സ്​ത്രീ വിരുദ്ധ പരാമർശം:ട്രംപിന്​ ഭാര്യയുടെ പിന്തുണ

01:09 PM 18/10/2016 സെൻറ്​ ലൂയിസ്​​: സ്​ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ റിപബ്ലിക്കൻ പ്രസിഡൻറ്​ സ്ഥാനാർഥി ഡൊണാർഡ്​ ​ട്രംപിന്​ പിന്തുണയുമായി ഭാര്യ മെലാനിയ ​ട്രംപ്​. ട്രംപിനെതിരായ ലൈംഗിക ആരോപണങ്ങൾ കളവാണെന്ന്​ മെലാനിയ പറഞ്ഞു. സിഎൻഎൻ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ മെലാനിയ ​ഡൊണാൾഡ്​ ട്രംപിനെ പിന്തുണ്ണച്ച്​ രംഗത്തുവന്നത്​. പുറത്തുവന്ന വിഡിയോയിലെ ട്രംപി​െൻറ്​ സ്​ത്രീ വിരുദ്ധ പരാമർശങ്ങൾ ഗൗരവമായി കാണേണ്ടതില്ല. ഭർത്താവ്​ മുന്‍പൊരിക്കലും ഇത്തരം പരാമർശം നടത്തുന്നത്​ താന്‍ കേട്ടിട്ടില്ല. ട്രംപിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അതിശയം തോന്നി. ട്രംപ്​ ഇൗ രീതിയിൽ Read more about സ്​ത്രീ വിരുദ്ധ പരാമർശം:ട്രംപിന്​ ഭാര്യയുടെ പിന്തുണ[…]

കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നു വീണു; ഒരു മരണം

12:27 PM 18/10/2016 പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നു വീണ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്ക്. രാവിലെ പത്തരയോടെ പെരിന്തൽമണ്ണ കീഴാറ്റൂരിനടുത്ത് പതിനെട്ടിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ തമിഴ്നാട് സ്വദേശിയാണെന്ന് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ പെരിന്തൽമണ്ണ അൽ ഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുംബൈയിലെ ഫ്ലാറ്റിൽ തീപിടിത്തം: രണ്ട് മരണം

12:11 AM 18/10/2016 മുംബൈ: മുംബൈയിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മരണം. നഗരത്തിലെ പ്രധാന കെട്ടിടമായ മേക്കർ ടവറിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ കെട്ടിടത്തിന്‍റെ 20ാം നിലയിലായിരുന്നു തീപിടിത്തം. 11 പേരെ രക്ഷപ്പെടുത്തിയെന്നാണ് ഔദ്യോഗിക വിവരം. ബജാജ് ഇലക്ട്രിക്കൽസിന്‍റെ മാനേജിങ് ഡയറക്ടർ ഷേഖർ ബജാജിന്‍റെ ഫ്ലാറ്റിലാണ് തീപിടിച്ചതെന്നാണ് സൂചന. സംഭവത്തിൽ രണ്ടു ഫ്ലാറ്റുകൾ പൂർണമായും കത്തി നശിച്ചു. തക്കസമയത്ത് പൊലീസും ഫയർഫോഴ്സും എത്തിയതിനാൽ തീ നിയന്ത്രണ വിധേയമായെന്ന് എഴുത്തുകാരി ശോഭാ ഡേ പ്രതികരിച്ചു. Read more about മുംബൈയിലെ ഫ്ലാറ്റിൽ തീപിടിത്തം: രണ്ട് മരണം[…]

