സുഷമാ സ്വരാജിന് ഡൽഹി എയിംസ് ആശുപത്രിയിൽ നടത്തിയ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം.

04:29 PM 10/12/2016 ന്യൂഡൽഹി: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് ഡൽഹി എയിംസ് ആശുപത്രിയിൽ നടത്തിയ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. രാവിലെ ഒമ്പത് മണിയോടെ എയിംസ് ഡയറക്ടർ എം.സി.മിശ്ര. മുതിർന്ന ഡോക്ടർമാരായ വി.കെ.ബൻസൽ, വി.സീനു, നെഫ്രോളജി വിദഗ്ദ്ധൻ സന്ദീപ് മഹാജൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയ അഞ്ചു മണിക്കൂർ നീണ്ടുനിന്നു. ശസ്ത്രക്രിയയ്ക്കു ശേഷം സുഷമയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. സുഷമയുടെ ബന്ധുവല്ലാത്ത ഒരാളുടെ വൃക്കയാണ് സുഷമയ്ക്ക് വച്ചുപിടിപ്പിച്ചത്. ദീർഘനാളായി പ്രമേഹ രോഗിയായിരുന്നു സുഷമയെ Read more about സുഷമാ സ്വരാജിന് ഡൽഹി എയിംസ് ആശുപത്രിയിൽ നടത്തിയ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം.[…]

മെഹ്​ബുബ മുഫ്​തി മന്ത്രിസഭാ യോഗത്തിൽ നിന്ന്​ ഇറങ്ങിപ്പോയി.

09:44 am 10/12/2016 ശ്രീനഗർ: ജമ്മു കശ്​മീർ മുഖ്യമന്ത്രി മെഹ്​ബുബ മുഫ്​തി മന്ത്രിസഭാ യോഗത്തിൽ നിന്ന്​ ഇറങ്ങിപ്പോയി. ബി.ജെ.പി മന്ത്രിമാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ്​ നടപടിയെന്നാണ്​ റിപ്പോർട്ട്​. കശ്​മീർ പൊലീസിന്റെ പുനഃസംഘടന സംബന്ധിച്ചുള്ള വിഷയത്തിൽ മുഫ്​തിക്കും ബി.ജെ.പി മന്ത്രിമാർക്കും ഇടയിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതകളാണ് നാടകീയ സംഭവങ്ങൾക്ക് വഴിവെച്ചത്​. പൊലീസിന്റെ പുനഃസംഘടനയെ മുഫ്​തി അനുകൂലിച്ചപ്പോൾ ഉപ മുഖ്യമന്ത്രി നിർമൽ സിങ്​ തീരുമാനത്തെ എതിർക്കുകയായരുന്നു. സംഭവത്തിന്​ ശേഷം നിർമൽ സിങി​െൻറ അധ്യക്ഷതയിൽ ബി.ജെ.പി അംഗങ്ങൾ യോഗം ചേർന്നു. 2014ലെ Read more about മെഹ്​ബുബ മുഫ്​തി മന്ത്രിസഭാ യോഗത്തിൽ നിന്ന്​ ഇറങ്ങിപ്പോയി.[…]

ഇന്ത്യയെ പ്രധാന പ്രതിരോധപങ്കാളിയായി അമേരിക്ക അംഗീകരിക്കുന്ന കരാറിന് അന്തിമരൂപമായി

09:33 am 10/12/2016 ന്യൂഡല്‍ഹി: ഇന്ത്യയെ പ്രധാന പ്രതിരോധപങ്കാളിയായി അമേരിക്ക അംഗീകരിക്കുന്ന കരാറിന് അന്തിമരൂപമായി. അമേരിക്കയുമായുള്ള ഇന്ത്യയുടെ സൈനികചങ്ങാത്തം പൂര്‍ണതോതിലാകുന്നതിലേക്ക് നയിക്കുന്ന സുപ്രധാന ചുവടാണിത്. അമേരിക്കയുടെ ഉറ്റ സഖ്യകക്ഷികള്‍ക്ക് തുല്യമായ പരിഗണനയാണ് പ്രതിരോധകാര്യങ്ങളില്‍ ഇന്ത്യക്ക് ഇനി ലഭിക്കുക. ഇതിനൊപ്പം അമേരിക്കന്‍ ബന്ധത്തില്‍ രാജ്യത്തിന്‍െറ പരമാധികാരം കൂടുതല്‍ ദുര്‍ബലപ്പെടുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ജൂണില്‍ നടത്തിയ വാഷിങ്ടണ്‍ യാത്രയില്‍ ഈ പദവി ഇന്ത്യക്ക് നല്‍കുന്നതില്‍ തീരുമാനമായിരുന്നു. എന്നാല്‍, അതിന്‍െറ വിശദാംശങ്ങള്‍ക്ക് ഇപ്പോഴാണ് അന്തിമരൂപമായത്. കഴിഞ്ഞ ദിവസം Read more about ഇന്ത്യയെ പ്രധാന പ്രതിരോധപങ്കാളിയായി അമേരിക്ക അംഗീകരിക്കുന്ന കരാറിന് അന്തിമരൂപമായി[…]

നോട്ട് അസാധുവാക്കാനുള്ള നടപടികള്‍ അതീവ രഹസ്യമായിരുന്നു എന്ന സര്‍ക്കാര്‍ വാദം വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു.

