ടെക്സസിൽ വെടിവെപ്പ്: ഒരാൾ കൊല്ലപ്പെട്ടു; നിരവധി പേർക്ക്

07:22pm 31/07/2016 ടെക്സസ്: ടെക്സസ് തലസ്ഥാനമായ ഓസ്റ്റിനിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടത് 30 വയസ് തോന്നിക്കുന്ന യുവതിയാണെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ഒരേ സ്ഥലത്ത് തന്നെ ഒന്നിലധികം വെടിവെപ്പുകൾ ഉണ്ടായതായി ടെക്സസ് പൊലീസ് അറിയിച്ചു.

വിവാദ ആദര്‍ശ് കെട്ടിടം സൈന്യം ഏറ്റെടുത്തു

11:21 AM 31/07/2016 മുംബൈ: അധികാര ദുര്‍വിനിയോഗത്തിലൂടെ സൈനിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖര്‍ കെട്ടിയുയര്‍ത്തിയ ആദര്‍ശ് കെട്ടിടം സൈന്യം ഏറ്റെടുത്തു. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ഏറ്റെടുക്കല്‍. ബോംബെ ഹൈകോടതി രജിസ്ട്രാറുടെ മേല്‍നോട്ടത്തില്‍ ബ്രിഗേഡിയര്‍ ജെ. താലുക്ദാറിന്‍െറ നേതൃത്വത്തില്‍ എത്തിയ സൈനിക സംഘമാണ് വെള്ളിയാഴ്ച കെട്ടിടം ഏറ്റെടുത്തത്. അനധികൃതമായി പണിത കെട്ടിടം പൊളിക്കാന്‍ കഴിഞ്ഞ ഏപ്രിലില്‍ ബോംബെ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ആദര്‍ശ് ഹൗസിങ് സൊസൈറ്റി അംഗങ്ങള്‍ നല്‍കിയ അപ്പീലില്‍ കെട്ടിടം പൊളിക്കുന്നത് വിലക്കിയ സുപ്രീംകോടതി കെട്ടിടം ഏറ്റെടുക്കാന്‍ സൈന്യത്തോട് Read more about വിവാദ ആദര്‍ശ് കെട്ടിടം സൈന്യം ഏറ്റെടുത്തു[…]

യു.പിയില്‍ അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്തു

11:03 31/07/2016 ബുലന്ദേശ്വര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറില്‍ കാര്‍ യാത്രക്കാരായ അമ്മയെയും മകളെയും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഡല്‍ഹി-കാണ്‍പുര്‍ ദേശീയ പാത 91 ല്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 35 കാരിയായ യുവതിയും ഇവരുടെ 14 വയസുള്ള മകളുമാണ് പീഡനത്തിന് ഇരയായത്. നോയിഡയില്‍നിന്ന് ഷാജഹാന്‍പുരിലേക്ക് കുടുംബസമേതം പോകുമ്പോഴാണ് ബുലന്ദേശ്വറിലെ ദോസ്ത്പുര്‍ ഗ്രാമത്തിലത്തെിയപ്പോഴാണ് അഞ്ചംഗ സംഘം കാറിനെ ആക്രമിച്ചത്. റോഡിനു നടുവിലുള്ള വസ്തുവിൽ തട്ടി ഇവരുടെ കാർ തകരാറിലാവുകയായിരുന്നു. തുടർന്ന് റോഡരികിൽ ഒളിച്ചിരുന്ന അക്രമിസംഘം കാര്‍ യാത്രക്കാരെ തോക്ക് ചൂണ്ടി Read more about യു.പിയില്‍ അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്തു[…]

