ബർലിനിലെ ക്രിസ്മസ് മാർക്കറ്റിൽ ആക്രമണം നടത്തിയതെന്ന് കരുതുന്ന ആളുടെ ചിത്രം പുറത്തുവിട്ടു.

11:34 AM 22/12/2016 ബർലിൻ: ജർമൻ തലസ്ഥാനമായ ബർലിനിലെ ക്രിസ്മസ് മാർക്കറ്റിൽ ആക്രമണം നടത്തിയതെന്ന് കരുതുന്ന ആളുടെ ചിത്രം പുറത്തുവിട്ടു. ടുണിഷ്യൻ പൗരനായ 23കാരൻ അനിസ് അമരി എന്ന ആളുടെ ചിത്രമാണ് ബർലിൻ പൊലീസ് പുറത്തുവിട്ടത്. കുറ്റവാളിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതപ്പെടുത്തി. കുറ്റവാളിയെ കുറിച്ച് വിവരം കൈമാറുന്നവർക്ക് ഒരു ലക്ഷം യൂറോ പാരിതോഷികം അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമി ആയുധധാരിയാണെന്ന മുന്നറിയിപ്പും പൊതുജനങ്ങൾക്കായി പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, പൊലീസ് അന്വേഷണത്തിന്‍റെ പുരോഗതി അറിയിക്കാൻ ജർമൻ ചാൻസലർ ആഗംല മാർക്കൽ Read more about ബർലിനിലെ ക്രിസ്മസ് മാർക്കറ്റിൽ ആക്രമണം നടത്തിയതെന്ന് കരുതുന്ന ആളുടെ ചിത്രം പുറത്തുവിട്ടു.[…]

ശശികലയെ തടയാന്‍ ഹരജി; എ.ഐ.എ.ഡി.എം.കെ ഹൈകോടതിയില്‍

11:31 AM 22/12/2016 ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കുന്നത് തടയണമെന്നാവശ്യപ്പട്ട് എ.ഐ.എ.ഡി.എം.കെയില്‍നിന്ന് പുറത്താക്കപ്പെട്ട ശശികല പുഷ്പ എം.പിയും ഭര്‍ത്താവ് ലിംഗ്വേശ്വര തിലകനും നല്‍കിയ ഹരജി ചോദ്യംചെയ്ത് പാര്‍ട്ടി ഹൈകോടതിയില്‍. രാജ്യസഭാംഗമായ ശശികല പുഷ്പ കഴിഞ്ഞ 16നാണ് മദ്രാസ് ഹൈകോടതിയെ സമീപിച്ചത്. ഇതിനെ ചോദ്യം ചെയ്ത് പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനനാണ് ഹരജി നല്‍കിയത്. ശശികല പുഷ്പയോട് എതിര്‍സത്യവാങ്മൂലം നല്‍കാന്‍ ഉത്തരവിട്ട ജസ്റ്റിസ് കെ. കല്യാണസുന്ദരം കേസ് വെള്ളിയാഴ്ചത്തേക്ക് Read more about ശശികലയെ തടയാന്‍ ഹരജി; എ.ഐ.എ.ഡി.എം.കെ ഹൈകോടതിയില്‍[…]

17വയസുകാരിയെ സുഹൃത്ത് വെടിവെച്ചുകൊന്നു

12:24 PM 21/12/2016 ന്യൂഡൽഹി: നജഫ്ഗഡിൽ 17വയസുകാരിയെ സുഹൃത്ത് വെടിവെച്ചുകൊന്നു. വീടിന് പുറത്ത് മെഴ്സിഡസ് കാറിൽ വെച്ചായിരുന്നു സംഭവം. വെടിവെച്ച സുഹൃത്ത് ഉടൻതന്നെ ഓടിരക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് സുഹൃത്തുക്കളോടൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ പോയതായിരുന്നു പെൺകുട്ടി. ഉച്ചഭക്ഷണവും ഷോപ്പിങ്ങും കഴിഞ്ഞ് ഏഴരയോടെ മടങ്ങിയെത്തിയ മകളെ കാത്ത് വീടിന് പുറത്ത് അമ്മ നിൽക്കവെയാണ് സംഭവമുണ്ടായത്. സംഭവത്തിന് തൊട്ട് മുൻപ് മകളുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു. മകളും ശുഭം, യോഗേഷ് എന്നീ സുഹൃത്തുക്കളും കാറിൽ നിന്നിറങ്ങുന്നത് നോക്കിനിൽക്കുകയായിരുന്നു അമ്മ. Read more about 17വയസുകാരിയെ സുഹൃത്ത് വെടിവെച്ചുകൊന്നു[…]

ബര്‍ലിനില്‍ 12 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തു.

11:08 AM 21/12/2016 ബര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ 12 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തു. ഐ.എസ് വിരുദ്ധ സഖ്യരാജ്യങ്ങൾക്കുള്ള ശക്തമായ മറുപടിയാണ് ബര്‍ലിൻ ആക്രമണമെന്ന് ഭീകര സംഘടനയുടെ വാർത്തകൾ പുറത്തുവിടുന്ന ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം, ആക്രമണത്തിന് ഉപയോഗിച്ച ട്രക്കിൽ നിന്ന് ഇറങ്ങിയോടിയ ജർമൻ കുടിയേറ്റക്കാരനായ പാക് പൗരൻ നവീദിന് സംഭവത്തിൽ പങ്കില്ലെന്ന് ബർലിൻ പൊലീസ് അറിയിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചിരുന്നു. തിങ്കളാഴ്ചയാണ് ക്രിസ്മസ് സീസണ്‍ Read more about ബര്‍ലിനില്‍ 12 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തു.[…]

ക്സികോയിൽ പടക്കവിൽപന മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 27 പേർ മരിച്ചു.

10:57 am 21/12/2016 മെക്സികോ സിറ്റി: മെക്സികോയിൽ പടക്കവിൽപന മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 27 പേർ മരിച്ചു. 70 പേർ പരിക്കേറ്റു. മെക്സിക്കൻ സിറ്റിയിൽ നിന്ന് 32 കിലോമീറ്റർ അകലെ തുലെപ്ക്കിലെ സാൻ പാബ്ലിറ്റോ പടക്കവിൽപന കേന്ദ്രത്തിലായിരുന്നു സ്ഫോടനം നടന്നത്. മരണപ്പെട്ടവരുടെ പ്രാഥമിക കണക്കുകളാണ് ലഭിച്ചിട്ടുള്ളതെന്ന് തുലെപ്ക് എമർജൻസി സർവീസ് മേധാവി ഇസിദ്രോ സാൻഞ്ചസ് പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പല നിറത്തിലുള്ള പടക്കങ്ങൾ പൊട്ടിത്തെറിക്കുന്നതും പുക ഉയരുന്നതും കണ്ട ആളുകൾ ഭയചകിതരാവുകയും കടകളിൽ നിന്ന് ഇറങ്ങി Read more about ക്സികോയിൽ പടക്കവിൽപന മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 27 പേർ മരിച്ചു.[…]

ഓൺലൈൻ തട്ടിപ്പിൽ ഗായകൻ ഉണ്ണികൃഷ്ണന് പണം നഷ്‌ടമായി

07.06 PM 20/12/2016 ചെന്നൈ: ഓൺലൈൻ തട്ടിപ്പിൽ മലയാളി ഗായകൻ ഉണ്ണികൃഷ്ണന് പണം നഷ്‌ടമായി. ഒരു ലക്ഷം രൂപയാണ് ഉണ്ണികൃഷ്ണന്റെ അക്കൗണ്ടിൽനിന്നു നഷ്‌ടപ്പെട്ടിരിക്കുന്നത്. ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. പണം നഷ്‌ടപ്പെട്ടതു സംബന്ധിച്ച് ഉണ്ണികൃഷ്ണൻ ചെന്നൈ സിറ്റി പോലീസ് കമ്മിഷണർക്കു പരാതി നൽകി. നവംബർ 30ന് രാത്രിയിലാണ് തട്ടിപ്പ് നടന്നതെന്നു പരാതിയിൽ പറയുന്നു.

ദേശീയഗാനം: ആർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന്​ സി.പി.എം

02;04 pm 20/12/20 തിരുവനന്തപുരം: ദേശീയഗാനത്തെ അപമാനിച്ചെന്ന കേസിൽ രാജ്യദ്രോഹക്കുറ്റം ചമുത്തിയ പൊലീസ്​ നടപടി വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുന്നു. ദേശീയഗാന വിഷയത്തില്‍ ആർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി ഒൗദ്യോഗിക ഫേസ്​ബുക്​ പേജിലൂടെ അറിയിച്ചു. അതേസമയം നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളിൽ നിന്ന്​ ശ്രദ്ധ തിരിക്കാനാണ്​ ദേശീയഗാനം സംബന്ധിച്ച്​ വിവാദമുണ്ടാക്കുന്നതെന്നും ഇതിനെ കരുതിയിരിക്കണമെന്നും ഫേസ്​ബുക്ക്​ പോസ്​റ്റിൽ ആവശ്യപ്പെടുന്നുണ്ട്​. എഴുത്തുകാരന്‍ കമല്‍ സി ചവറക്കെതിരെ സെക്ഷന്‍ 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയതായി പത്രങ്ങളിലൂടെ അറിയാന്‍ Read more about ദേശീയഗാനം: ആർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന്​ സി.പി.എം[…]

കെഎസ്‌ആര്‍ടിസി ടിക്കറ്റ്​ മിനിമം ടിക്കറ്റ്​ ചാർജ്​ കൂട്ടി.

