മദര്‍ തെരേസ ഇനി ലോകത്തിനു വിശുദ്ധ

06.22 PM 04-09-2016 വത്തക്കാന്‍: അഗതികളുടെ അമ്മ ഇനി ലോകത്തിനു വിശുദ്ധ. കാരുണ്യത്തിന്റെയും വിനയത്തിന്റെയും മഹാ മാതൃകയായ മദര്‍ തെരേസയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. ഇനി കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്നാകും ഇനി മദര്‍ അറിയപ്പെടുക. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിച്ചു. ജപമാല പ്രാര്‍ഥനയോടെയായിരുന്നു വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചത്. വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ Read more about മദര്‍ തെരേസ ഇനി ലോകത്തിനു വിശുദ്ധ[…]

ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

02.20 aM 04-09-2016 കണ്ണൂര്‍: കണ്ണൂര്‍ തില്ലങ്കരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.തില്ലങ്കരി സ്വദേശി വിനീഷാണ് മരിച്ചത്. സിപിഐഎം പ്രവര്‍ത്തകന് നേരെ തില്ലങ്കരിയില്‍ ബോംബേറുണ്ടായി മണിക്കൂറുകള്‍ക്കകമാണ് കൊലപാതകം. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് കണ്ണൂര്‍ ജില്ലാ ഹര്‍ത്താലിന് ആഹ്വാനം നല്‍കി. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. തില്ലങ്കരി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ ഇടവഴിയിലാണ് തലയ്ക്ക് വെട്ടേറ്റ നിലയില്‍ ബിജെപി പ്രവര്‍ത്തകനായ വിനീഷിനെ കണ്ടെത്തിയത്. മുഴക്കുന്ന് പൊലീസെത്തി ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബോംബെറിഞ്ഞ ശേഷം വെട്ടിയതാണെന്നാണ് പൊലീസിന്റെ Read more about ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍[…]

കെ.ബാബുവിന്റെ വീട്ടില്‍ റെയ്ഡ്; എട്ടുലക്ഷം രൂപ പിടിച്ചെടുത്തു

05.38 PM 03-09-2016 കൊച്ചി: എക്‌സൈസ് മുന്‍ മന്ത്രി കെ.ബാബുവിന്റെയും ബിനാമികളുടെയും വസതികളില്‍ നടത്തിയ റെയ്ഡില്‍ വിജിലന്‍സ് സംഘം എട്ടുലക്ഷം രൂപ പിടിച്ചെടുത്തു. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ നിന്നും ഒന്നര ലക്ഷം രൂപയും ബിനാമി എന്ന് വിജിലന്‍സ് പറയുന്ന റോയല്‍ ബേക്കറി ഉടമ മോഹനന്റെ വസതിയില്‍ നിന്നും ആറര ലക്ഷം രൂപയുമാണ് പിടിച്ചെടുത്തിരിക്കുന്നത്. ബിനാമികളുടെയും ബാബുവിന്റെ ബന്ധുക്കളുടെയും വസതികളില്‍ വരും ദിവസങ്ങളിലും റെയ്ഡ് തുടരാനാണ് വിജിലന്‍സ് തീരുമാനം. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീടിനു പുറമേ പാലാരിവട്ടത്തുള്ള മകളുടെ വീട്ടിലും Read more about കെ.ബാബുവിന്റെ വീട്ടില്‍ റെയ്ഡ്; എട്ടുലക്ഷം രൂപ പിടിച്ചെടുത്തു[…]

വയര്‍ലെസ് സെറ്റ് വാങ്ങിയതിന് പദ്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ കേസ്

