വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടിക്ക് ഹൈകോടതി സ്‌റ്റേ

06:34pm 13/5/2016 ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല അച്ചടക്ക സമിതി തീരുമാനത്തിന് ഡല്‍ഹി ഹൈകോടതിയുടെ സ്‌റ്റേ. യൂണിവേഴ്‌സിറ്റി അധികൃതരുടെ തീരുമാനത്തിനെതിരെ കനയ്യകുമാര്‍, ഉമര്‍ഖാലിദ്, അനിബര്‍ ഭട്ടാചാര്യ എന്നിവര്‍ നല്‍കിയ ഹരജിയിലാണ് വിധി. ഉമര്‍ ഖാലിദും അനിര്‍ബന്‍ ഭട്ടാചാര്യയും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരം ഉടനെ അവസാനിപ്പിക്കാന്‍ കോടതി കനയ്യക്ക് നിര്‍ദേശം നല്‍കി. യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തില്ലെന്ന് എഴുതി നല്‍കാനും കോടതി നിര്‍ദേശിച്ചു. ഉമര്‍ഖാലിദ്, Read more about വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടിക്ക് ഹൈകോടതി സ്‌റ്റേ[…]

മുഖ്യമന്ത്രിയെ കണ്ടതിന്‍റെ ദൃശ്യങ്ങൾ സരിത സോളാർ കമീഷന് കൈമാറി

06:21pm 13/5/2016 കൊച്ചി: ക്വാറി ഉടമ ശ്രീധരൻ നായർക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതിന്‍റെ ദൃശ്യങ്ങൾ സോളാർ കമീഷന് കൈമാറിയെന്ന് സരിത എസ്. നായർ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്, ഗസ്റ്റ് ഹൗസ്, മന്ത്രി എ.പി അനിൽ കുമാറിന്‍റെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് ഡിജിറ്റൽ രൂപത്തിൽ ഹാജരാക്കിയത്. കസ്റ്റഡിയിലിരിക്കെ എഴുതിയ കത്തിലെ പരാമർശങ്ങൾ ശരിവെക്കുന്നതാണ് ദൃശ്യങ്ങളെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു. നാല് മന്ത്രിമാർക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങളും മഖ്യമന്ത്രിയുടെ മുൻ പേഴ്സണൽ സ്റ്റാഫ് ജിക്കുമോന്‍ സരിതക്ക് Read more about മുഖ്യമന്ത്രിയെ കണ്ടതിന്‍റെ ദൃശ്യങ്ങൾ സരിത സോളാർ കമീഷന് കൈമാറി[…]

ജിഷയുടെ കൊലപാതകം: പരിസരവാസിയായ യുവാവ്‌ വീണ്ടും കസ്‌റ്റഡിയില്‍

10:03am 13/5/2016 പെരുമ്പാവൂര്‍: നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ പരിസരവാസിയായ യുവാവിനെ വീണ്ടും കസ്‌റ്റഡിയിലെടുത്തു. ജിഷയുടെ അമ്മ രാജേശ്വരിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ നടപടിയെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. പുതിയതായി ലഭിച്ച മൊഴികളുടെയും തെളിവുകളുടെയും അടിസ്‌ഥാനത്തില്‍ കേസിന്റെ അന്വേഷണം ജിഷയുടെ വീടിന്‌ സമീപത്തേക്ക്‌ കേന്ദ്രീകരിച്ചിരിക്കുകയാണ്‌. പോലീസ്‌ നായ മണം പിടിച്ച്‌ പോയ വഴിയും യുവാവിനെ കസ്‌റ്റഡിയിലെടുക്കുന്നതിന്‌ കാരണമായാതായാണ്‌ റിപ്പോര്‍ട്ടുകള്‍. യുവാവിനെതിരെ ജിഷയുടെ അമ്മയുടെ ആവര്‍ത്തിച്ചുള്ള മൊഴികളുമുണ്ട്‌. എന്തുകൊണ്ടാണ്‌ രാമജശ്വരി ഇയാളെ സംശയിക്കുന്നതെന്ന കാര്യം അന്വേഷണസംഘം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം കൊലക്കേസില്‍ നിര്‍ണായകമാകുമായിരുന്ന തെളിവ്‌ Read more about ജിഷയുടെ കൊലപാതകം: പരിസരവാസിയായ യുവാവ്‌ വീണ്ടും കസ്‌റ്റഡിയില്‍[…]