10:22 am 20/12/2016 തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ടിക്കറ്റ്​ മിനിമം ടിക്കറ്റ്​ ചാർജ്​ കൂട്ടി. മിനിമം ചാർജ്​ ആറിൽ നിന്ന്​ ഏഴ്​ രൂപയാക്കിയാണ്​ വർധിപ്പിച്ചത്​. എണ്ണ വില കുറഞ്ഞതിനെ തുടർന്ന്​ തിരുവഞ്ചൂർ ഗതാഗത മന്ത്രിയായിരിക്കെയാണ്​ കെ.എസ്​.ആർ.ടി.സി മിനിമം നിരക്ക്​ ആറ്​ രൂപയാക്കിയത്​. അതേസമയം സ്വകാര്യ ബസുകളിലെ മിനിമം നിരക്ക്​ ഏഴ്​ രൂപയായിരുന്നു. അതിനിടെ മിനിമം ചാർജ്​ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യബസുടമകള്‍ ഗതാഗതമന്ത്രി എകെ ശശീ​ന്ദ്രനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഡീസൽ വില കൂടിയതിനാൽ മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് Read more about കെഎസ്‌ആര്‍ടിസി ടിക്കറ്റ്​ മിനിമം ടിക്കറ്റ്​ ചാർജ്​ കൂട്ടി.[…]

നടൻ ജഗന്നാഥ വർമ അന്തരിച്ചു

10:06 am 20/12/2016 തിരുവനന്തപുരം: പ്രശസ്ത സിനിമ നടൻ ജഗന്നാഥ വർമ (87) അന്തരിച്ചു. നെയ്യാററിൻകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 577 മലയാള ചിത്രങ്ങളിലും നിരവധി സീരിയലുകളിലും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പൊലീസ് ഓഫിസറായി സേവനമനുഷ്ഠിച്ചിരുന്ന ജഗന്നാഥ വർമ അറിയപ്പെടുന്ന കഥകളി കലാകാരൻ കൂടിയാണ്. എസ്.പിയായാണ് സർവീസിൽ നിന്ന് വിരമിച്ചത്. മകൻ മനുവർമ സിനിമാ നടനാണ്. പ്രശസ്ത സംവിധായകൻ വിജി തമ്പി മരുമകനാണ്.

തുർക്കിയിലെ റഷ്യൻ അംബാസഡർ വെടിയേറ്റ്​ മരിച്ചു

09:50 AM 20/12/2016 അങ്കാറ: തുർക്കിയിലെ റഷ്യൻ അംബാസഡർ ആ​​ന്ദ്രേ കാർലോവ്​ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റു മരിച്ചു. തലസ്‌ഥാനമായ അങ്കാറയിലെ ഫോട്ടോ പ്രദർശന പരിപാടിയിൽ സംസാരിക്കു​േമ്പാൾ പുറകിൽ നിന്ന്​ വെടിയുതിർക്കുകയായിരുന്നു. കാർലോവിന്റ മരണവാർത്ത റഷ്യൻ വിദേശകാര്യ മന്ത്രാലയം സ്‌ഥിരീകരിച്ചു. ആക്രമണത്തിൽ മറ്റു ചിലര്‍ക്കും പരിക്കേറ്റു. അങ്കാറ കലാപ വിരുദ്ധ ഏജൻസി അംഗമാണ് കൊലയാളി. വെടിയേറ്റുവീണ അംബാസഡറും സമീപം കൊലയാളിയും ‘അലപ്പോയെ മറക്കരുത്, സിറിയയെ മറക്കരുത്’ എന്ന് വിളിച്ചുപറഞ്ഞ് ആക്രമി ആന്ദ്രേയുടെ തൊട്ടുപിറകില്‍നിന്ന് നിറയൊഴിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ അസോസിയേറ്റഡ് Read more about തുർക്കിയിലെ റഷ്യൻ അംബാസഡർ വെടിയേറ്റ്​ മരിച്ചു[…]