കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മു​മാ​യും കെ.​എം.​മാ​ണി​യു​മാ​യും കൂ​ട്ടു കൂ​ടു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ

07:12 pm 11/5/2017 തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ബൂ​ർ​ഷ്വാ ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​ക​ളു​മാ​യി യോ​ജി​ക്കാ​മെ​ന്ന​താ​ണ് പാ​ർ​ട്ടി ലൈ​ൻ. മാ​ണി ഗ്രൂ​പ്പി​നെ മു​ന്ന​ണി​യി​ലെ​ടു​ക്കു​ന്ന കാ​ര്യം പാ​ർ​ട്ടി ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ വി.​എ​സ്.​അ​ച്യു​താ​ന​ന്ദന്‍റേത് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണെ​ന്നും ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

കോട്ടയം ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ.

05:28 pm 11/5/2017 കോട്ടയം: കോട്ടയം ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ. കുമരകം ഗ്രാമ പഞ്ചായത്ത്​ അംഗങ്ങളെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ്​ ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട്​ ആറ്​ വരെയാണ്​ ഹർത്താൽ

ഇടി മിന്നലേറ്റ് ഒരാള്‍ മരിച്ചു.

10:19 am 11/5/2017 കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടില്‍ ഇടി മിന്നലേറ്റ് ഒരാള്‍ മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി പി സന്തോഷ് (35)ആണ് മരിച്ചത്. ബന്ധു വീട്ടിലെ വരാന്തയില്‍ ഉറങ്ങുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.

കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി യോ​ഗം വ്യാ​ഴാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ചേ​രും.

08:01 am 11/5/2017 നെ​ടു​മ്പാ​ശ്ശേ​രി: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സ​ർ​വി​സ്​ ക​രി​പ്പൂ​രി​ൽ​നി​ന്നു​ത​ന്നെ വേ​ണ​മെ​ന്ന ആ​വ​ശ്യം യോ​ഗ​ത്തി​ൽ ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​മെ​ന്ന് സം​സ്​​ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തൊ​ടി​യൂ​ർ മു​ഹ​മ്മ​ദു​കു​ഞ്ഞ് മൗ​ല​വി വ്യ​ക്ത​മാ​ക്കി. 11,197 പേ​ർ​ക്കാ​ണ് ഈ ​വ​ർ​ഷം കേ​ര​ള​ത്തി​ൽ​നി​ന്ന്​ ഇ​തു​വ​രെ ഹ​ജ്ജി​ന് അ​നു​മ​തി ല​ഭി​ച്ച​ത്. 1000 പേ​രു​ടെ വെ​യി​റ്റി​ങ്​ ലി​സ്​​റ്റും ത​യാ​റാ​ക്കി. ഇ​പ്പോ​ൾ രാ​ജ്യ​ത്തെ മു​സ്​​ലിം ജ​ന​സം​ഖ്യ​യു​ടെ മാ​ന​ദ​ണ്ഡ​ത്തി​ൽ 1000 പേ​ർ​ക്ക് ഒ​രാ​ൾ എ​ന്ന നി​ല​ക്കാ​ണ് അ​നു​പാ​തം തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ, ഇ​തി​നു​പ​ക​രം ഓ​രോ സം​സ്​​ഥാ​ന​ത്തു​നി​ന്നു​മു​ള്ള അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി Read more about കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി യോ​ഗം വ്യാ​ഴാ​ഴ്​​ച ഡ​ൽ​ഹി​യി​ൽ ചേ​രും.[…]

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നാ​ലു യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 28 കി​ലോ​ കു​ങ്കു​മ​പ്പൂ​വ് പി​ടി​കൂ​ടി.

07:50 am 11/5/2017 കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നാ​ലു യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 28 കി​ലോ​ കു​ങ്കു​മ​പ്പൂ​വ് എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി. ഇ​റാ​നി​ൽനി​ന്നു ദു​ബാ​യ് വ​ഴി ക​രി​പ്പൂ​രി​ലെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളി​ൽ നി​ന്നാ​ണ് കു​ങ്കൂ​പ്പൂ​വ് പി​ടി​കൂ​ടി​യ​ത്. ക​ണ്ണൂ​ർ ക​തി​രൂ​ർ സ്വ​ദേ​ശി ജ​അ്ഫ​ർ, കൂ​ത്തു​പ​റ​ന്പ് സ്വ​ദേ​ശി അ​ബ്ദു​ൾ​ക​രീം, ശി​വ​പു​രം സ്വ​ദേ​ശി റാ​ഷി​ദ്, മ​യ്യി​ൽ സ്വ​ദേ​ശി സ​ലീം എ​ന്നി​വ​രെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ടി​കൂ​ടി​യ കു​ങ്കു​മ​പൂ​വി​നു 38.54 ല​ക്ഷം രൂ​പ വി​ല വ​രും.

സെന്‍കുമാര്‍ സ്​ഥലം മാറ്റിയതിനെതിരെ പരാതിയുമായി പൊലീസ് ​ആസ്​ഥാനത്തെ ജീവനക്കാരി.

