ഗോവ ഡബോളിം വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി.

10:22 am 27/12/2016 പനാജി: ഗോവ ഡബോളിം വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി. 154 യാത്രക്കാരുമായി പുറപ്പെടാനൊരുങ്ങിയ ​ജെറ്റ്​ എയർവേയ്​സ്​ വിമാനമാണ്​ ​റൺവേയിൽ നിന്ന്​ തെന്നിമാറിയത്​. ജീവനക്കാരടക്കം 161 പരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. വൻദുരന്തമാണ് തലനാരിഴക്ക് ഒഴിഞ്ഞുമാറിയത്. ജെറ്റ്​ എയർവേയ്​സി​െൻറ 9w 23474 എന്ന വിമാനമാണ്​ പറന്നുയരാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന്​ തെന്നിമാറിയത്. വിമാനം 360 ഡിഗ്രി തിരിഞ്ഞാണ് നിന്നത്. ചില യാത്രക്കാർക്ക്​ നിസാര പരിക്കേറ്റതായും ഇവർക്ക്​ ഉടൻ തന്നെ Read more about ഗോവ ഡബോളിം വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി.[…]

ജാപ്പനീസ്​ പ്രധാനമന്ത്രി ഷിൻസോ അബെ ഇന്ന്​ പേൾ ഹാർബർ സന്ദർശിക്കും.

08:01 am 27/12/2016 ന്യൂയോർക്ക്​: ജാപ്പനീസ്​ പ്രധാനമന്ത്രി ഷിൻസോ അബെ ഇന്ന്​ പേൾ ഹാർബർ സന്ദർശിക്കും. അമേരിക്കൻ പ്രസിഡൻറ്​ ഒബാമയോടൊത്താവും അബെ പേൾഹാർബർ സന്ദർശിക്കുക.പേൾ ഹാർബർ സന്ദർശിക്കുന്ന ആദ്യ ജപ്പാൻ പ്രധാനമന്ത്രിയാണ്​ ആബെ. പേൾ ഹാർബർ ആക്രമണത്തി​െൻറ 75ാം വാർഷികത്തോടനുബന്ധിച്ചാണ്​ സന്ദർശനം. നേരത്തെ അമേരിക്കൻ പ്രസിഡൻറ്​ ബറാക്ക്​ ഒബാമ ഹിരോഷിമ സന്ദർശിച്ചിരുന്നു. 1941ൽ രണ്ടാം ലോകമഹായുദ്ധത്തോടനുബന്ധിച്ച്​ ജപ്പാൻ പേൾ ഹാർബർ ആക്രമിക്കുകയും ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്​തിരുന്നു. ജപ്പാൻ ഇനി ഒരിക്കലും ഇത്തരത്തിലുള്ള യുദ്ധം ആവർത്തിക്കില്ലെന്നും Read more about ജാപ്പനീസ്​ പ്രധാനമന്ത്രി ഷിൻസോ അബെ ഇന്ന്​ പേൾ ഹാർബർ സന്ദർശിക്കും.[…]

വെള്ളിയാഴ്ചക്ക് ശേഷം അസാധു നോട്ടുകൾ കൈവശം വെക്കുന്നത് കുറ്റകരമാക്കാൻ കേന്ദ്രസർക്കാർ നടപടി ആരംഭിച്ചു

08:34 pm 26/12/2016 ന്യൂഡൽഹി: വെള്ളിയാഴ്ചക്ക് ശേഷം അസാധു നോട്ടുകൾ കൈവശം വെക്കുന്നത് കുറ്റകരമാക്കാൻ കേന്ദ്രസർക്കാർ നടപടി ആരംഭിച്ചു. ഇതിനായി പ്രത്യേക ഒാർഡിനൻസ് പുറപ്പെടുവിക്കും. അസാധു നോട്ടുകൾ കൈവശം വെക്കുന്നവരിൽ നിന്നും ഇടപാട് നടത്തുന്നവരിൽ നിന്നും പിടിക്കപ്പെട്ടാൽ 50,000 രൂപ കുറഞ്ഞ പിഴ ഈടാക്കും. പിടിച്ചെടുക്കുന്ന തുകയുടെ അഞ്ചിരട്ടി അല്ലെങ്കിൽ 50,000 രൂപയോ പിഴ ചുമത്താനാണ് കേന്ദ്ര നീക്കം. ഇതിൽ ഏതാണോ കൂടുതൽ ആ തുകയായിരിക്കും പിഴ നൽകേണ്ടത്. അസാധു നോട്ടുകളായ 500, 1000 കൈയ്യിൽ വെക്കാവുന്നതിന്‍റെ Read more about വെള്ളിയാഴ്ചക്ക് ശേഷം അസാധു നോട്ടുകൾ കൈവശം വെക്കുന്നത് കുറ്റകരമാക്കാൻ കേന്ദ്രസർക്കാർ നടപടി ആരംഭിച്ചു[…]

ഇന്ത്യ നിര്‍മിച്ച പ്രഹരശേഷി കൂടിയ ഭൂഖണ്ഡാന്തര മിസൈലായ അഗ്നി 5 വിജയകരമായി പരീക്ഷിച്ചു.

