വി.എസ് പാര്‍ട്ടി വിരുദ്ധന്‍ :പിണറായി

02:22pm 20/04/2016 തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനാണെന്ന സി.പി.എം സെക്രട്ടറിയേറ്റ് പ്രമേയം നില നില്‍ക്കുന്നുണ്ടെന്ന് പിണറായി വിജയന്‍ . വാര്‍ത്താ ലേഖകരുടെ ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങിനെ മറുപടി നല്‍കിയത്. ആലപ്പുഴ സമ്മേളന തലേന്ന് വി.എസിനെതിരായ പാര്‍ട്ടി പ്രമേയം പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിച്ചത്. പാര്‍ട്ടി വിരുദ്ധ മനോഭാവം ഉള്ളയാള്‍ എന്ന് വി.എസിനെ പ്രമേയത്തില്‍ വിശേഷിപ്പിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വി.എസ് സമ്മേളനം ബഹിഷ്‌കരിക്കുകയുണ്ടായി. ഈ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. പ്രമേയം Read more about വി.എസ് പാര്‍ട്ടി വിരുദ്ധന്‍ :പിണറായി[…]

യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

02:09pm 20/4/2016 തിരുവനന്തപുരം: മദ്യനയത്തില്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനവുമായി യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. ഘട്ടംഘട്ടമായി 10 വര്‍ഷം കൊണ്ട് കേരളം സമ്പൂര്‍ണ മദ്യവിമുക്ത സംസ്ഥാനമാക്കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു. പഞ്ചനക്ഷത്ര ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് കര്‍ശന വ്യവസ്ഥകള്‍ക്ക് വിധേയമാക്കും. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ പദവി ഉയര്‍ത്തി ഫൈവ് സ്റ്റാര്‍ ആക്കിയാലും ലൈസന്‍സ് നല്‍കില്ല. ഫൈവ് സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ കേന്ദ്രം നല്‍കിയാലും ചില വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തും. ഈ സര്‍ക്കാര്‍ ഇനി ബാറുകള്‍ക്ക് Read more about യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി[…]

പഞ്ചനക്ഷത്രമായി ഉയര്‍ത്തുന്ന ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സില്ല

02:04pm 20/4/2016 തിരുവനന്തപുരം: മദ്യനയത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കി സര്‍ക്കാര്‍. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ഫൈവ് സ്റ്റാര്‍ ആയി ഉയര്‍ത്തിയാലും ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് യു.ഡി.എഫ് യോഗത്തില്‍ തീരുമാനം. ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെ മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് ഇനി ഫൈവ് സ്റ്റാറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കില്ല. അധിക കൗണ്ടറുകളും അനുവദിക്കില്ല. പുതിയ ഹോട്ടലുകള്‍ക്കുള്ള ഫൈസ് സ്റ്റാര്‍ €ാസിഫിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയാലും കേരള സര്‍ക്കാര്‍ കുറച്ചുകൂടി കര്‍ക്കശമായ Read more about പഞ്ചനക്ഷത്രമായി ഉയര്‍ത്തുന്ന ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സില്ല[…]

പി.എഫ് പിന്‍വലിക്കല്‍: ഭേദഗതികള്‍ റദ്ദാക്കി

06:49am 20/04/2016 ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍നിന്ന് (ഇ.പി.എഫ്) അംഗങ്ങളുടെ തുക പിന്‍വലിക്കുന്നത് സംബന്ധിച്ച് പുതുതായി ഏര്‍പ്പെടുത്തിയ ഭേദഗതികള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. തൊഴിലാളികളുടെ ഭാഗത്തുനിന്നുയര്‍ന്ന കടുത്ത പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. തൊഴിലാളി യൂനിയനുകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഭേദഗതികള്‍ നടപ്പാക്കുന്നത് ഏപ്രില്‍ 30ലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച ബംഗളൂരുവില്‍ തൊഴിലാളി പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ജൂലൈ 31 വരെ മൂന്നു മാസത്തേക്കുകൂടി മരവിപ്പിക്കുകയാണെന്നും ബന്ധപ്പെട്ട എല്ലാവരുമായും വിഷയം ചര്‍ച്ചചെയ്യുമെന്നും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് റദ്ദാക്കല്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി 10ന് ഇറക്കിയ Read more about പി.എഫ് പിന്‍വലിക്കല്‍: ഭേദഗതികള്‍ റദ്ദാക്കി[…]

വികസിത കേരളം എന്ന ലക്ഷ്യവുമായി എല്‍ഡിഎഫ് പ്രകടനപത്രിക

05:38pm 19/4/2016 തിരുവനന്തപുരം: മതനിരപേക്ഷത അഴിമതിരഹിത വികസിത കേരളം എന്ന ലക്ഷ്യവുമായി എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. 35 ഇന കര്‍മ്മ പദ്ധതികളും അതിനെ അടിസ്ഥാനമാക്കി 600 നി!ദ്ദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പ്രകടന പത്രിക. വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് സിവില്‍ സപ്ലൈസ് ഔട്ട് ലെറ്റുകളില്‍ വില കൂട്ടില്ലെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. മദ്യത്തിന്റെ ഉപയോഗം ക്രമമായി കുറയ്ക്കാന്‍ നടപടിയെടുക്കുമെന്ന് പത്രിക പ്രകാശനം ചെയ്ത് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ബോധവത്കരണത്തിലൂടെ പടിപടിയായി മദ്യവര്‍ജനം നടപ്പിലാക്കുമെന്നും Read more about വികസിത കേരളം എന്ന ലക്ഷ്യവുമായി എല്‍ഡിഎഫ് പ്രകടനപത്രിക[…]

മദ്യനയം വേണ്ട രീതിയില്‍ നടപ്പാക്കും :സുധീരന്‍

12:19pm 19/04/2016 കൊച്ചി: സംസ്ഥാനത്തെ മദ്യനയം കുറ്റമറ്റരീതിയില്‍ നടപ്പാക്കാനുള്ള വഴികള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍. മദ്യനയത്തിന്റെ ഭാഗമായാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. പുതിയ ബാറുകള്‍ അനുവദിക്കാനുണ്ടായ സാഹചര്യത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലുള്ള മദ്യനയത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. മദ്യനയം പഴുതുകളില്ലാതെ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സുധീരന്‍ പറഞ്ഞു. സംസ്ഥാനത്ത് ആറ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കൂടി ബാര്‍ ലൈസന്‍സ് അനുവദിക്കാന്‍ കോടതി വിധി പ്രകാരം എക്‌സൈസ് നടപടിയെടുത്തിരുന്നു.

