ദേവസ്വം റിക്രൂട്ട്​മെൻറ്​ ബോർഡ്​ പിരിച്ചുവിടും; നിയമനങ്ങൾ പി.എസ്​.സിക്ക്​ – കടകംപള്ളി സുരേന്ദ്രൻ

05:22 PM 28/05/2016 തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള ഒഴിവുകളിലേക്ക്​ നിയമനം നടത്താൻ രൂപീകരിച്ച ദേവസ്വം റി​ക്രൂട്ട്​മെൻറ്​ ബോർഡ്​ പിരിച്ചുവി​ടുമെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം നിയമനങ്ങൾ പിഎസ്​സിക്ക്​ വിടാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞതായി സ്വകാര്യ ചാനലുകൾ റിപ്പോർട്ട്​ ചെയതു. തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, മലബാർ ദേവസ്വം ബോർഡുകൾക്കു കീഴിലെ ക്ഷേത്രങ്ങളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകളിലേക്ക്​ നിയമനം നടത്തുന്നതിനായി കഴിഞ്ഞ യു.ഡി.എഫ്​ സർക്കാറാണ്​ ദേവസ്വം റിക്രൂട്ട്​മെൻറ്​ ബോർഡ്​ രൂപീകരിച്ചത്​. അഴിമതി നടത്തുകയെന്ന ലക്ഷ്യത്തോടെയാണ്​ ബോർഡ്​ രൂപീകരിച്ചതെന്ന്​ കടകംപള്ളി Read more about ദേവസ്വം റിക്രൂട്ട്​മെൻറ്​ ബോർഡ്​ പിരിച്ചുവിടും; നിയമനങ്ങൾ പി.എസ്​.സിക്ക്​ – കടകംപള്ളി സുരേന്ദ്രൻ[…]

പിണറായി വിജയന് ഡല്‍ഹിയില്‍ സ്വീകരണം

05:11pm 28/5/2016 ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ഡല്‍ഹിയിലെത്തിയ പിണറായി വിജയന് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പിണറായി വിജയനെ സ്വീകരിച്ചത്. കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരും പിണറായിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പി.ബി അംഗം എം.എ ബേബി എന്നിവരും പിണറായിക്കൊപ്പമുണ്ട്. വിമാനത്താവളത്തിലെ സ്വീകരണത്തിനു ശേഷം പിണറായിയും മറ്റു നേതാക്കളും കേരള ഹൗസിലേക്ക് പോയി. കേരള ഹൗസില്‍ പിണറായിക്ക് പൗരസ്വീകരണവും ഒരുക്കിയിട്ടുണ്ട്. രാഷ്ട്രപതി, Read more about പിണറായി വിജയന് ഡല്‍ഹിയില്‍ സ്വീകരണം[…]

കലക്ടറുടെ ഔദ്യോഗിക വസതിയിലെ മരം മുറിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

10.39 PM 27-05-2016 കൊച്ചി: ദര്‍ബാര്‍ഹാളിന് സമീപം എറണാകുളം കലക്ടറുടെ ഔദ്യോഗിക വസതിയിലെ മരം മുറിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു.ലോയേഴ്‌സ് എന്‍വയോന്മെന്റ് അവയര്‍നസ് ഫോറം നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍ കലക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തത്. അപകടാവസ്ഥയിലാണോയെന്ന് വിലയിരുത്താതെ മരം മുറിച്ചുനീക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉത്തരവിട്ടുവെന്നാരോപിച്ചായിരുന്നു ് ഹരിജി. ഇന്നലെ രാവിലെ 11 മണിക്കാണ് കലക്ടറുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള 50 വര്‍ഷത്തിലധികം പഴക്കമുളള മരംമുറിക്കാന്‍ ശ്രമം തുടങ്ങിയത്. വിവരമറിഞ്ഞ് രണ്ട് മണിയോടെ Read more about കലക്ടറുടെ ഔദ്യോഗിക വസതിയിലെ മരം മുറിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു[…]

