കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നു വീണു; ഒരു മരണം

12:27 PM 18/10/2016
images
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നു വീണ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്ക്. രാവിലെ പത്തരയോടെ പെരിന്തൽമണ്ണ കീഴാറ്റൂരിനടുത്ത് പതിനെട്ടിലാണ് സംഭവം.

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ തമിഴ്നാട് സ്വദേശിയാണെന്ന് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ പെരിന്തൽമണ്ണ അൽ ഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.