മത്സ്യബന്ധനം ഉപജീവനമാക്കിയ രാജ്യത്തെ അപൂര്‍വ ദമ്പതികളെ സി.എം.എഫ്.ആര്‍.ഐ ആദരിക്കുന്നു
07.37 PM 03/05/2017 കൊച്ചി: കടല്‍ മത്സ്യബന്ധനം ഉപജീവനമാര്‍ഗ്ഗമാക്കിയ രാജ്യത്തെ അപൂര്‍വ ദമ്പതികളെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) ആദരിക്കുന്നു. വിവാഹം കഴിഞ്ഞത് മുതല്‍ ഒരുമിച്ച് കടലില്‍ മത്സ്യബന്ധനത്തിനിറങ്ങുന്ന തൃശൂര്‍ ജില്ലയിലെ ചേറ്റുവക്കടുത്ത് കുണ്ടഴിയൂര്‍ സ്വദേശികളായ കരാട്ട് വീട്ടില്‍ കെ.വി കാര്‍ത്തികേയനെയും ഭാര്യ കെ.സി രേഖയെയുമാണ് സി.എം.എഫ്.ആര്‍.ഐ ആദരിക്കുന്നത്. നാളെ സി.എം.എഫ്.ആര്‍.ഐയില്‍ വെച്ച് നടക്കുന്ന മത്സ്യത്തൊഴിലാളി സംഗമത്തില്‍ കേന്ദ്ര മന്ത്രി സുദര്‍ശന്‍ ഭഗത് രാവിലെ 10.30 ന് ഇരുവരെയും പൊന്നാട അണിയിച്ച് ആദരിക്കും. സി.എം.എഫ്.ആര്‍.ഐയുടെ Read more about മത്സ്യബന്ധനം ഉപജീവനമാക്കിയ രാജ്യത്തെ അപൂര്‍വ ദമ്പതികളെ സി.എം.എഫ്.ആര്‍.ഐ ആദരിക്കുന്നു[…]










