ക്യൂവില്‍ നില്‍ക്കുന്നതിനിടെ യുവതി ബാങ്കിനുള്ളില്‍ പ്രസവിച്ചു

12.02 AM 04/12/2016 ലക്‌നോ: ബാങ്കിലെ ക്യൂവില്‍ നില്‍ക്കുന്നതിനിടെ യുവതി പ്രസവിച്ചു. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലായിരുന്നു സംഭവം. പണം പിന്‍വലിക്കുന്നതിന് ഭര്‍തൃ മാതാവിനൊപ്പം കാലത്തു മുതല്‍ ക്യൂവില്‍നില്‍ക്കുകയായിരുന്ന ഇവര്‍ വൈകിട്ടാണ് പ്രസവിച്ചത്. ക്യൂവിലുണ്ടായിരുന്ന മറ്റ് സ്ത്രീകള്‍ ഉടന്‍ തന്നെ സഹായവുമായെത്തി. ആംബുലന്‍സ് എത്താത്തതിനെ തുടര്‍ന്ന് പൊലീസ് വാനില്‍ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ചു. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ജിന്‍ചക്ക് ബ്രാഞ്ചിലാണ് സംഭവം. 30 കാരിയായ സര്‍വശേയാണ് പ്രസവവിച്ചത്. പൂര്‍ണ്ണ ഗര്‍ഭിണിയായ ഇവര്‍ രണ്ടു ദിവസമായി ക്യൂവിലായിരുന്നു. ആദ്യ Read more about ക്യൂവില്‍ നില്‍ക്കുന്നതിനിടെ യുവതി ബാങ്കിനുള്ളില്‍ പ്രസവിച്ചു[…]

പാക് വിദേശകാര്യ ഉപദേഷ്ടാവ് ഇന്ത്യയിൽ

11.59 PM 03/12/2016 അമൃത്സർ: പാക്കിസ്‌ഥാൻ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് ഇന്ത്യയിൽ എത്തി. അമൃത്സറിൽ നടക്കുന്ന എച്ച്ഒഎ (ഹാർട്ട് ഓഫ് ഏഷ്യ) സമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹമെത്തിയത്. ശനിയാഴ്ച വൈകുന്നേരമാണ് അദ്ദേഹം അമൃത്സറിൽ വിമാനം ഇറങ്ങിയത്. സർതാജ് അസീസ് ഞായറാഴ്ച രാവിലെ എത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ രാവിലെ കാലാവസ്‌ഥ അനുകൂലമാകില്ലെന്ന് കണ്ടാണ് ഇന്ന് വൈകി അദ്ദേഹം എത്തിയതെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് പാക് ഉപദേഷ്ടാവ് നേരത്തെ എത്തിയതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ Read more about പാക് വിദേശകാര്യ ഉപദേഷ്ടാവ് ഇന്ത്യയിൽ[…]

ജെറ്റ് എയർവെയ്സ് വിമാനം അടിയന്തരമായി നിലത്തിറക്കി

11.57 PM 03/12/2016 ഹൈദരാബാദ്: കോൽക്കത്തയിൽനിന്നും ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ജെറ്റ് എയർവെയ്സ് വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിൽ 136 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അരുണാചലിൽ തീവ്രവാദി ആക്രമണം; സൈനികൻ കൊല്ലപ്പെട്ടു

11.52 PM 03/12/2016 ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ തീവ്രവാദി ആക്രമണത്തിൽ ആസാം റൗഫിൾസ് ജവാൻ കൊല്ലപ്പെട്ടു. ഒമ്പതു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച അരുണാചലിലെ ലോംഗ്ദിംഗ് ജില്ലയിൽ വാക്കയ്ക്കു സമീപമായിരുന്നു സംഭവം. സൈനികരുടെ വാഹനവ്യൂത്തെ തീവ്രവാദികൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഉൾഫാ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്.

