മഥുരയിൽ സംഘർഷം: 2 പൊലീസ് ഉദ്യോഗസ്ഥരടക്കം 21 പേർ മരിച്ചു
01:37PM 03/06/2016 മഥുര: ഉത്തർപ്രദേശിൽ പൊലീസും കയ്യേറ്റക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് സൂപ്രണ്ട് ഉൾപ്പെടെ 21പേർ കൊല്ലപ്പെട്ടു. 40ലധികം പേർക്ക് പരിക്കേറ്റു. മഥുരയിലെ ജവഹർബാഗിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ വ്യാഴാഴ്ച രാത്രിയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിനിടെ ഗുരതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഥുര എസ്.പി മുകുൾ ദ്വിവേദി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. കയ്യേറ്റക്കാരെ നേരിടുന്നതിനായി കൂടുതൽ പൊലീസ് സേനയെ രംഗത്തിറക്കിയിട്ടുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടു. ഡൽഹിയിൽ നിന്നും 150 കിലോമീറ്റർ അകലെ ജവഹർ ബാഗിൽ 260 ഏക്കർ Read more about മഥുരയിൽ സംഘർഷം: 2 പൊലീസ് ഉദ്യോഗസ്ഥരടക്കം 21 പേർ മരിച്ചു[…]










