മൂ​ന്നാ​ര്‍ ഭ​രി​ക്കു​ന്ന​ത് മ​ണി പ​വ​റും മ​ണി​യു​ടെ പ​വ​റു​മാ​ണെ​ന്ന് ബി​ജെ​പി.

01:11 pm 23/4/2017 കൊ​ച്ചി: മൂ​ന്നാ​ര്‍ ഭ​രി​ക്കു​ന്ന​ത് മ​ണി പ​വ​റും മ​ണി​യു​ടെ പ​വ​റു​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍. വ​ലി​യ കെ​ട്ടി​ട മാ​ഫി​യ​ക​ളും ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സ​ത്യ​ത്തി​നും ധ​ർ​മ​ത്തി​നും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ സ​ർ​ക്കാ​ർ പി​ന്തു​ണ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. എ​ന്നാ​ൽ, ഒ​റ്റ​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണ്. ദേ​വി​കു​ളം സ​ബ് ക​ല​ക്ട​റെ ആ​ര്‍.​എ​സ്.​എ​സു​കാ​ര​നെ​ന്ന് വി​ളി​ച്ച​ത് സം​ഘ​ട​ന​യ്ക്കു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.

കോഴിക്കോട് ട്രെയിൻ തട്ടി അമ്മയും മൂന്ന് പെൺകുട്ടികളുമുൾപ്പടെ നാല് പേർ മരിച്ചു.

09:20 am 23/4/2017 കോഴിക്കോട്: കോഴിക്കോട് ട്രെയിൻ തട്ടി അമ്മയും മൂന്ന് പെൺകുട്ടികളുമുൾപ്പടെ നാല് പേർ മരിച്ചു. എലത്തൂർ പള്ളിക്കണ്ടി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ദ​ളി​ത് യു​വാ​വി​നെ ആർഎസ്​എ​സ് പ്രവർത്തകർ ആക്രമിച്ചു.

08:38 am 23/4/2017 ആ​ല​പ്പു​ഴ: ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ദ​ളി​ത് യു​വാ​വി​നെ ആർഎസ്​എ​സ് പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. പൂ​ച്ചാ​ക്ക​ല്‍ പാ​ണാ​വ​ള്ളി ഇ​ട​പ്പ​ങ്ങ​ഴി ക്ഷേ​ത്ര​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​രൂ​ക്കു​റ്റി സ്വ​ദേ​ശി സു​ജീ​ന്ദ്ര​ലാ​ല്‍ എ​ന്ന പ്ര​വീ​ണി​നെ​തി​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആർഎസ്​എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ പാ​ണാ​വ​ള്ളി സ്വ​ദേ​ശി ശാ​ലു, തൈ​ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി വി​ഷ്ണു, സു​മേ​ഷ് എ​ന്നി​വ​രാ​ണ് പ്ര​വീ​ണി​നെ മ​ര്‍​ദ്ദി​ച്ചതെന്നു പറയുന്നു. മ​ര്‍​ദന​മേ​റ്റ പ്ര​വീ​ണ്‍ ചേ​ര്‍​ത്ത​ല സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ആ​ല​പ്പു​ഴ എ​സ്പി​യും ഡി​വൈ​എ​സ്പി​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് സ​മീ​പ ക്ഷേ​ത്ര​മാ​യ ത​ളി​യാ​പ​റ​മ്പ് ക്ഷേ​ത്ര​ത്തി​ലും സ​മാ​ന Read more about ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ദ​ളി​ത് യു​വാ​വി​നെ ആർഎസ്​എ​സ് പ്രവർത്തകർ ആക്രമിച്ചു.[…]

ദേ​വി​കു​ളം സ​ബ്ക​ള​ക്ട​റെ ഊ​ള​മ്പാ​റ​യ്ക്കു വി​ട​ണ​മെ​ന്ന് മ​ന്ത്രി എം.​എം മ​ണി.

08:36 am 23/4/2017 തി​രു​വ​ന​ന്ത​പു​രം: നേ​രെ ചൊ​വ്വേ പോ​യാ​ൽ എ​ല്ലാ​വ​ർ​ക്കും ന​ല്ല​താ​ണെ​ന്നും മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി. പാ​പ്പാ​ത്തി​ച്ചോ​ല​യി​ൽ കു​രി​ശ് പൊ​ളി​ച്ച​ത് അ​യോ​ധ്യ​ക്കു സ​മാ​ന​മാ​ണ്. വി​ശ്വാ​സി​ക​ൾ ഭൂ​മി കൈ​യേ​റി​യി​ട്ടി​ല്ല. സ​ബ്ക​ള​ക്ട​ർ ആ​ർ​എ​സ്എ​സി​നു വേ​ണ്ടി ഉ​പ​ജാ​പം ന​ട​ത്തു​ന്ന​യാ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി എം.​എം.​മ​ണി​യും.