കോണ്‍ഗ്രസ് നേതാവ് ആന്റണി ഐസക് അന്തരിച്ചു

07.40 PM 26-05-2016 <a കൊച്ചി: കോണ്‍ഗ്രസ് നേതാവ് ആന്റണി ഐസക് അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. 1997ല്‍ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്തുനിന്ന് ഇദ്ദേഹം ജനവിധി തേടിയിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പോളിനോട് പരാജയപ്പെട്ടു. പിഎസ്്‌സി ബോര്‍ഡ് അംഗമായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആന്റണി ഐസക്ക്് അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. മുന്‍ ജി.സി.ഡി.എ ചെയര്‍മാനായിരുന്നു. 1997ല്‍ നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്തുനിന്ന് ഇദ്ദേഹം ജനവിധി തേടിയിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ Read more about കോണ്‍ഗ്രസ് നേതാവ് ആന്റണി ഐസക് അന്തരിച്ചു[…]

സംസ്‌ഥാനത്ത്‌ പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കില്ലെന്ന്‌ എക്‌സൈസ്‌ മന്ത്രി ടി പി രാമകൃഷ്‌ണന്‍

04:35pm 26/5/2016 തിരുവനന്തപുരം : സംസ്‌ഥാനത്ത്‌ പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കില്ലെന്ന്‌ എക്‌സൈസ്‌ മന്ത്രി ടി പി രാമകൃഷ്‌ണന്‍. മദ്യവര്‍ജ്‌ജനമാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാറിന്റെ നയം. ഇതിനുള്ള നടപടികളാകും എക്‌സൈസ്‌ വകുപ്പ്‌ തുടക്കത്തില്‍ സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. പൂട്ടിയ ബാറുകളുടെ കാര്യത്തില്‍ തല്‍സ്‌ഥിതി തുടരുമെന്നും മദ്യത്തിനെതിരെ വിപുലമായ ബോധവല്‍ക്കരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ്‌ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നുതന്നെ സര്‍ക്കാര്‍ നയം വ്യക്‌തമാണ്‌. മദ്യ ഉപേയോഗം കുറച്ചുകൊണ്ടുവരിക എന്നതാണ്‌ സര്‍ക്കാരിന്റെ നിലപാട്‌. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ വിപുലമായ ബോധവല്‍കരണവും Read more about സംസ്‌ഥാനത്ത്‌ പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കില്ലെന്ന്‌ എക്‌സൈസ്‌ മന്ത്രി ടി പി രാമകൃഷ്‌ണന്‍[…]

ഡീസല്‍ വാഹന നിരോധനം: കേരളം സുപ്രീം കോടതിയെ സമീപിച്ചേക്കും

10:55 pm 26/5/2016 തിരുവനന്തപുരം: പത്തു വര്‍ഷത്തിനു മേല്‍ പഴക്കമുള്ള 2000 സി.സിയില്‍ കൂടുതല്‍ ശേഷിയുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കണമെന്ന ഹരിത ട്രിബ്യൂണല്‍ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കും. വിധി നടപ്പിലാക്കുന്നത് സംസ്ഥാനത്തെ ദോഷമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കുക. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ട്രിബ്യൂണല്‍ വിധി ഒരു മാസത്തിനകം നടപ്പാക്കേണ്ടതുണ്ട്. കേസില്‍ കേരളത്തിന്റെ ഹര്‍ജി ഇനി കേള്‍ക്കുന്നത് Read more about ഡീസല്‍ വാഹന നിരോധനം: കേരളം സുപ്രീം കോടതിയെ സമീപിച്ചേക്കും[…]

കാറിന്‌ മുകളിലേക്ക്‌ ലോറി മറിഞ്ഞ്‌ മൂന്ന്‌ മരണം; അഞ്ച്‌ പേര്‍ക്ക്‌ പരുക്ക്‌

10:02pm 26/5/2016 കണ്ണൂര്‍: കാറിന്‌ മുകളിലേക്ക്‌ ലോറി മറിഞ്ഞ്‌ മൂന്ന്‌ പേര്‍ മരിച്ചു. കണ്ണൂര്‍ മാക്കൂട്ടംചുരത്തിലെ പെരുമ്പാടിയിലായിരുന്നു അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക്‌ പരുക്കേറ്റിട്ടുണ്ട്‌. പുലര്‍ച്ചേ 3.30 ഓടെയായിരുന്നു അപകടം. ചെക്ക്‌ പോസ്‌റ്റില്‍ നിറുത്തിയിട്ടിരുന്ന കാറിനുമുകളിലേക്ക്‌ ലോറി മറിയുകയായിരുന്നു. ടവേര കാറിന്‌ മുകളിലേക്കാണ്‌ ലോറി മറിഞ്ഞത്‌. പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ്‌ അപകടത്തില്‍പെട്ടവരെ പുറത്തെടുത്ത്‌. വടകര സ്വദേശികളാണ്‌ മരിച്ചത്‌. വടകരയില്‍ നിന്ന്‌ കുടകിലേക്ക്‌ വിനോദയാത്ര പോയവരാണ്‌ അപകടത്തില്‍പ്പെട്ടതെന്നാണ്‌ വിവരങ്ങള്‍. അപകടത്തില്‍ പരുക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇവരുടെ നില Read more about കാറിന്‌ മുകളിലേക്ക്‌ ലോറി മറിഞ്ഞ്‌ മൂന്ന്‌ മരണം; അഞ്ച്‌ പേര്‍ക്ക്‌ പരുക്ക്‌[…]

പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി

04:50pm 25/5/2016 തിരുവനന്തപുരം: തലസ്ഥാനം ചെങ്കടലായി മാറിയ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം മുഖ്യമന്ത്രി പിണറായി വിജയനും സഹമന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ പിണറായി വിജയനെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് വലിയ ആരവത്തോടെയാണ് ചടങ്ങിനെത്തിയവര്‍ എതിരേറ്റത്. മുന്‍നിരയിലിരുന്ന പ്രമുഖ കക്ഷി നേതാക്കളുടെ അനുഗ്രഹം വാങ്ങിയാണ് പിണറായി സത്യപ്രതിജ്ഞയ്ക്കായി വേദിയില്‍ എത്തിയത്. തുടര്‍ന്ന് നാല് മണിക്കു തന്നെ സത്യ വാചകം ചൊല്ലി. സഗൗരവമായിരുന്നു പ്രതിജ്ഞ ചൊല്ലിയത്. ആഭ്യന്തരം, വിജിലന്‍സ്, ഐ.ടി വകുപ്പുകള്‍ ഏറ്റെടുത്ത് Read more about പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി[…]

പിണറായി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.

11:40pm 25/5/2016 തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായി മന്ത്രിമാരുടെ പട്ടിക കൈമാറുന്നതിനാണ് ഗവര്‍ണറെ കണ്ടത്. രാവിലെ 9.30 മണിയോടെ രാജ്ഭവനില്‍ എത്തിയ പിണറായിയെ ഗവര്‍ണര്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. തുടര്‍ച്ച് മന്ത്രിമാരുടെ പട്ടിക സ്വീകരിച്ചു. പതിനഞ്ച് മിനിറ്റ് നീണ്ട ഹൃസ്വചര്‍ച്ചയും നടത്തിയ ശേഷമാണ് പിണറായി രാജ്ഭവനില്‍ നിന്ന് മടങ്ങിയത്. സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് വകുപ്പുകള്‍ കൈമാറുകയെന്ന് ഗവര്‍ണറെ കണ്ടശേഷം പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ജനങ്ങള്‍ വലിയ Read more about പിണറായി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.[…]

ദാവൂദ്‌ ഇബ്രാഹിമിനെ ഉടന്‍ പിടികൂടുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍

08:59am 25/5/2016 ന്യൂഡല്‍ഹി: ദാവൂദ്‌ ഇബ്രാഹിമിനെ ഉടന്‍ പിടികൂടുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. എന്തു വിലകൊടുത്തും ദാവൂദിനെ ഇന്ത്യയില്‍ തിരികെയെത്തിക്കുമെന്നും ദാവൂദിനെ പിടികൂടുന്നതിന്‌ വിദേശ ഏജന്‍സികളുടെ സഹായം തേടുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌ സിങ്‌ പറഞ്ഞു. ദാവൂദിനെ കൈമാറുന്നതുമായി ബന്ധപ്പെട്ട്‌ പാക്കിസ്‌ഥാനുമേല്‍ സമ്മര്‍ദം ശക്‌തമാക്കുമെന്നും ദാവൂദിനെതിരായ എല്ലാ തെളിവുകളുടെയും രേഖകള്‍ പാക്കിസ്‌ഥാന്‌ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഇസ്ലാമിക്‌ സ്‌റ്റേറ്റിന്റെ ഭീഷണിയില്ലെന്നും ഇന്ത്യയിലെ മുസ്ലിം സമൂഹവും അവര്‍ക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.