ടാറ്റാ ഇൻഡസ്ട്രീസ് ഡയറക്ടർ സ്ഥാനത്തു നിന്നും സൈറസ് മിസ്ത്രിയെ പുറത്താക്കി.

01:05 pm 12/12/2016 മുംബൈ: ടാറ്റാ ഇൻഡസ്ട്രീസ് ഡയറക്ടർ സ്ഥാനത്തു നിന്നും സൈറസ് മിസ്ത്രിയെ പുറത്താക്കി. തിങ്കളാഴ്ച രാവിലെ നടന്ന ടാറ്റ ഇൻഡസ്ട്രീസ് ഓഹരിയുടമകളുടെ യോഗത്തിലായിരുന്നു നടപടി. ടാറ്റ സൺസ് ബോർഡിൽ നിന്നും മിസ്ത്രിയെ നീക്കം ചെയ്യാൻ നടപടിയുണ്ടാകണമെന്ന് കമ്പനിയുടെ ഓഹരിയുടമകൾക്ക് ടാറ്റാ ഗ്രൂപ്പ് നേരത്തേ നിർദേശം നൽകിയിരുന്നു. ഡയറക്ടറായി മിസ്ത്രി തുടരുന്നത് ടാറ്റാ ഗ്രൂപ്പിൽ പിളർപ്പുകൾ ഉണ്ടാക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകിയിരുന്നു. ഒക്ടോബറിൽ മിസ്ത്രിയെ ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. എന്നാൽ Read more about ടാറ്റാ ഇൻഡസ്ട്രീസ് ഡയറക്ടർ സ്ഥാനത്തു നിന്നും സൈറസ് മിസ്ത്രിയെ പുറത്താക്കി.[…]

നോട്ട് അസാധുവാക്കിയ നടപടിക്ക് നിയമസാധുത നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുന്നു

09:18 am 12/12/2016 ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ട് അസാധുവാക്കിയ നടപടിക്ക് നിയമസാധുത നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുന്നു. നിരോധിച്ച നോട്ടുകളില്‍ തിരിച്ചത്തൊതിരിക്കുന്ന തുക സര്‍ക്കാറിന് ഉപയോഗിക്കണമെങ്കില്‍ നിയമനിര്‍മാണം അനിവാര്യമാണെന്ന് വന്നപ്പോഴാണ് നിയമനിര്‍മാണത്തിന് നീക്കം നടത്തുന്നത്. നവംബര്‍ ഒമ്പതിനുമുമ്പ് അച്ചടിച്ച 500, 1000 രൂപ നോട്ടുകള്‍ മാര്‍ച്ച് 31ഓടെ ഇല്ലാതാക്കുന്ന തരത്തിലാണ് റിസര്‍വ് ബാങ്ക് നിയമത്തില്‍ ഭേദഗതി കൊണ്ടുവരുക. ഇതുസംബന്ധിച്ച് ബജറ്റില്‍ പരാമര്‍ശമുണ്ടായേക്കുമെന്നും സൂചനയുണ്ട്. നിയമഭേദഗതി നടത്താതെ കറന്‍സി നിരോധനം അടിച്ചേല്‍പിച്ചത് പ്രതിപക്ഷം ചോദ്യം Read more about നോട്ട് അസാധുവാക്കിയ നടപടിക്ക് നിയമസാധുത നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുന്നു[…]

ദേശിയഗാനം കേൾപ്പിക്കുമ്പോൾ സെൽഫിയെടുത്തവർക്കെതിരെ ചെന്നൈ പൊലീസ്​ കേസെടുത്തു

09:10 am 12/12/2016 ചെന്നൈ: ​തമിഴ്​നാട്ടിൽ സിനിമ തിയറ്ററിൽ ദേശിയഗാനം കേൾപ്പിക്കുമ്പോൾ സെൽഫിയെടുത്തവർക്കെതിരെ ചെന്നൈ പൊലീസ്​ കേസെടുത്തു. തിയറ്ററിൽ ദേശിയഗാനം നിർബന്ധമാക്കിയതിന്​ ശേഷമുള്ള രാജ്യത്തെ ആദ്യ കേസാണിത്​. ചെ​ന്നൈ അശോക്​ നഗറി​ലെ കാശി തിയറ്ററിലാണ്​ സംഭവം. സിനിമ തുടങ്ങുന്നതിന്​ മുമ്പ്​ ദേശീയഗാനം കേൾപ്പിക്കുന്നതിനിടെ സ്​ത്രീ ഉൾപ്പെടെയുള്ള ഏഴംഗ സംഘം ​െമാബൈലിൽ സെൽഫിയെടുക്കുകയായിരുന്നു. ഇത്​ മ​​റ്റൊരു സംഘം ചോദ്യം ചെയ്​തതോടെ സംഘർഷമുണ്ടാവുകയും ​പൊലീസ്​ സ്​ഥലത്തെത്തി ദേശീയഗാനത്തെ അപമാനിച്ചതിന്​ കേസെടുക്കുകയുമായിരുന്നു. നേര​ത്തെ രാജ്യത്തെ എല്ലാ സിനിമ തിയറ്ററിലും ദേശീയഗാനം നിർബന്ധമായി Read more about ദേശിയഗാനം കേൾപ്പിക്കുമ്പോൾ സെൽഫിയെടുത്തവർക്കെതിരെ ചെന്നൈ പൊലീസ്​ കേസെടുത്തു[…]