07.46 AM 03-09-2016 അനധികൃതമായി വയര്‍ലസ് സെറ്റ് വാങ്ങിയതിന് പദ്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെഎന്‍ സതീഷിനെതിരെ പൊലീസ് കേസെടുത്തു. വയര്‍ലസ് നിയമം ലംഘിച്ചതിനാണ് കേസ്. എക്‌സിക്യൂട്ടീവ് ഓഫീസ് കാര്യാലയം പൂട്ടിയിട്ടിരുന്നതിനാല്‍ വയര്‍ലസ് സെറ്റുകള്‍ പിടിച്ചെടുക്കാന്‍ പൊലീസിനായില്ല പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് ഉപയോഗിക്കാന്‍ വയര്‍ലസ് സെറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെഎന്‍ സതീഷായിരുന്നു. 16 സെറ്റില്‍ നാലെണ്ണം ജീവനക്കാര്‍ ഉപയോഗിച്ചതായി ക്ഷേത്രം സെക്യൂരിറ്റി ഓഫീസര്‍ തമ്പി എസ് ദുര്‍ഗാദത്ത് അഡ്മിനിസ്!ട്രേറ്റീവ് ഓഫീസര്‍കൂടിയായ Read more about വയര്‍ലെസ് സെറ്റ് വാങ്ങിയതിന് പദ്മനാഭ സ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കെതിരെ കേസ്[…]

ചൈനയിലെ ഗ്ലാസ് പാലം രണ്ട് അടച്ചു

07.38 AM 03-09-2016 ചൈനയിലെ ജംഗ് ജാ ജിയെ ഗ്ലാസ് പാലം രണ്ട് ആഴ്ചത്തെയ്ക്കു അടച്ചു. ലോകത്തിലെ ഏറ്റവും നീളവും ഉയരവും കൂടിയ ഗ്ലാസ് പാലമാണിത്. അറ്റകുറ്റപണികള്‍ നടത്തുന്നതിനുവേണ്ടടിയാണു വെള്ളിയാഴ്ച മുതല്‍ പാലം 13 ദിവസത്തെക്കു അടച്ചതെന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാലത്തിനു പൊട്ടലുകളോ വിളലുകളോ ഉണ്ടായിട്ടിലെന്നും ഇവിടെ മറ്റു വിധത്തിലുള്ള യാതൊരു അപകടങ്ങളും ഉണ്ടായിട്ടില്ലെന്നും വക്താക്കള്‍ അറിയിച്ചു. ഹുവാന്‍ പ്രവിശയിലെ രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിനു 430 മീറ്റര്‍ നീളമുണ്ട്. ഇതിനായി 3.4 മില്യണ്‍ Read more about ചൈനയിലെ ഗ്ലാസ് പാലം രണ്ട് അടച്ചു[…]

ഗുരുദേവന്‍ ദൈവത്തിന്റെ അവതാരമല്ലെന്നും സാമൂഹ്യ പരിഷ്‌കര്‍ത്താവാണെന്നും ഹൈക്കോടതി

01.32 AM 03-09-2016 കൊച്ചി : ഗുരുദേവന്‍ ദൈവത്തിന്റെ അവതാരമല്ലെന്നും സാമൂഹ്യ പരിഷ്‌കര്‍ത്താവാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഗുരുമന്ദിരങ്ങളെ ക്ഷേത്രങ്ങളായി കാണാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു. ആലപ്പുഴയിലെ എസ്എന്‍ഡിപിയോഗം കരുമാടി ശാഖയുടെ ഭൂമി ലേലം ചെയ്തു കൊടക്കുന്നതിനെതിരെയുള്ള ഹര്‍ജികളില്‍ ജസ്റ്റീസ് വി. ചിദംബരേഷ്, ജസ്റ്റീസ് കെ. ഹരിലാല്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുരുദേവന്റെ പ്രതിമയെ ദൈവമായി കാണാന്‍ കഴിയില്ലെന്നു ഉത്തരവ് പറയുന്നു. ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ ഭാഗമല്ല ശ്രീനാരായണ ഗുരു എന്നു ഹൈക്കോടതി മുമ്പു നല്‍കിയ Read more about ഗുരുദേവന്‍ ദൈവത്തിന്റെ അവതാരമല്ലെന്നും സാമൂഹ്യ പരിഷ്‌കര്‍ത്താവാണെന്നും ഹൈക്കോടതി[…]

