രാഹുല്‍ ഗാന്ധി ലോക്സഭയില്‍ വായ തുറന്നാല്‍ സര്‍ക്കാറല്ല, കോണ്‍ഗ്രസാണ് തുറന്നുകാട്ടപ്പെടുകയെന്ന് ബി.ജെ.പി

10:57 am 15/12/2016 ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ലോക്സഭയില്‍ വായ തുറന്നാല്‍ സര്‍ക്കാറല്ല, കോണ്‍ഗ്രസാണ് തുറന്നുകാട്ടപ്പെടുകയെന്ന് ബി.ജെ.പി. പാര്‍ലമെന്‍റില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ളെന്ന രാഹുലിന്‍െറ ആരോപണം വലിയ നുണയാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. പഴയ നോട്ട് മാറ്റിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമം നടത്തുന്നുവെന്ന് ഒരു സ്വകാര്യ ചാനല്‍ സ്റ്റിങ് ഓപറേഷനിലൂടെ വാര്‍ത്ത പുറത്തുവിട്ട അതേസമയത്താണ് രാഹുലിന്‍െറ ആരോപണം. തങ്ങളുടെ കള്ളി വെളിച്ചത്താകുമെന്ന തോന്നലില്‍നിന്നാണ് ഈ ആരോപണം. താന്‍ സംസാരിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്നാണ് രാഹുല്‍ പറയുന്നത്. എന്നാല്‍, സ്വന്തം Read more about രാഹുല്‍ ഗാന്ധി ലോക്സഭയില്‍ വായ തുറന്നാല്‍ സര്‍ക്കാറല്ല, കോണ്‍ഗ്രസാണ് തുറന്നുകാട്ടപ്പെടുകയെന്ന് ബി.ജെ.പി[…]

സൈന നേഹ്വാൾ ചൈനീസ് ബ്രാൻഡ് ഫോണിനായി പരസ്യം ചെയ്തതിനെതിരെ ഒരു വിഭാഗം രംഗത്ത്

10:40 am 15/12/2016 ഹൈദരാബാദ്: ബാഡ്മിന്റൺ സൂപ്പർ താരം സൈന നേഹ്വാൾ ചൈനീസ് ബ്രാൻഡ് ഫോണിനായി പരസ്യം ചെയ്തതിനെതിരെ ഒരു വിഭാഗം രംഗത്ത്. ഹോണർ 8 എന്ന ഫോണുമായുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചതാണ് സൈനക്കെതിരെ തിരിയാൻ ഇവരെ പ്രേരിപ്പിച്ചത്. സൈനയുടേത് ‘ദേശവിരുദ്ധ’ കുറ്റമാണെന്നും പെട്ടെന്നുതന്നെ ചൈനീസ് കമ്പനിയുമായുള്ള ധാരണ അവസാനിപ്പിക്കാനും സൈനയുടെ ടൈംലൈനിൽ അഭിപ്രായങ്ങൾ വന്നു. ദയവായി ചൈനീസ് ഉൽപ്പന്നം പ്രോത്സാഹിപ്പിക്കരുത്.. അതു നമ്മുടെ രാഷ്ട്രത്തെ അപകടകടപ്പെടുത്തുന്ന കാര്യമാണ് ഒരാൾ അഭിപ്രായമെഴുതി. “ഞാൻ നിങ്ങളുടെ ആരാധകനാണ്. എന്നാൽ Read more about സൈന നേഹ്വാൾ ചൈനീസ് ബ്രാൻഡ് ഫോണിനായി പരസ്യം ചെയ്തതിനെതിരെ ഒരു വിഭാഗം രംഗത്ത്[…]

പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.