10:56 am 22/4/2017 തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​ർ കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ലി​ൽ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി എം.​എം.​മ​ണി​യും. മൂ​ന്നാ​റി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു​ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് രോ​ഷ​പ്ര​ക​ട​നം നേ​രി​ടേ​ണ്ടി​വ​ന്ന​ത്. മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ പാ​പ്പാ​ത്തി​ച്ചോ​ല​യി​ൽ കു​രി​ശ് പൊ​ളി​ച്ചു​മാ​റ്റി​യ ന​ട​പ​ടി​യി​ൽ സ​ബ് ക​ള​ക്ട​ർ​ക്കും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നേ​ർ​ക്ക് പി​ണ​റാ​യി വി​ജ​യ​ൻ ക്ഷു​ഭി​ത​നാ​യി സം​സാ​രി​ച്ച​താ​യാ​ണ് സൂ​ച​ന. കു​രി​ശ് പൊ​ളി​ക്ക​ൽ പോ​ലു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചാ​ൽ വേ​റെ പ​ണി നോ​ക്കേ​ണ്ടി​വ​രും. ഇ​ത്ത​ര​ക്കാ​ർ സ​ർ​ക്കാ​ർ ജോ​ലി​യി​ൽ തു​ട​രാ​മെ​ന്നു വി​ചാ​രി​ക്കേ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി തു​റ​ന്ന​ടി​ച്ചു. വൈ​ദ്യു​ത മ​ന്ത്രി Read more about റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി എം.​എം.​മ​ണി​യും.[…]

മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ പുതിയ കുരിശ് നീക്കിയ നിലയില്‍.

08:20 am 22/4/2017 മൂന്നാര്‍: കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് സ്ഥാപിച്ച കുരിശാണ് നീക്കിയ നിലയില്‍ കണ്ടെത്തിയത്. കുരിശ് സ്ഥാപിച്ചവര്‍ തന്നെ അത് നീക്കിയെന്നാണ് സംശയം. അതേസമയം തിടുക്കത്തില്‍ കുരിശ് നീക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. സര്‍വ്വകക്ഷിയോഗം ചേര്‍ന്ന് പൊതു ധാരണയുണ്ടാക്കിയ ശേഷം മാത്രം മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോയാല്‍ മതിയെന്നാണ് സര്‍ക്കാരിന് ഇടതുമുന്നണി നല്‍കിയ നിര്‍ദ്ദേശം. ഇന്നലെ വൈകിട്ടാണ് പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് കുരിശു നീക്കം ചെയ്ത് കയ്യേറ്റം ഒഴിപ്പിച്ച Read more about മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ പുതിയ കുരിശ് നീക്കിയ നിലയില്‍.[…]

കുരിശ് നീക്കംചെയ്ത രീതി ശരിയായില്ല: മാര്‍ ജോര്‍ജ് ആലഞ്ചേരി

08:00 am 22/4/2017 കൊച്ചി: സീറോ മലബാര്‍ സഭ കയ്യേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും എന്നാല്‍ മൂന്നാര്‍ പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കിയെന്നും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കി. ക്രൈസ്തവരെ സംബന്ധിച്ച് കുരിശ് എന്നത് വിശ്വാസത്തോടു വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്ന അടയാളമാണ്. വനഭൂമി കയ്യേറി കുരിശ് സ്ഥാപിക്കുന്നതിനെ സഭ അംഗീകരിക്കുന്നില്ല. മതവികാരം വ്രണപ്പെടും എന്ന ആശങ്കയാകാം മുഖ്യമന്ത്രിയുടെ പ്രതികരണത്തിനു കാരണമെന്നും കര്‍ദിനാള്‍ പറഞ്ഞു. ഇക്കാര്യത്തിലുള്ള പ്രതിഷേധവും Read more about കുരിശ് നീക്കംചെയ്ത രീതി ശരിയായില്ല: മാര്‍ ജോര്‍ജ് ആലഞ്ചേരി[…]

സോ​ളാ​ര്‍ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ കാ​ലാ​വ​ധി വീ​ണ്ടും സ​ര്‍​ക്കാ​ര്‍ നീ​ട്ടി.

08:45 pm 21/4/2017 തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ല്‍ 28മു​ത​ല്‍ മൂ​ന്നു​മാ​സ​ത്തേ​യ്ക്കാ​ണ് കാ​ലാ​വ​ധി നീ​ട്ടി​യി​രി​ക്കു​ന്ന​ത്. തെ​ളി​വെ​ടു​പ്പും മ​റ്റ് ന​ട​പ​ടി ക്ര​മ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

വനഭൂമിയിലെ 1977ന് ശേഷമുള്ള മുഴുവൻ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് വനം മന്ത്രി കെ. രാജു

02:27 pm 21/4/2017 തിരുവനന്തപുരം: സംസ്ഥാനത്തെ വനഭൂമിയിലെ 1977ന് ശേഷമുള്ള മുഴുവൻ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് വനം മന്ത്രി കെ. രാജു. കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സർക്കാറിന്‍റെയും ഇടതു മുന്നണിയുടെയും നയമാണ്. ഇത് നടപ്പാക്കാൻ തന്നെയാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി രാജു മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മൂന്നാർ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ഉയർന്ന വാർത്തകളെയും വിവാദങ്ങളെയും പറ്റി പ്രതികരിക്കാൻ മന്ത്രി തയാറായില്ല.

കൊട്ടിയൂര്‍ ബലാല്‍സംഗക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

02:19 pm 21/4/2017 കണ്ണൂര്‍: ഫാദര്‍ റോബിന്‍ വടക്കുംചേരിയെ ഒന്നാം പ്രതിയാക്കി തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സി ഐ കുട്ടികൃഷ്ണന്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഫാ. റോബിന്‍ അറസ്റ്റിലായി ഒരു മാസം പിന്നിടുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 3000 പേജുള്ള കുറ്റപത്രത്തില്‍ ആകെ പത്ത് പ്രതികളാണുള്ളത്. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഫാ. റോബിനെ പോക്‌സോ നിയമപ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റോബിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.