ജിഷ കൊലക്കേസ്; പ്രതി പൊലീസ് കസ്റ്റഡിയില്‍

06.24 PM 16-06-2016 പെരുമ്പാവൂരിലെ ജിഷ കൊലക്കേസില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അസം സ്വദേശി അമീയൂര്‍ ഇസ്ലാമാണ് അറസ്റ്റിലായത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിക്കുകയും ചെയ്തു. കേരളാ പൊലീസിന് അഭിമാനകരമായ നേട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. ജിഷ വധക്കേസില്‍ പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് പൂര്‍ണമായി ലഭിച്ചിട്ടുണ്ട്. ഇന്നലെ തന്നെ പ്രതി പൊലീസിന്റെ പൂര്‍ണ നിരീക്ഷണത്തിലായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരില്‍നിന്ന് തന്നെ നിങ്ങള്‍ക്ക് അതിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭിക്കും. കേരള പൊലീസിന്റെ തൊപ്പിയിലെ Read more about ജിഷ കൊലക്കേസ്; പ്രതി പൊലീസ് കസ്റ്റഡിയില്‍[…]

സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിനു കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റ അംഗീകാരം

10.05 PM 15-06-2016 സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിനു കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. എസ്ബിടി അടക്കം അഞ്ച് അനുബന്ധ ബാങ്കുകളാണ് എസ്ബിഐയില്‍ ലയിക്കുന്നത്. ലയനത്തിന് അസോസിയേറ്റ് ബാങ്കുകളുടേയും എസ്ബിഐയുടേയും ബോര്‍ഡ് യോഗങ്ങള്‍ അംഗീകാരം നല്‍കിയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെകൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനിര്‍ ആന്‍ഡ് ജയ്പുര്‍ എന്നിവയും ഭാരതീയ മഹിളാ ബാങ്കും എസ്ബിഐയില്‍ ലയിപ്പിക്കും. ആഗോളതലത്തില്‍ Read more about സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തിനു കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റ അംഗീകാരം[…]

ഷിബിന്‍ വധക്കേസ്: പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു

09.57 PM 15-06-2016 \ കോഴിക്കോട് നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ടു. എരഞ്ഞിപ്പാലത്തെ പ്രത്യേക അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. മുസ്!ലിം ലീഗ് പ്രവര്‍ത്തകനായ തെയ്യംപാടി ഇസ്മായിലും സഹോദരന്‍ മുനീറും ഉള്‍പ്പെടെ പതിനെട്ട് പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ ഒരു പ്രതിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നടക്കുകയാണ്. ഇയാളൊഴികെ പതിനേഴ് പ്രതികളാണ് അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നേരിട്ടത്. വര്‍ഗീയവും രാഷ്ട്രീവുമായ കാരണങ്ങളാല്‍ ലീഗ് പ്രവര്‍ത്തകരായ Read more about ഷിബിന്‍ വധക്കേസ്: പ്രതികളെ എല്ലാവരെയും വെറുതെ വിട്ടു[…]

പല ദിവസം പല യൂണിഫോം വേണ്ട പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍

01.39 AM 15-06-2016 സംസ്ഥാനത്തെ സ്‌കൂളുകളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത യൂണിഫോം ധരിക്കുന്നത് അടുത്ത അധ്യയന വര്‍ഷം മുതല്‍ അനുവദിക്കില്ലെന്നു പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍. യൂണിഫോം അടിക്കടി മാറ്റുന്ന പ്രവണത ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണു നടപടി. യൂണിഫോമിന്റെ പേരില്‍ അനാവശ്യച്ചെലവ് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നുകാട്ടി വ്യാപക പരാതിയാണു ബാലാവകാശ കമ്മിഷന് ലഭിച്ചത്. വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത യൂണിഫോം ധരിക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നതു തടയണമെന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം. ഒപ്പം വര്‍ഷാവര്‍ഷം യൂണിഫോം മാറ്റുന്നതിനു നിയന്ത്രണം വേണമെന്നും പരാതിക്കാര്‍ Read more about പല ദിവസം പല യൂണിഫോം വേണ്ട പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍[…]

