സി.പി.എം മന്ത്രിമാരുടെ പട്ടികയായി

05:50pm 22/5/2016 തിരുവനന്തപുരം: സി.പി.എം മന്ത്രിമാരുടെ പട്ടിക തയാറായി. നിലവിലുള്ള സെക്രട്ടേറിയേറ്റ് അംഗങ്ങളിൽ എം.എം മണി ഒഴികെയുള്ളവർക്ക് മന്ത്രിസ്ഥാനം ലഭിക്കും. ഇ.പി. ജയരാജൻ, ജി. സുധാകരൻ, തോമസ് ഐസക്, എ.കെ. ബാലൻ, ടി.പി. രാമകൃഷ്ണൻ, സി. രവീന്ദ്രനാഥ്, ജെ. മേഴ്സിക്കുട്ടിയമ്മ, കെ.ടി ജലീൽ കടകംപള്ളി സുരേന്ദ്രൻ, കെ.കെ. ശൈലജ, എ.സി മൊയ്​തീൻ എന്നിവരാണ് മന്ത്രിമാരാകുക. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം സി.പി.എമ്മിൽ നിന്ന് 12 പേരാണ് എൽ.ഡി.എഫ് മന്ത്രിസഭയിലുണ്ടാവുക. പൊന്നാനിയിൽ എം.എൽ.എ പി. ശ്രീരാമകൃഷ്​ണൻ സ്​പീക്കറാകും. വൈകിട്ട്​ Read more about സി.പി.എം മന്ത്രിമാരുടെ പട്ടികയായി[…]

ഇടതുസര്‍ക്കാര്‍ യുഡിഎഫിന്റെ മദ്യനയം തുടരില്ലെന്ന് തോമസ് ഐസക് എംഎല്‍എ

12:27pm 22/5/2016 യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഇടതുസര്‍ക്കാര്‍ തുടരില്ലെന്ന് തോമസ് ഐസക് എംഎല്‍എ. ആലോചനയില്ലാത്ത അശാസ്‌ത്രീയ നിരോധനമാണ് യുഡിഎഫിന്‍റെത്. പുതിയ മദ്യനയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മദ്യനയം എന്തായിരിക്കുമെന്ന ചോദ്യം തിരഞ്ഞെടുപ്പുസമയം മുതല്‍ സജീവമാണ്. മദ്യഉപഭോഗം കുറക്കുക എന്ന എന്ന ലക്ഷ്യത്തിലൂന്നി മുന്നോട്ടുപോകുമെന്ന് ആലപ്പുഴ എംഎല്‍എ തോമസ് ഐസക് വ്യക്തമാക്കി. കള്ളവാറ്റും ലഹരിമരുന്നും വ്യാപകമായതാണ് യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ പരിണിതഫലമെന്ന് ഐസക് പറയുന്നു. ഉപഭോഗം കുറക്കുക മാത്രമാണ് Read more about ഇടതുസര്‍ക്കാര്‍ യുഡിഎഫിന്റെ മദ്യനയം തുടരില്ലെന്ന് തോമസ് ഐസക് എംഎല്‍എ[…]

അഴിമതിക്കും വർഗീയതക്കും എതിരായ പോരാട്ടങ്ങൾ തുടരുമെന്ന്​ വി.എസ്​ അച്യുതാനന്ദൻ.

12:05pm 22/05/2016 തിരുവനന്തപുരം: ഒരു കമ്മ്യൂണിസ്​റ്റുകാരൻ എന്ന നിലയിൽ ഈ തെരഞ്ഞെടുപ്പിൽ ചരിത്രപരമായ ചില ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ്​ പാർട്ടി കേന്ദ്ര നേതൃത്വത്തി​െൻറ നിർദേശം അംഗീകരിച്ച് മത്സരിക്കാൻ തയ്യാറായത്​. കേരളത്തി​െൻറ മണ്ണും പ്രകൃതിയും മാനവും സംരക്ഷിക്കാൻ കൊക്കിൽ ശ്വാസമുള്ളിടത്തോളം പോരാട്ടങ്ങൾ തുടരുമെന്നും വി.എസ്​ അച്യുതാനന്ദൻ ഫേസ്​ബുക്​ പോസ്​റ്റിൽ വ്യക്തമാക്കി. കേരളത്തിൽ ഇടതു മുന്നണി ജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും വി.എസ്​ വീണ്ടും ഒരിക്കൽ കൂടി നന്ദി അറിയിച്ചു. ഫേസ്​ബുക്​ പോസ്​റ്റി​െൻറ പൂർണരൂപം: ഒരു കമ്മ്യൂണിസ്റ്റ്കാരൻ എന്ന നിലയിൽ ഈ Read more about അഴിമതിക്കും വർഗീയതക്കും എതിരായ പോരാട്ടങ്ങൾ തുടരുമെന്ന്​ വി.എസ്​ അച്യുതാനന്ദൻ.[…]

അഫ്​ഗാൻ താലിബാൻ നേതാവ്​ മുല്ല അക്​തർ മൻസൂർ യു.എസ്​ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്​.