സി.പി.ഐയുമായി ലയനം ഇപ്പോള്‍ അജണ്ടയിലില്ളെന്ന് വൃന്ദ കാരാട്ട്

09:07 am 12/12/2016 ഹൈദരാബാദ്: സി.പി.ഐയുമായി ലയനം ഇപ്പോള്‍ അജണ്ടയിലില്ളെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ‘ഇടതുപാര്‍ട്ടികളുമായി, പ്രത്യേകിച്ച് സി.പി.ഐയുമായി അടുപ്പമേറിയതും ഐക്യത്തോടെയുമുള്ള ബന്ധമാണ് സി.പി.എം കാത്തുസൂക്ഷിക്കുന്നത്. ഐക്യ ഇടതുപക്ഷം എന്നത് പ്രധാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതേസമയം കൂടിച്ചേരല്‍ എന്നത് കൊണ്ട് സി.പി.ഐ എന്താണ് ഉദ്ദേശിച്ചതെന്നറിയില്ല. ലയനമാണെങ്കില്‍ അത് ഞങ്ങളുടെ അജണ്ടയിലില്ല‘-വാര്‍ത്ത ഏജന്‍സിയോട് വൃന്ദ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടികളടക്കമുള്ള ഇടത് കക്ഷികള്‍ ഒന്നിക്കണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡി ഈയിടെ പ്രസ്താവിച്ചിരുന്നു. പാര്‍ട്ടികളെ Read more about സി.പി.ഐയുമായി ലയനം ഇപ്പോള്‍ അജണ്ടയിലില്ളെന്ന് വൃന്ദ കാരാട്ട്[…]

റെയ്ഡിൽ നിയമസ്ഥാപനത്തിൻെറ ഓഫീസിൽ നിന്നും 13 കോടി രൂപ കണ്ടെത്തി.

03:10 pm 11/12/2016 ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് പ്രദേശത്ത് ആദായ നികുതി ഉദ്യോഗസ്ഥരും ഡൽഹി പോലീസും നടത്തിയ സംയുക്ത റെയ്ഡിൽ നിയമസ്ഥാപനത്തിൻെറ ഓഫീസിൽ നിന്നും 13 കോടി രൂപ കണ്ടെത്തി. ഇതിൽ 2.5 കോടി പുതിയ നോട്ടുകൾ ആണ്. ശനിയാഴ്ച രാത്രി10:30നായിരുന്നു റെയ്ഡ്. കപ്ബോർഡിലും സ്യൂട്ട്കേസിലുമായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

ശശികലക്ക് വെല്ലുവിളി ഉയർത്തി ജയയുടെ സഹോദരപുത്രി ദീപ ജയകുമാർ.

01:07 pm 11/12/2016 ചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ പിൻഗാമിയാകാനും അണ്ണാ ഡിഎംകെയുെട ജനറൽ സെക്രട്ടറി പദവി പിടിയിലൊതുക്കാനും നീക്കം നടത്തുന്ന തോഴി ശശികലക്ക് വെല്ലുവിളി ഉയർത്തി ജയയുടെ സഹോദരപുത്രി ദീപ ജയകുമാർ. ജയലളിതയുടെ രാഷ്ട്രീയ പിൻഗാമിയാകാൻ ഒരുക്കമാണെന്ന് ദീപ ജയകുമാർ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി. പാർട്ടി നേതൃത്വം ഏറ്റെടുക്കാനുള്ള ശശികലയുടെ ശ്രമം ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ച ദീപ, ജനങ്ങൾ ആവശ്യപ്പെട്ടാൽ രാഷ്ട്രീയത്തിലിറങ്ങാൻ തയാറാണെന്നും വ്യക്തമാക്കി. അധികാരം പിടിക്കാനുള്ള ശശികലയുടെ ശ്രമങ്ങളെ ജനങ്ങൾ പ്രോത്സാഹിപ്പിക്കില്ല. പാർട്ടിയെ Read more about ശശികലക്ക് വെല്ലുവിളി ഉയർത്തി ജയയുടെ സഹോദരപുത്രി ദീപ ജയകുമാർ.[…]

ഇന്ന് പ്രണാബ് മുഖർജിക്ക് എൺപത്തി ഒന്നാം പിറന്നാൾ

10:25 am 11/12/2016 ദില്ലി: രാഷ്ട്രപതി പ്രണാബ് മുഖർജിക്ക് ഇന്ന് എൺപത്തി ഒന്നാം പിറന്നാൾ. നിരവധി പരിപാടികളാണ് രാഷ്ട്രപതിയുടെ എൺപത്തി ഒന്നാം പിറന്നാളിനോടനുബന്ധിച്ച് രാഷ്ട്രപതി ഭവൻ സംഘടിപ്പിച്ചിട്ടുള്ളത്. നോബൽ സമ്മാനം ലഭിച്ച മനുഷ്യാവകാശ പ്രവർത്തകൻ കൈലാഷ് സത്യാർത്ഥിയുടെ നൂറ് മില്യണ്‍ വേണ്ടി നൂറ് മില്യൺ എന്ന ക്യാംപെയിന്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യു ബാലവേലയും ബാല പീഡനവും അടക്കം കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുകയാണ് ഈ ക്യാംപെയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. രാഷ്ട്രപതി ഭവനുമായി ബന്ധപ്പെട്ട മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്യലും,രാഷ്ട്രപതി Read more about ഇന്ന് പ്രണാബ് മുഖർജിക്ക് എൺപത്തി ഒന്നാം പിറന്നാൾ[…]

