ബാർകോഴ കേസ്: വിജിലൻസിന് കോടതിയുടെ അന്ത്യശാസന

02.48 PM 02/05/2017 മുൻ മന്ത്രി കെ.എം.മാണി പ്രതിയായ ബാർകോഴ കേസിൽ അന്തിമ റിപ്പോർട്ട് മുപ്പത് ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് വിജിലൻസിന് കോടതിയുടെ അന്ത്യശാസനം. അഹമ്മദാബാദിലെ ഫോറൻസിക് ലാബിൽ പരിശോധനയ്ക്കായി സിഡി അയച്ചിരിക്കുന്നതിനാൽ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് വിജിലൻസ്, കോടതിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് റിപ്പോർട്ട് സമർപ്പിക്കുന്നതിന് കോടതി സമയപരിധി നൽകിയത്. രണ്ടാം തുടരന്വേഷണ റിപ്പോർട്ട് മേയ് രണ്ടിന് സമർപ്പിക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ അവധിയിൽ പോയതിനെ തുടർന്ന് തൽസ്ഥിതി റിപ്പോർട്ടാണ് വിജിലൻസ് Read more about ബാർകോഴ കേസ്: വിജിലൻസിന് കോടതിയുടെ അന്ത്യശാസന[…]

പെൺകുട്ടികളുടെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണ്‍ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

02.46 PM 02/05/2017 പെൺകുട്ടികളുടെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണ്‍ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ട്യൂ​ഷ​ൻ സെ​ന്‍റ​ർ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ക​വ​ടി​യാ​ർ ആ​ർ​പി ലൈ​നി​ൽ താ​മ​സി​ക്കു​ന്ന അ​രു​ണ്‍​കു​മാ​ർ (45) നെ​യാ​ണ് മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മൊബൈൽ ഫോൺ മേശയ്ക്കടിയിൽ വച്ചാണ് ഇയാൾ പെൺകുട്ടികളുടെ ചിത്രങ്ങൾ പകർത്തിയിരുന്നതെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യു​ടെ വ​നി​ത സു​ഹൃ​ത്തി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ക്കാ​ല​മാ​യി ഇ​ത്ത​ര​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ കാ​മ​റ വ​ഴി കു​ട്ടി​ക​ളു​ടെ അ​ർ​ധ​ന​ഗ്ന​ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ വി​വ​രം Read more about പെൺകുട്ടികളുടെ ചി​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണ്‍ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ[…]

ആരോഗ്യവകുപ്പ് മുൻ ഡയറക്ടർമാർക്ക് അഞ്ചു വർഷം തടവുശിക്ഷ

02.44 PM 02/05/2017 ആരോഗ്യവകുപ്പ് മുൻ ഡയറക്ടർമാർക്ക് അഴിമതിക്കേസിൽ തടവുശിക്ഷ തടവ് ശിക്ഷ. ഡോ.വികെ.രാജനും കെ.ഷൈലജയ്ക്കുമാണ് തിരുവനന്തപുരം വിജിലൻസ് കോടതി തടവ് അഞ്ച് വർഷം കഠിന തടവും 52 ലക്ഷം രൂപയും പിഴയും വിധിച്ചത്. ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ശിക്ഷ.

ഒഎൻവി സാഹിത്യ പുരസ്കാരം സുഗതകുമാരിക്ക്

02.41 PM 02/05/2017 പ്രഥമ ഒഎൻവി സാഹിത്യ പുരസ്കാരം കവയിത്രി സുഗതകുമാരിക്ക് സാഹിത്യ രംഗത്തെ സമഗ്രസംഭാവന കണക്കിലെടുത്താണ് പുരസ്കാരം. ഒഎൻവിയുടെ ജന്മദിനമായ മേയ് 27ന് പുരസ്കാരം സമ്മാനിക്കും.