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ജവാന്‍ വെടിയേറ്റ് മരിച്ചു

10:00 AM 13/05/2016 കോഴിക്കോട്​: വടകരയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബി.എസ്.എഫ് ജവാൻ വെടിയേറ്റ് മരിച്ചു. രാജസ്ഥാന്‍ സ്വദേശിയായ ബി.എസ്​.എഫ്​ ഇൻസ്​പെക്​ടർ റാം ഗോപാല്‍ മീണ(44)യാണ് മരിച്ചത്​. ഇരിങ്ങല്‍ കോട്ടക്കല്‍ ഇസ്ലാമിക് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബി.എസ്​.എഫ്​ ജവാന്മാരുടെ താമസസ്ഥലത്താണ്​ വെടിവെപ്പ്​ നടന്നത്​. വ്യാഴാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. വാക്കു തർക്ക​െത്ത തുടർന്ന്​ സഹപ്രവർത്തകനായ ഹെഡ് കോൺസ്​റ്റബ്​ൾ ഉമേഷ്പാൽ സിങ്ങാണ്​ വെടിവെച്ചത്​. അവധി സംബന്ധിച്ച തർക്കമാണ്​ വെടിവെപ്പിൽ കലാശിച്ചതെന്ന്​ സംശയിക്കുന്നു. നാല്​ തവണ വെടിയൊച്ച കേട്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ്​ Read more about തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ജവാന്‍ വെടിയേറ്റ് മരിച്ചു[…]

‍ ജി. മാധവന്‍ നായരെ സി.ബി.ഐ ചോദ്യം ചെയ്തു

07:55pm 12/5/2016 ന്യൂഡല്‍ഹി: ആന്‍ട്രിക്‌സ്-ദേവാസ് ഇടപാടില്‍ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരെ ചോദ്യം ചെയ്തു. സി.ബി.ഐ ആണ് മാധവന്‍ നായരെ ചോദ്യം ചെയ്തത്. പൊതുമുതല്‍ സ്വകാര്യ ലാഭത്തിന് വിട്ടുകൊടുത്തുവെന്നാണ് മാധവന്‍ നായര്‍ക്കെതിരായ ആരോപണം. ഡല്‍ഹിയിലെ സി.ബി.ഐ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് മാധവന്‍ നായരെ ചോദ്യം ചെയ്തത്. സ്വകാര്യ കമ്പനിയെ സഹായിക്കാന്‍ വിവരങ്ങള്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് മാറ്റിവച്ചുവെന്നും നിരവധി നയങ്ങളും നടപടി ക്രമങ്ങളും ഐ.എസ്.ആര്‍.ഒ ലംഘിച്ചുവെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഐ.എസ്.ആര്‍.ഒയില്‍ നിന്ന് വിരമിച്ച Read more about ‍ ജി. മാധവന്‍ നായരെ സി.ബി.ഐ ചോദ്യം ചെയ്തു[…]

മലയാളി ഡോക്ടര്‍ കൊല്ലപ്പെട്ട കേസ്: ചെന്നൈയില്‍ മൂന്നുപേര്‍ പിടിയില്‍

01:46pm 12/5/2016 ചെന്നൈ: ചെന്നൈയില്‍ മലയാളി ഡോക്ടര്‍ രോഹിണി പ്രേംകുമാര്‍(62) കൊല്ലപ്പെട്ട കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. രാജ, ഹരി എന്നിവരേയും ഒരു കൗമാരക്കാരനേയുമാണ് പിടികൂടിയത്. രാജ മുന്‍പും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പിടിയിലായ കൗമാരക്കാരന്റെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല. ഡോ. രോഹിണിയുടെ വീടിന്റെ അറ്റകുറ്റപ്പണിക്ക് എത്തിയവരാണ് പ്രതികള്‍. തൃശൂര്‍ സ്വദേശിനിയായ ഡോ.രോഹിണിയെ കഴിഞ്ഞ ഞായറാഴ്ചയാണ് എഗ്‌മോര്‍ റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള വീട്ടില്‍ തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡോ.രോഹിണിയുടെ ആഭരണങ്ങളും ഭൂമിയുടെ രേഖകളും മൊഫൈല്‍ ഫോണും Read more about മലയാളി ഡോക്ടര്‍ കൊല്ലപ്പെട്ട കേസ്: ചെന്നൈയില്‍ മൂന്നുപേര്‍ പിടിയില്‍[…]

ഇന്ത്യക്ക് ചുണയുണ്ടെങ്കില്‍ ദാവൂദിനെ പിടികൂടൂ’ ഛോട്ടാ ഷക്കീല്‍

11:47 AM 12/05/2016 ന്യൂഡല്‍ഹി: ചുണയുണ്ടെങ്കില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പിടിക്കൂവെന്ന് അടുത്ത അനുയായി ഛോട്ടാ ഷക്കീലിന്റെ വെല്ലുവിളി. ദാവൂദിന്റെ പാകിസ്താനിലെ വീടിന്റെ ദൃശ്യങ്ങള്‍ പ്രമുഖ ചാനല്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് ഛോട്ടാ ഷക്കീല്‍ വെല്ലുവിളിയുമായി രംഗത്തെത്തിയത്. ദാവൂദ് പാകിസ്താനിലാണെന്ന വാദവും ഷക്കീല്‍ തള്ളിക്കളഞ്ഞു. ‘നിങ്ങള്‍ എന്തുകൊണ്ട് ദാവൂദിനെ പിടികൂടുന്നില്ല. നിങ്ങള്‍ പറയുന്നതുപോലെ അദ്ദേഹം പാകിസ്താനിലുണ്ടെങ്കില്‍ പോയി പിടികൂടണം.’ ഛോട്ടാ ഷക്കീല്‍ പറഞ്ഞു. കറാച്ചിയില്‍ നിരവധി പേര്‍ക്ക് ദാവൂദ് ഇബ്രാഹിം എന്ന പേരുണ്ടെന്നും വിഡിയോയില്‍ പറയുന്ന പേര് Read more about ഇന്ത്യക്ക് ചുണയുണ്ടെങ്കില്‍ ദാവൂദിനെ പിടികൂടൂ’ ഛോട്ടാ ഷക്കീല്‍[…]

