മഡിക്കല്‍ ഡെന്റല്‍ കോളജ് പ്രവേശനത്തിനുള്ള ഫീസ് ഘടനയില്‍ ധാരണയായി

09.42 PM 01-09-2016 സ്വാശ്രയ മെഡിക്കല്‍ ഡെന്റല്‍ കോളജ് പ്രവേശനത്തിനുള്ള ഫീസ് ഘടനയില്‍ ധാരണയായി. മെറിറ്റ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും മുന്‍ വര്‍ഷങ്ങളിലേതിനു സമാനമായി 10 ശതമാനം ഫീസ് വര്‍ധിപ്പിച്ചു. സര്‍ക്കാരും മാനേജ്‌മെന്റ് പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് ധാരണ ഉരുത്തിരിഞ്ഞത്. 13 മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ടു. നീറ്റ് ലിസ്റ്റില്‍നിന്നാവും പ്രവേശനം. ബാക്കിയുള്ള അഞ്ചു മാനേജ്‌മെന്റുകളും സര്‍ക്കാര്‍ തീരുമാനത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ചര്‍ച്ചയില്‍ പങ്കെടുത്തില്ല. സര്‍ക്കാര്‍ ക്വാട്ടയിലെ സീറ്റുകളില്‍ ത്രിതല ഫീസ് നടപ്പാക്കാനാണ് തീരുമാനമായിരിക്കുന്നത്. എസ്്‌സി/എസ്ടി സീറ്റുകളിലെ Read more about മഡിക്കല്‍ ഡെന്റല്‍ കോളജ് പ്രവേശനത്തിനുള്ള ഫീസ് ഘടനയില്‍ ധാരണയായി[…]

എം.പിമാരുടെ ശമ്പളം കൂട്ടുന്നു

06:23 am 01/09/2016 ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് അംഗങ്ങളുടെ ശമ്പളവും അലവന്‍സും ഉടന്‍ വര്‍ധിപ്പിക്കും. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും നിര്‍ദേശം വൈകാതെ പ്രധാനമന്ത്രിയുടെ ഓഫിസിന് സമര്‍പ്പിക്കുമെന്നും പാര്‍ലമെന്‍ററികാര്യ മന്ത്രാലയം അറിയിച്ചു. എം.പിമാരുടെ ശമ്പളവും അലവന്‍സും നിശ്ചയിക്കുന്നതിനുള്ള പാര്‍ലമെന്‍ററികാര്യ സമിതി മുമ്പാകെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ജീവനക്കാര്‍ക്ക് ഏഴാം ശമ്പള കമീഷന്‍ നടപ്പാക്കിയതിനാല്‍ തങ്ങളുടെ ശമ്പളവും പുതുക്കണമെന്ന് ചില എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് ശമ്പളം കൂട്ടുന്നത്. ശമ്പളം 50000, മണ്ഡല Read more about എം.പിമാരുടെ ശമ്പളം കൂട്ടുന്നു[…]

ഇന്ധന വിലയില്‍ വന്‍ വര്‍ധന

05.27 AM 01-09-2016 ഇന്ധന വിലയില്‍ വന്‍ വര്‍ധന. പെട്രോളിന് ലിറ്ററിനു 3 രൂപ 38 പൈസയും ഡീസലിന് ലിറ്ററിനു 2 രൂപ 67 പൈസയും കൂട്ടി. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയില്‍ വില ഉയര്‍ത്താന്‍ പെട്രോളിയം കമ്പനികളെ പ്രേരിപ്പിച്ചത്. പുതുക്കിയ വില ഇന്ന് നിലവില്‍ വന്നു. ഈ മാസം 15നു നടന്ന ഇന്ധന വില പുനര്‍ നിര്‍ണയത്തില്‍ പെട്രോള്‍ വില ലിറ്ററിന് ഒരു രൂപയും ഡീസല്‍ വില രണ്ടു രൂപയും Read more about ഇന്ധന വിലയില്‍ വന്‍ വര്‍ധന[…]

നികുതി വെട്ടിപ്പിന് ഒത്താശ:മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു

12.45 AM 01-09-2016 കൊച്ചി:ബ്രോയ്‌ലര്‍ ചിക്കന്‍ മൊത്തച്ചവടക്കാരുടെ നികുതി വെട്ടിപ്പിന് ഒത്താശ ചെയ്‌തെന്ന കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കേസെടുത്തു. കെ.എം മാണി, ധനമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജയചന്ദ്രന്‍, ആറ് കോഴിക്കച്ചവടക്കാര്‍, ആയുര്‍വേദ സൗന്ദര്യവര്‍ധക വസ്തു നിര്‍മാതാക്കള്‍ എന്നിവരെ പ്രതികളാക്കി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി കെ.എം മാണിയില്‍ നിന്ന് അദ്ദേഹത്തിന്റെ മകളുടെ Read more about നികുതി വെട്ടിപ്പിന് ഒത്താശ:മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു[…]

ജോലി സമയത്ത് ഓണാഘോഷം വേണ്ട; സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

08:40 PM 30/08/2016 തിരുവനന്തപുരം: ജോലി സമയത്ത് ഓണാഘോഷം ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ജോലി സമയം ഒഴിവാക്കി ഓണാഘോഷം ക്രമീകരിക്കണമെന്നും വകുപ്പ് മേധാവികള്‍ ഇത് ശ്രദ്ധിക്കണമെന്നും ചീഫ് സെക്രട്ടറി ഉത്തരവിൽ അറിയിച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി സമയത്ത് പൂക്കളം ഒരുക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ വ്യക്തമാക്കിയിരുന്നു. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്ത്‌പോയി വാങ്ങണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വെള്ളിയാഴ്ച ദേശീയ പണിമുടക്ക്

05:48 PM 30/08/2016 ന്യൂഡൽഹി: കേന്ദ്രസര്‍ക്കാറിന്‍െറ തൊഴിലാളിവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ രണ്ടിന് നടത്താൻ നിശ്ചയിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്കിന് മാറ്റമുണ്ടാകില്ലെന്ന് ഇടതുപക്ഷ യൂനിയനുകൾ അറിയിച്ചു. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി ട്രേഡ് യൂനിയനുകൾ ചർച്ച നടത്തിയെങ്കിലും അവിദഗ്ധ തൊഴിലാളികളുടെ മിനിമം വേതനത്തിൽ ധാരണയായില്ല. സമരക്കാരുടെ ചില ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. എന്നാൽ മിനിമം വേതനം 246ൽ നിന്നും 350 രൂപയാക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മുടങ്ങിക്കിടക്കുന്ന ബോണസ് കുടിശ്ശിക നൽകാമെന്ന ആവശ്യം സർക്കാർ Read more about വെള്ളിയാഴ്ച ദേശീയ പണിമുടക്ക്[…]

ഒക്ടോബർ 11 മുതൽ ആർ.എസ്.എസിന് ബ്രൗൺ പാന്‍റ്സ്

04:00 PM 30/08/2016 ന്യൂഡൽഹി: 90 വർഷമായി ആർ.എസ്.എസിന്‍റെ അടയാളമായിരുന്ന കാക്കി നിക്കർ യൂണിഫോം (ഗണവേഷം) ഒക്ടോബർ 11ന് ബ്രൗൺ പാന്‍റ്സിന് വഴിമാറും. യൂണിഫോം മാറ്റത്തിന് മുന്നോടിയായി ഒരെണ്ണത്തിന് 250 രൂപ നിരക്കിൽ ഏഴു ലക്ഷം പാന്‍റ്സുകൾ സ്വയംസേവകർക്ക് വിതരണം ചെയ്യും. ആർ.എസ്.എസ് സ്ഥാപക ദിനമായ (വിജയദശമി) ഒക്ടോബർ 11ന് പുതിയ യൂണിഫോം പ്രാബല്യത്തിൽ വരും. നാഗ്പുരിൽ സംഘടനയുടെ ആസ്ഥാനത്ത് നടക്കുന്ന വിജയദശമി ആഘോഷത്തിൽ ബ്രൗൺ പാന്‍റ്സ് ധരിച്ചാകും സർസംഘ ചാലക് മോഹൻ ഭഗവത് സ്വയംസേവകരെ അഭിസംബോധന Read more about ഒക്ടോബർ 11 മുതൽ ആർ.എസ്.എസിന് ബ്രൗൺ പാന്‍റ്സ്[…]