09:12 am 10/12/2016 ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കാനുള്ള നടപടികള്‍ അതീവ രഹസ്യമായിരുന്നു എന്ന സര്‍ക്കാര്‍ വാദം വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. അസാധുവാക്കല്‍ പ്രഖ്യാപനത്തിന് തൊട്ടു മുന്‍ മാസത്തെ അവസാന രണ്ടാഴ്ചക്കിടയില്‍ ബാങ്കുകളില്‍ എത്തിയത് മൂന്നു ലക്ഷം കോടി രൂപ. സെപ്റ്റംബര്‍ 16 മുതല്‍ 30 വരെയുള്ള കാലയളവിലാണ് ഇത്ര വലിയ തുക ബാങ്കിലത്തെിയത്. 2001ന് ശേഷം രണ്ടാഴ്ചക്കിടയില്‍ ഇത്രയേറെ തുക ഒരുമിച്ച് അക്കൗണ്ടിലത്തെുന്നത് ആദ്യമാണ്. അസാധുവാക്കല്‍ പ്രഖ്യാപനം നടന്ന നവംബര്‍ എട്ടിന് മുമ്പത്തെ ഒരാഴ്ചക്കിടെ 1.2 ലക്ഷം Read more about നോട്ട് അസാധുവാക്കാനുള്ള നടപടികള്‍ അതീവ രഹസ്യമായിരുന്നു എന്ന സര്‍ക്കാര്‍ വാദം വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു.[…]

വ്യോമസേന മുന്‍ മേധാവി എസ്.പി. ത്യാഗിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു.

09:15 pm 9/12/2016 ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യോമസേന മുന്‍ മേധാവി എസ്.പി. ത്യാഗിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ത്യാഗിയുടെ ബന്ധു ജൂലി ത്യാഗി, അഭിഭാഷകൻ ഗാതം കെയ്താൻ അറസ്റ്റിലായിട്ടുണ്ട്. ഇവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. ഇതാദ്യമായാണ് ഒരു മുൻ സേനാ മേധാവി അറസ്റ്റിലാകുന്നത്. അഗസ്റ്റ വെസ്റ്റ്‌ലന്‍ഡുമായി നടത്തിയ ഇടപാടിൽ ത്യാഗി സാമ്പത്തിക ക്രമക്കേട് നടത്തിയതായി സി.ബി.ഐയുടെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ജൂലി ത്യാഗിയെക്കൂടാതെ ദോസ്‌ക ത്യാഗിയെക്കുറിച്ചും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. പ്രധാനമന്ത്രി Read more about വ്യോമസേന മുന്‍ മേധാവി എസ്.പി. ത്യാഗിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു.[…]

ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി സ്വീകരിച്ചില്ല.

02:14 PM 09/12/2016 ന്യൂഡല്‍ഹി: തനിക്കെതിരായ കോടതിയലക്ഷ്യ കേസ് നേരത്തേ പരിഗ‍ണിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി സ്വീകരിച്ചില്ല. നടപടിക്രമങ്ങൾ പാലിക്കപ്പെട്ടില്ലെന്ന കാരണത്താലാണ് അപേക്ഷ തള്ളിയത്. മാനദണ്ഡങ്ങൾ പാലിച്ച് വീണ്ടും അപേക്ഷ നൽകാനും കോടതി നിർദേശിച്ചു. സൗമ്യ വധക്കേസില്‍ ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശത്തിനാണ് കട്ജു കോടതിയലക്ഷ്യ നടപടി നേരിടുന്നത്. വിഷയത്തിൽ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ചാണ് കട്ജുവിന് നോട്ടീസ് അയച്ചത്. സൗമ്യ കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണം. ജഡ്ജിമാര്‍ വിനയവും എളിമയും Read more about ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി സ്വീകരിച്ചില്ല.[…]

വിജയ് മല്യയുടെ ട്വിറ്റർ, ഇ-മെയിൽ അക്കൗണ്ടുകൾ ഹാക്കർമാർ ചോർത്തി.