03:33 pm 14/12/2016 ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നരേ​ന്ദ്ര മോദി നേരിട്ട്​ അഴിമതി നടത്തിയതി​ന്റെതെളിവ്​ ത​െൻറ കൈവശമുണ്ടെന്ന്​ രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ അവകാശ​െപ്പട്ടു. അതുകൊണ്ടാണ്​ പാർലമെൻറിൽ തന്നെ സംസാരിക്കാൻ അനുവദിക്കാത്തത്​. ഞാൻ സംസാരിക്കുന്നത്​ പ്രധാനമന്ത്രി ഭയപ്പെടുന്നു. ഞാൻ സംസാരിച്ചാൽ മോദിയെന്ന ബലൂണി​െൻറ കാറ്റു പോകുമെന്നും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നോട്ട്​ അസാധുവാക്കലി​െൻറ മുഴുവൻ ഉത്തരവാദിത്തവും മോദി ഏറ്റെടുക്കണം. നിബന്ധനകളില്ലാതെ സർക്കാർ ചർച്ചക്ക്​ തയാറാകണം. നോട്ട്​ അസാധുവാക്കൽ രാജ്യത്തെ Read more about പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി.[…]

മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീകോടതിയിൽ ഹരജി

01:14 pm 14/12/2016 ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീകോടതിയിൽ ഹരജി. ചെന്നൈയിലുള്ള സന്നദ്ധസംഘടനയാണ് ഹരജി സമർപ്പിച്ചത്. മരണത്തെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നുവരുന്നുണ്ട്. മരണത്തിലെ ദുരൂഹത നീക്കി സത്യം പുറത്തുകൊണ്ട് വരാൻ ഒരു സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തേണ്ടതുണ്ട്. അതിനാൽ സി.ബി.ഐ തന്നെ അന്വേഷണം നടത്തണമെന്നും ഹരജിയിൽ പറയുന്നു. ജയലളിതയുടെ ആരോഗ്യ സ്‌ഥിതി സംബന്ധിച്ച റിപ്പോർട്ടുകൾ അപ്രത്യക്ഷമായിട്ടുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടുകൾ മുഴുൻ പുറത്തുകൊണ്ടുവരണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ഈ ഹരജി Read more about മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീകോടതിയിൽ ഹരജി[…]

ഒരു സ്ഥാനാര്‍ഥിരണ്ടു സീറ്റില്‍ മത്സരിക്കുന്നത് നിരോധിക്കാന്‍ കമീഷന്‍ ശിപാര്‍ശ

09:59 am 14/12/2016 ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ഥി രണ്ടു സീറ്റില്‍ മത്സരിക്കുന്നത് നിരോധിക്കാന്‍ നിയമ ഭേദഗതിക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. ഇതിന് ജനപ്രാതിനിധ്യ നിയമത്തിലെ 33(7) വകുപ്പ് ഭേദഗതി ചെയ്യണം. അത് സാധ്യമല്ളെങ്കില്‍ ജയിച്ചശേഷം ഒഴിവാകുന്ന സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ചെലവിലേക്ക് അനുയോജ്യമായ തുക സ്ഥാനാര്‍ഥിയില്‍നിന്ന് ഈടാക്കണമെന്നും കമീഷന്‍ നിയമമന്ത്രാലയത്തിന് സമര്‍പ്പിച്ച ശിപാര്‍ശയില്‍ നിര്‍ദേശിച്ചു. തുക എത്രയായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടില്ല. 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഒരാള്‍ക്ക് പരമാവധി രണ്ടു സീറ്റില്‍ മത്സരിക്കാം. രണ്ടിലും Read more about ഒരു സ്ഥാനാര്‍ഥിരണ്ടു സീറ്റില്‍ മത്സരിക്കുന്നത് നിരോധിക്കാന്‍ കമീഷന്‍ ശിപാര്‍ശ[…]

ബുർഹാൻ വാനിയുടെ കുടുംബത്തിന്​ ജമ്മു–കശ്​മീർ സർക്കാറിന്റെ നഷ്​പരിഹാരം.