ദാവൂദിന്‍െറ കറാച്ചിയിലെ വീട് കണ്ടെത്തിയതായി ദേശീയ ചാനല്‍

11:34 AM 12/05/2016 ന്യൂഡല്‍ഹി: ഇന്ത്യ തിരയുന്ന അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹീമിന്‍െറ കറാച്ചിയിലെ വീട് കണ്ടെത്തി യതായി ദേശീയ ടി.വി ചാനലായ സി.എന്‍.എന്‍-ന്യൂസ് 18ന്‍െറ വെളിപ്പെടുത്തല്‍. കറാച്ചി സദര്‍ ടൗണിലെ ക്ലിഫ്ടൺ ബ്ളോക് നാലിലെ ഡി 13 വീട്ടില്‍ ദാവൂദ് താമസിക്കുന്ന വിവരമാണ് ഒളികാമറ ഓപറേഷനിലൂടെ ചാനല്‍ പുറത്തുവിട്ടത്. ദാവൂദിന്‍െറ അംഗരക്ഷകരുമായും പ്രദേശത്തെ ജനങ്ങളുമായും ഒളികാമറക്കാര്‍ സംസാരിച്ചു. 1993ലെ മുംബൈ സ്ഫോടനങ്ങളുടെ സൂത്രധാരന്മാരിലൊരാളായ ദാവൂദ് കറാച്ചിയിലില്ലെന്ന പാകിസ്താന്‍െറ അവകാശവാദങ്ങളാണ് തകര്‍ന്നടിഞ്ഞതെന്ന് സി.എന്‍.എന്‍-ന്യൂസ് 18 വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. Read more about ദാവൂദിന്‍െറ കറാച്ചിയിലെ വീട് കണ്ടെത്തിയതായി ദേശീയ ചാനല്‍[…]

ഷീന ബോറയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് ഇന്ദ്രാണിയുടെ ഡ്രൈവർ

06:45pm 11/05/2016 ന്യൂഡൽഹി: ഷീന ബോറ കൊലപാതകക്കേസിൽ പുതിയ വഴിത്തിരിവ്. മുഖ്യപ്രതി ഇന്ദ്രാണി മൂഖർജിയുടെ ഡ്രൈവർ ശ്യാംവർ റായ് കുറ്റം ഏറ്റുപറഞ്ഞ് മാപ്പുസാക്ഷിയായി. ചോദ്യം ചെയ്യലിനിടെ ഷീനയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പ്രതി കോടതിയെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. കുറ്റകൃത്യത്തിൽ താനും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡ്രൈവർ കോടതിയെ അറിയിച്ചു. കൊലപാതകത്തെ കുറിച്ച് മുഴുവൻ കാര്യങ്ങളും വിശദീകരിക്കാൻ തയാറാണെന്നും ഡ്രൈവർ വ്യക്തമാക്കി. എന്നാൽ കേസിൽ പീറ്റർ മൂഖർജിയുടെ പങ്കിനെ കുറിച്ച് ഇയാൾ ഒന്നും പറഞ്ഞില്ല. ഇന്ദ്രാണി മൂഖർജി, ആദ്യ ഭർത്താവ് സഞ്ജീവ് Read more about ഷീന ബോറയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് ഇന്ദ്രാണിയുടെ ഡ്രൈവർ[…]

രാഷ്ട്രപതി ഭരണം പിന്‍വലിക്കാമെന്ന് കേന്ദ്രം; റാവത്തിന് മുഖ്യമന്ത്രിയാകാം

06:30pm 11/5/2016 ന്യുഡല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രീയ തോല്‍വി സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. ഉത്തരാഖണ്ഡില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം പിന്‍വലിക്കാമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു. കോണ്‍ഗ്രസ് വിശ്വാസവോട്ടില്‍ വിജയിച്ചുവെന്നും അതിനാല്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കാന്‍ തയ്യാറാണെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കേന്ദ്ര നിലപാട് കോടതിയില്‍ വ്യക്തമാക്കി. അതേസമയം, നിയമസഭയില്‍ വിശ്വാസം നേടിയ ഹരീഷ് റാവത്തിന് മുഖ്യമന്ത്രിയായി തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. റാവത്ത് സഭയില്‍ 28നെതിരെ 33 വോട്ടുകള്‍ നേടി വിശ്വാസം തെളിയിച്ചിരുന്നു. മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച Read more about രാഷ്ട്രപതി ഭരണം പിന്‍വലിക്കാമെന്ന് കേന്ദ്രം; റാവത്തിന് മുഖ്യമന്ത്രിയാകാം[…]