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനിടയില്‍ ആപത്സൂചനയുമായി റിസര്‍വ് ബാങ്ക് രംഗത്ത്.

10:22 am 11/12/2016 ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കുകയും ഡിജിറ്റല്‍ പണമിടപാട്് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനിടയില്‍ ആപത്സൂചനയുമായി റിസര്‍വ് ബാങ്ക് രംഗത്ത്. ഡിജിറ്റല്‍ പണമിടപാടു രംഗത്തെ സ്വകാര്യ കമ്പനികളും ബാങ്കുകളും പ്രത്യേക സുരക്ഷാ പരിശോധന നടത്തി സൈബര്‍ ആക്രമണസാധ്യത തടയാന്‍ നടപടി സ്വീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. നോട്ട് ക്ഷാമത്തിനിടയില്‍ പണമിടപാടിന് ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലേക്ക് ജനങ്ങള്‍ കൂടുതലായി തിരിഞ്ഞിട്ടുണ്ട്. ഇ-വാലറ്റ് സമ്പ്രദായം വിപുലമായി. പേ-ടി.എം, ജിയോ മണി തുടങ്ങിയവ ഈ രംഗത്തെ പ്രമുഖരാണ്. പുതിയ ഉപയോക്താക്കളെയും വ്യാപാരികളെയും ഡിജിറ്റല്‍ പണമിടപാടിലേക്ക് Read more about ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനിടയില്‍ ആപത്സൂചനയുമായി റിസര്‍വ് ബാങ്ക് രംഗത്ത്.[…]

സുരക്ഷാ പ്രശ്‌നം: മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാല്‍ പോലീസ് തടഞ്ഞു

08:40 pm 10/12/2016 ഭോപ്പാല്‍: മഹാരാഷ്ട്രയിലെ ഭോപ്പാലില്‍ മലയാളി സംഘടനയുടെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് തടഞ്ഞു. സമ്മേളനവേദിയായ ഭോപ്പാല്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഹാളിലേക്കു പുറപ്പെട്ട് പാതിവഴിയെത്തിയപ്പോഴാണ് ആര്‍. എസ്.എസിന്റെ പ്രതിഷേധം ഉണ്ടാകുമെന്ന് സൂചിപ്പിച്ച് പൊലീസ് മുഖ്യമന്ത്രിയെ മടക്കി അയച്ചത്. പ്രതിഷേധമുണ്ടാകാന്‍ ഇടയുള്ളതിനാല്‍ പരിപാടി ഒഴിവാക്കണമെന്ന് എസ്.പിയുടെ നിര്‍ദേശമുള്ളതായി പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിക്കുകയായിരുന്നു. മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയായതിനാല്‍ സുരക്ഷാപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ വിലക്കിയാല്‍ അക്കാര്യം Read more about സുരക്ഷാ പ്രശ്‌നം: മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാല്‍ പോലീസ് തടഞ്ഞു[…]

കർണാടകയിലെയും തമിഴ്​നാട്ടിലെയും വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ആദായ നികുതി റെയ്ഡ്.

06:40 PM 10/12/2016 ബംഗളുരു: കർണാടകയിലെയും തമിഴ്​നാട്ടിലെയും വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ആദായ നികുതി റെയ്​ഡിൽ ഏകദേശം 30 കോടി രൂപയും കോടികൾ വിലമതിക്കുന്ന സ്വർണവും പിടിച്ചെടുത്തു. കർണാടകയിലെ ചിത്രദുർഗയിലും ഹുബ്ലിയിലും നടത്തിയ റെയ്​ഡിൽ 5.7 കോടി രൂപയും 32 കിലോ സ്വർണക്കട്ടിയും പിടികൂടിയത്​. ഹവാല ഇടപാടുകാരനിൽ നിന്നാണ്​ ഇത്രയും സ്വർണവും പണവും പിടിച്ചെടുത്തത്​. ഇതിൽ 90 ലക്ഷത്തി​െൻറ പഴയനോട്ടും 2000 രൂപയുടെ പുതിയ നോട്ടുകളും ഉൾ​പ്പെടുന്നു​. ചെന്നൈയിൽ മൂന്ന്​ ദിവസമായി തുടരുന്ന ആദായ നികുതി റെയ്​ഡിൽ Read more about കർണാടകയിലെയും തമിഴ്​നാട്ടിലെയും വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ആദായ നികുതി റെയ്ഡ്.[…]