തുടര്‍ച്ചയായ പതിനാലാം ദിനം: പാര്‍ലമെന്‍റ് ഇന്നും സ്തംഭിച്ചു

02:16 PM 05/12/2016 ന്യൂഡൽഹി: നോട്ട് വിഷയത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം. ഇതേതുടര്‍ന്ന് രാജ്യസഭ രണ്ട് മണിവരെ പിരിഞ്ഞു. ലോക്സഭയില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. കള്ളപ്പണക്കാരെന്ന് ആക്ഷേപിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ മാപ്പു പറയണമെന്നാണ് രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന് ലോക്സഭയിലും പ്രതിപക്ഷം ആവശ്യപ്പട്ടു. നോട്ട് പിന്‍വലിക്കല്‍ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തില്‍ തുടര്‍ച്ചയായ പതിനാലാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമാവുമെന്ന് തന്നെയാണ് സൂചന. നവംബര്‍ 16ന് ആരംഭിച്ച പാര്‍ലമെന്റിന്റെ ശൈത്യകാല Read more about തുടര്‍ച്ചയായ പതിനാലാം ദിനം: പാര്‍ലമെന്‍റ് ഇന്നും സ്തംഭിച്ചു[…]

ടൈം മാഗസിൻ പേഴ്‍സണ്‍ ഓഫ് ദ ഇയര്‍: റീഡേഴ്‌സ് പോളില്‍ മോദി

01:05 am 05/12/2016 ന്യൂഡല്‍ഹി: ലോകപ്രശസ്ത അമേരിക്കന്‍ മാഗസിനായ ‘ടൈമി’ന്റെ പേഴ്‌സന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന്റെ റീഡേഴ്‌സ് പോളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച രാത്രി അവസാനിച്ച അഭിപ്രായ വോട്ടൊടുപ്പില്‍ മോദി 18 ശതമാനം വോട്ട് നേടി മുന്നിലെത്തിയെന്ന് ടൈം മാഗസിന്‍ അറിയിച്ചു. ടൈം മാഗസിന്‍ പത്രാധിപ സമിതിയുടെ അന്തിമ തീരുമാനത്തിന് ശേഷം ഡിസംബര്‍ 7 നാണ് പ്രഖ്യാപനമുണ്ടാകുക. ഓരോ വര്‍ഷവും ലോകത്തേയും വാര്‍ത്തകളെയും ഏറ്റവും സ്വാധീനിച്ച വ്യക്തിയെയാണ് ഓരോ വര്‍ഷവും പേഴ്‍സണ്‍ ഓഫ് Read more about ടൈം മാഗസിൻ പേഴ്‍സണ്‍ ഓഫ് ദ ഇയര്‍: റീഡേഴ്‌സ് പോളില്‍ മോദി[…]

ചോദ്യം ചെയ്യലിനിടെ മഹേഷ് ഷായെ വിട്ടയച്ചു

11:13 am 5/12/2016 അഹ്മദാബാദ്: വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി (ഐ.ഡി.എസ്) പ്രകാരം 13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ അഹ്മദാബാദ് കേന്ദ്രീകരിച്ചുള്ള വസ്തു കച്ചവടക്കാരനായ മഹേഷ് ഷായെ ചോദ്യം ചെയ്യലിനിടെ വിട്ടയച്ചു. മുതിര്‍ന്ന ആദായനികുതി ഉദ്യോഗസ്ഥരുടെ രാത്രി മുഴുവന്‍ നീണ്ട ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. തിങ്കളാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യലിനായി എത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. മഹേഷ് ഷായുടെ മൊഴി പാതി മാത്രമേ എടുക്കാനായുള്ളൂ എന്നും മതിയായ വിശ്രമം വേണ്ടിവന്നതിനാല്‍ വീട്ടില്‍ Read more about ചോദ്യം ചെയ്യലിനിടെ മഹേഷ് ഷായെ വിട്ടയച്ചു[…]

കര്‍ഷകനായ ബോറയുടെ പക്കല്‍ 37 പാസ്ബുക്ക്, 44 എ.ടി.എം കാര്‍ഡ്

11:05 am 5/12/2016 ഗുവാഹതി: കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ഗുജറാത്തിലെ വ്യവസായിക്കൊപ്പം ചേര്‍ത്തുവെക്കാന്‍ ഈയിനത്തില്‍ മറ്റൊരാള്‍കൂടി. 37 ബാങ്ക് പാസ്ബുക്കുകളും 44 എ.ടി.എം കാര്‍ഡുകളുമായി അസമില്‍നിന്നുള്ള കര്‍ഷകനായ ജിന്‍റു ബോറയാണ് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. മധുപൂര്‍ ഗ്രാമത്തിലെ ബോറയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ അസം പൊലീസാണ് ഇത്രയും പണമിടപാട് രേഖകള്‍ പിടിച്ചെടുത്തത്. എ.ടി.എം കാര്‍ഡിനും പാസ്ബുക്കിനും പുറമെ 200 ഒഴിഞ്ഞ ചെക്കുകള്‍, ഒഴിഞ്ഞ മുദ്രക്കടലാസ്, ലാപ്ടോപ്, 22,380 രൂപ എന്നിവയും പൊലീസിന്‍െറ കൈയില്‍ തടഞ്ഞു. ഗ്രാമീണര്‍ക്ക് നല്‍കിയ Read more about കര്‍ഷകനായ ബോറയുടെ പക്കല്‍ 37 പാസ്ബുക്ക്, 44 എ.ടി.എം കാര്‍ഡ്[…]

ഊര്‍ജിത് പട്ടേലിന് ശമ്പളം 2.09 ലക്ഷം രൂപ. വീട്ടില്‍ ബാങ്ക് നിയമിച്ച സഹായികളില്ല.

10:59 AM 5/12/2016 ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് ശമ്പളം 2.09 ലക്ഷം രൂപ. വീട്ടില്‍ ബാങ്ക് നിയമിച്ച സഹായികളില്ല. സെപ്റ്റംബര്‍ നാലിന് ആര്‍.ബി.ഐ ഗവര്‍ണറായി ചുമതലയേറ്റ പട്ടേല്‍, ഡെപ്യൂട്ടി ഗവര്‍ണറായിരുന്നപ്പോള്‍ താമസിച്ച മുംബൈയിലെ ഫ്ളാറ്റിലാണ് ഇപ്പോഴുമുള്ളത്. എന്നാല്‍, രണ്ട് കാറും രണ്ട് ഡ്രൈവര്‍മാരെയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍െറയും ഊര്‍ജിത് പട്ടേലിന്‍െറയും പ്രതിഫലം എത്രയെന്ന് ചോദിച്ച് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയിലാണ് ആര്‍.ബി.ഐയുടെ മറുപടി. നേരത്തേ പട്ടേല്‍, Read more about ഊര്‍ജിത് പട്ടേലിന് ശമ്പളം 2.09 ലക്ഷം രൂപ. വീട്ടില്‍ ബാങ്ക് നിയമിച്ച സഹായികളില്ല.[…]

തമിഴ്​നാട്ടിൽ ബസിന്​ നേരെ കല്ലേറ്​

10:55 AM 05/12/2016 ചെന്നൈ: ഹൃദയാഘാതംമൂലം മുഖ്യമ​ന്ത്രി ജയലളിതയുടെ ആരോഗ്യ സ്​ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ തമിഴ്​നാട്ടിൽ കർണാടക ബസിനുനേരെ കല്ലേറ്​. തിരുവണ്ണാമലയിൽ വെച്ചാണ്​ കല്ലേറുണ്ടായത്​. സംഭവത്തെ തുടർന്ന്​ തമിഴ്​നാട്ടിലേക്കുള്ള ബസ്​ സർവീസ്​ കർണാടക താൽകാലികമായി നിർത്തിവെച്ചു. അതിനിടെ കൂടുതൽ സുരക്ഷ നൽകണമെന്ന്​ തമിഴ്​നാട്​ സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന്​ ഒമ്പത്​ കമ്പനി സേനയെ കേന്ദ്രം സംസ്​ഥാന​ത്തേക്കയക്കുകയും കേന്ദ്രസേനാ മേധാവികളോട്​ തമിഴ്​നാട്ടിലെത്താനും ആവ​ശ്യപ്പെട്ടിട്ടുണ്ട്​.

രണ്ട് ലക്ഷം കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ കുടുംബത്തിനെതിരെ അന്വേഷണം

08:44 pm 4/12/2016 പൂണെ: മുംബൈയിൽ രണ്ട് ലക്ഷം കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ കുടുംബത്തിനെതിരെ അന്വേഷണം. അക്കൗണ്ടിനെ കുറിച്ച് സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി പ്രകാരമാണ് ഇവര്‍ കള്ളപ്പണം വെളിപ്പെടുത്തിയത്. എന്നാൽ കേന്ദ്ര ധനമന്ത്രാലയം ഇത് തള്ളി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മറ്റാർക്കോവേണ്ടി കുടുംബം കള്ളപ്പണം നിയമാനുസൃതമാക്കാനുള്ള ശ്രമം നടത്തുകയായിരുന്നെന്നാണ് സംശയം. ബാന്ദ്ര സ്വദേശിയായ അബ്ദുൾ റസാഖ് മുഹമ്മദ് സയിദ്, ഇയാളുടെ മകൻ മുഹമ്മദ് ആരീഫ് അബ്ദുൾ റസാഖ് സയിദ്, ഭാര്യ Read more about രണ്ട് ലക്ഷം കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ കുടുംബത്തിനെതിരെ അന്വേഷണം[…]