09:49 am 14/12/2016 ശ്രീനഗർ: കശ്​മീരിൽ കൊല്ലപ്പെട്ട ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ സഹോദരൻ ഖാലിദിന്റെ കുടുംബത്തിന്​ ജമ്മു–കശ്​മീർ സർക്കാറിന്റെ നഷ്​പരിഹാരം. സുരക്ഷാസേനയുടെ വെടിയേറ്റ്​ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക്​ നാലു ലക്ഷം രൂപയോ കുടുംബാംഗത്തിന്​ ​​​ജോലിയോ നൽകുന്ന പദ്ധതി പ്രകാരമാണ്​ പണം നൽകു​ന്നതെന്ന്​​​ പുൽവാമ ഡെപ്യൂട്ടി കമീഷണർ മുനീറുൽ ഇസ്​ലാം അറിയിച്ചിരിക്കുന്നത്​. അതേസമയം ധനസഹായം പ്രഖ്യപിച്ചത്​​ താൻ അറിഞ്ഞിട്ടി​ല്ലെന്നും പണം സ്വീകരിക്കില്ലെന്നും പകരം ബുർഹാ​ന്റെ ഇളയ സഹോദരന് ജോലി നൽകണമെന്നും ബുർഹാൻ വാനിയുടെ പിതാവും സ്​കൂൾ പ്രിൻസിപ്പലുമായ Read more about ബുർഹാൻ വാനിയുടെ കുടുംബത്തിന്​ ജമ്മു–കശ്​മീർ സർക്കാറിന്റെ നഷ്​പരിഹാരം.[…]

നാസിക്കില്‍ 18 കാരനെ തലയറുത്തു കൊന്ന കേസില്‍ മൂന്ന് പേര്‍ പിടിയിലായി.

11:00 am 14/12/2016 മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നാസിക്കില്‍ 18 കാരനെ തലയറുത്തു കൊന്ന കേസില്‍മൂന്ന് പേര്‍പിടിയിലായി. പ്രതികളിലൊരാളുടെ സഹോദരിയെ കമന്റിടിച്ചെന്ന് ആരോപിച്ചാണ് യുവാവിന്റെ തലയറുത്തത്. നാസിക്കിലെ പഞ്ചവതിയില്‍വൈകുന്നേരം സുഹൃത്തുക്കളുമൊത്ത് നടക്കാനിറങ്ങിയ അക്ഷയ് ഗുലയാണ് കൊല്ലപ്പെട്ടത്. വഴിയില്‍വച്ച്‌ 20 വയസ്സുള്ള ആകാശ് ഖൈര്‍നര്‍, സാഗര്‍ അംബേദ്ക്കര്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളും ചേര്‍ന്ന് അക്ഷയിനെ ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപെടാന്‍ശ്രമിച്ചെങ്കിലും ഇവര്‍അക്ഷയിനെ പിന്തുര്‍ന്ന് കീഴ്പ്പെടുത്തി. അക്ഷയിനെ പിന്തുണച്ചുവെന്നാരോപിച്ച്‌ സുഹൃത്തുക്കളെയും മൂവര്‍സംഘം മര്‍ദ്ദിച്ചു. പിന്നീട് പ്രദേശത്തു കൂടി കടന്നു പോയ യാത്രക്കാരാണ് അക്ഷയുടെ Read more about നാസിക്കില്‍ 18 കാരനെ തലയറുത്തു കൊന്ന കേസില്‍ മൂന്ന് പേര്‍ പിടിയിലായി.[…]

