ആറു കിലോ കഞ്ചാവുമായി എംബിഎ വിദ്യാർഥിയടക്കം രണ്ടുപേർ പിടിയിൽ

07:43 am 8/4/2017 കാസർഗോഡ്: കാറുകളിൽ കടത്തുകയായിരുന്ന ആറു കിലോ കഞ്ചാവുമായി എംബിഎ വിദ്യാർഥിയടക്കം രണ്ടുപേർ പിടിയിൽ. മൂന്നുപേർ ഓടിരക്ഷപ്പെട്ടു. ആദൂരിൽ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് ആൾട്ടോ കാറുകളും കസ്റ്റഡിയിലെടുത്തു. കാസർഗോഡ് ചട്ടഞ്ചാൽ കൂളിക്കുന്നിലെ അഹമ്മദ് (30), മംഗളൂരുവിലെ സ്വകാര്യ കോളജിൽ എംബിഎ വിദ്യാർഥിയും കൊല്ലം കൊട്ടാരക്കര സ്വദേശിയുമായ ഷിബിൻ(25) എന്നിവരാണ് അറസ്റ്റിലായത്. ചട്ടഞ്ചാലിലെ റഫീഖ്, കൊല്ലം സ്വദേശി രാഹുൽ, കൊല്ലത്തെ മറ്റൊരു രാഹുൽ എന്നിവരാണു രക്ഷപ്പെട്ടത്. കാസർഗോഡ് ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്നുണ്ടെന്ന് ജില്ലാ Read more about ആറു കിലോ കഞ്ചാവുമായി എംബിഎ വിദ്യാർഥിയടക്കം രണ്ടുപേർ പിടിയിൽ[…]

കാസർഗോഡ് നിയോജക മണ്ഡലത്തിൽ ശനിയാഴ്ച ബിജെപി ഹർത്താൽ.

07:37 am 8/4/2017 കാസർഗോഡ്: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാഞ്ഞങ്ങാട് പുതിയകോട്ട സ്വദേശിയും കാസർഗോഡ് നഗരത്തിലെ ഓട്ടോഡ്രൈവറുമായ കെ.സന്ദീപ് (28) ആണ് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. പൊതുസ്ഥലത്ത് മദ്യപിക്കുന്നതിനിടയിൽ പിടികൂടിയ സന്ദീപിനെ പോലീസ് ജീപ്പിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. എന്നാൽ സന്ദീപിന്‍റെ വയറ്റത്ത് ചവിട്ടുകയും ക്രൂരമായി മർദിക്കുകയും വെള്ളം ചോദിച്ചപ്പോൾ വെള്ളം കൊടുക്കാതിരിക്കുകയും ചെയ്തെന്നും ഇതാണ് മരണകാരണമെന്നും ബന്ധുക്കളും ബിജെപി നേതൃത്വവും ആരോപിച്ചു.

അനന്തുവിനെ മർദ്ദിച്ച് കൊന്ന കേസിൽ 17 പ്രതികളുണ്ടെന്ന് പൊലീസ്.

07:00 pm 7/4/2017 ആലപ്പുഴ: ചേർത്തലയിൽ +2 വിദ്യാർത്ഥി അനന്തുവിനെ മർദ്ദിച്ച് കൊന്ന കേസിൽ 17 പ്രതികളുണ്ടെന്ന് പൊലീസ്. ഇതിൽ ഏഴ് പേർ പ്രായപൂർത്തി ആകാത്തവരാണ്. ഒരു പ്രതി ഒഴികെ മറ്റെല്ലാവരേയും പിടികൂടി. ആസൂത്രിതമായ ക്രൂര കൊലപാതകത്തിന് മുൻവരാഗ്യമാണ് കാരണമെന്നും പൊലീസ് അറിയിച്ചു. കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് യു ഡി എഫും എൽഡി എഫും ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണമാണ്. ക്ഷേത്ര ഉത്സവത്തിനെത്തിയ അനന്തു അശോകിനെ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം. കൊലപാതകം ആസൂത്രിതമായിരുന്നു. Read more about അനന്തുവിനെ മർദ്ദിച്ച് കൊന്ന കേസിൽ 17 പ്രതികളുണ്ടെന്ന് പൊലീസ്.[…]

യുവാവ് പൊലീസ് ജീപ്പിൽ കുഴഞ്ഞുവീണു മരിച്ചു.

