ഇന്‍ഡോ കനേഡിയന്‍ പ്രസ്സ് ക്ലബ് സൈബര്‍ സുരക്ഷ പഠന ക്യാമ്പുകള്‍ സംഗടിപ്പിക്കുന്നു

12:55 pm 18/10/2016

Newsimg1_69803234
കാനഡ: കാനഡയിലെ ഏക വിവിധ ഭാഷാ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ആയ ഇന്‍ഡോ കനേഡിയന്‍ പ്രസ്സ് ക്ലബ് സൗജന്യ “സൈബര്‍ സുരക്ഷ” പഠന ക്യാമ്പുകള്‍ സംഗടിപ്പിക്കുന്നു.ഒക്ടോബര്‍ 2016 സൈബര്‍ സുരക്ഷാ മാസം ആയി ലോകം ആചരിക്കുമ്പോള്‍ മാധ്യമ ധര്‍മ്മം.പൊതുജന നന്മ,വളര്‍ന്നു വരുന്ന തലമുറയോടുള്ള മാധ്യമങ്ങളുടെ കടപ്പാട് എന്നിവ ഒരിക്കല്‍ കൂടി തെളിക്കുന്നതിന് കഇജഇ വേദി ഒരുക്കുക. ലോകം ജിജിറ്റല്‍ യുഗം ഏറ്റു വാങ്ങുമ്പോള്‍ നാം അറിയാതെ എത്തിപ്പെടുന്ന സൈബര്‍ സ്­കാമുകള്‍,പതിയിരിക്കുന്ന ഓണ്‍ലൈന്‍ ചതിക്കുഴികള്‍,കുട്ടികളും,മുതിര്‍ന്നവരും,വനിതകളും,നേരിട്ട് കൊണ്ടിരിക്കുന്ന സൈബര്‍ ബുള്ളിയിങ്,ഇവയെ എങ്ങിനെ മുന്‍­കൂര്‍ മനസ്സിലാക്കി,ചതിക്കുഴികളില്‍ വീഴാതെ സ്വയം രക്ഷ നേടാം എന്ന് ഈ പഠന ക്യാമ്പ് തെളിയിക്കുന്നു.മുഖാ മുഖം സ്­കൂള്‍ കുട്ടികള്‍ നേരിടുന്നതിലും,അനുഭവിക്കുന്നതിലും 4 ഇരട്ടിയിലധികം ആണ് സൈബര്‍ ബുള്ളിയിങ് എന്ന് പഠനങ്ങള്‍ കാണിക്കുന്നു.പുതിയ പാഠ്യ പദ്ധതികള്‍ മുഴുവനും ഓണ്‍ലൈന്‍ ആയതിനാല്‍ കുട്ടികളുടെ മേല്‍ സൈബര്‍ അറ്റാക്കിനുള്ള സാധ്യതകള്‍ കൂടിവരുന്നു.ഇതിലൂടെ കുട്ടികള്‍ പഠനത്തിലും മറ്റു ആക്ടിവിറ്റികളിലും പിന്നോട്ട് പോകുന്നതായും,പൊതു രംഗത്ത് ഊര്‍ജ്വസ്വലത കുറയുന്നതായും കാണപ്പെടുന്നു.ഇത് എങ്ങിനെ ഇല്ലാതാക്കാം എന്ന് ക്യാമ്പില്‍ പഠിപ്പിക്കുന്നു.ഒന്റാറിയോവിലെ പ്രധാന ഗവര്‍മെന്റ് സ്­കൂള്‍ ബോര്‍ഡുകള്‍ ആയ ടൊറന്റോ,പീല്‍,ഹാള്‍ട്ടന്‍.ഗുവാള്‍ഫ് എന്നിവയിലെ തിരഞ്ഞെടുത്ത സ്­കൂളുകളിലെ ഗ്രേഡ് 4 നു മുകളില്‍ ഗ്രേഡ് 12 വരെയുള്ള വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് വിവിധ തരത്തിലുള്ള പഠന സാമഗ്രികളും,ഓഡിയോ,വീഡിയോ സംവിധാനനകളും,ചോദ്യോത്തര പരിപാടികളും അടങ്ങുന്ന 1 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പഠന ശിബിരം 2016 ഒക്ടോബര് 21 മുതല്‍ നവംബര്‍ 25 വരെ ഉള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ ആയിരിക്കും നടക്കുക.അധ്യാപകര്‍,യുവാക്കള്‍,മുതിര്‍ന്നവര്‍,വനിതകള്‍,എന്നിവര്‍ക്ക് വേണ്ടിയും കഇജഇ പ്രത്യേകം പ്രത്യേകം മൊഡ്യൂളുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.തികച്ചും സ്വജന്യമായി ഒരു മാസ കാലം വിവിധ സ്­കൂളുകളില്‍ നടക്കുന്ന സെമിനാറുകള്‍ മറ്റു കമ്യൂണിറ്റി,കുടുംബ കൂട്ടായ്മകള്‍ക്കും,നടത്തിക്കൊടുക്കുവാന്‍ കഇജഇ തീരുമാനിച്ചിട്ടുണ്ട്.