07:02 pm 26/12/2016 ബാലസോര്‍(ഒഡിഷ): ഇന്ത്യ നിര്‍മിച്ച പ്രഹരശേഷി കൂടിയ ഭൂഖണ്ഡാന്തര മിസൈലായ അഗ്നി 5 വിജയകരമായി പരീക്ഷിച്ചു. ഏഷ്യ മുഴുവനും യൂറോപ്പിലും ആഫ്രിക്കയിലും ഭാഗികമായും അണുവായുധം വഹിച്ച് ലക്ഷ്യംഭേദിക്കാന്‍ അഗ്നി 5ന് കഴിയും. 5500 കിലോ മീറ്റര്‍ മുതല്‍ 5800 കിലോമീറ്റര്‍ വരെ ദൂരം പ്രഹരശേഷിയുള്ള അഗ്നി 5ന്‍െറ നാലാമത്തെയും അവസാനത്തെയും പരീക്ഷണ വിക്ഷേപണം അബ്ദുല്‍ കലാം ദ്വീപില്‍ ( വീലര്‍ ദ്വീപ്) തിങ്കളാഴ്ച രാവിലെ 11.05നാണ് നടന്നത്. 2015 ജനുവരിയില്‍ നടത്തിയ പരീക്ഷണത്തില്‍ ചില Read more about ഇന്ത്യ നിര്‍മിച്ച പ്രഹരശേഷി കൂടിയ ഭൂഖണ്ഡാന്തര മിസൈലായ അഗ്നി 5 വിജയകരമായി പരീക്ഷിച്ചു.[…]

എം.എം മാണിയെ മന്ത്രിസഭയിൽ നിന്ന്​ മാറ്റണമെന്നാവശ്യപ്പെട്ട്​ ഭരണപരിഷ്​കാര കമ്മീഷൻ ചെയർമാൻ വി.എസ്​ അച്ച്യുതാനന്ദൻ കേന്ദ്രനേതൃത്വത്തിന്​ കത്ത്​ നൽകി

07:00 pm 26/12/2016 തിരുവനന്തപുരം: എം.എം മാണിയെ മന്ത്രിസഭയിൽ നിന്ന്​ മാറ്റണമെന്നാവശ്യപ്പെട്ട്​ ഭരണപരിഷ്​കാര കമ്മീഷൻ ചെയർമാൻ വി.എസ്​ അച്ച്യുതാനന്ദൻ കേന്ദ്രനേതൃത്വത്തിന്​ കത്ത്​ നൽകി. അ​ഞ്ചേരി ബേബി വധക്കേസിൽ എം.എം മാണിയുടെ വിടുതൽ ഹരജി കോടതി തള്ളിയ സഹചര്യത്തിൽ മന്ത്രി പദത്തിൽ തുടരുന്നത്​ അധാർമ്മികമാണെന്ന് വി.എസ് പാർട്ടി ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിക്ക്​ നൽകിയകത്തിൽ​ ചൂണ്ടിക്കാട്ടുന്നു. മണിക്കെതിരായ കോടതി വിധി കണക്കിലെടുത്ത്​ ഉചിതമായ തീരുമാനമെടുക്കണമെന്നാണ്​ ​ വി.എസ്​ കേന്ദ്രനേതൃത്വത്തോട്​ ആവശ്യ​പ്പെടുന്നത്​. ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ല. Read more about എം.എം മാണിയെ മന്ത്രിസഭയിൽ നിന്ന്​ മാറ്റണമെന്നാവശ്യപ്പെട്ട്​ ഭരണപരിഷ്​കാര കമ്മീഷൻ ചെയർമാൻ വി.എസ്​ അച്ച്യുതാനന്ദൻ കേന്ദ്രനേതൃത്വത്തിന്​ കത്ത്​ നൽകി[…]

കർണാടകയിൽ 900 ഗ്യാസ്​ സിലിണ്ടറുകൾ ​പൊട്ടിത്തെറിച്ച് ​മൂന്ന്​ വാഹനങ്ങൾ കത്തി നശിച്ചു.

05:11 pm 26/12/2016 ബംഗളുരു: കർണാടകയിൽ 900 ഗ്യാസ്​ സിലിണ്ടറുകൾ ​പൊട്ടിത്തെറിച്ച് ​മൂന്ന്​ വാഹനങ്ങൾ കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രി ചിക്കബെല്ലപുര ജില്ലയിലായിരുന്നു അപകടമുണ്ടായത്​​. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ്​​ റിപ്പോർട്ട്​. സിലിണ്ടറുമായി പോയ ട്രക്കിലെ ബാറ്ററി ഷോട്ട്​ സർക്യൂട്ടാണ്​ അപകട കാരണമായി പറയപ്പെടുന്നത്​. പൊട്ടിത്തെറിയുണ്ടായ സ്​ഥലത്ത്​ തീ ഗോളങ്ങൾ ഉയർന്ന്​പൊങ്ങുന്നത്​ വിഡിയോയിൽ കാണുന്നുണ്ട്​. ​പൊലീസും അഗ്നിശമന സേനാംഗങ്ങളും ഉടൻ സ്ഥലത്തെത്തിയെന്നും സ്ഥിതി നിയന്ത്രണ വിധേയമായെന്നും ഒൗദ്യോഗിക വ്യത്തങ്ങൾ പറഞ്ഞു.

