ഒ.എസ് ചാണ്ടി (കുഞ്ഞുമോന്‍ -75) നിര്യാതനായി

07:26 am 16/5/2017 കുറിയന്നൂര്‍ (മാങ്ങാനം): ഇന്റര്‍ ഒപ്റ്റിക്‌സ് ഉടമയും അമ്പാട്ട് നാലാംവേലില്‍ കുടുംബാംഗവുമായ കുറിയന്നൂര്‍ ഉതിക്കമണ്ണില്‍ ഒ.എസ് ചാണ്ടി (കുഞ്ഞുമോന്‍ -75) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച കുഠിയന്നൂര്‍ സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍. ഭാര്യ: കീഴ്‌വായ്പൂര്‍ പാറേക്കാട്ട് റേച്ചല്‍. മക്കള്‍: ഷീന, ഡോ. ഷെറി (യു.എസ്), ഷെമ്മി (ബംഗളൂരു). മരുമക്കള്‍: ഡെന്നി, ഡോ. ആന്‍ (ഇരുവരും യു.എസ്), വീനീത (ബംഗളൂരൂ).

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു.

03:23 pm 15/5/2017 തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ 83.37 ശ​ത​മാനം പേ​ർ വി​ജ​യി​ച്ചു. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ‌ 81.5 ശ​ത​മാ​ന​മാ​ണ് വി​ജ​യം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യ​ശ​ത​മാ​നം ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ്. ഇ​വി​ടെ 82.22 പേ​രാ​ണ് വി​ജ​യി​ച്ച​ത്. ഏറ്റവും കുറവ് വിജയ ശതമാനം പത്തനംതിട്ടയിലാണ്. ഇവിടെ 77.65 ശതമാനം പേരാണ് വിജയിച്ചത്. ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കൂടി. കഴിഞ്ഞ വർഷം 80.94 ശതമാനമായിരുന്നു വിജയം. 3,05,262 വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. Read more about ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു.[…]

മെ​യി​ലു​ക​ൾ തു​റ​ക്കു​ന്ന​തും ഫ​യ​ലു​ക​ൾ ഡൗ​ൺലോഡ്​ ചെ​യ്യു​ന്ന​തും ഒ​ഴി​വാ​ക്ക​ണമെന്ന് നിർദേശം.

07:47 am 15/5/2017 തി​രു​വ​ന​ന്ത​പു​രം: വ്യാ​പ​ക സൈ​ബ​ർ ക​ട​ന്നു​ക​യ​റ്റ​ത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷാ​നി​​ർ​ദേ​ശ​ങ്ങ​ളു​മാ​യി ​കേ​ര​ള പൊ​ലീ​സി​​ന്റെ സൈ​ബ​ർ ഡോ​മും ഐ.​ടി മി​ഷ​​ന്റെ സെ​ർ​ട്ട്​-​കെ​യും (​​ കേര​ള ക​മ്പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്​​പോ​ൺ​സ്​ ടീം). ​ആ​ൻ​റി വൈ​റ​സു​ക​ൾ അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണ​മെ​ന്നും അ​നാ​വ​ശ്യ മെ​യി​ലു​ക​ൾ തു​റ​ക്കു​ന്ന​തും ഫ​യ​ലു​ക​ൾ ഡൗ​ൺലോഡ്​ ചെ​യ്യു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ങ്ങ​ളി​ലു​ണ്ട്. വൈ​റ​സു​ക​ൾ ഒ​ളി​പ്പി​ച്ചു​ള്ള ഫ​യ​ലു​ക​ൾ മെ​യി​ലു​ക​ൾ വ​ഴി​യാ​ണ്​ എ​ത്തു​ന്ന​ത്. ഇ​ത്ത​രം അ​പ​ക​ട​കാ​രി​ക​ളാ​യ ഫ​യ​ലു​ക​ളു​ടെ പേ​ര്​ വി​വ​ര​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട വെ​ബ്​ ഡൊ​മൈ​നു​ക​ളു​ടെ പ​ട്ടി​ക​യും സൈ​ബ​ർ ഡോം ​​പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. നി​ർ​േ​​ദ​ശ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ: Read more about മെ​യി​ലു​ക​ൾ തു​റ​ക്കു​ന്ന​തും ഫ​യ​ലു​ക​ൾ ഡൗ​ൺലോഡ്​ ചെ​യ്യു​ന്ന​തും ഒ​ഴി​വാ​ക്ക​ണമെന്ന് നിർദേശം.[…]

ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നെ​ത്തി​യ യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു.

10:08 pm 14/5/2017 പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കി​ഴ​ക്കാ​ഞ്ചേ​രി​യി​ലാ​ണ് സം​ഭ​വം. പാ​ണ്ടാം​കോ​ട് സ്വ​ദേ​ശി ദി​നേ​ശ്(23) ആ​ണ് മ​രി​ച്ച​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

വൃ​ദ്ധ പ​ട്ടാ​പ്പ​ക​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യെ​ന്നു പ​രാ​തി

02:33 pm 14/5/2017 മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് വൃ​ദ്ധ പ​ട്ടാ​പ്പ​ക​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യെ​ന്നു പ​രാ​തി. പ​ടി​ഞ്ഞാ​റ്റു​മു​റി​യി​ൽ ഒ​റ്റ​ക്കു താ​മ​സി​ക്കു​ന്ന അ​റു​പ​ത്തേ​ഴു​കാ​രി​യാ​ണ് മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യ​ത്. ഭ​ർ​ത്താ​വ് മ​രി​ച്ച സ്ത്രീ ​നാ​ല് വ​ർ​ഷ​മാ​യി ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. ര​ണ്ടാ​ഴ്ച മു​ൻ​പ് വീ​ട്ടി​ലെ​ത്തി​യ ര​ണ്ടു യു​വാ​ക്ക​ൾ ചേ​ർ​ന്ന് ത​ന്നെ പീ​ഡി​പ്പി​ച്ചെ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വൃ​ദ്ധ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ല​പ്പു​റം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സദാശിവത്തിനെതിരെ രൂക്ഷ വിമർശനവുമായി ശോഭ സുരേന്ദ്രൻ.

