹി: കോൺഗ്രസി ന്റെ നേതൃത്ത്വത്തിൽ നാളെ നടക്കാനിരിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ വാർത്ത സമ്മേളനത്തിൽ പ​െങ്കടുക്കില്ലെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കൃത്യമായ ആസുത്രണം നടത്താതെയാണ്​ വാർത്ത സമ്മേളനം നടത്തുന്നതെന്ന്​ യെച്ചൂരി ആരോപിച്ചു. 16 പാർട്ടികൾ പ​െങ്കടുക്കുമെന്ന്​ പറയുന്നുണ്ടെങ്കിലും അത്രയും പാർട്ടികൾ പ​െങ്കടുക്കില്ല. പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടായാൽ അപ്പോൾ പ്രക്ഷോഭം എങ്ങനെ വേണമെന്ന്​ സി.പി.എം തീരുമാനിക്കുമെന്നും ആ സമയത്ത്​ മറ്റ്​ പ്രതിപക്ഷ പാർട്ടികളെയും സമീപിക്കുമെന്ന്​ യെച്ചൂരി പറഞ്ഞു. നോട്ട്​ പിൻവലിക്കലി​െൻറ പശ്​ചാത്തലത്തിൽ Read more about പ്രതിപക്ഷ പാർട്ടികളുടെ വാർത്ത സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന്​ സീതാറാം യെച്ചൂരി[…]

വനിതാ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ നടുറോഡില്‍ കുത്തിക്കൊന്നു.

06:30 pm 25/12/2016 പുനെ: വനിതാ സോഫ്റ്റ് വെയര്‍ എഞ്ചിനീയറെ നടുറോഡില്‍ കുത്തിക്കൊന്നു. പുനെയിലെ മാനേജ്‌മെന്‍റ് സ്ഥാപനമായ കാമ്പെയ്മിനിയിലെ ജീവനക്കാരിയായ അന്തരാ ദാസാണ് കൊല്ലപ്പെട്ടത്. ഓഫീസിന് സമീപത്തു വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടതെന്നും നിരവധി തവണ കുത്തേറ്റതായും റിപ്പോർട്ടുണ്ട്. കഴുത്തില്‍ നിന്ന് രക്തമൊഴുകുന്ന നിലയില്‍ യുവതിയെ വഴിയരികില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും യുവതി മരിച്ചു. ആക്രമിയെ നേരിൽ കണ്ടതായി ദൃക്സാക്ഷി പൊലീസിനെ അറിയിച്ചു. കൊലപാതക കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി.

ചെക്ക്​ കേസുകളിലെ ശിക്ഷ കർശനമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.

11:45 am 25/12/2016 ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലിന്റ പശ്​ചാത്തലത്തിൽ ചെക്ക്​ കേസുകളിലെ ശിക്ഷ കർശനമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ബജറ്റിന്​ മുമ്പ്​ വ്യവസായ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചകളിലാണ്​ ഇത്തരമൊരു ആവശ്യം ഉയർന്ന്​ വന്നത്​. പല വ്യവസായ സംഘടനകളും ചെക്ക്​ കേസുകളിൽ ശിക്ഷ കർശനമാക്കണമെന്ന്​ ആവശ്യപ്പെട്ടതായതാണ്​ വിവരം. നോട്ട്​ പിൻവലിക്കലി​െൻറ പശ്​ചാത്തലത്തിൽ ചെക്ക്​ ഉ​പയോഗിച്ചുള്ള ഇടപാടുകൾ നടത്താൻ വ്യാപാരികളോട്​​ സർക്കാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ലഭിക്കുന്ന ചെക്കുക്കൾ മടങ്ങ​ുമോ എന്ന ഭയം മൂലം പല വ്യാപാരികളും ഇത്തരം ഇടപാടുകൾ Read more about ചെക്ക്​ കേസുകളിലെ ശിക്ഷ കർശനമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.[…]

തിളച്ച സാമ്പാറിൽ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം.