‘റൺ ഫോർ റിയോ’ പ്രധാനമന്ത്രി ഫ്ലാഗ് ഒാഫ് ചെയ്തു-

11:00 AM 31/07/2016 ന്യൂഡൽഹി: റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ‘റൺ ഫോർ റിയോ’ പ്രധാനമന്ത്രി ഫ്ലാഗ് ഒാഫ് ചെയ്തു. ഡൽഹി ഇന്ത്യാ ഗേറ്റിനു സമീപം മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. എല്ലാ കളിക്കാരനും ഇവിടെ കഠിനാധ്വാനം ചെയ്യുന്നുണ്ട് . അവർ അവരുടെ ഏറ്റവും മികച്ച പ്രകടനം നമുക്ക് തരും. നമ്മുടെ അത്ലറ്റുകൾ ലോകത്തിന്റെ ഹൃദയത്തിൽ വിജയം നേടുകയും ഇന്ത്യ എന്താണെന്ന് ലോകത്തെ കാണിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി വ്യക്തമാക്കി. വിനോദം എന്നതിനപ്പുറം അടുത്ത ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് Read more about ‘റൺ ഫോർ റിയോ’ പ്രധാനമന്ത്രി ഫ്ലാഗ് ഒാഫ് ചെയ്തു-[…]

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും കയ്യേറ്റം; എസ്‌.ഐക്ക് സസ്​പെൻഷൻ

06:40pm 30/07/2016 കോഴിക്കോട്: മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കോഴിക്കോട് ടൗണ്‍ എസ്‌ഐ പി.എം. വിമോദ് കുമാറിനെ സസ്​പെൻറ്​ ചെയ്​തു. ഡി.ജി.പി ലോകനാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. സസ്പെൻഷൻ വകുപ്പുതലത്തിലുള്ളതാണെന്നും ശാരീരികമായി അക്രമിച്ചെങ്കിൽ പരാതി എഴുതി നൽകിയാൽ എസ്.ഐയെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുമെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഉമാ ബെഹ്റ വ്യക്തമാക്കി. നിലവിൽ ഈ വിഷയത്തിൽ രണ്ട് പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. നേരത്തേ സംഭവത്തിൽ എസ്.ഐ പി.എം.വിമോദിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എസ്.ഐക്കെതിരെ ഉചിതമായ നടപടി Read more about മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും കയ്യേറ്റം; എസ്‌.ഐക്ക് സസ്​പെൻഷൻ[…]

ഫ്ളിപ്പ്കാര്‍ട്ട് 700 ജീവനക്കാരെ പിരിച്ച് വിടുന്നു

12 ;00pm 30/07/2016 ന്യൂഡല്‍ഹി: പ്രമുഖ ഇ- കൊമേഴ്സ് വെബ്സൈറ്റായ ഫ്ളിപ്പ്കാര്‍ട്ട് 700 ജീവനക്കാരെ പിരിച്ച് വിടുന്നു. ജോലിയില്‍ മികവ് കാണിക്കാത്തവരെ പരിശോധിച്ച് വരികയാണെന്ന് കമ്പനി വക്താവ് പറഞ്ഞു. കമ്പനി നല്‍കിയിരുന്ന ഓഫറുകള്‍ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് ഫ്ളിപ്പ്കാര്‍ട്ടിന്‍െറ പുതിയ നടപടി. ഐ .ഐ . ടി, ഐ .ഐ .എം എന്നിവിടങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്ത ട്രെയിനികളെയാണ് ഫ്ളിപ്പ്കാര്‍ട്ട് പിരിച്ചുവിടുന്നത്. പിരിച്ചുവിടുന്നതിന് പിന്നില്‍ സാമ്പത്തിക പരാധീനയതയല്ല കാരണമെന്നും ഇത്തരം പിരിച്ചുവിടലുകള്‍ വന്‍കിട കമ്പനികളില്‍ പതിവാണെന്നും ഫ്ളിപ്പ്കാര്‍ട്ട് അധികൃതര്‍ അറിയിച്ചു. Read more about ഫ്ളിപ്പ്കാര്‍ട്ട് 700 ജീവനക്കാരെ പിരിച്ച് വിടുന്നു[…]