02:33 pm 14/5/2017 തിരുവനന്തപുരം: ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയെങ്കിൽ ഗവർണർ സ്ഥാനത്തു നിന്ന് സദാശിവം ഇറങ്ങിപ്പോകണമെന്ന് ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പദവിയോട് ഗവർണർ മര്യാദ കാണിക്കണം. അനങ്ങാപ്പാറ നയം ഉപേക്ഷിച്ച് പയ്യന്നൂർ കൊലപാതക വിഷയത്തിൽ നടപടി സ്വീകരിക്കാൻ ഗവർണർ തയാറാവണമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കണ്ണൂരിൽ സംഘപരിവാർ സംഘടനകൾ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ. ആർ.എസ്.എസ് Read more about സദാശിവത്തിനെതിരെ രൂക്ഷ വിമർശനവുമായി ശോഭ സുരേന്ദ്രൻ.[…]

കണ്ണൂരിൽ കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി

08:00 am 14/5/2017 കണ്ണൂർ: ആർഎസ്എസ് പ്രാദേശിക നേതാവ് കണ്ണൂരിൽ കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ സംഭവം കണ്ണൂരിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. പയ്യന്നൂരിലേത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കണം. സർക്കാരിന്‍റെ സമാധാന ശ്രമങ്ങൾക്ക് സംഭവം തിരിച്ചടിയാകില്ല. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് പ്രവർത്തകൻ ചൂ​​​ര​​​ക്കാ​​​ട്ട് ബി​​​ജു​​​വി​​​നെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ.

07:58 am 14/5/2017 കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ ചൂ​​​ര​​​ക്കാ​​​ട്ട് ബി​​​ജു​​​വി​​​നെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്‍റെ ഉടമയാണ് പിടിയിലായത്. ഇ‍യാളുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാർ ശനിയാഴ്ച രാത്രി പോലീസ് കണ്ടെടുത്തിരുന്നു. മൊബൈൽ ഫോണ്‍ ടവറുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന. പ​​​ഴ​​​യ​​​ങ്ങാ​​​ടി റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ​​നി​​​ന്നു ബൈ​​​ക്കി​​​ൽ വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന പ​​​ണ്ടാ​​​ര​​​വ​​​ള​​​പ്പി​​​ൽ രാ​​​ജേ​​​ഷും ബി​​​ജു​​​വും സ​​​ഞ്ച​​​രി​​​ച്ച ബൈ​​​ക്കി​​​നെ മു​​​ട്ടം പാ​​​ല​​​ത്തി​​​നു സ​​​മീ​​​പം വ​​​ച്ച് ഇ​​​ന്നോ​​​വ കാ​​​റി​​​ലെ​​​ത്തി​​​യ സം​​​ഘം ഇ​​​ടി​​​ച്ചു​​​വീ​​​ഴ്ത്തി Read more about ആർഎസ്എസ് പ്രവർത്തകൻ ചൂ​​​ര​​​ക്കാ​​​ട്ട് ബി​​​ജു​​​വി​​​നെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ.[…]

ഞാ​യ​റാ​ഴ്​​ച പ​മ്പു​ക​ള​ട​ച്ചി​ടു​മെ​ന്ന്​ ​അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ​

07:56 am 14/5/2017 കൊ​ച്ചി: ക​മീ​ഷ​ൻ വ​ർ​ധ​ന​യ​ട​ക്കം പ​രി​ഷ്​​കാ​ര​ങ്ങ​ൾ മു​ന്നോ​ട്ടു​െ​വ​ച്ച അ​പൂ​ർ​വ​ച​ന്ദ്ര ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്​ ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ ​ആ​വ​ശ്യ​പ്പെ​ട്ട്​ ഒാ​ൾ കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഒാ​ഫ്​ പെ​ട്രോ​ളി​യം​ ട്രേ​േ​ഡ​ഴ്​​സി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച പ​മ്പു​ക​ള​ട​ച്ചി​ടു​മെ​ന്ന്​ ​അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ​പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ നീ​ങ്ങു​ന്ന പെ​ട്രോ​ൾ പ​മ്പ്​ മേ​ഖ​ല​യെ താ​ങ്ങി​നി​ർ​ത്താ​ൻ സ​ർ​ക്കാ​ർ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. പ​മ്പു​ട​മ​ക​െ​ള ദ്രോ​ഹി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​െ​ര രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ സ​മ​ര​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എം. ​രാ​ധാ​കൃ​ഷ്​​ണ​ൻ, കെ.​എ​സ്. കോ​മു എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

പിണറായി വിജയൻ പങ്കെടുക്കുന്ന പട്ടയമേള വേദിയിലേക്ക് ബിജെപി പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം

6:50 pm 13/5/2017 കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പട്ടയമേള വേദിയിലേക്ക് ബിജെപി പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം. കണ്ണൂരിലെ പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനം നടത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.