ഫാക്ടിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തി.

06:49 pm 22/10/2016 കൊച്ചി: ജിപ്സം വില്‍പനയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനമായ ഫാക്ടിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തി. റെയ്ഡിനിടെ, വന്‍ നിക്ഷേപങ്ങളുടെ രേഖകള്‍ കൂടാതെ ഡെ.ജനറല്‍ മാനേജറുടെ വീട്ടില്‍ നിന്ന് പുള്ളിമാൻെറ തോലും പിടിച്ചെടുത്തു. ഡെ. ജനറല്‍ മാനേജര്‍ ശ്രീനാഥ് കമ്മത്തിന്‍െറ അമ്പലമുകളിലെ ഫ്ളാറ്റില്‍ നിന്നാണ് പുള്ളിമാന്‍െറ തോല്‍ പിടിച്ചെടുത്തത്. മാന്‍ തോല്‍ സംബന്ധിച്ച് സി.ബി.ഐ വിവരം നൽകിയതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തി. ഫാക്ട് Read more about ഫാക്ടിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തി.[…]

ഹൈമ ചുഴലിക്കാറ്റ് ചൈനയില്‍ ശക്തമായി വീശിയടിക്കുന്നു.

04:49 pm 22/10/2016 ബീജിങ്: ഫിലിപ്പൈന്‍സില്‍ നിന്ന് ഹോങ്കോങിലേക്ക് കടന്ന ഹൈമ ചുഴലിക്കാറ്റ് ചൈനയില്‍ ശക്തമായി വീശിയടിക്കുന്നു. ഗാങ്‌ടോക് പ്രവിശ്യയിലേക്ക് പ്രവേശിച്ചതിനെ തുടര്‍ന്നാണ് ഷാങ്വെ, ഷാങ്‌ടോ എന്നിവിടങ്ങളില്‍ നിന്ന് 50,000 ത്തിലേറെ പേരെ മാറ്റിപാര്‍പ്പിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് നിരവധി ഗ്രാമങ്ങളിലെ വൈദ്യുതിബന്ധം താറുമാറായി. വിമാനസര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. വിദ്യാലയങ്ങളും കടകളും അടച്ചു. പൊതുഗതാഗത സൗകര്യങ്ങളും റദ്ദാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് കനത്ത ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഫിലിപ്പീന്‍സില്‍ വെള്ളിയാഴ്ചയുണ്ടായ അതിശക്തമായ ഹൈമ ചുഴലിക്കാറ്റ് വന്‍നാശനഷ്ടങ്ങളാണുണ്ടാക്കിയത്. മൂന്നു Read more about ഹൈമ ചുഴലിക്കാറ്റ് ചൈനയില്‍ ശക്തമായി വീശിയടിക്കുന്നു.[…]

സരിത എസ്. നായർക്ക് വേണ്ടി ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി.എ ആളൂർ ഹാജരാകും.

04:45 pm 22/10/2016 കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും സരിത എസ്. നായർക്ക് വേണ്ടി ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി.എ ആളൂർ ഹാജരാകും. തന്‍റെ ഭാഗം അവതരിപ്പിക്കാന്‍ അനുയോജ്യനായ അഭിഭാഷകൻ എന്ന നിലക്കാണ് കേസ് ആളൂരിനെ ഏൽപിക്കുന്നതെന്ന് സരിത ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി. കേസുകളെല്ലാം വിചാരണവേളയിലാണ്. പെരുമ്പാവൂര്‍ കേസ് ഏകദേശം അവസാനഘട്ടത്തിലും. ചില കേസുകളിൽ അടിയന്തരമായി എടുക്കേണ്ട ചില നടപടികൾ അഭിഭാഷകനെ അറിയിച്ചിട്ടുണ്ടെന്നും സരിത പറഞ്ഞു. തമിഴ്‌നാട്ടിലെ മധുരയിൽ ന്യൂ ഇറ എന്ന സോളാര്‍ Read more about സരിത എസ്. നായർക്ക് വേണ്ടി ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബി.എ ആളൂർ ഹാജരാകും.[…]

കോളജ്​ ബസ്​ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച്​ അധ്യാപകരുൾപ്പെടെ 28 വിദ്യാർഥികൾക്ക്​ പരിക്കേറ്റു.

