ജനാർദ്ദൻ റെഡ്ഡിയുടെ മകളുടെ വിവാഹത്തിൽ വൻതോതിൽ കള്ളപണം വെളുപ്പിച്ചു

10:20 am 8/12/2016 ബംഗളൂരു: മുന്‍ കര്‍ണാടക മന്ത്രിയും ഖനി വ്യവസായിയുമായ ഗലി ജനാര്‍ദന റെഡ്ഡി 100 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് കര്‍ണാടക അഡ്മിനിസ്ട്രേഷന്‍ സര്‍വിസ് ഉദ്യോഗസ്ഥന്‍െറ ഡ്രൈവര്‍ ജീവനൊടുക്കി. സ്പെഷല്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസര്‍ എല്‍. ഭീമ നായികിന്‍െറ ഡ്രൈവര്‍ കെ.സി. രമേശ് ഗൗഡ(30)യാണ് ചൊവ്വാഴ്ച രാത്രി ബംഗളൂരുവില്‍നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള മദ്ദൂരിലെ സ്വകാര്യ ലോഡ്ജില്‍ വിഷം കഴിച്ച് മരിച്ചത്. നായിക് വഴിയാണ് റെഡ്ഡി കള്ളപ്പണം വെളുപ്പിച്ചിരുന്നതെന്നും ഇതിന് 20 ശതമാനം കമീഷന്‍ നല്‍കിയിരുന്നെന്നും Read more about ജനാർദ്ദൻ റെഡ്ഡിയുടെ മകളുടെ വിവാഹത്തിൽ വൻതോതിൽ കള്ളപണം വെളുപ്പിച്ചു[…]

1,000 കോടി ചെലവില്‍ വോട്ടു യന്ത്രം വാങ്ങുന്നു

10:00 am 8/12/2016 ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പു കാലത്തേക്ക് 1,009 കോടി രൂപ ചെലവിട്ട് പുതിയ വോട്ടു യന്ത്രങ്ങള്‍ വാങ്ങാന്‍ തെരഞ്ഞെടുപ്പു കമീഷന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 2000-205 കാലയളവില്‍ വാങ്ങിയ വോട്ടു യന്ത്രങ്ങള്‍ മാറ്റി പുതിയത് ഉപയോഗിക്കാനാണ് പദ്ധതി. ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്, ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍നിന്നാണ് പുതിയ യന്ത്രങ്ങള്‍ വാങ്ങുന്നത്. 4.10 ലക്ഷം ബാലറ്റ് യൂനിറ്റുകളും 3.14 ലക്ഷം കണ്‍ട്രോള്‍ യൂനിറ്റുകളുമാണ് അടുത്ത സാമ്പത്തിക വര്‍ഷം വാങ്ങുന്നത്.

ജയലളിത അന്ത്യവിശ്രമം കൊള്ളുന്ന മറീന ബീച്ചിലേക്ക് ജനം ഒഴുകുന്നു

09;59 AM 08/12/2016 ചെന്നൈ: ജയലളിത അന്ത്യവിശ്രമം കൊള്ളുന്ന മറീന ബീച്ചിലേക്ക് ജനം ഒഴുകുന്നു. പ്രാര്‍ഥനനിരതമായ മനസ്സുമായി അണ്ണാ ഡി.എം.കെ അണികള്‍ പ്രദേശം കൈയടക്കിക്കഴിഞ്ഞു. ‘അമ്മാ വാഴ്ക’ സ്തുതികളുമായി തലൈവി തിരിച്ചത്തെുമെന്ന് അവരില്‍ പലരും വിളിച്ചു പറയുന്നുണ്ട്. അതിനിടെ, ജയലളിതക്കായി സ്മാരകം നിര്‍മിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കം തുടങ്ങി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം അളന്ന് പ്ളാന്‍ തയാറാക്കി. ഭൗതിക ശരീരം നേരിട്ട് കണ്ട് അന്ത്യോപചാരം അര്‍പ്പിക്കാന്‍ കഴിയാതിരുന്ന അനുയായികളാണ് മറീന ബീച്ചില്‍ ഏറെയും എത്തുന്നത്. കൂട്ടമായി തല Read more about ജയലളിത അന്ത്യവിശ്രമം കൊള്ളുന്ന മറീന ബീച്ചിലേക്ക് ജനം ഒഴുകുന്നു[…]

ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രിയിൽ

12:38 PM 07/12/2016 മുംബൈ: ബോളിവുഡ് നടൻ ദിലീപ് കുമാറി (93)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽമുട്ടിനു വേദനയും നീരും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുബൈയിലെ ലീലാവതി ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഭാര്യ സൈറാ ഭാനുവിനൊപ്പം ആശുപത്രിയിൽ നിന്നുള്ള ചിത്രം താരം താരം തന്നെയാണ് ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്ത്. താൻ ആരോഗ്യവാനായി ഇരിക്കുകയാണെന്നും താരം തന്നെ ട്വീറ്റിലൂടെ അറിയിച്ചു. ഈ വർഷം ഇത് രണ്ടാം തവണയാണ് ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ ശ്വാസകോശ സംബന്ധമായ Read more about ബോളിവുഡ് നടൻ ദിലീപ് കുമാർ ആശുപത്രിയിൽ[…]

റിസര്‍വ് ബാങ്കിന്റെ വായ്പാനയ അവലോകനം ഇന്ന്

11:14 am 7/12/2016 മുംബൈ: റിസര്‍വ് ബാങ്കിന്റെ വായ്പാനയ അവലോകനയോഗം ഇന്ന് ചേരും. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ പണം കുമിഞ്ഞു കൂടിയ സാഹചര്യത്തില്‍ പലിശ നിരക്കില്‍ കുറവു വരുത്താനാണ് സാധ്യത. കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച ശേഷം നടത്തുന്ന ആദ്യ വായ്പാ അവലോകന യോഗമാണ് ഇന്നത്തേത്. പുതിയ സാഹചര്യത്തില്‍ ഡിസംബര്‍ 30നകം രാജ്യത്തെ ബാങ്കുകളില്‍ നാലു ലക്ഷം കോടി രൂപയെങ്കിലും അധികം നിക്ഷേപമായി ലഭിക്കുമെന്നാണ് കണക്ക്. വായ്പ വിതരണം ഊര്‍ജ്ജിതമാക്കേണ്ട സാഹചര്യം ബാങ്കുകള്‍ക്ക് Read more about റിസര്‍വ് ബാങ്കിന്റെ വായ്പാനയ അവലോകനം ഇന്ന്[…]

ഡൽഹിയിൽ മൂടൽ മഞ്ഞ്​; ട്രെയിൻ –വിമാന സർവീസ്​ തടസപ്പെട്ടു

10:52 AM 07/12/2016 ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിൽ പെട്ട്​ ഡൽഹിയിൽ ട്രെയിൽ ഗതാഗതം താറുമാറായി. മഞ്ഞുമൂലം കാഴ്​ച തടസ​െപ്പട്ടതിനാൽ മൂന്നു ട്രെയിനുകൾ റദ്ദാക്കി. 81 ട്രെയിനുകൾ വൈകിയാണ്​ ഒാടുന്നത്​. 21 ട്രെയിനുകളുടെ സമയം മാറ്റി. എട്ട്​ അന്താകരാഷ്​ട്ര വിമാനങ്ങളും അഞ്ച്​ ആഭ്യന്തര വിമാനങ്ങളും വൈകിയാണ്​ സർവ്വീസ്​ നടത്തുന്നത്​. മൂന്നെണ്ണം വഴിതിരിച്ചു വിട്ടു.

ജയലളിതയുടെ പിന്‍ഗാമിയായി അജിത്ത് വരുമോ

01:30 pm 6/12/2016 പുരട്‍ച്ചി തലൈവി ജയലളിതയുടെ മരണത്തിനു ശേഷം തങ്ങളെ തുറിച്ചു നോക്കുന്ന രാഷ്ട്രീയ ശൂന്യത അഐഡിഎംകെ നേതൃത്വം എങ്ങനെ നികത്തുമെന്ന ചോദ്യങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ജയലളിതയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ച് 2 മണിക്കൂറുകള്‍ക്കകം തമിഴ്നാടിന്‍റെ ഭരണസാരഥ്യമേറ്റെടുത്ത ഒ പനീര്‍ശെല്‍വത്തിന് ജയയുടെ വ്യക്തിപ്രഭാവത്തിന് അടുത്തെങ്ങുമെത്താനാവില്ലെന്നത് യാഥാര്‍ഥ്യമാണ്. ജയയുടെ പിന്‍ഗാമികളായി നേരത്തെ ഉയര്‍ന്നു കേട്ട പേരുകളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഒന്നായിരുന്നു തമിഴ് സൂപ്പര്‍താരം അജിതിന്‍റേത്. ജയലളിത തന്‍റെ പിന്‍ഗാമിയായി അജിതിനെ നിശ്ചയിച്ചുവെന്നും എഐഡിഎംകെ നേതൃത്വത്തിന് ഇത് സംബന്ധമായ അറിവുണ്ടെന്നും Read more about ജയലളിതയുടെ പിന്‍ഗാമിയായി അജിത്ത് വരുമോ[…]

അഞ്ച് അണ്ണാ ഡി.എം.കെ പ്രവർത്തകർ മരിച്ചു.