11:55 AM 22/05/2016 കാബൂൾ: പാകിസ്​താനിൽ അഫ്​ഗാൻ അതിർത്തിയോട്​ ചേർന്ന പ്രദേശത്ത്​ മറ്റൊരു പ്രവർത്തകനൊപ്പം വാഹനത്തിൽ സഞ്ചരിക്കവെയാണ്​ മുല്ല അക്​തർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന്​ യു.എസ്​ ഉദ്യോഗസ്ഥർ അറിയിച്ചു. യു.എസ്​ പ്രസിഡൻറ്​ ബറാക്​ ഒബാമയുടെ അനുമതിയോടെയാണ്​ ഡ്രോൺ ആക്രമണം നടന്നത്​. ആക്രമണത്തിന്​ മുമ്പ്​ പാകിസ്​താൻ, അഫ്​ഗാനിസ്​താൻ അധികൃതരെ വിവരം അറിയിച്ചിരുന്നതായും വൈറ്റ്​ഹൗസ്​ വക്​താവ്​ പറഞ്ഞു. അതേസമയം മുല്ല അക്​തർ ഡ്രോൺ ആക്രമത്തിൽ കൊല്ലപ്പെ​െട്ടന്ന വാർത്ത ​ താലിബാൻ നിഷേധിച്ചു. ​മുല്ല അക്​തർ കൊല്ലപ്പെട്ടന്ന വാർത്തഅടിസ്ഥാന രഹിതമാണെന്നും തങ്ങളുടെ Read more about അഫ്​ഗാൻ താലിബാൻ നേതാവ്​ മുല്ല അക്​തർ മൻസൂർ യു.എസ്​ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്​.[…]

വി.എസിന് ഉചിത പദവി നൽകും -യെച്ചൂരി

08:00 PM 21/05/2016 ന്യൂ‍ഡൽഹി: വി.എസ്.അച്യുതാനന്ദന്‍റെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താൻ സാധിക്കുന്ന പദവി നൽകുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുതിയ മന്ത്രിസഭ ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ബാലവിവാഹത്തില്‍ പങ്കെടുത്താല്‍ ഇനി അഴിയെണ്ണും

07:59pm 20/5/2016 മൈസുരു: കര്‍ണാടകയില്‍ മൈസുരുവില്‍ ശൈശവ വിവാഹങ്ങളില്‍ പങ്കെടുത്താല്‍ ഇനി അതിഥികളും കുടുങ്ങും. ഇതുവരെ ശൈശവ വിവാഹങ്ങള്‍ നടത്തുന്ന മാതാപിതാക്കള്‍ക്കെതിരെ മാത്രമാണ് നിയമനടപടി ഉണ്ടായിരുന്നത്. ഇനി മുതല്‍ ഇത്തരം വിവാഹങ്ങളില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കെതിരെ കൂടി നിയമനടപടി സ്വീകരിക്കുന്നതിനുള്ള നിയമഭേദഗതിയാണ് മൈസുരുവില്‍ കൊണ്ടു വരുന്നത്. മൈസുരുവിലെ വിമെന്‍ ആന്‍ഡ് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ നിയമഭേദഗതി നിര്‍ദ്ദേശിച്ചത്. പുതിയ നിയമപ്രകാരം ബാലവിവാഹങ്ങളില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് രണ്ട് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ശിക്ഷ Read more about ബാലവിവാഹത്തില്‍ പങ്കെടുത്താല്‍ ഇനി അഴിയെണ്ണും[…]

സ്ഥാനമാനങ്ങള്‍ക്ക് പുറകേ പോകുന്നയാളല്ല താനെന്ന് : വി.എസ്

03:04pm. 21/5/2016 തിരുവനന്തപുരം: പാര്‍ട്ടിയേയോ മുന്നണിയേയോ പ്രതിസന്ധിയിലാക്കാതെ മുന്നോട്ടുപോകുമെന്ന സൂചനയുമായി വി.എസ് അച്യുതാനന്ദന്‍. എന്നാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടും. ഇടതുപക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനങ്ങളുടെ കാവലാളായി തുടരുമെന്നും പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വി.എസ് പറഞ്ഞു. എല്ലാവര്‍ക്കും ‘ഗുഡ് ബൈ’ പറഞ്ഞാണ് വി.എസ് വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്. വി.എസ് മുഖ്യമന്ത്രിയാകുമെന്നാണല്ലോ ജനം ആഗ്രഹിച്ചത്, സര്‍ക്കാരില്‍ എന്തെങ്കിലും സ്ഥാനമാനങ്ങള്‍ കാണുമോ എന്നീ ചോദ്യങ്ങള്‍ക്ക് ‘ഏതെങ്കിലും സ്ഥാനമാനങ്ങള്‍ക്ക് പുറകേ പോകുന്നയാളല്ല താനെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ’ എന്നായിരുന്നു മറുപടി. പിണറായിയെ Read more about സ്ഥാനമാനങ്ങള്‍ക്ക് പുറകേ പോകുന്നയാളല്ല താനെന്ന് : വി.എസ്[…]