മുത്തലാഖ് മാറ്റിയെഴുതാനാവില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍

12.26 PM 02-09-2016 സാമൂഹ്യപരിഷ്‌ക്കരണത്തിന്റെ പേരില്‍ മുത്തലാഖ് ഉള്‍പ്പടെ വ്യക്തിനിയമത്തിലെ വ്യവസ്ഥകള്‍ മാറ്റിയെഴുതാനാവില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയെ അറിയിച്ചു. ഭര്‍ത്താവ് ഭാര്യയെ കൊല്ലുന്നതിനെക്കള്‍ നല്ലത് മുത്തലാഖ് ആണെന്നും ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മൂന്നു പ്രാവശ്യം തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്താന്‍ പുരുഷന്‍മാര്‍ക്ക് അവകാശം നല്കുന്ന മുതലാഖ് വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രത്ത് ജഹാന്‍ എന്ന യുവതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെയും മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെയും Read more about മുത്തലാഖ് മാറ്റിയെഴുതാനാവില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍[…]

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ആശ്വാസമായി ഹരിത ട്രൈബ്യൂണല്‍ വിധി

01.09 PM 02-09-2016 ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ആശ്വാസമായി ഹരിത ട്രൈബ്യൂണല്‍ വിധി. തുറമുഖ നിര്‍മാണം തടയണമെന്ന ഹര്‍ജി ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി. എന്നാല്‍ നിര്‍മാണം വഴി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഇക്കാര്യം പരിശോധിക്കാന്‍ ഏഴംഗ വിദഗ്ധ സമിതിയെയും കോടതി നിയോഗിച്ചു. തുറമുഖ വകുപ്പിലെയും തീരദേശപരിപാല വകുപ്പിലെയും വിദഗ്ധരെ ഉള്‍പ്പെടുത്തിയാവും ഏഴംഗ സമിതി രൂപീകരിക്കുക. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ആറ് മാസത്തിലൊരിക്കല്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. മത്സ്യതൊഴിലാളികള്‍ക്ക് Read more about വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ആശ്വാസമായി ഹരിത ട്രൈബ്യൂണല്‍ വിധി[…]

ടോമിന്‍ ജെ. തച്ചങ്കരിക്കെതിരേ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

01.06 PM 02-09-2016 ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന ടോമിന്‍ ജെ. തച്ചങ്കരിക്കെതിരേ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ചില വാഹന ഡീലര്‍മാര്‍ക്ക് അനധികൃതമായി ഇളവുകള്‍ നല്‍കിയെന്നും നിയമം പാലിക്കാത്ത ഡീലര്‍മാരോട് പണം ആവശ്യപ്പെട്ടുവെന്നുമുള്ള പരാതിയില്‍ ത്വരിത പരിശോധന നടത്തിയ ശേഷമാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തിരിക്കുമ്പോഴാണ് തച്ചങ്കരി അനധികൃത ഇടപെടലുകള്‍ നടത്തിയത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിനാണ് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗതാഗതമന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് അടുത്തിടെയാണ് അദ്ദേഹത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ Read more about ടോമിന്‍ ജെ. തച്ചങ്കരിക്കെതിരേ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു[…]

പണിമുടക്ക് എറണാകുളത്ത് സംഘര്‍ഷം

09.41 AM 02.09.2016 കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആരംഭിച്ചു. പണിമുടക്കിനിടെ എറണാകുളത്ത് സംഘര്‍ഷം. എറണാകുളം നോര്‍ത്തില്‍ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു. ഇതേത്തുടര്‍ന്നാണ് സംഘര്‍ഷം നടന്നത്. സമരാനുകൂലികള്‍ യുബര്‍ ടാക്‌സിയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.