കള്ളപ്പണം വെളിപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ ബിസിനസുകാരന്‍ അറസ്റ്റില്‍

11.48 PM 03/12/2016 അഹമ്മദാബാദ്: കള്ളപ്പണം വെളിപ്പെടുത്തിയ ശേഷം നികുതി നൽകാതെ ഒളിവിൽപ്പോയ അഹമ്മദാബാദ് സ്വദേശിയായ ബിസിനസുകാരനെ ആദായനികുതി വകുപ്പ് അറസ്റ്റ് ചെയ്തു. മഹേഷ് ഷായെന്ന ബിസിനസുകാരനെ അഹമ്മദാബാദിലെ ചാനൽ സ്റ്റുഡിയോയിൽ വച്ച് ആദായനികതി വകുപ്പ് അറസ്റ്റ് ചെയ്തത്. 13,860 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ശേഷമാണ് ഇയാൾ ഒളിവിൽപ്പോയത്. രാഷ്ട്രീയക്കാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പണമാണ് തന്റെ കൈയിലുള്ളതെന്ന് മഹേഷ് ഷാ പറഞ്ഞു . കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം കണക്കില്‍ പെടാത്ത 13,860 കോടി രൂപ Read more about കള്ളപ്പണം വെളിപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ ബിസിനസുകാരന്‍ അറസ്റ്റില്‍[…]

ഉത്തർപ്രദേശിൽ സ്കൂളിന്റെ ഭിത്തി ഇടിഞ്ഞുവീണ് മൂന്നു കുട്ടികൾ മരിച്ചു

11.44 PM 03/12/2016 ലക്നോ: ഉത്തർപ്രദേശിൽ സ്കൂൾ കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞുവീണ് മൂന്നു കുട്ടികൾ മരിച്ചു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച യുപിയിലെ കന്വാജ് ജില്ലയിലായിരുന്നു സംഭവം. പരിക്കേറ്റവരിൽ അഞ്ചു കുട്ടികളുടെ നില ഗുരുതരമാണ്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ജനങ്ങളാണ് എന്റെ ഹൈക്കമാൻഡ്: മോദി

11.34 PM 03/12/2016 മൊറാദാബാദ്: തനിക്കുമുകളിൽ ജനങ്ങൾ മാത്രമാണുള്ളതെന്നും ജനങ്ങളാണ് തന്റെ ഹൈക്കമാൻഡെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ഹൈക്കമാൻഡും തന്നെ നിയന്ത്രിക്കാനില്ല. തലയ്ക്കു മുകളിൽ മന്ത്രിമാരുമില്ല. തനിക്ക് ജനങ്ങളോടുമാത്രം കാര്യങ്ങൾ അവതരിപ്പിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ മൊറാദാബാദിൽ പരിവർത്തൻ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധരായ ആളുകൾ ബാങ്കുകൾക്ക് മുമ്പിൽ ക്യൂ നിൽക്കുമ്പോൾ കള്ളപ്പണക്കാർ രഹസ്യമായി പാവപ്പെട്ടവരുടെ വീടുകൾക്ക് മുന്നിൽ വരിനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജൻധൻ അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കുന്നതിന് അപേക്ഷിക്കാനാണ് ഈ വരിനിൽക്കൽ. ഏതെങ്കിലും Read more about ജനങ്ങളാണ് എന്റെ ഹൈക്കമാൻഡ്: മോദി[…]