ആറു വയസുകാരിയെ വിവാഹം ചെയ്ത മതപണ്ഡിതന്‍ അറസ്റ്റില്‍

10:00am 30/7/2016 കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആറു വയസുകാരിയെ വിവാഹം ചെയ്ത മതപണ്ഡിതന്‍ അറസ്റ്റില്‍. മുഹമ്മദ് കരീം എന്ന അറുപത് വയസുകാരനാണ് പിടിയിലായത്. അഫ്ഗാനിലെ ഖോര്‍ പ്രവിശ്യയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ മതാചാരപ്രകാരം വഴിപാടായി നല്‍കുകയായിരുന്നെന്നാണ് ഇയാളുടെ വാദം. എന്നാല്‍ അഫ്ഗാന്‍-ഇറാന്‍ അതിര്‍ത്തി പ്രദേശമായ പടിഞ്ഞാറന്‍ ഹെറാത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയാണിതെന്ന് മാതാപിതാക്കള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ ഖോറിലെ വനിതാ അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മാതാപിതാക്കളെ വിവരം അറിയിച്ചതായും പെണ്‍കുട്ടിയെ ഉടന്‍ കൈമാറുമെന്നും ഗവര്‍ണറുടെ വക്താവ് അബ്ദുള്‍ Read more about ആറു വയസുകാരിയെ വിവാഹം ചെയ്ത മതപണ്ഡിതന്‍ അറസ്റ്റില്‍[…]

കാഷ്മീരില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയ ആയുധധാരി ഒരാളെ കൊലപ്പെടുത്തി

09:50am 30/7/2016 ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ അജ്ഞാതനായ ആയുധധാരിയുടെ വെടിയേറ്റു ഒരാള്‍ മരിച്ചു. ഫയാസ് അഹമ്മദ് എന്നയാളാണ് മരിച്ചത്. സോപോരിലെ സെയ്ദ്‌പോര മേഖലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ ആയുധധാരി അഹമ്മദിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

കാണാതായ വിമാനം: അമേരിക്കയുടെ സഹായം തേടുമെന്ന്​ പ്രതിരോധമന്ത്രി

09:26am 30/07/2016 ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിന്​ മുകളിൽ ​വെച്ച്​ കാണാതായ വ്യോമസേന വിമാനത്തെക്കുറിച്ച്​ കൂടുതൽ അ​ന്വേഷണം നടത്തുന്നതിന്​ അമേരിക്കയുടെ സഹായം തേടുമെന്ന്​ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. പാർലമെൻറിൽ സംസാരിക്കവെയാണ്​​ അദ്ദേഹം ഇക്കാര്യം വ്യക്​തമാക്കിയത്​. വിമാനത്തി​െൻറ ഉപഗ്രഹ ചിത്രങ്ങൾ ക​െണ്ടത്തുന്നതിന്​ വേണ്ടിയാണിതെന്നും വളരെ കുറഞ്ഞ​ വിജയസാധ്യത മാത്രമാണ്​ ഇതിനുള്ളതെന്നും അദ്ദേഹം അറിയിച്ചു. 29 പേരുമായി ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്ളയറിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ വ്യോമസേനാ വിമാനം ഏഴു ദിവസം മുമ്പാണ്​ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍വെച്ച് കാണാതായത്​. കോഴിക്കോട്​ സ്വദേശികളായ രണ്ടു Read more about കാണാതായ വിമാനം: അമേരിക്കയുടെ സഹായം തേടുമെന്ന്​ പ്രതിരോധമന്ത്രി[…]

ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം

12:40pm 29/07/2016 തിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന. ഗതാഗത വകുപ്പിലെ ക്രമക്കേടുകളെക്കുറിച്ചാണ് തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി കൃഷ്ണകുമാറിന്‍െറ നേത്യത്വത്തില്‍ ത്വരിതാന്വേഷണം നടത്തുന്നത്. ആവശ്യപ്പെട്ട ഫയലുകള്‍ തച്ചങ്കരി നല്‍കാത്തതിനാല്‍ വിജിലന്‍സ് ഡയറക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം. കഴിഞ്ഞ ആറു മാസത്തിനിടെ തച്ചങ്കരി പുറപ്പെടുവിച്ച വിവാദ ഉത്തരവുകളെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. മലിനീകരണ നിയന്ത്രണ നിയമം മറികടന്ന് ഭാരത് സ്റ്റാന്‍ഡേര്‍ഡ്, എയ്ഷര്‍ വാഹനങ്ങള്‍ക്കായി പുറത്തിറക്കിയ ഉത്തരവുകള്‍ വിവാദമായിരുന്നു. എല്ലാ വാഹന പുക പരിശോധന Read more about ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം[…]