പ്രശസ്ത പോപ്പ് ഗായകന്‍ ജോര്‍ജ്ജ് മൈക്കല്‍ അന്തരിച്ചു

07:12 am 26/12/2016 പ്രശസ്ത പോപ്പ് ഗായകന്‍ ജോര്‍ജ് മൈക്കല്‍ അന്തരിച്ചു. ഇംഗ്ലണ്ടിലെ ഓക്‌സ്ഫോര്‍ഡ് ഷെയറിലെ വീട്ടിലാണ് ജോര്‍ജ്ജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ആന്‍ഡ്രൂ റിഗ്ലിയുമായി ചേര്‍ന്ന് രൂപീകരിച്ച വാം എന്ന മ്യൂസിക് ബാന്‍ഡിലൂടെയാണ് ലോകത്തെ എണ്ണം പറഞ്ഞ പോപ്പ് സൂപ്പര്‍സ്റ്റാറുകളിലൊരാളായി ജോര്‍ജ് മൈക്കല്‍ മാറിയത്.വേക്ക് മീ അപ് ബിഫോര്‍ യു ഗോ, ടു ദേ നോ ദിസ് ഈസ് ക്രിസ്മസ് തുടങ്ങി നിരിവധി ഹിറ്റ് ഗാനങ്ങള്‍ ജോര്‍ജ് മൈക്കിളിന്റേതായുണ്ട്. മയക്കുമരുന്നിന്റെ ഉപയോഗം പലതവണ Read more about പ്രശസ്ത പോപ്പ് ഗായകന്‍ ജോര്‍ജ്ജ് മൈക്കല്‍ അന്തരിച്ചു[…]

തെക്കൻ ചിലിയിൽ ശക്തമായ ഭൂചലനം.

10;18 pm 25/12/2016 സാന്‍റിഗോ: തെക്കൻ ചിലിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ചിലിയിൽ നിന്ന് 225 കിലോ മീറ്റർ അകലെ പ്യൂർട്ടോ മോണ്ടാണ് പ്രഭവ കേന്ദ്രം. പ്രഭവ കേന്ദ്രത്തിന് 1000 കിലോമീറ്റർ ചുറ്റളവിൽ അധികൃതർ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ, റിക്ടര്‍സ്‌കെയിലില്‍ എട്ടിനു മുകളില്‍ രേഖപ്പെടുത്തിയ മൂന്ന് വന്‍ഭൂചലനങ്ങളാണ് ചിലിയിലുണ്ടായത്. 2010ല്‍ 8.8 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 500 പേർ മരിച്ചിരുന്നു.

ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്ക്.

7:37 pm 25/12/2016 പമ്പ: ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് ഇരുപത്തഞ്ചോളം പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ കൂടുതലും അന്യസംസ്ഥാനക്കാരാണ്. തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധനക്കായി വന്‍തിരക്കാണ് ഇന്നനുഭവപ്പെട്ടത്.

തടവിലാക്കിയ 220 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ പാകിസ്​താൻ വിട്ടയച്ചു.

6:28 pm 25/12/2016 കറാച്ചി: തടവിലാക്കിയ 220 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ പാകിസ്​താൻ വിട്ടയച്ചു. കറാച്ചിയിലെ മാലിർ ജയിലിൽ കഴിയുന്ന 220 പേരെയാണ്​ മോചിപ്പിച്ചത്​. പാക്​ സമുദ്രാതിർത്തി ലംഘിച്ച് അനധികൃതമായി മൽസ്യബന്ധനം നടത്തിയതിനാണ് തൊഴിലാളികളെ പിടികൂടി ജയിലിൽ അടച്ചതെന്ന് ജയിൽ സൂപ്രണ്ട് ഹസൻ സേഹ്​തോ വാർത്താ ഏജൻസിയോട്​ പ്രതികരിച്ചു. 220 മൽസ്യത്തൊഴിലാളികളെ വിട്ടയച്ചുവെന്നും 219 പേർ ഇനിയും കസ്റ്റഡിയിൽ തുടരു​ന്നുണ്ടെന്നും ഹസൻ സേഹ്​തോ വ്യക്തമാക്കി. മോചിപ്പിച്ച മൽസ്യത്തൊഴിലാളികളെ ട്രെയിനിൽ ലാഹോറിലേക്ക് എത്തിക്കും. തിങ്കളാഴ്​ച അവരെ വാഗാ അതിർത്തി വഴി Read more about തടവിലാക്കിയ 220 ഇന്ത്യൻ മൽസ്യത്തൊഴിലാളികളെ പാകിസ്​താൻ വിട്ടയച്ചു.[…]