01:01 pm 06/12/2016 കോയമ്പത്തൂർ: ജയലളിതക്ക് ഹൃദയാഘാതം സംഭവിച്ച വാർത്ത കേട്ടുണ്ടായ ഞെട്ടലിൽ സംസ്​ഥാനത്തെ അഞ്ച് അണ്ണാ ഡി.എം.കെ പ്രവർത്തകർ മരിച്ചു. ജയലളിത പേരവൈ ബ്രാഞ്ച് സെക്രട്ടറി കടലൂർ പൻരുട്ടി സന്യാസിപേട്ട ഗാന്ധിനഗർ കോളനി നീലകണ്ഠൻ (51) ഞായറാഴ്ച രാത്രി ടി.വിയിൽ വാർത്ത കേട്ട് നിമിഷങ്ങൾക്കകം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കടലൂർ ജില്ലയിലെ പെണ്ണാടം നെയ്വാസൽ തങ്കരാസു (55), ചാമുണ്ടി (61) എന്നിവരും മരിച്ചു. ഇരുവരും നെയ്വാസൽ ഏരിയ കമ്മിറ്റി അംഗങ്ങളാണ്. നത്തം മുൻ സെക്രട്ടറി പെരിയ സ്വാമിയും Read more about അഞ്ച് അണ്ണാ ഡി.എം.കെ പ്രവർത്തകർ മരിച്ചു.[…]

ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് പാർലമെന്‍റ് പിരിഞ്ഞു

12:55 PM 06/12/2016 ന്യൂഡൽഹി: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് പാർലമെന്‍റിന്‍റെ ഇരുസഭകളും പിരിഞ്ഞു. പ്രധാനപ്പെട്ട നേതാവിനെയും പാർലമെന്‍റേറിയനേയും ഭരണനിപുണയായ ഭരണാധികാരിയേയും രാജ്യത്തിന് നഷ്ടപ്പെട്ടുവെന്ന് ഉപരാഷ്ട്രപതി ഹമീദ് അൻസാരി പറഞ്ഞു. രാജ്യത്തെ ഏറ്റവും ധൈര്യശാലിയും ജനപ്രിയയുമായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ സ്വന്തം നേതാവിനെ അവർ അമ്മയെന്നാണ് സ്നേഹപൂർവം വിളിച്ചിരുന്നതെന്നും മഹാജൻ പറഞ്ഞു. മഹാരാഷ്ട്ര, ഒഡിഷ, കേരളം എന്നിവിടങ്ങളിലെ നിയമസഭകളും ജയലളിതയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്നത്തേക്ക് പിരിഞ്ഞു.

അവിഹിത സ്വത്ത് സമ്പാദന കേസിലെ സുപ്രീംകോടതി വിധിക്ക് കാത്തുനില്‍ക്കാതെ ജയലളിത യാത്രയായി.

09:22 AM 06/12/2016 കോയമ്പത്തൂര്‍: അവിഹിത സ്വത്ത് സമ്പാദന കേസിലെ സുപ്രീംകോടതി വിധിക്ക് കാത്തുനില്‍ക്കാതെ ജയലളിത യാത്രയായി. തമിഴക രാഷ്ട്രീയത്തില്‍ അജയ്യശക്തിയായി നിലകൊണ്ടിരുന്ന ജയലളിതയെ സംബന്ധിച്ചിടത്തോളം കേസിന്‍െറ വിധിപ്രഖ്യാപനം നിര്‍ണായകമാവുമെന്ന് നിരീക്ഷകര്‍ കരുതിയിരുന്നു. എന്നാല്‍, കോടതിവിധിക്ക് മുമ്പ് ദൈവത്തിന്‍െറ വിധിക്ക് മുമ്പില്‍ ജയലളിത കീഴടങ്ങുകയായിരുന്നു. ജയലളിതയെ വെറുതെവിട്ട കര്‍ണാടക ഹൈകോടതിവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വാദം പൂര്‍ത്തിയാക്കിയ സുപ്രീംകോടതി വിധി പറയുന്നതിന് അനിശ്ചിതമായി മാറ്റിവെക്കുകയായിരുന്നു. വരുമാനത്തില്‍ കവിഞ്ഞ് Read more about അവിഹിത സ്വത്ത് സമ്പാദന കേസിലെ സുപ്രീംകോടതി വിധിക്ക് കാത്തുനില്‍ക്കാതെ ജയലളിത യാത്രയായി.[…]