06:45 om 7/4/2017 കാസർകോട്: പൊതുസ്ഥലത്ത് മദ്യപിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ജീപ്പിൽ കുഴഞ്ഞുവീണു മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൗക്കി സി.പി.സി.ആര്‍.ഐ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സന്ദീപ് (28) ആണ് മരിച്ചത്. ബീരന്ത് വയലിൽ കൃഷി വകുപ്പിന്‍റെ വിത്തുൽപാദന കേന്ദ്രത്തിന് കീഴിലുള്ള വയലിെൻറ പരിസരത്ത് സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചു കൊണ്ടിരിക്കെയാണ് സന്ദീപ് ഉൾപ്പെടെ നാലുപേരെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. പൊലീസ് സംഘത്തെ കണ്ട് ഒാടി രക്ഷപ്പെടാൻ ശ്രമിച്ച സന്ദീപിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ജീപ്പിൽ കയറ്റുന്നതിനിടെ കുഴഞ്ഞു വീണ Read more about യുവാവ് പൊലീസ് ജീപ്പിൽ കുഴഞ്ഞുവീണു മരിച്ചു.[…]

ഒമ്പതാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയത് പീഡനത്തിൽ മനംനൊന്താണെന്ന നിഗമനത്തിലെത്തിയ അന്വേഷണസംഘം ഇതിനകം റിമാൻഡിലായ മന്ത്രവാദിനിയുടെ ഭർത്താവിനെയും കസ്റ്റഡിയിലെടുത്തു.

12:09 pm 7/4/2017 ശാസ്താംകോട്ട: മൈനാഗപ്പള്ളി സ്വദേശിനിയായ ഒമ്പതാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയത് പീഡനത്തിൽ മനംനൊന്താണെന്ന നിഗമനത്തിലെത്തിയ അന്വേഷണസംഘം ഇതിനകം റിമാൻഡിലായ മന്ത്രവാദിനിയുടെ ഭർത്താവിനെയും കസ്റ്റഡിയിലെടുത്തു. മന്ത്രവാദിനിക്കും കുട്ടിക്കുമൊപ്പം ഏർവാടി ദർഗയിലേക്കുള്ള യാത്രക്കിടെ തീവണ്ടിയിൽെവച്ച് പരിചയത്തിലായ ഏതാനും എൻജിനീയറിങ് വിദ്യാർഥികളും കസ്റ്റഡിയിലായിട്ടുണ്ട്. അറസ്റ്റിലായ മന്ത്രവാദിനിയും ഏർവാടി ദർഗയുടെ പേരിലെ തട്ടിപ്പുകാരിയുമായ മൈനാഗപ്പള്ളി ഇടവനശേരി വല്യത്ത് പടിഞ്ഞാറ്റതിൽ റംസീനയുടെ (24) േഫാണിൽനിന്ന് ലഭിച്ച വിവരമനുസരിച്ചാണ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്. റംസീനയുടെ ഭർത്താവും കാളകുത്തുംപൊയ്കയിലെ ചായക്കട തൊഴിലാളിയുമായ മുജീബിനെ (29) ആണ് പൊലീസ് Read more about ഒമ്പതാംക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയത് പീഡനത്തിൽ മനംനൊന്താണെന്ന നിഗമനത്തിലെത്തിയ അന്വേഷണസംഘം ഇതിനകം റിമാൻഡിലായ മന്ത്രവാദിനിയുടെ ഭർത്താവിനെയും കസ്റ്റഡിയിലെടുത്തു.[…]

ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ അറസ്റ്റ് ചെയ്‌തേക്കും.

11:51 am 7/4/2017 കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണത്തിനുത്തരവാദിയായവരെ പിടികൂടണമെന്നും തങ്ങള്‍ക്ക് നീതികിട്ടണമെന്നുമാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ അറസ്റ്റ് ചെയ്‌തേക്കും. അവിഷ്ണ ഇന്നലെ മുതല്‍ നാദാപൂരത്തെ വീട്ടില്‍ നിരാഹാരം ഇരിക്കുകയാണ്. അവിഷ്ണയെ കൂടാതെ ജിഷ്ണുവിന്റെ ബന്ധുക്കളും നാട്ടുകാരും പിന്തുണയുമായി നിരാഹാര സമരത്തിലാണ്. നാദാപുരം ഡിവൈഎസ്എപി ജിഷ്ണുവിന്റെ വീട്ടിലെത്തിയിട്ടുണ്ട്. അവിഷ്ണയുടെ ആരോഗ്യനില ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റാനാണ് നീക്കമെന്നാണ് സൂചന. മെഡിക്കല്‍ സംഘവും നാദാപുരം ആര്‍ഡിഒയും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ ബന്ധുക്കളും നാട്ടുകാരും തങ്ങള്‍ Read more about ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ അറസ്റ്റ് ചെയ്‌തേക്കും.[…]

സർക്കാർ ജിഷ്ണു പ്രണോയിയുടെ കുടുംബത്തോടൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി

07:44 pm 6/4/2017 മലപ്പുറം: സർക്കാർ ജിഷ്ണു പ്രണോയിയുടെ കുടുംബത്തോടൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ്ണുവിന്‍റെ കുടുംബത്തിന് നീതി ലഭ്യമാക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ആ കുടുംബത്തോടുള്ള കരുതൽ എന്നുമുണ്ടാകും. മകൻ നഷ്ടമായ അമ്മയോട് അനുഭാവം കാണിച്ചിട്ടുണ്ടെന്നും പിണറായി മലപ്പുറത്ത് പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി എം.ബി ഫൈസലിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പൊലീസ് വലിച്ചിഴച്ചിട്ടില്ല. വലിച്ചിഴച്ചുവെന്ന് വരുത്താൻ ശ്രമമുണ്ടായി. പുറത്തു നിന്ന് എത്തിയവരാണ് സമരം വഷളക്കിയതെന്നും അദ്ദേഹം Read more about സർക്കാർ ജിഷ്ണു പ്രണോയിയുടെ കുടുംബത്തോടൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി[…]

പയ്യന്നൂർ ഹക്കീം വധക്കേസിൽ 3 പേരെ സി.ബി ഐ അറസ്റ്റ് ചെയ്തു.

