കാഷ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ ഗവർണർ ഭരണം ഏർപ്പെടുത്തണമെന്ന് ഫറൂഖ് അബ്ദുള്ള.
07:17 am 29/5/2017 ശ്രീനഗർ: ജമ്മു കാഷ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ ഗവർണർ ഭരണം ഏർപ്പെടുത്തണമെന്ന് മുൻ മുഖ്യമന്ത്രിയും നാഷണൽ കോണ്‍ഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. ഗവർണർ ഭരണത്തെ ഇതുവരെ തങ്ങൾ അനുകൂലിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ കാഷ്മീരിനെ രക്ഷിക്കാൻ ഇതല്ലാതെ മറ്റു വഴികളില്ലെന്നും ശ്രീനഗറിൽനിന്നുള്ള ലോക്സഭാ എംപി കൂടിയായ ഫറൂഖ് അബ്ദുള്ള പറഞ്ഞു. കാഷ്മീർ വിഷയം ചർച്ച ചെയ്യാൻ ഫറൂഖ് അബ്ദുള്ളയും മോദിയും ഈയിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. കാഷ്മീരിലെ പ്രശ്നങ്ങൾക്ക് സമാധാനപരമായ അവസാനമുണ്ടാക്കണമെന്നാണ് ചർച്ചയ്ക്കൊടുവിൽ തീരുമാനിച്ചതെന്നും അബ്ദുള്ള പറഞ്ഞിരുന്നു. Read more about കാഷ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ ഗവർണർ ഭരണം ഏർപ്പെടുത്തണമെന്ന് ഫറൂഖ് അബ്ദുള്ള.[…]