01:47 pm 22/10/2016 വടക്കാഞ്ചേരി: ഉത്രാളിക്കാവ്​ ക്ഷേത്രത്തിന്​ സമീപം ​കോളജ്​ ബസ്​ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച്​ അധ്യാപകരുൾപ്പെടെ 28 വിദ്യാർഥികൾക്ക്​ പരിക്കേറ്റു. പാമ്പാ​ടി നെഹ്​റു സ്വാശ്രയ കോളജിലെ ബസ്​ ആണ്​ അപകടത്തിൽ പെട്ടത്​. ഇന്ന്​ രാവിലെ 8 മണിക്കായിരുന്നു സംഭവം. തൃശൂർ ഭാഗത്തേക്ക്​​ ​പോവുകയായിരുന്ന മെറ്റിൽ കയറ്റിവന്ന ലോറി നി​യന്ത്രണംവിട്ട്​ ബസിൽ ഇടിക്കുകയായിരുന്നു.

കാമറൂണിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 53 പേർ മരിച്ചു

08:44 am 22/10/2016 യോൻഡെ: മധ്യ ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 53 പേർ മരിച്ചു. 300 പേർക്ക് പരിക്കേറ്റു. രാജ്യത്തെ വലിയ നഗരങ്ങളായ യോൻഡെക്കും ഡൗളക്കും ഇടയിൽ സർവീസ് തടത്തുന്നതിനിടെയായിരുന്നു അപകടം. എസേക്കക്ക് സമീപത്തു വെച്ചാണ് ട്രെയിൻ പാളം തെറ്റി കീഴ്മേൽ മറിഞ്ഞത്. 600 പേർ യാത്ര ചെയ്യേണ്ട ട്രെയിനിൽ അപകട സമയത്ത് 1300ലധികം യാത്രക്കാർ ഉണ്ടായിരുന്നതായി ദ് അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തു. കനത്ത മഴയും മണ്ണിടിച്ചിലും കാരണം കാമറൂണിലെ Read more about കാമറൂണിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 53 പേർ മരിച്ചു[…]

കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്.

08:39 am 22/10/2016 ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്. പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക് സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. ഗുര്‍ണം സിങ് എന്ന ഇന്ത്യന്‍ ജവാന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ, കത്തുവ ജില്ലയില്‍ നിയന്ത്രണ രേഖക്കടുത്ത് പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) തിരിച്ചടിച്ചത്. കഴിഞ്ഞദിവസം, നുഴഞ്ഞുകടക്കാനുള്ള തീവ്രവാദികളുടെ ശ്രമം ബി.എസ്.എഫ് തകര്‍ത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മേഖലയില്‍ Read more about കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്.[…]

ക്ഷേത്രത്തിന് തേക്ക്തടിക്കായി ശുപാര്‍ശ: ജയരാജന്‍ വീണ്ടും വിവാദത്തില്‍

08:00 pm 21/10/2016 കണ്ണൂര്‍: മന്ത്രിയായിരിക്കെ ബന്ധുക്കൾക്ക് വേണ്ടി ഇടപെട്ടതിന് ഇ.പി ജയരാജൻ വീണ്ടും വിവാദത്തിൽ. ബന്ധുക്കൾ ഭാരവാഹികളായ കുടുംബ ക്ഷേത്ര നവീകരണത്തിന് തേക്ക് തടികളാവശ്യപ്പെട്ട് വനംവകുപ്പിനയച്ച കത്താണ് വിവാദമായിരിക്കുന്നത്. 50 കോടിയോളം വിലമതിക്കുന്ന 1200 ക്യുബിക് അടി തേക്ക് തടികൾ നൽകാനാകില്ലെന്ന് വനംവകുപ്പ് അറിയിച്ചതോടെയാണ് ഈ നീക്കം തടസ്സപ്പെട്ടത്. തേക്ക് തടികളാവശ്യപ്പെട്ടുള്ള ഇ.പിയുടെ കത്ത് കിട്ടിയെന്ന് വനംമന്ത്രി കെ.രാജുവും സ്ഥിരീകരിച്ചു. വ്യവസായ മന്ത്രിയായിരിക്കെ സെപ്തംബർ 27ന് സ്വന്തം ലെറ്റർപാഡിലാണ് ഇരിണാവ് ചുഴലി ഭഗവതിക്ഷേത്ര നവീകരണത്തിന് തേക്ക് Read more about ക്ഷേത്രത്തിന് തേക്ക്തടിക്കായി ശുപാര്‍ശ: ജയരാജന്‍ വീണ്ടും വിവാദത്തില്‍[…]