സർക്കാരിന്റെ തീരുമാനത്തിന്​ ജനപിന്തുണ കുറയുന്നതായി സർവേ ഫലം

10:34 am 13/12/2016 ന്യൂഡൽഹി: നോട്ട്​ പിൻവലിക്കൽ സൃഷ്​ടിച്ച പ്രശ്​നങ്ങൾ തീരാതെ തുടരുന്നതിനിടെ സർക്കാരിന്റെ തീരുമാനത്തിന്​ ജനപിന്തുണ കുറയുന്നതായി സർവേ ഫലം. തിങ്കളാഴ്​ചയാണ്​ ഇത്​ സംബന്ധിച്ച സർവേ ഫലം പുറത്ത്​ വന്നത്​. സിറ്റിസൺ എൻഗേജ്​മെൻറ്​ പ്ലാറ്റ്​ഫോം എന്ന സ്​ഥാപനമാണ്​ പഠനം നടത്തിയത്​. സർവേയിൽ മുമ്പ്​ നോട്ട്​ നിരോധനത്തെ അനുകൂലിച്ച പലരും ഇപ്പോൾ സർക്കാരി​െൻറ തീരുമാനത്തെ എതിർക്കുകയാണ്​. മൂന്നാഴ്​ച മുമ്പ്​ ഇവർ നടത്തിയ സർവേയിൽ ഏകദേശം 51 ശതമാനം പേരും നോട്ട്​ നിരോധനത്തെ അനുകൂലിച്ചിരുന്നു. എന്നാൽ പുതിയ സർവേയിൽ Read more about സർക്കാരിന്റെ തീരുമാനത്തിന്​ ജനപിന്തുണ കുറയുന്നതായി സർവേ ഫലം[…]

ഇന്ത്യാ ഇന്തോനേഷ്യ സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു.

05:44 pm 12/12/2016 ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനെത്തിയ ഇന്തോനേഷ്യൻ പ്രസിഡൻറ്​ ജോകോ വിഡോഡോയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു. പ്രതിരോധ സുരക്ഷ, സഹകരണം, തീവ്രവാദ വിരുദ്ധ പ്രവർത്തനം, മനുഷ്യകടത്ത്​, സംഘടിത കുറ്റകൃത്യങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ സംയുക്തമായി പ്രവർത്തിക്കുമെന്ന്​ കരാറുകളിൽ ഒപ്പുവെച്ച്​​ നരേന്ദ്രമോദി പറഞ്ഞു. ഇരു രാജ്യങ്ങളും ഒരേ മൂല്യങ്ങൾ പങ്കുവെക്കുന്നവരാണ്​. വ്യാപാരത്തിലും സംസ്​കാരത്തിലും ശക്തമായ ബന്ധമാണ്​ ഇരു രാജ്യങ്ങളും തമ്മിലുള്ളത്​. ആക്​റ്റ്​ ഇൗസ്​റ്റ്​ നയ പ്രകാരം ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണ്​ ഇന്തോനേഷ്യ. സാമ്പത്തിക, നയതന്ത്ര Read more about ഇന്ത്യാ ഇന്തോനേഷ്യ സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു.[…]

എന്‍.ഡി.ടി.വിയുടെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെ ഇ- മെയില്‍ ,ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഒരുസംഘം ഹാക്ക് ചെയ്തു

01:06 pm 12/12/2016 ദില്ലി: എന്‍.ഡി.ടി.വിയുടെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെ ഇ- മെയില്‍ ,ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഒരുസംഘം ഹാക്ക് ചെയ്തു. ബര്‍ക്കാ ദത്ത്, രവീഷ് കുമാര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തത്. വിജയ് മല്യ, രാഹുല്‍ ഗാന്ധി തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത ലീജിയന്‍ എന്ന ഹാക്കര്‍മാരുടെ സംഘമാണ് മാധ്യമപ്രവര്‍ത്തകരുടെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തത്. പിന്നീട് ഈ അക്കൗണ്ടുകള്‍ തിരിച്ചു പിടിക്കുകയും ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകള്‍ ഡിലിറ്റ് ചെയ്യുകയും ചെയ്തു. നോട്ട് അസാധുവാക്കല്‍ ഉള്‍പ്പടെയുള്ള കേന്ദ്ര Read more about എന്‍.ഡി.ടി.വിയുടെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെ ഇ- മെയില്‍ ,ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഒരുസംഘം ഹാക്ക് ചെയ്തു[…]