ശബരീനാഥൻ എംഎൽഎയും സബ് കളക്ടർ ദിവ്യ എസ്. അയ്യരും വിവാഹിതരാകുന്നു

02.39 PM 02/05/2017 കെ.എസ്.ശബരീനാഥൻ എംഎൽഎയും സബ് കളക്ടർ ദിവ്യ എസ്. അയ്യരും വിവാഹിതരാകുന്നു. ഫേസ്ബുക്കിലൂടെ ശബരീനാഥനാണ് തന്‍റെ വിവാഹക്കാര്യം അറിയിച്ചത്. വിവാഹത്തെക്കുറിച്ച് നിങ്ങളുടെ സ്നേഹം നിറഞ്ഞ അന്വേഷണങ്ങൾ തുടങ്ങിയിട്ട് ഏറെക്കാലമായെന്നും വിവാഹിതനാകാൻ തീരുമാനിച്ച കാര്യം സന്തോഷപൂർവം അറിയിക്കുന്നുവെന്നുമാണ് ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചത്. ദിവ്യയെ തിരുവനന്തപുരത്ത് വച്ചാണ് പരിചയപ്പെട്ടതെന്നും തമ്മിലടുത്തപ്പോൾ ആശയങ്ങളും ഇഷ്ടങ്ങളിലും സമാനതകളുണ്ടെന്ന് ബോധ്യമായെന്നും ശബനീനാഥൻ പറയുന്നു. ഇരുകുടുംബങ്ങളുടെയും ആശീർവാദത്തോടെ വിവാഹം തീരുമാനിച്ചുവെന്നും ബാക്കിയുള്ള കാര്യങ്ങൾ പിന്നാലെ അറിയിക്കാമെന്നുമാണ് എംഎൽഎ അറിയിച്ചിരിക്കുന്നത്. മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന Read more about ശബരീനാഥൻ എംഎൽഎയും സബ് കളക്ടർ ദിവ്യ എസ്. അയ്യരും വിവാഹിതരാകുന്നു[…]

മന്ത്രി മണിക്കെതിരെ യുഡിഎഫ് നിയമനടപടിക്ക്

02.29 PM 02/05/2017 മന്ത്രി എം.എം.മണിയുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ യുഡിഎഫ് നിയമനടപടിക്ക് ഒരുങ്ങുന്നു. സ്ത്രീത്വത്തെ അപമാനിച്ച മണിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ രാവിലെ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. യുഡിഎഫിന്‍റെ പാർലമെന്‍ററി പാർട്ടി സെക്രട്ടറി പി.ടി. തോമസ് എംഎൽഎ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. മന്ത്രിയുടെ സ്ത്രീ വിരുദ്ധപരാമര്‍ശത്തിനെതിരായ ബഹിഷ്കരണവുമായി മുന്നോട്ട് പോകുമെന്നും മണി രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് Read more about മന്ത്രി മണിക്കെതിരെ യുഡിഎഫ് നിയമനടപടിക്ക്[…]

സെൻകുമാറിന്‍റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കും

02.26 PM 02/05/2017 സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് തന്നെ വീണ്ടും നിയമിക്കണമെന്ന സുപ്രീംകോടതി നിർദേശം സർക്കാർ പാലിക്കാത്തതിനെതിരെ ടി.പി.സെൻകുമാർ നൽകിയ കോടതിയലക്ഷ്യ ഹർജി വെള്ളിയാഴ്ച പരിഗണിക്കും. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെയാണ് സെൻകുമാർ ഹർജി നൽകിയിരിക്കുന്നത്. നളിനി നെറ്റോയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്. തന്നെ പോലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനു പിന്നിൽ അവർക്ക് നിർണായക പങ്കുണ്ടെന്നും പുനർനിയമനം വൈകിപ്പിക്കാൻ അവർ ഇടപെടൽ നടത്തുമെന്നും സെൻകുമാർ ഹർജിയിൽ ആരോപിച്ചിരുന്നു. കോടതി ഉത്തരവ് ഉടൻ നടപ്പിലാക്കാൻ Read more about സെൻകുമാറിന്‍റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കും[…]

ജേക്കബ് തോമസ് ഒരു മാസത്തേക്ക് കൂടി അവധി നീട്ടി

11.17 AM 02/05/2017 സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അവധി നീട്ടി. അവധിയുടെ കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ‍യാണ് ഇത്. ജേക്കബ് തോമസ് തിരികെ ജോലിയിൽ പ്രവേശിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അദ്ദേഹം അവധി നീട്ടികിട്ടുന്നതിന് അപേക്ഷിച്ചത്. വിജിലന്‍സിന് എതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് ജേക്കബ് തോമസ് ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ചത്. ജേക്കബ് തോമസിന് പകരം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കാണ് വിജിലന്‍സിന്‍റെ ചുമതല നല്‍കിയിരിക്കുന്നത്.

