മന്ത്രി മണിക്കെതിരെ യുഡിഎഫ് നിയമനടപടിക്ക്

02.29 PM 02/05/2017

മന്ത്രി എം.എം.മണിയുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ യുഡിഎഫ് നിയമനടപടിക്ക് ഒരുങ്ങുന്നു. സ്ത്രീത്വത്തെ അപമാനിച്ച മണിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ രാവിലെ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. യുഡിഎഫിന്‍റെ പാർലമെന്‍ററി പാർട്ടി സെക്രട്ടറി പി.ടി. തോമസ് എംഎൽഎ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്.

മന്ത്രിയുടെ സ്ത്രീ വിരുദ്ധപരാമര്‍ശത്തിനെതിരായ ബഹിഷ്കരണവുമായി മുന്നോട്ട് പോകുമെന്നും മണി രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ നേതാവ് സഭയിൽ വ്യക്തമാക്കി‍.