02:11PM 09/12/2016 ന്യൂഡൽഹി: കോടികൾ കബളിപ്പിച്ച് രാജ്യംവിട്ട മദ്യ വ്യവസായി വിജയ് മല്യയുടെ ട്വിറ്റർ, ഇ-മെയിൽ അക്കൗണ്ടുകൾ ഹാക്കർമാർ ചോർത്തി. തന്‍റെ ട്വിറ്ററിലൂടെയാണ് മല്യ ഹാക്കിങ് വാർത്ത പുറത്തുവിട്ടത്. ട്വിറ്റർ, ഇ-മെയിൽ അക്കൗണ്ടുകളിൽ കടന്നുകയറിയ ഹാക്കർമാർ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങളാണ് പുറത്തുവിട്ടത്. ഇതിൽ മല്യ രഹസ്യമായി സൂക്ഷിക്കുന്ന പാസ് വേഡുകൾ, മേൽവിലാസങ്ങൾ, ഫോൺ നമ്പറുകൾ എന്നിവ ഉൾപ്പെടും. ‘ലീജിയൻ’ എന്ന് പേരിലുള്ളവരാണ് വിവരങ്ങൾ ചോർത്തിയതെന്നും തന്നെ ബ്ലാക്മെയിൽ ചെയ്യുകയാണ് ചോർത്തിയവരുടെ ലക്ഷ്യമെന്നും വിജയ് മല്യ ട്വീറ്റ് ചെയ്തു.

90 കോടി രൂപ, 100 കിലോ സ്വർണം; റെയ്ഡിൽ കണ്ണുതള്ളി ഉദ്യോഗസ്ഥർ

12:20 pm 09/12/2016 ചെന്നൈ: പി.ഡബ്ളിയു.ഡി കോൺട്രാക്ടർമാരുടെ വീട് റെയ്ഡ് ചെയ്ത ഇൻകംടാക്സ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത് 90 കോടി രൂപയും 100 കിലോ സ്വർണവും. ചെന്നൈയിൽ മണൽ മാഫിയയുമായി ബന്ധമുള്ള കോൺട്രാക്ടർമാരുടെ വീടുകൾ റെയ്ഡ് ചെയ്തപ്പോഴാണ് പണവും സ്വർണവും കണ്ടെത്തിയത്. റെയ്ഡിൽ പിടിച്ചെടുത്തതിൽ എട്ട് കോടി രൂപയുടെ പുതിയ നോട്ടുകളായിരുന്നു. 65 കോടി രൂപയുടെ പഴയ ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു കിലോ തൂക്കമുള്ള കട്ടികളായാണ് 100 കിലോസ്വർണം സൂക്ഷിച്ചിരുന്നത്. 28 കോടി Read more about 90 കോടി രൂപ, 100 കിലോ സ്വർണം; റെയ്ഡിൽ കണ്ണുതള്ളി ഉദ്യോഗസ്ഥർ[…]

കറന്‍സി പരിഷ്‌കരണം മോദിയുടെ മണ്ടന്‍ തീരുമാനമെന്ന് രാഹുൽ

05:10 pm 08/12/2016 ന്യൂഡല്‍ഹി: കറന്‍സി പരിഷ്‌കരണം മോദിയുടെ മണ്ടന്‍ തീരുമാനമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പേടിഎം എന്നാല്‍ പേ ടു മോദിയെന്നാണെന്ന് രാഹുൽ പറഞ്ഞു. നോട്ട് പരിഷ്‌കരണത്തില്‍ പ്രതിപക്ഷം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ധീരമായ തീരുമാനമല്ല, യാതൊരു ആലോചനയുമില്ലാതെ കൈക്കൊണ്ട മണ്ടന്‍ തീരുമാനമാണ്. ചില കോര്‍പറേറ്റുകളെ സഹായിക്കാനാണ് മോദി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചത്. നോട്ട് പരിഷ്‌കരണം ഒരു മാസം പിന്നിടുമ്പോള്‍ സമ്പൂര്‍ണ പരാജയമായി മാറിക്കഴിഞ്ഞു. നോട്ട് പിന്‍വലിക്കലിന്റെ 30ാം നാളായ Read more about കറന്‍സി പരിഷ്‌കരണം മോദിയുടെ മണ്ടന്‍ തീരുമാനമെന്ന് രാഹുൽ[…]

നോട്ട് അസാധുവാക്കിയിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു

11:06 am 8/12/2016 ദില്ലി: നോട്ട് അസാധുവാക്കിയിട്ട് ഇന്ന് ഒരു മാസം പിന്നിടുമ്ബോള്‍ കറന്‍സി ക്ഷാമം എടിഎമ്മുകളിലും ബാങ്കുകളിലും രൂക്ഷമാണ്. പഴയനോട്ടുകള്‍ അവശ്യസേവനത്തിന് ഉപയോഗിക്കുന്നതിനുള്ള സമയപരിധി ഈ മാസം 15വരെയാണ്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ ഈ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറാന്‍ ഡിസംബര്‍ 30 വരെ സമയമുണ്ടെന്ന് അറിയിച്ചിരുന്നു. ഈ തീരുമാനമുള്‍പ്പടെ പല നിര്‍ദ്ദേശങ്ങളും പിന്നീട് പല വട്ടം മാറ്റി. പണം ഇപ്പോള്‍ ആര്‍ബിഐ വഴി Read more about നോട്ട് അസാധുവാക്കിയിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു[…]