പരവൂര്‍ വെടിക്കെട്ട് ദുരന്തം: കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയുടെ ജാമ്യാപേക്ഷ മാറ്റി

12:15pm 19/4/2016 കൊച്ചി: പരവൂര്‍ വെടിക്കട്ടിലെ കരാറുകാരന്‍ കൃഷ്ണന്‍കുട്ടിയും ഭാര്യയും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 29ലേക്ക് മാറ്റി.ജാമ്യം നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ വിശദീകരണവും കോടതി തേടിയിട്ടുണ്ട്. വെടിക്കെട്ടപകടത്തിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നാണ് അപേക്ഷയില്‍ കൃഷ്ണകുട്ടി പറഞ്ഞിരിക്കുന്നത്. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം മറ്റൊരു കരാറുകാരന്‍ സുരേന്ദ്രനാണ്.സുരേന്ദ്രന്റെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്നും അപേക്ഷയില്‍ പറയുന്നു. പരവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ നാലും അ!ഞ്ചും പ്രതികളാണ് കൃഷ്ണന്‍ കുട്ടിയും ഭാര്യ അനാര്‍ക്കലിയും.സംഭവത്തെ തുടര്‍ന്ന് ഇരുവരും ഒളിവിലാണ്.

പാനമ രേഖകള്‍: ബച്ചന്‍ ‘ഇന്‍ക്രഡിബ്ള്‍ ഇന്ത്യ’യുടെ അംബാസഡറാകുന്നത് വൈകും

08:55am 19/04/2016 ന്യൂഡല്‍ഹി: നടന്‍ അമിതാഭ് ബച്ചന്‍ കേന്ദ്ര സര്‍ക്കാറിന്റെ വിനോദസഞ്ചാര കാമ്പയിനായ ‘ഇന്‍ക്രഡിബ്ള്‍ ഇന്ത്യ’യുടെ ബ്രാന്‍ഡ് അംബാസഡറാകുന്നത് വൈകും. കള്ളപ്പണക്കാരുടെതായി പുറത്തുവന്ന പാനമ രേഖകളില്‍ പേരുള്ളതിനാലാണ് ബച്ചന്റെ നിയമനവുമായി ബന്ധപ്പെട്ട തീരുമാനം കേന്ദ്രസര്‍ക്കാര്‍ വൈകിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗികമായ തീരുമാനം പുറത്തുവന്നിട്ടില്ല. ഈ മാസം തന്നെ ബച്ചന്റെ നിയമനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കള്ളപ്പണ ആരോപണത്തില്‍ ബച്ചന്‍ നിരപരാധിത്വം തെളിയിച്ചതിന് ശേഷമെ സര്‍ക്കാര്‍ തീരുമാനം ഉണ്ടാകൂ. അതേസമയം, പാനമ പേപ്പേഴ്‌സില്‍ പേരുവന്നതും ബച്ചന്റെ നിയമനവും Read more about പാനമ രേഖകള്‍: ബച്ചന്‍ ‘ഇന്‍ക്രഡിബ്ള്‍ ഇന്ത്യ’യുടെ അംബാസഡറാകുന്നത് വൈകും[…]

പത്താന്‍കോട്ട് ആക്രമണം; എന്‍.ഐ.എ സംഘത്തിന് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിച്ചേക്കും

08:52am 19/4/2016 ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കുന്നതിന് ഇന്ത്യന്‍ അന്വേഷണ സംഘത്തിന് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചേക്കും. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. പത്താന്‍കോട്ട് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സിയെ പാകിസ്താനില്‍ സന്ദര്‍ശനം നടത്താന്‍ അനുവദിക്കുമോ എന്ന ചോദ്യത്തിന് അത്തരമൊരു സാഹചര്യമുണ്ടാവുകയും ഇന്ത്യ അത്തരമൊരു അഭ്യര്‍ത്ഥന നടത്തുകയും ചെയ്താല്‍ പരിഗണിക്കുമെന്നുമായിരുന്നു അദ്ദേഹം Read more about പത്താന്‍കോട്ട് ആക്രമണം; എന്‍.ഐ.എ സംഘത്തിന് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിച്ചേക്കും[…]

വിജയ് മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്

09:12pm 18/04/2016 ന്യൂഡല്‍ഹി: 9000 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് അന്വേഷണം നേരിടുന്ന മദ്യ വ്യവസായിയും രാജ്യസഭാ എം.പിയുമായ വിജയ് മല്യക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. പ്രത്യേക ജഡ്ജി പി.ആര്‍ ബവാഖെ ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ ഹരജിയില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചത്. അതേ സമയം വിദേശത്ത് സ്വത്ത് വാങ്ങുന്നതിനായി മല്യ 430 കോടി രൂപ തട്ടിപ്പ് നടത്തിയെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റിന്റെ വാദത്തിനെതിരെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് നല്‍കിയ ഹരജി കോടതി തള്ളി. Read more about വിജയ് മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്[…]