സെൻകുമാർ കേസ്: കോടതി ഉത്തരവ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

11.15 AM 02/05/2017 ടി.പി.സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കോടതിവിധിയനുസരിച്ച് പ്രവർത്തിക്കും- മുഖ്യമന്ത്രി പറഞ്ഞു. എജിയുടെ നിയമോപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലായിരിക്കും ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ നടക്കുക. വിധിയുടെ ഓൺലൈൻ പകർപ്പ് കിട്ടിയപ്പോൾ മുതൽ ചീഫ് സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടങ്ങിയിരുന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കോ​ൺ​ഗ്ര​സി​ന്‍റെ അ​ഖി​ലേ​ന്ത്യാ നേ​താ​ക്ക​ളു​ൾ​പ്പെ​ടെ വ​ലി​യ സ്ത്രീ​പീ​ഡ​ന​ത്തി​ന്‍റെ ആ​ളു​ക​ളാ​ണെ​ന്ന് മ​ന്ത്രി എം.​എം മ​ണി.

12:44 pm 30/4/2017 ഇ​ടു​ക്കി: ക​മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ളാ​രും സ്ത്രീ​പീ​ഡ​ന​ത്തി​ൽ പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ഞ്ചി​ത്ത​ണ്ണി​യി​ലാ​യി​രു​ന്നു മ​ണി മ​ന്ത്രി​യു​ടെ കോ​ൺ​ഗ്ര​സ് ആ​ക്ര​മ​ണം. “ഈ ​കോ​ൺ​ഗ്ര​സ്കാ​ർ​ക്കൊ​രു പ​ണി​യു​ണ്ട്. അ​വ​ന്മാ​ർ എ​ന്നാ​വേ​ണേ​ലും ചെ​യ്യും. അ​വ​ന്മാ​രു​ടെ പ​ണി അ​താ. പി​ന്ന​ല്ലെ, വ​ല്ല ഉ​ളു​പ്പു​മു​ണ്ടോ​യെ​ന്ന് നോ​ക്കി​ക്കെ. ഏ​റ്റ​വും സ്ത്രീ​പീ​ഡ​ന​ത്തി​ന്‍റെ ആ​ളു​ക​ൾ ലോ​ക​ത്തെ ഇ​വ​രാ. അ​ത് അ​ഖി​ലേ​ന്ത്യാ നേ​താ​ക്ക​ൻ​മാ​ർ മു​ത​ലു​ണ്ട്. ഞാ​ൻ ഒ​രു​പാ​ട് അ​ങ്ങു​പോ​കു​ന്നി​ല്ല. പോ​കു​മ്പോ​ൾ വ​ഷ​ളാ​കും. പോ​യ​ന്നാ​ൽ ഒ​രു​പാ​ട് ക​ഥ​യെ​നി​ക്ക് പ​റ​യാ​നു​ണ്ട്. ഇ​വി​ടെ ച​രി​ത്ര​കാ​ര​ൻ​മാ​ർ എ​ഴു​തി​വ​ച്ചി​രി​ക്കു​ന്നു​ണ്ട്. ഞ​ങ്ങ​ളു​ടെ ഏ​തെ​ങ്കി​ലും നേ​താ​ക്ക​ൻ​മാ​ർ സ്ത്രീ​പീ​ഡ​നം ന​ട​ത്തി​യ​താ​യി കേ​ട്ടി​ട്ടു​ണ്ടോ? Read more about കോ​ൺ​ഗ്ര​സി​ന്‍റെ അ​ഖി​ലേ​ന്ത്യാ നേ​താ​ക്ക​ളു​ൾ​പ്പെ​ടെ വ​ലി​യ സ്ത്രീ​പീ​ഡ​ന​ത്തി​ന്‍റെ ആ​ളു​ക​ളാ​ണെ​ന്ന് മ​ന്ത്രി എം.​എം മ​ണി.[…]