സി.ബി.എസ്.ഇ പ്ളസ്ടു ഫലം പ്രസിദ്ധീകരിച്ചു ; തിരുവനന്തപുരം മേഖല ഒന്നാമത്.

03:00 PM 21/05/2016 ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12ാം ക്ളാസ് ബോര്‍ഡ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. www.results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാണ്. ഈ വര്‍ഷം 10,67,900 പേരാണ് മാര്‍ച്ച് ഒന്നിന് പരിക്ഷക്കായി രജിസ്റ്റര്‍ ചെയ്തത്. 97.61 ശതമാനം വിജയത്തോടെ രാജ്യത്ത് തിരുവനന്തപുരം ജില്ല ഒന്നാം സ്ഥാനം നേടി. 500 ല്‍ 497 മാര്‍ക്ക് നേടിയ സുകൃതി ഗുപ്തക്ക് ഒന്നാം റാങ്കും 496 മാര്‍ക്ക് നേടിയ പലക്ക് ഗോയല്‍ രണ്ടാം റാങ്കും നേടി പെണ്‍കുട്ടികളുടെ വിജയശതമാനം Read more about സി.ബി.എസ്.ഇ പ്ളസ്ടു ഫലം പ്രസിദ്ധീകരിച്ചു ; തിരുവനന്തപുരം മേഖല ഒന്നാമത്.[…]

മോഡി മാജിക്‌ തെരഞ്ഞെടുപ്പില്‍ ഏശിയില്ലെന്ന്‌ ശിവസേന

09:15am 21/5/2016 മുംബൈ: മോഡി മാജിക്‌ തെരഞ്ഞെടുപ്പില്‍ ഏശിയില്ലെന്ന്‌ ശിവസേന. കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വരാന്‍ ഇടയാക്കിയ മോഡി മാജിക്ക്‌ പ്രാദേശിക പാര്‍ട്ടികള്‍ക്കുമുന്നില്‍ ഏശിയില്ലെന്ന്‌ ശിവസേന. അഞ്ചു സംസ്‌ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ മോഡിക്കെതിരെ വിമര്‍ശനവുമായി ശിവസേന എത്തിയത്‌. ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ്‌ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്‌. പശ്‌ചിമ ബംഗാളിലും തമിഴ്‌നാട്ടിലും പ്രാദേശിക പാര്‍ട്ടികളെ തൂത്തെറിഞ്ഞ്‌ മികച്ച വിജയം നേടാന്‍ ബിജെപിക്കു സാധിച്ചില്ല എന്നത്‌ മോഡി മാജിക്‌ അവര്‍ക്കുമുന്നില്‍ ഏശിയില്ല എന്നതിന്‌ തെളിവാണെന്ന്‌ ശിവസേന പറയുന്നു. Read more about മോഡി മാജിക്‌ തെരഞ്ഞെടുപ്പില്‍ ഏശിയില്ലെന്ന്‌ ശിവസേന[…]

നീറ്റ് ഈ വര്‍ഷംതന്നെ

08:47am 21/05/2016 ന്യൂഡല്‍ഹി: മെഡിക്കല്‍-ഡെന്‍റല്‍ ബിരുദ കോഴ്സുകളിലേക്ക് ദേശീയതലത്തില്‍ നടത്തുന്ന ഏകീകൃത പ്രവേശ പരീക്ഷ (നീറ്റ്) ഇത്തവണ നടപ്പാക്കണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. നീറ്റ് അടുത്തഘട്ടം ജൂലൈ 24ന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തിരുന്നു. ഇക്കാര്യം മന്ത്രി നിഷേധിച്ചു. സംസ്ഥാന പരീക്ഷക്ക് അംഗീകാരം നല്‍കണമെന്നും നീറ്റ് ഇത്തവണ നടപ്പാക്കരുതെന്നും കഴിഞ്ഞദിവസം സംയുക്ത യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നുവെന്നും അല്ലാതെ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിട്ടില്ളെന്നും അദ്ദേഹം Read more about നീറ്റ് ഈ വര്‍ഷംതന്നെ[…]