06:50 pm 10/5/2017 തിരുവനന്തപുരം: ഡി.ജി.പി ടി.പി സെന്‍കുമാര്‍ സ്​ഥലം മാറ്റിയതിനെതിരെ പരാതിയുമായി പൊലീസ് ​ആസ്​ഥാനത്തെ ജീവനക്കാരി. കേരള പോലീസിലെ അതീവ രഹസ്യാന്വേഷണ വിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടായ വി.എന്‍ കുമാരി ബീനയാണ് ചീഫ്​ സെക്രട്ടറിക്ക്​ പരാതി നൽകിയത്​. തന്നെ അന്യായമായി സ്​ഥലം മാറ്റിയെന്നും ഇതിന്​ പിന്നിൽ ​ഗൂഢാലോചനയുണ്ടെന്നുമാണ്​ ഇവർ ആരോപിക്കുന്നത്​. വിവരാവകാശ നിയമത്തിന് പുറത്ത് നില്‍ക്കുന്ന സേനാവിഭാഗമായ ടി ബ്രാഞ്ചിൽ നിന്നും ഉദ്യോഗസ്​ഥയെ യു ബ്രാഞ്ചിലേക്കാണ് മാറ്റിയത്. ബീനക്ക് ​പകരം എന്‍ ബ്രാഞ്ചിലെ ജൂനിയര്‍ Read more about സെന്‍കുമാര്‍ സ്​ഥലം മാറ്റിയതിനെതിരെ പരാതിയുമായി പൊലീസ് ​ആസ്​ഥാനത്തെ ജീവനക്കാരി.[…]

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി.

04:00 pm 10/5/2017 തിരുവനന്തപുരം: ഈ മാസം 25ന് നിയമസഭാ സമ്മേളനം അവസാനിക്കും. ജൂണ്‍ എട്ട് വരെ സമ്മേളിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്നു ചേർന്ന കാര്യോപദേശക സമിതിയാണ് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചത്. മുസ്ലിം ലീഗ് എംഎൽഎമാർ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കാര്യോപദേശക സമിതിയുടെ തീരുമാനം.

സർക്കാർ ഭൂമി കൈയേറിയതിൽ കൂടുതലും ഇടുക്കി ജില്ലയിലാണെന്ന് റവന്യൂ മന്ത്രി

11:14 am 10/5/2017 തിരുവനന്തപുരം: സർക്കാർ ഭൂമി കൈയേറിയതിൽ കൂടുതലും ഇടുക്കി ജില്ലയിലാണെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. പി.സി.ജോർജിന്‍റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ഇടുക്കിയിൽ മാത്രം 110 ഹെക്ടർ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾ കൈയേറിയിട്ടുണ്ട്. സക്കറിയ വെള്ളൂക്കുന്നേൽ, സിറിൽ പി. ജേക്കബ് എന്നിവരാണ് പ്രധാന കൈയേറ്റക്കാരെന്നും മന്ത്രി രേഖാമൂലം വ്യക്തമാക്കി.

ഓൺലൈൻ സംവിധാനം വഴി എല്ലാ മോട്ടോർ വാഹനങ്ങൾക്കും നികുതി അടക്കാനുള്ള സംവിധാനം ബുധനാഴ്​ച മുതൽ നിലവിൽവരും.

8:35 am 10/5/2017 തിരുവനന്തപുരം: ഓൺലൈൻ സംവിധാനം വഴി എല്ലാ മോട്ടോർ വാഹനങ്ങൾക്കും നികുതി അടക്കാനുള്ള സംവിധാനം ബുധനാഴ്​ച മുതൽ നിലവിൽവരും. പുതിയ വാഹനങ്ങളുടെ നികുതി സ്വീകരിക്കാൻ മാത്രമായിരുന്നു ഇതുവരെ ഓൺലൈൻ സംവിധാനം ഉണ്ടായിരുന്നത്. പഴയ വാഹനങ്ങളുടെ നികുതി അടക്കാൻ ഓഫിസുകളിലെ കൗണ്ടറുകളിൽ എത്തണമായിരുന്നു. ഇൻറർനെറ്റ് സൗകര്യം ഉണ്ടെങ്കിൽ ഇനിമുതൽ വീട്ടിലിരുന്നും മോട്ടോർ വാഹന വകുപ്പി​െൻറ വെബ്സൈറ്റ് വഴി നികുതി അടക്കാം. ഇൻറർനെറ്റ് സൗകര്യമില്ലാത്തവർക്ക് അക്ഷയ സ​െൻററുകളും ഇ- സേവന കേന്ദ്രങ്ങൾ വഴിയും നികുതി അടക്കാം. മോട്ടോർ Read more about ഓൺലൈൻ സംവിധാനം വഴി എല്ലാ മോട്ടോർ വാഹനങ്ങൾക്കും നികുതി അടക്കാനുള്ള സംവിധാനം ബുധനാഴ്​ച മുതൽ നിലവിൽവരും.[…]

തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

08:29 am 10/5/2017 തി​രു​വ​ന​ന്ത​പു​രം: തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തോ​ട്ടം മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. വീ​ടു​ക​ൾ നി​ർ​മി​ക്കാ​നാ​യി തോ​ട്ടം ഉ​ട​മ​ക​ൾ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി ന​ൽ​കാ​ൻ ത​യാ​റാ​വ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. തോ​ട്ടം മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കും. ഈ ​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​യി​ട്ട് ഏ​റെ വ​ർ​ഷ​മാ​യി. തോ​ട്ടം തോ​ട്ട​മാ​യും എ​സ്റ്റേ​റ്റു​ക​ൾ എ​സ്റ്റേ​റ്റു​ക​ളാ​യും നി​ല​നി​ർ​ത്താ​നാ​ക​ണം. കേ​ര​ള​ത്തി​ന്‍റെ ഭൂ​പ്ര​കൃ​തി​ക്കും Read more about തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി[…]