കേരള കോൺഗ്രസ് എമ്മിന്‍റെ നീക്കം നിർഭാഗ്യകരമായി പോയെന്ന് പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്.

11:18 am 4/5/2017 തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്‍റെ നീക്കം നിർഭാഗ്യകരമായി പോയെന്ന് പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. പുതിയ രാഷ്ട്രീയ നീക്കത്തെക്കുറിച്ച് കെ.എം. മാണിയുമായി ചർച്ച ചെയ്യുമെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി. സി.പി.എമ്മിന്‍റെ പിന്തുണ തേടുന്ന കാര്യത്തെക്കുറിച്ച് പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. എൽ.ഡി.എഫിൽ ചേരുന്ന കാര്യവും പാർട്ടി ചർച്ച ചെയ്തിട്ടില്ല. പ്രാദേശിക തലത്തിൽ യു.ഡി.എഫുമായി യോജിച്ച് പോകാനായിരുന്നു ചരൽക്കുന്ന് ക്യാമ്പിലെ തീരുമാനമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജില്ലാ Read more about കേരള കോൺഗ്രസ് എമ്മിന്‍റെ നീക്കം നിർഭാഗ്യകരമായി പോയെന്ന് പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്.[…]

ടി.പി. സെന്‍കുമാറിനെ പോലീസ് മേധാവിയാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

08:30 am 4/5/2017 തിരുവന്നതപുരം: കോടതി വിധിപ്രകാരം ഡിജിപി ടി.പി. സെന്‍കുമാറിനെ പോലീസ് മേധാവിയാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിലാണ് പിണറായി ഇക്കാര്യം വിശദീകരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നും അദ്ദേഹം മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. ടി.പി.സെന്‍കുമാറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവി അല്ലായിരുന്നു എന്ന പുതിയ വാദവുമായി കോടതിവിധിയില്‍ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. ഇതൊപ്പം വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും സമര്‍പ്പിച്ചു. അതേസമയം Read more about ടി.പി. സെന്‍കുമാറിനെ പോലീസ് മേധാവിയാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി[…]

കോട്ടയത്തെ വാർത്ത സത്യമാകാതിരിക്കട്ടെയെന്ന് വി എസ് അച്യുതാനന്ദന്‍

08.43 PM 03/05/2017 കോട്ടയത്തെ വാർത്ത സത്യമാകാതിരിക്കട്ടെ എന്ന് ഭരണപരിഷ്കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദൻ. കെ എം മാണിക്കെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം പിന്തുണയോടെ കേരള കോണ്‍ഗ്രസ് സ്വന്തമാക്കിയിരുന്നു.

സെന്‍കുമാറിനെ പോലീസ് മേധാവി ആക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

08.25 PM 03/05/2017 തിരുവന്നതപുരം: കോടതി വിധിപ്രകാരം ഡിജിപി ടി.പി. സെന്‍കുമാറിനെ പോലീസ് മേധാവിയാക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭാ യോഗത്തിലാണ് പിണറായി ഇക്കാര്യം വിശദീകരിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നും അദ്ദേഹം മന്ത്രിസഭായോഗത്തില്‍ പറഞ്ഞു. ടി.പി.സെന്‍കുമാറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവി അല്ലായിരുന്നു എന്ന പുതിയ വാദവുമായി കോടതിവിധിയില്‍ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. ഇതൊപ്പം വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും സമര്‍പ്പിച്ചു. അതേസമയം Read more about സെന്‍കുമാറിനെ പോലീസ് മേധാവി ആക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍[…]

കേരള കോൺഗ്രസിനു പിന്തുണ: അധാർമികതയില്ലെന്ന് സിപിഎം

08.01 PM 03/05/2017 ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനെ പിന്തുണച്ചതിൽ അധാർമികതയില്ലെന്ന് സിപിഎം. ഇത് ജില്ലയിലെ കോൺഗ്രസ് ഭരണപരാജയത്തിനെതിരായ നീക്കമാണെന്ന് സിപിഎം ജില്ലാസെക്രട്ടറി വി.എൻ.വാസവൻ പറഞ്ഞു. സിപിഐയുടെ പിന്തുണ തേടിയിരുന്നുവെന്നും പിന്തുണയ്ക്കില്ലെന്ന് അവർ അറിയിച്ചിരുന്നുവെന്നും വാസവൻ വ്യക്തമാക്കി.

കേരള കോൺഗ്രസിന്‍റേത് രാഷ്ട്രീയവഞ്ചനയെന്ന് ഹസൻ

07.58 PM 03/05/2017 കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്‍റെ പിന്തുണ സ്വീകരിച്ച കേരളകോൺഗ്രസ് നിലപാട് രാഷ്ട്രീയ വഞ്ചനയാണെന്ന് കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. സംഭവത്തിനു പിന്നിൽ കളിച്ചത് ജോസ്.കെ.മാണി എംപിയാണെന്നും ഹസൻ കുറ്റപ്പെടുത്തി.

സിപിഎം പിന്തുണച്ചു; കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം കേരള കോൺഗ്രസ്-എമ്മിന്

07.56 PM 03/05/2017 കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം സിപിഎം പിന്തുണയോടെ കേരള കോൺഗ്രസ്-എം നേടി. കേരള കോൺഗ്രസ്-എമ്മിലെ സക്കറിയാസ് കുതിരവേലിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. ഏഴ് അംഗങ്ങളുള്ള എൽഡിഎഫ് മുന്നണിയിലെ ആറ് സിപിഎം അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു കേരള കോൺഗ്രസ് ഭരണം പിടിച്ചത്. കേരള കോൺഗ്രസിനും ആറ് അംഗങ്ങൾ ജില്ലാ പഞ്ചായത്തിലൂണ്ട്. ഇതോടെ 22 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തിൽ 12 പേരുടെ പിന്തുണയോടെ കേരള കോൺഗ്രസ്-എം അധികാരം പിടിച്ചെടുക്കുകയായിരുന്നു. സണ്ണി പാന്പാടിയാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സര Read more about സിപിഎം പിന്തുണച്ചു; കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം കേരള കോൺഗ്രസ്-എമ്മിന്[…]

ഡിജിപി ചോദ്യം ആവർത്തിച്ച് പ്രതിപക്ഷം; നിയമസഭയില്‍ ബഹളം

07.46 PM 03/05/2017 സംസ്ഥാന ഡിജിപി ആരെന്നുള്ള ചോദ്യം നിയമസഭയിൽ ആവർത്തിച്ച് പ്രതിപക്ഷം. ചോദ്യോത്തരവേളയുടെ തുടക്കത്തിലാണ് ബാനറുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചത്. ആദ്യചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയുന്നതിനിടയില്‍ ബഹളം ശക്തമായി. ഇതോടെ സഭ നടത്തികൊണ്ട് പോകുന്നതില്‍ സ്പീക്കര്‍ നിലപാട് എടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാദിവസവും ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ ബഹളം ഉണ്ടാക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. തുടർന്ന് പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചു. സംസ്ഥാനത്തെ ഡിജിപി ആര് എന്ന ചോദ്യത്തിനു മറുപടി നൽകാതെ Read more about ഡിജിപി ചോദ്യം ആവർത്തിച്ച് പ്രതിപക്ഷം; നിയമസഭയില്‍ ബഹളം[…]

കൊച്ചിമെട്രോ പ്രവർത്തന സജ്ജമെന്ന് ഏലിയാസ് ജോർജ്

07.43 PM 03/05/2017 കൊച്ചിമെട്രോ നൂറുശതമാനവും പ്രവർത്ത സജ്ജമാണെന്ന് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ്. പ്രവർത്താനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീ വേഷധാരിയായി കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍

07.40 PM 03/05/2017 മട്ടാഞ്ചേരി: സ്ത്രീ വേഷം ധരിച്ച് ടൂറിസം കേന്ദ്രങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവ് പൊലിസ് പിടിയിലായി. കൊല്ലം അഞ്ചാലം മൂട് തൃക്കടുവൂര്‍ ക്ഷേത്രത്തിന് സമീപം പുല്ലേരിയില്‍ വീട്ടില്‍ ഷാജിയെന്ന് വിളിക്കുന്ന ഷാജഹാന്‍(37)നെയാണ് ഫോര്‍ട്ട്‌കൊച്ചി എസ്.ഐ ആന്റണി ജോസഫ് നെറ്റോയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് പൊലിസ് പെട്രോളിംഗിനിടെ ഫോര്‍ട്ട്‌കൊച്ചി ടവര്‍ റോഡില്‍ ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിന് സമീപത്ത് സ്ത്രീയുടെ വേഷം ധരിച്ച് നില്‍ക്കുകയായിരുന്ന ഷാജഹാനെ പൊലിസ് കാണുകയും പരുങ്ങിയ ഇയാളെ വിശദമായി Read more about സ്ത്രീ വേഷധാരിയായി കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍[…]