ആരാധനാലയങ്ങൾ സാമൂഹിക കേന്ദ്രങ്ങളാകണം-ഉപരാഷ്ട്രപതി

03:21 PM 30/08/2016 പോത്തൻകോട്/ശാന്തിഗിരി: ആരാധനാലയങ്ങൾ കേവലം ആത്മീയ കേന്ദ്രങ്ങൾ മാത്രമല്ല, മാനവരാശിക്കുതകുന്ന സാമൂഹിക കേന്ദ്രങ്ങൾ കൂടിയാകണമെന്ന് ഉപരാഷ്ട്രപതി ഹമീദ് അൻസാരി. കരുണാകര ഗുരുവിന്‍റെ നവതി ആഘോഷങ്ങൾ ശാന്തിഗിരി ആശ്രമത്തിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശം: ചര്‍ച്ചയില്‍ ഭാഗിക ധാരണ

07:12 am 30/08/2016 തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശത്തില്‍ സര്‍ക്കാറും മാനേജ്മെന്‍റുകളും ഭാഗിക ധാരണയില്‍. അവശേഷിക്കുന്ന തര്‍ക്കങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ സാന്നിധ്യത്തില്‍ ചര്‍ച്ച തുടരാനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി മാനേജ്മെന്‍റ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു. മെഡിക്കല്‍, ഡെന്‍റല്‍ കോഴ്സുകളിലെ 50 ശതമാനം സീറ്റ് സര്‍ക്കാറിന് വിട്ടുനല്‍കാന്‍ തയാറാണെന്ന് ചര്‍ച്ചയില്‍ മാനേജ്മെന്‍റുകള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ അലോട്ട്മെന്‍റ് നടത്തുന്ന 50 സീറ്റുകളില്‍ (ആകെ സീറ്റിന്‍െറ 50 ശതമാനം) 20 സീറ്റുകളില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസായ 25,000 Read more about സ്വാശ്രയ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശം: ചര്‍ച്ചയില്‍ ഭാഗിക ധാരണ[…]

കലബുറഗി റാഗിങ്: അശ്വതി വീണ്ടും ആശുപത്രിയില്‍

07:11: AM 30/08/2016 കോഴിക്കോട്: കര്‍ണാടകയിലെ കലബുറഗിയില്‍ സീനിയര്‍ വിദ്യാര്‍ഥിനികളുടെ റാഗിങ്ങിനിരയായ എടപ്പാളിലെ ദലിത് നഴ്സിങ് വിദ്യാര്‍ഥിനി അശ്വതിയെ തുടര്‍ചികിത്സക്കായി വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനക്കത്തെിയ പെണ്‍കുട്ടിക്ക് ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടും ഇടക്കിടെ ഛര്‍ദിയും അനുഭവപ്പെടുന്നതായി ബോധ്യമായതിനാലാണ് കിടത്തിച്ചികിത്സ നിര്‍ദേശിച്ചത്. ചൊവ്വാഴ്ച എന്‍ഡോസ്കോപി ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. രാവിലെ 10ന് സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്കില്‍ ഗ്യാസ്ട്രോഎന്‍ററോളജി വിഭാഗം മേധാവി ഡോ. വര്‍ഗീസ് തോമസിന്‍െറ മേല്‍നോട്ടത്തിലാണ് എന്‍ഡോസ്കോപി ചെയ്യുന്നത്. തിങ്കളാഴ്ച രക്തപരിശോധന നടത്തി. ഗ്യാസ്ട്രോഎന്‍ററോളജി വാര്‍ഡിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. Read more about കലബുറഗി റാഗിങ്: അശ്വതി വീണ്ടും ആശുപത്രിയില്‍[…]