08:31 am 25/12/2016 നൽഗോണ്ട: തെലുങ്കാനയിൽ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി തയാറാക്കിയ തിളച്ച സാമ്പാറിൽ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. ഒന്നാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്കു ശേഷം നൽഗോണ്ട ജില്ലയിലെ ഇഡുലുരുവിലായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിനായി മറ്റു കുട്ടികൾക്കൊപ്പം വരിനിൽക്കുന്നതിനിടെയാണ് അപകടം. പിന്നിൽനിന്നവർ തള്ളിയപ്പോൾ കുട്ടി സാമ്പാർ പാത്രത്തിൽ വീഴുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ കുട്ടിയെ നൽഗോണ്ടയിലെ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. പിന്നീട് ഹൈദരാബാദിലെ ആശുപത്രിയിലേക്കുമാറ്റി. എന്നാൽ അർധരാത്രിയോടെ മരണത്തിനു കീഴടങ്ങി. സംഭവുമായി ബന്ധപ്പെട്ട് സ്കൂൾ ഹെഡ്മാസ്റ്ററെ Read more about തിളച്ച സാമ്പാറിൽ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം.[…]

വാജ്പേയിയുടെ ജന്മദിനമായ ഞായറാഴ്ച കേന്ദ്രസര്‍ക്കാര്‍ സദ്ഭരണ ദിനമായി ആചരിക്കും.

08:16 am 25/12/2016 ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ജന്മദിനമായ ഞായറാഴ്ച കേന്ദ്രസര്‍ക്കാര്‍ സദ്ഭരണ ദിനമായി ആചരിക്കും. ക്രിസ്മസ് ദിനത്തില്‍ സര്‍ക്കാര്‍ പരിപാടി ഒഴിവാക്കണമെന്ന് വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ക്രൈസ്തവ സഭകളും ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ തള്ളി. ഇതേതുടര്‍ന്ന് സഭകള്‍ പ്രതിഷേധം അറിയിച്ചു. സര്‍ക്കാറിന്‍െറ രണ്ടരവര്‍ഷത്തെ നേട്ടം ഉയര്‍ത്തിക്കാണിക്കുന്ന 100 ദിവസത്തെ പ്രചാരണത്തിന് സദ്ഭരണ ദിനത്തില്‍ തുടക്കംകുറിക്കും. മന്ത്രിമാരും ബി.ജെ.പി എം.പിമാരും രാജ്യവ്യാപക പര്യടനം നടത്തും. ഏപ്രില്‍ 14ന് അംബേദ്കര്‍ ജന്മദിനത്തിലാണ് പ്രചാരണം സമാപിക്കുന്നത്. യു.പി Read more about വാജ്പേയിയുടെ ജന്മദിനമായ ഞായറാഴ്ച കേന്ദ്രസര്‍ക്കാര്‍ സദ്ഭരണ ദിനമായി ആചരിക്കും.[…]

സംഝോത എക്സ്പ്രസ് സ്ഫോടന കേസിന്‍െറ വിചാരണക്കിടെ നാലു പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറി.

07:49 am 25/12/2016 ന്യൂഡല്‍ഹി: സംഝോത എക്സ്പ്രസ് സ്ഫോടന കേസിന്‍െറ വിചാരണക്കിടെ നാലു പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറി. ഹരിയാനയിലെ പഞ്ച്കുള എന്‍.ഐ.എ കോടതിയില്‍ ഹാജരായ നാലുപേരും നേരത്തേ എന്‍.ഐ.എക്ക് നല്‍കിയ മൊഴി മാറ്റി. കൂറുമാറിയ സാക്ഷികളായ കിഷോര്‍ ഭായ് ഗവിത്, സുനില്‍ ഭായ്, പൂല്‍ ചന്ദ്, മന്‍സു ഭായ് എന്നിവര്‍ കേസിലെ പ്രതി സ്വാമി അസിമാനന്ദയുടെ ഗുജറാത്തിലെ ശബരി ദം ആശ്രമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നവരാണ്. കേസുമായി ബന്ധപ്പെട്ട സാക്ഷികള്‍ നേരത്തേയും കൂറുമാറിയിരുന്നു. സംഝോത ഉള്‍പ്പെടെ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ Read more about സംഝോത എക്സ്പ്രസ് സ്ഫോടന കേസിന്‍െറ വിചാരണക്കിടെ നാലു പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂറുമാറി.[…]

പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം വികൃതമാക്കി

08:33 pm 24/12/2016 റാഞ്ചി: ജാർഖണ്ഡിൽ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊന്ന ശേഷം മൃതദേഹം വികൃതമാക്കിയ നിലയിൽ. നാലുവയസുകാരിയായ കുട്ടിയുടെ കണ്ണുകൾ ചൂഴ്ന്നും കൈകൾ വെട്ടിമാറ്റിയ നിലയിലുമായിരുന്നു. ജാർഖണ്ഡിലെ സിങ്ക്ബം ജില്ലയിലാണ് സംഭവം. കഴിഞ്ഞ 15 തീയതി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. കുട്ടിയെ കാണാതായെന്ന പരാതിയിൽ പോലീസ് അന്വേഷണം നടത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.