വിമാനത്താവളം വഴി അനധികൃതമായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടികൂടി

01.16 AM 15-06-2016 നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 67 ലക്ഷം രൂപയുടെ വിദേശ കറന്‍സി കസ്റ്റംസ് എയര്‍ ഇന്റലിജെന്‍സ് വിഭാഗം പിടികൂടി.ഇന്നലെ പുലര്‍ച്ചെ നാലിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദുബായിയിലേക്ക് പുറപ്പെട്ട ഇ.കെ 533 നമ്പര്‍ എമിറെറ്റ്‌സ് വിമാനത്തില്‍ പോകാനെത്തിയ തൃശ്ശൂര്‍ എരുമപ്പെട്ടി സ്വദേശി മുനീര്‍(40) ആണ് കസ്റ്റംസിന്റെ പിടിയിലായത്.ലഗേജില്‍ ഒളിപ്പിച്ചാണ് വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ചത്. ദുബായ്, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാനെത്തുന്ന യാത്രക്കാരെ പ്രത്യേകമായി Read more about വിമാനത്താവളം വഴി അനധികൃതമായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച വിദേശ കറന്‍സി പിടികൂടി[…]

മാദ്ധ്യമപ്രവര്‍ത്തകരെ പരസ്യമായി കൊലവിളിച്ച് ആര്‍എസ്എസുകാര്‍

01.11 AM 15-06-2016 കോടതിവളപ്പില്‍ മാദ്ധ്യമപ്രവര്‍ത്തകരെ പരസ്യമായി കൊലവിളിച്ച് ആര്‍എസ്എസുകാര്‍. നെല്ലായിയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടാക്രമിച്ച ആര്‍എസ്എസുകാരെ കോടതിയില്‍ ഹാജരാക്കിയതു ചിത്രീകരിച്ചപ്പോഴാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു നേര്‍ക്കു പരസ്യമായ കൊലവിളിയുണ്ടായത്. ഒരു എംഎല്‍എ പോലുമില്ലാത്ത കാലത്തും ഇതിലപ്പുറം ചെയ്തിട്ടുണ്ട്; വെട്ടിനിന്നിട്ടുണ്ടെടാ, തീര്‍ത്തുകളയും ടാ’ എന്നാക്രോശിച്ചാണ് മാദ്ധ്യമപ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ ആക്രമിച്ചത്. കോടതിവളപ്പില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ നോക്കിനില്‍ക്കവെയായിരുന്നു ആര്‍എസ്എസുകാരുടെ അഴിഞ്ഞാട്ടം. രണ്ടു ബൈക്കുകളിലായി എത്തിയ ആര്‍എസ്എസ് അക്രമി സംഘമാണ് ആക്രമണം നടത്തിയത്. ‘നിങ്ങള്‍ ചാനലുകള്‍ വാര്‍ത്ത എടുക്കുമല്ലേ, കാണിക്കെടാ നിന്റെ ഐഡി, ചാനലില്‍ Read more about മാദ്ധ്യമപ്രവര്‍ത്തകരെ പരസ്യമായി കൊലവിളിച്ച് ആര്‍എസ്എസുകാര്‍[…]

പ്രോസിക്യൂഷന്‍സ് മുന്‍ ഡിജി മാധവന്‍ നമ്പ്യാര്‍ അന്തരിച്ചു

12.37 AM 15-06-2016 <img src="http://www.truemaxmedia.com/wp-content/uploads/2016/06/GL-FORMER-DGP-PASSED-AWAY-MUST.jpg" alt="GL—FORMER DGP PASSED AWAY ഹൈക്കോടതിയിലെ മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് പി.വി.മാധവന്‍ നമ്പ്യാര്‍ (86) അന്തരിച്ചു. ബെംഗളൂരുവില്‍ മകളുടെ വസതിയില്‍ ഇന്നലെ ഉച്ചയ്ക്കു രണ്ടിനായിരുന്നു അന്ത്യം. ഇന്നു രാവിലെ കൊച്ചിയിലെ വസതിയായ പാലാരിവട്ടം സൗത്ത് ജനതാ റോഡ് സായി മാനസത്തില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്കു ശേഷം പച്ചാളം ശ്മശാനത്തില്‍ സംസ്‌കരിക്കും. കണ്ണൂര്‍ കല്യാശേരി സ്വദേശിയായ മാധവന്‍ നമ്പ്യാര്‍, മദ്രാസ് ലോ കോളജില്‍ നിന്നു നിയമ ബിരുദം നേടിയ Read more about പ്രോസിക്യൂഷന്‍സ് മുന്‍ ഡിജി മാധവന്‍ നമ്പ്യാര്‍ അന്തരിച്ചു[…]