ജിഷ വധം: അമീറിനുവേണ്ടി ആളൂര്‍ ഹാജരാകും

02:24 PM 17/10/2016 കൊച്ചി: കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമീറുൽ ഇസ്ലാമിനുവേണ്ടി അഡ്വ. ബി.എ. ആളൂര്‍ ഹാജരാകും. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി സുപ്രീംകോടതിയില്‍ അടക്കം ഹാജരായ അഭിഭാഷകനാണ് ആളൂര്‍. ആളൂരിനെ അഭിഭാഷകനായി നിയമിക്കണമെന്നാവശ്യപ്പെട്ട് അമീറുൽ ഇസ്ലാം നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. കഴിഞ്ഞ ഏപ്രില്‍ 28നാണ് രായമംഗലം പഞ്ചായത്തിലെ ഇരവിച്ചിറയില്‍ 29 കാരിയായ നിയമ വിദ്യാര്‍ഥിനി ജിഷയെ രാത്രി വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കൂലിപ്പണിക്ക് പോയിരുന്ന അമ്മ രാത്രി 8.30ന് വീട്ടിലെത്തിയപ്പോഴാണ് ജഡം Read more about ജിഷ വധം: അമീറിനുവേണ്ടി ആളൂര്‍ ഹാജരാകും[…]

വിവരാവകാശ പ്രവര്‍ത്തകന്‍ ഭൂപേന്ദ്ര വീര വെടിയേറ്റ് മരിച്ചു

01:15 pm 17/10/2016 മുംബൈ: മുംബൈയില്‍ പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനെ വെടിവെച്ചു കൊലപ്പെടുത്തി. വിവരാവകാശ പ്രവര്‍ത്തകന്‍ ഭൂപേന്ദ്ര വീര(72)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9 മണിയോടെ സാന്താക്രൂസിലെ സ്വവസതിയില്‍ വെച്ചാണ് ഭൂപേന്ദ്ര വെടിയേറ്റത്. മുംബൈയിലെ ഭൂമാഫിയക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന വ്യക്തിയാണ് ഭൂപേന്ദ്ര വീര. വീരയുടെ മരണത്തിനു പിന്നില്‍ ഭൂമാഫിയാണെന്ന് അദ്ദേഹത്തിന്‍െറ സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതിനെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വന്നിട്ടുണ്ട്. ഭൂമാഫിയക്കെതിരെ വിവരാവകാശ നിയമം ഉപയോഗിച്ചു കൊണ്ടായുള്ള പ്രവര്‍ത്തനമായിരുന്നു വീരയുടെ നേതൃത്വത്തില്‍ തുടര്‍ന്നിരുന്നത്. മുബൈയിലെ Read more about വിവരാവകാശ പ്രവര്‍ത്തകന്‍ ഭൂപേന്ദ്ര വീര വെടിയേറ്റ് മരിച്ചു[…]

ഷമീര്‍ വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം

01:05 PM 17/10/2016 തൃശൂര്‍: കാളത്തോട് ഷമീര്‍ വധക്കേസില്‍ ആറ് പ്രതികള്‍ക്ക് ജീവപര്യന്തവും 25,000 രൂപ വീതം പിഴയും വിധിച്ചു. നെല്ലിക്കുന്ന് സ്വദേശി ഷമീറിനെ 2005ല്‍ കാളത്തോട് കൂറ സെന്‍്ററില്‍ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നു മുതല്‍ നാലുവരെയും ആറും ഏഴും പ്രതികളായ ഒല്ലൂക്കര സ്വദേശികളായ ജയന്‍, സനിലന്‍, അനിലന്‍, രാജേഷ്, രാജേഷ്, വര്‍ഗീസ് എന്നിവരെയാണ് ഒന്നാം അഡിഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. ഇവര്‍ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ പൊതുസ്ഥലത്തു മദ്യപിക്കുന്നത് ചോദ്യം Read more about ഷമീര്‍ വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം[…]

ബന്ധു നിയമനം: മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷം; അറിയില്ലെന്ന് പിണറായി

12:44 pm 17/10/2016 തിരുവനന്തപുരം: ബന്ധു നിയമന വിവാദവും മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യമിട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളും ബന്ധു നിയമനങ്ങളിൽ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ വി.ഡി സതീശൻ ആവശ്യപ്പെട്ടു. എന്നാൽ, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവാദ നിയമനങ്ങൾ തന്‍റെ പരിഗണനയിലോ അറിവിലോ വന്നിട്ടില്ല. താൻ അറിയേണ്ട കാര്യവുമില്ല. നിയമനങ്ങൾ വകുപ്പ് മന്ത്രി Read more about ബന്ധു നിയമനം: മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷം; അറിയില്ലെന്ന് പിണറായി[…]

കൊല്ലം ചാത്തിനാംകുളത്തിന് സമീപം റെയിൽ പാളത്തില്‍ വീണ്ടും വിള്ളല്‍.

