അരുൺ ജെയ്റ്റ്ലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

02.30PM 02/05/2017

കേന്ദ്ര പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് ജെയ്റ്റ്ലി അദ്ദേഹവുമായി ചർച്ച നടത്തിയത്. കാഷ്മീരിലെ സംഘർഷാവസ്ഥ സംബന്ധിച്ച വിവരങ്ങൾ ജെയ്റ്റ്ലി പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്നാണ് വിവരം.

ജ​മ്മു​കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹം പാ​ക് സൈ​നി​ക​ർ വി​കൃ​ത​മാ​ക്കിയതിനു പിന്നാലെയാണ് പ്രതിരോധമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. പാക് നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.

തിങ്കളാഴ്ച രാവിലെ അ​തി​ർ​ത്തി​യി​ൽ പൂ​ഞ്ച് ജി​ല്ല​യി​ലെ കൃ​ഷ്ണ ഘാ​ട്ടി സെ​ക്ട​റി​ൽ പാ​ക് റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സൈനികരുടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് അം​ഗഛേ​ദം വ​രു​ത്തി വി​കൃ​ത​മാ​ക്കി​യ​ത്. പ​തി​വ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന സൈ​നി​ക​രാ​യിരുന്നു കൊ​ല്ല​പ്പെ​ട്ട​ത്. നേരത്തെ, നടപടിയെ ജെയ്റ്റ്ലി രൂക്ഷമായി വിമർശിച്ചിരുന്നു. പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നുണ്ടായത് ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്നും സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രാജ്യത്തിന് സൈന്യത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും അവര്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും ജെയ്റ്റ്ലി ട്വിറ്ററിൽ കുറിക്കുകയും ചെയ്തിരുന്നു.