സൈബര്‍ സെക്യൂരിറ്റി രംഗത്ത് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികം ഇന്ത്യ,അമേരിക്ക ,കാനഡ മറ്റു വിദേശ രാജ്യങ്ങളിലും പ്രവര്‍ത്തി പരിചയം ഉള്ള സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യലിസ്‌റ് സംഗമേശ്വര്‍ ഐയ്യര്‍ മാണിക്യം ,GSEC ,CISSP ,CISM,CRISC,CCSK ,VTSP ആണ് ക്യാമ്പുകള്‍ നയിക്കുക.ഇദ്ദേഹം ഇപ്പോള്‍ മധുരഗീതം FM ,മാറ്റൊലി മാസിക എന്നിവയില്‍ സ്ഥിരം പംക്തികള്‍ ചെയ്­തു വരുന്നു.തികച്ചും സൗജന്യമായി ഒരുമാസക്കാലം നീണ്ടു നില്‍ക്കുന്ന പഠന ശിബിരം ഒരു പക്ഷെ മാധ്യമ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഏറ്റവും വലുതും,ചെലവേറിയതും,പ്രാദേശികവും ആയിരിക്കും എന്ന് കഇജഇ ഭാരവാഹികള്‍ എടുത്തു പറഞ്ഞു കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ഭാരവാഹികളുമായി ബന്ധപ്പെടുക .Jay Pillai:647 985 5351,Deepak D Menon :647 890 0919 Reji Surendran:416 833 9373 Mohan Ariyath: 416 558 3914 Vijay Sethumadhav: Balu Menon:519 241 4849 or Visit www.indocanadianpressclub.org

ഒരേ ദിനത്തില്‍ തന്നെ ആയിരത്തില്‍ അധികം കുട്ടികളിലേക്കും,അവരുടെ കുടുംബങ്ങളിലേക്കും, കൂട്ടുകാരിലേക്കും അത് വഴി സമൂഹത്തിലേക്കും നന്മ പകരുന്ന ബ്രഹുത്ത് സംരംഭത്തിന് വിവിധ സ്­കൂള്‍ അധികൃതരുമായി നിരന്തര ചര്‍ച്ചകളും,വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കും,മുതിര്‍ന്നവര്‍ക്കും ഉതകുന്ന രീതിയില്‍ ഓഡിയോ ,വീഡിയോ,പ്രഭാഷണ രീതികള്‍ ചിട്ടപ്പെടുത്തുന്നതിലും,ഇത് സൗജന്യമായി സമൂഹത്തിലേക്ക് എത്തിച്ചു കൊടുക്കുന്നതിലും മാസങ്ങളുടെ പ്രയത്‌നം ഉണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു .