പിണറായി വിജയന്‍ മുഖ്യമന്ത്രി

02:45pm 20/5/2016 തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി സിപിഎം പിബി അംഗം പിണറായി വിജയന്‍. ഇന്ന്‌ നടന്ന കേന്ദ്ര സംസ്‌ഥാന നേതാക്കള്‍ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. തീരുമാനം വിഎസ്‌ അച്യുതാനന്ദനെ എ കെ ജി സെന്ററിലേക്ക്‌ വിളിച്ചുവരുത്തി അറിയിച്ചതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍. തീരുമാനത്തോട്‌ എതിര്‍പ്പ്‌ അറിയിക്കാതെ വിഎസ്‌ മടങ്ങുകയും ചെയ്‌തു. മുഖ്യമന്ത്രി സ്‌ഥാനത്തേക്കുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിനായി ഇന്ന്‌ കേന്ദ്ര സംസ്‌ഥാന സെക്രട്ടറിയേറ്റുകള്‍ എകെജി സെന്ററില്‍ ചേര്‍ന്നിരുന്നു. പതിവിന്‌ വിപരീതമായി സംസ്‌ഥാന സെക്രട്ടറിയേറ്റിലേക്ക്‌ സീതാറാം യെച്ചൂരി തന്നെ വിഎസിനെ വിളിച്ചു Read more about പിണറായി വിജയന്‍ മുഖ്യമന്ത്രി[…]

ഉമ്മന്‍ചാണ്ടി ഇന്ന് രാജിവെക്കും

09:00am 19/05/2016 തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് രാജിവെക്കും. ഗവര്‍ണര്‍ സദാശിവത്തെ നേരില്‍ കണ്ടാണ് രാജി സമര്‍പ്പിക്കുക.

ചെങ്കടലായി കേരളം; താമരവിരിഞ്ഞു

9.48 PM 19-05-2016 സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതോടെ 91 സീറ്റു നേടിയാണ് ഇടതുമുന്നണി അധികാരത്തിലേറുന്നത്. യുഡിഎഫ് 47 സീറ്റില്‍ ഒതുങ്ങി. ആറിടത്തു യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. കരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറക്കുന്നുവെന്ന പ്രത്യേകതയ്ക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു. നേമത്ത് ഒ രാജഗോപാല്‍ വിജയം നേടിയത് 8671 വോട്ടിനാണ്. അതേസമയം പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച പി സി ജോര്‍ജ് വന്‍ വിജയം Read more about ചെങ്കടലായി കേരളം; താമരവിരിഞ്ഞു[…]

സംസ്ഥാന ഇലക്ഷന്‍; ഇടതു മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്

12.22 PM 19-05-2016 തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതോടെ 90 സീറ്റിന് മുകളില്‍ ഭൂരിപക്ഷത്തോടെ ഇടതു മുന്നണി അധികാരത്തിലെത്തുമെന്ന സ്ഥിതിയിലാണ് ഫലം പുറത്തുവരുന്നത്. ആകെയുള്ള 140 സീറ്റില്‍ 92 സീറ്റിലാണ് ഇപ്പോള്‍ ഇടതു മുന്നണി വിജയിക്കുകയോ ലീഡ് ചെയ്യുന്നത്. യുഡിഎഫ് 46 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ ഒരിടത്ത് എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നു. നേമത്ത് ഒ രാജഗോപാലാണ് മുന്നില്‍ നില്‍ക്കുന്നത്. അതേസമയം പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച പി Read more about സംസ്ഥാന ഇലക്ഷന്‍; ഇടതു മുന്നണി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്[…]

കനത്തമഴ: കടലാക്രമണം രൂക്ഷമാകുന്നു

12.20 PM 18-05-2016 കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിലുണ്ടായ കടല്‍ക്ഷോഭം രൂക്ഷമായി തുടരുന്നു. വലിയതുറ, പൂന്തുറ, ചെറിയതുറ, അടിമലത്തുറ, വിഴിഞ്ഞം, അഞ്ചുതെങ്ങ് എന്നീ മേഖലകളിലാണ് കടല്‍ക്ഷോഭം തുടരുന്നത്. 200-ല്‍പരം കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 220 വീടുകള്‍ക്ക് കേട് പറ്റിയതായി റവന്യു ഉദ്യോഗസ്ഥരുടെ സംഘം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴ കനത്തതോടെ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നവരുടെ സ്ഥിതി വളരെ ദയനീയമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും പകര്‍ച്ചവ്യാധികള്‍ തടയാന്‍ നടപടിയെടുക്കണമെന്നും വിവിധ കോണുകളില്‍ Read more about കനത്തമഴ: കടലാക്രമണം രൂക്ഷമാകുന്നു[…]

എസ് ബി ഐയുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളില്‍ 20 ന് പണിമുടക്ക്

11.56 PM 17-05-2016 എസ് ബി ടി അടക്കമുള്ള അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ് ബി ഐ യില്‍ ലയിപ്പിച്ചില്ലാതാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് ബി ഇ എ-എഐബി ഇ എ ആഹ്വാനപ്രകാരം 20 ന് ജീവനക്കാര്‍ പണിമുടക്കും.സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ,സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍,സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്,സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല,സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍ എന്നീ ബാങ്കുകളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്.ഇന്നലെ മുംബൈയില്‍ ചേര്‍ന്ന അഞ്ച് അസോസിയേറ്റ് Read more about എസ് ബി ഐയുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളില്‍ 20 ന് പണിമുടക്ക്[…]

കനത്തമഴ; തിരദേശത്ത് കടലാക്രമണം തുടരുന്നു

4.11 PM 17-05-2016 കനത്ത മഴയെത്തുടര്‍ന്ന് കേരളത്തിന്റെ തീരദേശത്ത് കടലാക്രമണം തുടരുന്നു. തിരുവനന്തപുരത്തെ കരിംകുളം മേഖലയിലാണ് നാശനഷ്ടം കൂടുതല്‍. പുല്ലുവിള ഭാഗത്തു നിന്ന് 50 ഓളം കുടുംബങ്ങളെ പള്ളം കമ്യൂണിറ്റി സെന്ററിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്തു നിന്ന് വെള്ളം നീക്കം ചെയ്യാനുള്ള നടപടികള്‍ തുടരുകയാണ്. ശക്തമായ തിരയില്‍ കോവളം ബീച്ച് കടലെടുത്തു. നെയ്യാറില്‍ ഉല്ലാസബോട്ട് ഇറക്കുന്നത് അധികൃതര്‍ വിലക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കരിംകുളത്ത് നിരവധി വീടുകളില്‍ വെള്ളംകയറി. കരുംകുളം കല്ലുമുക്ക് പൂവാര്‍ എരിക്കലുവിള എന്നിവിടങ്ങളിലാണ് കടല്‍കയറിയത്. ഇവിടെ തീരദേശറോഡ് Read more about കനത്തമഴ; തിരദേശത്ത് കടലാക്രമണം തുടരുന്നു[…]

രഘുറാം രാജനെ പുറത്താക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

3.59 PM 17-05-2016 റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ രഘുറാം രാജനെ ഉടന്‍തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം സുബ്രഹ്മണ്യന്‍ സ്വാമി എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കരുതിക്കൂട്ടി ഇന്ത്യന്‍ സാമ്പത്തിക നില തകര്‍ക്കുന്നതിനാണ് ആര്‍ബിഐ ഗവര്‍ണര്‍ ശ്രമിക്കുന്നത്. സാമ്പത്തികനില തകര്‍ക്കുന്നതിനുള്ള രഘു റാം രാജന്റെ ശ്രമം കണക്കിലെടുത്താണ് പുറത്താക്കാന്‍ ആവശ്യപ്പെടുന്നതെന്നും സ്വാമി കത്തില്‍ പറയുന്നുണ്ട്. വ്യവസായത്തകര്‍ച്ചയും തൊഴിലില്ലായ്മയുമുണ്ടായത് രഘുറാം രാജന്റെ നയങ്ങള്‍ കാരണമാണെന്ന് സുബ്രഹ്മണ്യം സ്വാമി നേരത്തെ ആരോപിച്ചിരുന്നു. Read more about രഘുറാം രാജനെ പുറത്താക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി[…]

പോളിംഗ് അവസാനിക്കുമ്പോള്‍ 71.7%

08:10pm 16/5/2016 തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത പോളിങ്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും രാവിലെ മുതല്‍ പെയ്യുന്ന മഴയെ അവഗണിച്ച് കേരളം ബൂത്തിലേക്ക് ഒഴുകുന്നത് ഏറെ പ്രതീക്ഷയോടെയാണു മുന്നണികള്‍ കാണുന്നത്. ഗ്രാമ നഗര വ്യത്യാസമില്ലാതെ വലിയ ക്യൂവാണ് അവസാന മണിക്കൂറിലും ബൂത്തുകള്‍ക്കു മുന്നില്‍.വൈകിട്ട് ആറു മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. ആറരയോടെ വിവിധ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, Read more about പോളിംഗ് അവസാനിക്കുമ്പോള്‍ 71.7%[…]

വീണ്ടും ആദിവാസി ശിശുമരണം: പേരാവൂരില്‍ ഇരട്ടക്കുട്ടികള്‍ മരിച്ചു

01:30pm 16/5/2016 കണ്ണൂര്‍: സംസ്ഥാനത്തിന് അപമാനമായി വീണ്ടും ആദിവാസി ശിശുമരണം. ഇരട്ടക്കുട്ടികളാണ് ഇന്ന് മരിച്ചത്. പേരാവൂര്‍ ചെങ്ങോം ആദിവാസി കോളനിയിലെ റീന- വിജയ് ദമ്പതികളുടെ കുഞ്ഞുങ്ങളാണ് മരിച്ചത്. കഴിഞ്ഞ ദിവസം വയനാട് ജില്ലയിലെ വാളാട് ഇടത്തില്‍ കോളനിയിലെ സുമതിയുടെ ഇരട്ടിക്കുട്ടികള്‍ മരിച്ചിരുന്നു. ഒരു കുഞ്ഞ് ഗര്‍ഭാവസ്ഥയിലും രണ്ടാമത്തെ കുട്ടി ജനിച്ചയുടനെയുമാണ് മരിച്ചത്. പോഷകാഹാര കുറവാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. പേരാവൂരില്‍ കുട്ടികള്‍ മാലിന്യത്തില്‍ നിന്ന് ഭക്ഷണം കഴിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചത് വിവാദമായിരുന്നു.