12:36 pm 107/10/2016 കൊല്ലം: കൊല്ലം ചാത്തിനാംകുളത്തിന് സമീപം റെയിൽ പാളത്തില്‍ വീണ്ടും വിള്ളല്‍. ഇന്ന് രാവിലെ വേണാട് എക്സ്പ്രസ് കടന്നു പോകുമ്പോൾ വൻ ശബ്ദത്തോടെ പാളത്തിന്‍റെ ഭാഗങ്ങൾ ഇളകി തെറിക്കുകയായിരുന്നു. 12 സെന്‍റിമീറ്ററോളം പാളം ഇളകി തെറിച്ചതായി അധികൃതർ അറിയിച്ചു. ഒരാഴ്ച മുൻപും ഇതേ ഭാഗത്ത് പാളത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നു.

ടൈസണ്‍ ഗേയുടെ പതിനഞ്ചു വയസ്സുകാരി മകള്‍ ട്രിനിറ്റി ഗേ വെടിയേറ്റു മരിച്ചു

04:09 am 17/10/2016 കെന്‍റക്കി: അമേരിക്കയുടെ അതിവേഗ ഓട്ടക്കാരന്‍ ടൈസണ്‍ ഗേയുടെ പതിനഞ്ചു വയസ്സുകാരി മകള്‍ ട്രിനിറ്റി ഗേ വെടിയേറ്റു മരിച്ചു. പിതാവിനെപ്പോലെ 100 മീറ്ററിലും 200 മീറ്ററിലും ഉയര്‍ന്നുവരുന്ന കായിക താരമായിരുന്നു ട്രിനിറ്റി. ഞായറാഴ്ച പുലര്‍ച്ചെ ലെക്സിങ്ടണിലെ റെസ്റ്റാറന്‍റില്‍ വാഹനങ്ങളില്‍ എത്തിയ രണ്ടുകൂട്ടര്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ കഴുത്തില്‍ വെടിയേറ്റാണ് ട്രിനിറ്റി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ട്രിനിറ്റിയെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ളെന്ന് പൊലീസ് പറഞ്ഞു. വെടിവെപ്പു നടത്തിയ സംഘത്തില്‍ ട്രിനിറ്റി ഇല്ളെന്നും വെടിവെപ്പു നടക്കുമ്പോള്‍ റെസ്റ്റാറന്‍റില്‍ കാഴ്ചക്കാരിയായിരുന്ന ഇവര്‍ക്ക് Read more about ടൈസണ്‍ ഗേയുടെ പതിനഞ്ചു വയസ്സുകാരി മകള്‍ ട്രിനിറ്റി ഗേ വെടിയേറ്റു മരിച്ചു[…]

പുണെയിൽ ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊന്നു

05:01 pm 16/10/2016 പൂണെ: മുൻ പുണെ നഗരസഭാ കൗൺസിലറും ബി.ജെ.പി താലെഗാവ്-ദഭാഡെ യൂണിറ്റ് പ്രസിഡണ്ടുമായ സച്ചിൻ ബാല സാഹബ് ഷെൽകെയെ അജ്ഞാത സംഘം വെടിവെച്ചു കൊലപ്പെടുത്തി. ഞായറാഴ്ച്ച രാവിലെ 11ന് ഖണ്ഡ് ഗെ പെട്രോൾ പമ്പിന് മുന്നിൽ വെച്ചാണ് ആക്രമണം. കാറിലെത്തിയ സംഘം വെടിയുതിർത്തും വെട്ടിയും ആക്രമിക്കുകയായിരുന്നുവെന്ന് പുണെ പൊലീസ് പറഞ്ഞു. 2013 ലും സച്ചിൻ ഷെൽകെക്ക് നേരെ ആക്രമണമുണ്ടായിരുന്നു.