നാലു ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

12.45 PM 10-06-2016 അടുത്ത നാലു ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തീരമേഖലയില്‍ അന്‍പത്തിയഞ്ച് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാല്‍ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലടക്കം പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുകയാണ്. അടുത്ത തിങ്കളഴ്ച വരെ സംസ്ഥാനത്ത് നാല് സെന്റിമീറ്ററിനടുത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനങ്ങള്‍. ഉത്തരകേരളത്തില്‍ എട്ട് സെന്റ് മീറ്റര്‍വരെ മഴക്കും സാധ്യതയുണ്ട്. തീരമേഖലയില്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ 45 Read more about നാലു ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം[…]

എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി രണ്ടു മാസം കൂടി അനുവദിച്ചു

12.27 AM 10-06-2016 എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി രണ്ടു മാസം കൂടി അനുവദിച്ചു. കസില്‍ അന്തിമ വാദം കേള്‍ക്കുന്നത് രണ്ടുമാസം കൂടി നീട്ടി വെയ്ക്കണമെന്നാവശ്യപ്പെട്ട് സിബിഐ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റീസ് ബി കെമാല്‍ പാഷയുടെ ഉത്തരവ്. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പരംജിത് സിംഗ് പഠ്‌വാലിയ ഹര്‍ജിയില്‍ സി.ബി.എഐക്ക് വേണ്ടി ഹാജരാകുമെന്നും ഈ സാഹചര്യത്തില്‍ അപേക്ഷ അനുവദിക്കണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പരംജിത് സിംഗ് ഹാജരാകുന്നതുമായി ബന്ധപ്പെട്ട നടപടി Read more about എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി രണ്ടു മാസം കൂടി അനുവദിച്ചു[…]

വടക്കൻഇന്തോനേഷ്യൻ ദ്വീപിൽ ഭൂചലനം

ഇന്തോനേഷ്യൻ ദ്വീപിൽ ഭൂചലനം 01:17 PM 08/06/2016 ജക്കാർത്ത: വടക്കൻ ഇന്തോനേഷ്യയിലെ മൊലുക്കാ കടലിൽ ഭൂകമ്പമുണ്ടായതായി റിപ്പോർട്ട്​. റിക്​ടർ സ്​കെയിൽ 6.2 തീ​വ്രതയുള്ള ഭൂചലനമാണ്​ അനുഭവപ്പെട്ടത്​. കഴിഞ്ഞ ദിവസം പുലർച്ചെ 3.15ന്​ ഹൽമഹേറാ ദ്വീപിൽ ടെർനേറ്റ്​ സിറ്റിയിൽ നിന്നും 126 കിലോ മീറ്റർ അകലെ​ 24 മൈൽ ആഴത്തിലാണ്​ ഭൂകമ്പമുണ്ടായിരിക്കുന്നത്​. അതേസമയം സുനാമി മുന്നറിയിപ്പൊന്നും നൽകിയി​ട്ടില്ലെന്ന്​ യു.എസ്​ ഭൂകമ്പ വിദഗ്​ധരും പസഫിക്​ സുനാമി മുന്നറിയിപ്പ്​ കേന്ദ്രവും അറിയിച്ചു​. ഭൂമി ശാസ്​ത്രപരമായ പ്രത്യേകതകൾ കാരണം അഗ്​നി പർവത സ്​ഫോടനങ്ങളും Read more about വടക്കൻഇന്തോനേഷ്യൻ ദ്വീപിൽ ഭൂചലനം[…]