മാധ്യമപ്രവർത്തകർക്ക്​ കോടതിയിൽ വിലക്കില്ല– ഹൈകോടതി

12:57 pm 21/10/2016 കൊച്ചി: ഹൈകോടതിയിൽ മാധ്യമപ്രവർത്തകർക്ക്​ വിലക്കില്ലെന്ന്​ ഹൈകോടതി സുപ്രീംകോടതിയെ അറിയിച്ചു. മാധ്യമപ്രവർത്തകർക്ക്​ കോടതിയിൽ വരുന്നതിന്​ തടസങ്ങളില്ല. എന്നാൽ സംഘർഷത്തെ തുടർന്ന്​ പൂട്ടിയ മീഡിയാ റൂം തുറക്കുന്നതിൽ എതിർപ്പുകൾ നിലനിൽക്കുന്നുണ്ടെന്നും ഹൈകോടതി അറിയിച്ചു. അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കാൻ ഉൗർജിത ശ്രമം നടന്നുവരികയാണ്​. പ്രശ്​ന പരിഹാരത്തിന്​ നാലാഴ്​ചത്തെ സമയം അനുവദിക്കണമെന്നും ഹൈകോടതി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. മാധ്യമവിലക്കിൽ കെ.യു. ഡബള്യൂ.ജെ യുടെ ഹരജി നവംബർ 7 ന്​ വീണ്ടും പരിഗണിക്കും.

വ്യാജ ലോട്ടറി: സാന്‍റിയാഗോ മാർട്ടിന്‍റെ സാന്നിധ്യം അന്വേഷിക്കണമെന്ന് പ്രതിപക്ഷം

11:38 AM 21/10/2016 തിരുവനന്തപുരം: എഴുത്തു ലോട്ടറി സംസ്ഥാനത്ത് വ്യാപകമാകുന്നതിന് പിന്നിൽ ലോട്ടറി രാജാവ് സാന്‍റിയാഗോ മാർട്ടിന്‍റെയും ബിനാമികളുടെയും സാന്നിധ്യമുണ്ടോയെന്ന് സർക്കാർ അന്വേഷിക്കണമെന്ന് പ്രതിപക്ഷം. വ്യാജ ലോട്ടറി വ്യാപകമാകുന്ന വിഷയം നിയമസഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ വി.ഡി സതീശനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വ്യാജ ലോട്ടറിയുടെ കടന്നുകയറ്റം കേരളത്തിൽ വ്യാപകമാണെന്നും ഏജന്‍റുമാർക്ക് താൽപര്യം എഴുത്തു ലോട്ടറിയോടാണെന്നും സതീശൻ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷകാലം കേരളത്തിൽ നിന്ന് കെട്ടുകെട്ടിയ ലോട്ടറി മാഫിയ വീണ്ടും പ്രവർത്തനം Read more about വ്യാജ ലോട്ടറി: സാന്‍റിയാഗോ മാർട്ടിന്‍റെ സാന്നിധ്യം അന്വേഷിക്കണമെന്ന് പ്രതിപക്ഷം[…]

പാകിസ്താനിയെന്ന് ആക്ഷേപിച്ച് പൊലീസ് മര്‍ദനം

11:09 AM 21/10/2016 തലശ്ശേരി: രാത്രി കടപൂട്ടി വീട്ടിലേക്ക് ബസിറങ്ങി നടന്നുപോവുകയായിരുന്ന യുവാവിന് പൊലീസ് മര്‍ദനം. പരിക്കേറ്റ നായനാര്‍ റോഡിലെ തമന്നയില്‍ മുഹമ്മദ് അഫ്രോസിനെ (26) തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഹി പെരിങ്ങാടി റോഡില്‍ കടനടത്തുന്ന അഫ്രോസ് ബുധനാഴ്ച രാത്രി 10.30ഓടെ നായനാര്‍ റോഡില്‍ ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ രണ്ടു പൊലീസുകാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്ത് കൈയിലുള്ള ബാഗ് പരിശോധിച്ചശേഷം വിട്ടയച്ചുവെന്നും യുവാവ് പറഞ്ഞു. കുറച്ചുകൂടി നടന്നപ്പോള്‍ സമീപത്തായി ജീപ്പിലുണ്ടായിരുന്ന എസ്.ഐയും ഏതാനും പൊലീസുകാരും തടഞ്ഞുനിര്‍ത്തി ചോദ്യം Read more about പാകിസ്താനിയെന്ന് ആക്ഷേപിച്ച് പൊലീസ് മര്‍ദനം[…]