നോട്ട് ക്ഷാമം; ഹരിയാനയിൽ നാട്ടുകാർ ബാങ്ക് ജീവനക്കാരെ തടഞ്ഞുവച്ചു

11.33 PM 03/12/2016 ജിന്ദ്(ഹരിയാന): ശമ്പള ദിവസങ്ങളായതോടെ നോട്ട് നിരോധനം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ക്രമസമാധാന പ്രശ്നമായി വളർന്നു. ഹരിയാനയിലെ ജിന്ദിൽ പണം ലഭിക്കാതെവന്നതോടെ നാട്ടുകാർ ബാങ്ക് ജീവനക്കാരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. വെള്ളിയാഴ്ച ദാരുണി ഗ്രാമത്തിലെ ഓറിയന്റൽ ബാങ്കിലായിരുന്നു സംഭവം. പണം എടുക്കാൻ എത്തിയവർക്ക് ബാങ്കിൽനിന്നും 2000 രൂപ മാത്രമാണ് ലഭിച്ചത്. അതും അഞ്ചു മണിക്കൂറുകൾവരെ വരിനിന്നശേഷവും. എന്നാൽ ബാങ്ക് മാനേജർ തന്റെ ഇഷ്ടക്കാർക്ക് പണം യഥേഷ്ടം നൽകുകയും ചെയ്തു. ഇവരുടെ പഴയ 500, 1000 രൂപ Read more about നോട്ട് ക്ഷാമം; ഹരിയാനയിൽ നാട്ടുകാർ ബാങ്ക് ജീവനക്കാരെ തടഞ്ഞുവച്ചു[…]

കാഷ്മീരിൽ സൈന്യത്തിന്റെ വെടിയേറ്റ് സാധാരണക്കാരൻ കൊല്ലപ്പെട്ടു

11.32 PM 03/12/2016 ജമ്മുകാഷ്മീരിൽ സൈന്യത്തിന്റെ വെടിയേറ്റ് വീണ്ടും സാധാരണക്കാരൻ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം തെക്കൻ കാഷ്മീരിലെ കുൽഗാം ജില്ലയിലായിരുന്നു സംഭവം. ജമ്മുകാഷ്മീരിലെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്‌ഥനായ അസദുള്ള കുമാറാണ് കൊല്ലപ്പെട്ടത്. കുൽഗാമിലെ ഒരു വീട്ടിൽ തീവ്രവാദികൾക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് അസദുള്ളക്കു നേരെ സൈന്യം വെടിവച്ചത്. എന്നാൽ സൈന്യം പറയുന്നത് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിനിടെ അസദുള്ളയ്ക്കു വെടിയേൽക്കുകയായിരുന്നെന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാമത്തെയാളാണ് സൈന്യത്തിന്റെ വെടിയേറ്റ് മരിക്കുന്നത്. വ്യാഴാഴ്ച അനന്ദ്നാഗിൽ സൈന്യത്തിന്റെ വെടിയേറ്റ് കോൺഗ്രസ് പ്രവർത്തകനും ഗ്രാമമുഖ്യനുമായയാൾ Read more about കാഷ്മീരിൽ സൈന്യത്തിന്റെ വെടിയേറ്റ് സാധാരണക്കാരൻ കൊല്ലപ്പെട്ടു[…]

യുഎസ് വനിത ഡൽഹിയിൽ കൂട്ടമാനഭംഗത്തിനിരയായതായി പരാതി

04.20 PM 03/12/2016 രാജ്യത്തിനു നാണക്കേടായി വീണ്ടും പീഡനവാർത്ത. യുഎസ് വനിത രാജ്യതലസ്‌ഥാനത്തുവച്ച് കൂട്ടമാനഭംഗത്തിനിരയായെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; 2016 മാർച്ചിൽ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ യുവതി ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് മുറിയെടുത്തത്. ഹോട്ടൽ അധികൃതരാണ് യുവതിക്ക് ടൂറിസ്റ്റ് ഗൈഡിനെ ഏർപ്പാടക്കി നൽകിയത്. ആദ്യ ദിനം നഗരത്തിലെ വിവിധ സ്‌ഥലങ്ങൾ യുവതി ഗൈഡിനൊപ്പം സഞ്ചരിച്ചിരുന്നു. എന്നാൽ അടുത്ത ദിവസം സുഹൃത്തുക്കളുമായി മുറിയിലെത്തിയ ഇയാൾ യുവതിയോട് അപമര്യാദയായി പെരുമാറി. ഇതിനു ശേഷം ഇവർ Read more about യുഎസ് വനിത ഡൽഹിയിൽ കൂട്ടമാനഭംഗത്തിനിരയായതായി പരാതി[…]