ഹമീദ് അന്‍സാരിയുടെ മോചനത്തിന് മാതാപിതാക്കളുടെ അവസാനശ്രമം

12:20 pm 4/12/2016 ചണ്ഡിഗഢ്: പാകിസ്താന്‍ ജയിലില്‍ കഴിയുന്ന മുംബൈ സ്വദേശി ഹമീദ് അന്‍സാരിയുടെ മോചനത്തിന് മാതാപിതാക്കളുടെ അവസാനശ്രമം. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിനെ കാണണമെന്ന ആവശ്യവുമായി ഹമീദ് അന്‍സാരിയുടെ (32) മാതാപിതാക്കളായ ഫൗസിയ അന്‍സാരിയും നിഹാലും അമൃത്സറിലത്തെി. ശനിയാഴ്ച തുടങ്ങിയ ഹാര്‍ട്ട് ഓഫ് ഏഷ്യ യോഗത്തില്‍ പങ്കെടുക്കാന്‍ സര്‍താജ് അസീസ് അമൃത്സറിലത്തെുന്നുണ്ട്. ശിക്ഷാകാലാവധി കഴിഞ്ഞതിനാല്‍ ഹമീദിനെ വിടണമെന്നാവശ്യപ്പെടുന്ന പ്ളക്കാര്‍ഡുകളുമായാണ് ഇരുവരും എത്തിയത്. അസീസിനെ കാണണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന് കത്തയച്ചിരുന്നതായി ഫൗസിയ പറഞ്ഞു. എന്നാല്‍, മറുപടി Read more about ഹമീദ് അന്‍സാരിയുടെ മോചനത്തിന് മാതാപിതാക്കളുടെ അവസാനശ്രമം[…]

പരിശീലകൻ തന്നെ ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി ദേശീയ ഷൂട്ടർ

12:11pm 4/11/2016 ന്യൂഡൽഹി: പാനിയത്തിൽ ലഹരി കലർത്തി മയക്കി പരിശീലകൻ തന്നെ ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി ദേശീയ ഷൂട്ടർ രംഗത്തെത്തി. കേസിൽ പൊലിസ് എഫ്ഐ.ആർ രജിസ്റ്റർ ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

സുവര്‍ണ്ണക്ഷേത്രത്തിലെ ഊട്ടുപുരയില്‍ ഭക്ഷണം വിളമ്പി പ്രധാനമന്ത്രി

12.19 AM 04/12/2016 അമൃത്‌സര്‍: സുവര്‍ണക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഊട്ടുപുരയിലെത്തി ഭക്ഷണം വിളമ്പിയത്, ഭക്തരെ വിസ്‌മയിപ്പിച്ചു. ആറാമത് ഹാര്‍ട്ട് ഓഫ് ഏഷ്യ-ഇസ്‌താംബുള്‍ സമ്മേളനത്തിന്റെ ഭാഗമായാണ് മോദി അമൃത്‌സറില്‍ എത്തിയത്. പത്തുമിനിട്ടോളം നീണ്ട സുവര്‍ണക്ഷേത്ര സന്ദര്‍ശത്തിനിടെയാണ് ഊട്ടുപുരയിലെത്തി, ഭക്തര്‍ക്ക് ഭക്ഷണം വിളമ്പി നല്‍കിയത്. തണുപ്പിനെ പ്രതിരോധിക്കുന്ന കമ്പിളി തൊപ്പിയും ധരിച്ചാണ് മോദി, സുവര്‍ണക്ഷേത്രത്തില്‍ എത്തിയത്. പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് നരേന്ദ്രമോദി സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ എത്തുന്നത്. പത്തു മിനിട്ടോളം നീണ്ട സന്ദര്‍ശനത്തിനുശേഷം സന്ദര്‍ശക പുസ്‌തകത്തില്‍, ഗുരു ഭൂമി കൊ ഷാത് Read more about സുവര്‍ണ്ണക്ഷേത്രത്തിലെ ഊട്ടുപുരയില്‍ ഭക്ഷണം വിളമ്പി പ്രധാനമന്ത്രി[…]