സരിതയുടെ വിസ്താര നടപടികള്‍ സോളര്‍ കമ്മിഷന്‍ അവസാനിപ്പിച്ചു

30-03-2016 അവസാന അവസരം കൊടുത്തിട്ടും സരിത എസ്. നായര്‍ ഹാജരാകാത്ത സ്ഥിതിക്ക് സരിതയുടെ വിസ്താര നടപടികള്‍ അവസാനിപ്പിച്ചതായി സോളര്‍ കമ്മിഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍. ഇനി കമ്മിഷന്‍ സരിതയെ വിളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പല തെളിവുകളും ഹാജരാക്കാമെന്നു സരിത പറഞ്ഞിരുന്നു. കമ്മിഷനു പല കാര്യങ്ങളിലും സരിതയില്‍നിന്ന് വ്യക്തത വരുത്താനുമുണ്ടായിരുന്നു. എന്നാല്‍, പല അവസരം നല്‍കിയിട്ടും സരിത ഹാജരാകാത്ത സ്ഥിതിക്ക് ഇനി സമയം കളയാന്‍ കഴിയില്ല. അതേസമയം, തെളിവുകള്‍ എന്തെങ്കിലും നല്‍കാനുണ്ടെങ്കില്‍ സരിതയ്ക്കു ഹാജരാക്കാം. അത് അന്വേഷണത്തെ സഹായിക്കുന്ന തെളിവായി Read more about സരിതയുടെ വിസ്താര നടപടികള്‍ സോളര്‍ കമ്മിഷന്‍ അവസാനിപ്പിച്ചു[…]

അടൂര്‍ പ്രകാശിനെതിരെ ത്വരിതാന്വേഷണം

30-03-2016 സന്തോഷ് മാധവന്‍ ഇടനിലക്കാരാനായ ഭൂമിയിടപാട് കേസില്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിനെതിരെ ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. അടൂര്‍ പ്രകാശ്, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്ത, സന്തോഷ് മാധവന്‍ എന്നിവരുള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ ത്വരിതാന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

തലശേരി ധര്‍മടത്ത് ഒഴയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം

30-03-2016 തലശേരി ധര്‍മടം ഒഴയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. ബിജെപി ഓഫീസ് ആക്രമിക്കുകയും പ്രചാരണ ബോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ഇരുവിഭാഗവും സംഘടിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. സ്ഥലത്തെത്തിയ പോലീസ് ജനക്കൂട്ടത്തെ പിരിച്ചു വിടാന്‍ ലാത്തി വീശി. രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 12.30ഓടെയാണ് സംഭവം. ഒഴയില്‍ ഭാഗത്തെ ബിജെപി ഓഫീസിനുനേരേയാണ് അക്രമം നടന്നത്. ഓഫീസിലെ ഫര്‍ണിച്ചറുകള്‍ തകര്‍ത്ത സംഘം പ്രചാരണ ബോര്‍ഡുകളും നശിപ്പിക്കുകയായിരുന്നു. ഓഫീസിനു സമീപത്തുള്ള വീട്ടിലെ യുവാവുള്‍പ്പെടുന്ന സിപിഎം സംഘമാണ് ബോര്‍ഡ് തകര്‍ത്തതെന്നാരോപിച്ച് Read more about തലശേരി ധര്‍മടത്ത് ഒഴയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം[…]

വിമാനത്താവളത്തില്‍ നാടന്‍ തോക്ക് പിടികൂടി

30-03-2016 01-07 AM ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ നാടന്‍ തോക്ക് പിടികൂടി. റിയാദില്‍നിന്ന് എത്തിയ ഇമ്രാന്‍ എന്ന യാത്രക്കാരനില്‍നിന്നാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ തോക്ക് കണ്ടെടുത്തത്. എസ്‌വി 761 വിമാനത്തിലാണ് ഇമ്രാന്‍ ഇന്ത്യയിലെത്തിയത്. തോക്കിന്റെ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇയാളെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിലെ പോലീസിനു കൈമാറി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