11:02 am 6/4/2017 പയ്യന്നൂര്‍: ഏറെ വിവാദമായ പയ്യന്നൂർ ഹക്കീം വധക്കേസിൽ 3 പേരെ സി.ബി ഐ അറസ്റ്റ് ചെയ്തു. പയ്യന്നൂരിലെ തന്നെ കൊറ്റി ജുമാ മസ്ജിദ് ഭാരവാഹികളായ കെ അബ്ദുൽസലാം, കെ.പി. അബ്ദുൽനാസർ, എ ഇസ്മയിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 2014 ഫെബ്രുവരി 10നാണു പള്ളിയോട് ചേർന്ന മദ്രസക്ക് പുറകിൽ കത്തിക്കരിഞ്ഞ നിലയിൽ ഹക്കീമിന്റെ മൃതദേഹം കണ്ടെത്തിയത്. പള്ളി കെട്ടിട നിർമാണം, കുറി നടത്തിപ്പ് എന്നിവ സംബന്ധിച്ച തർക്കമാണ് കൊലപാതക കാരണം. 3 വര്‍ഷം മുൻപ് Read more about പയ്യന്നൂർ ഹക്കീം വധക്കേസിൽ 3 പേരെ സി.ബി ഐ അറസ്റ്റ് ചെയ്തു.[…]

കൊല്ലത്ത് ഹർത്താലനുകൂലികൾ വാഹനങ്ങൾക്കു നേരെ അക്രമം അഴിച്ചു വിട്ടു.

10:53 am 6/4/2017 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജി​​​ഷ്ണു പ്ര​​​ണോ​​​യി​​​യു​​​ടെ അ​​​മ്മ​​​യ്ക്കും കു​​​ടും​​​ബ​​​ത്തി​​​നും നേ​​​രേ​​​യു​​​ണ്ടാ​​​യ പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് യു​​​ഡി​​​എ​​​ഫും ബി​​​ജെ​​​പി​​​യും സം​​​സ്ഥാ​​​ന വ്യാ​​​പ​​​കമായി ആഹ്വാനം ചെയ്ത ഹ​​​ർ​​​ത്താൽ തുടങ്ങി. കൊല്ലത്ത് ഹർത്താലനുകൂലികൾ വാഹനങ്ങൾക്കു നേരെ അക്രമം അഴിച്ചു വിട്ടു. കൊല്ലം ഇരവിപുരത്താണ് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ തല്ലിത്തകർത്തത്. നേരത്തെ, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യെ ഹ​​​ർ​​​ത്താ​​​ലി​​​ൽ നി​​​ന്ന് ഇ​​​രു​​​കൂ​​​ട്ട​​​രും ഒ​​​ഴി​​​വാ​​​ക്കി​​​യിരുന്നു. രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു വ​​​രെ​​​നടക്കുന്ന ഹ​​​ർ​​​ത്താ​​​ലിൽ നിന്ന്പ​​​രീ​​​ക്ഷ​​​ക​​​ൾ, പ​​​ത്രം, പാ​​​ൽ, ആ​​​ശു​​​പ​​​ത്രി, വി​​​വാ​​​ഹം, മ​​​ര​​​ണം, ശ​​​ബ​​​രി​​​മ​​​ല, Read more about കൊല്ലത്ത് ഹർത്താലനുകൂലികൾ വാഹനങ്ങൾക്കു നേരെ അക്രമം അഴിച്ചു വിട്ടു.[…]

ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് അറസ്റ്റിലായി അഞ്ച് പ്രതികളെ റിമാന്റ് ചെയ്തു.

07:36 am 6/4/2017 തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് അറസ്റ്റിലായി അഞ്ച് പ്രതികളെ റിമാന്റ് ചെയ്തു. ഇന്നലെ രാത്രി അറസ്റ്റ് ചെയ്യപ്പെട്ട മംഗളം ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍ അടക്കം അഞ്ച് പേരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം നോട്ടീസ് നല്‍കിയതനുസരിച്ച് ഇന്നലെ രാവിലെയാണ് പ്രതികള്‍ പൊലീസ് ആസ്ഥാനത്ത് ഹാജരായത്. 12 മണിക്കൂറോളെ Read more about ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് അറസ്റ്റിലായി അഞ്ച് പ്രതികളെ റിമാന്റ് ചെയ്തു.[…]