റാഞ്ചിയ ഈജിപ്ഷ്യന്‍ വിമാനം സൈപ്രസിലിറക്കി

1:54pm 29/3/2016 കൈറോ: അലക്‌സാന്‍ഡ്രിയയില്‍ നിന്നും കൈറോവിലേക്കുള്ള യാത്രക്കിടെ ആയുധധാരി തട്ടിക്കൊണ്ടുപോയ ഈജിപ്ത് എയര്‍ വിമാനം സൈപ്രസിലെ ലര്‍നാകയില്‍ ഇറക്കി. ഈജിപ്റ്റ് എയറിന്റെ എ320 വിമാനമാണ് തട്ടിയെടുത്തത്. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ച ചാവേര്‍ വിമാനം സൈപ്രസിലേക്ക് തിരിച്ചുവിടാന്‍ പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു. സ്വയം പൊട്ടിത്തെറിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. 81 യാത്രക്കാരാണ് വിമാനത്തിലുള്ളത്. പ്രാദേശികസമയം 8.50നാണ് വിമാനം ലര്‍നാക വിമാനത്താവളത്തിലിറക്കിയത്. യാത്രക്കാരായ സ്ത്രീകളേയും കുട്ടികളേയും വിട്ടയച്ചതായി റിപ്പോര്‍ട്ടുണ്ട്. ലര്‍നാക് വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. റാഞ്ചികള്‍ ആവശ്യങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ല Read more about റാഞ്ചിയ ഈജിപ്ഷ്യന്‍ വിമാനം സൈപ്രസിലിറക്കി[…]

പാക് സംഘം പത്താന്‍കോട്ടിലേക്ക്; വ്യോമസേന ആസ്ഥാനത്ത് പ്രതിഷേധം

12:20pm 29/3/2016 ന്യൂഡല്‍ഹി: പത്താന്‍കോട്ട് തീവ്രവാദി ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഇന്ത്യയിലെത്തിയ പാക് സംഘം പത്താന്‍കോട്ട് വ്യോമ സേനാ താവളത്തിലേക്ക് തിരിച്ചു. രാവിലെ അമൃത്സര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ സംഘം ബുള്ളറ്റ് പ്രൂഫ് കാറുകളിലാണ് പത്താന്‍കോട്ടേക്ക് തിരിച്ചത്. പാകിസ്താനിലെ പഞ്ചാബ് തീവ്രവാദ വിരുദ്ധ വകുപ്പ് അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുഹമ്മദ് താഹിര്‍ റായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് ഡല്‍ഹിയിലെത്തിയത്. പാക് ഐ.ബി.യുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ലഹോര്‍ മുഹമ്മദ് അസിം അര്‍ഷാദ്, മിലിട്ടറി ഇന്റലിജന്‍സ് Read more about പാക് സംഘം പത്താന്‍കോട്ടിലേക്ക്; വ്യോമസേന ആസ്ഥാനത്ത് പ്രതിഷേധം[…]

കലാഭവന്‍ മണിയുടെ മരണം; സാമ്പിളുകള്‍ തിരികെ വാങ്ങി

29-03-2016 11.45 AM കലാഭവന്‍ മണിയുടെ മരണത്തെത്തുടര്‍ന്ന് പരിശോധനക്കയച്ച സാമ്പിളുകള്‍ അന്വേഷണ സംഘം തിരികെ വാങ്ങി. ആദ്യം ശേഖരിച്ച രക്തവും ആന്തരികാവയവങ്ങളും തെളിവുകളുമാണ് തിരികെ വാങ്ങിയത്. കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ നിന്നാണ് ഇവ തിരികെ വാങ്ങിയത്. മരണ കാരണം കീടനാശിനിയാണെന്ന് കണ്ടത്തിയത്് കാക്കനാട്ടെ ലാബായിരുന്നു. തിരികെ വാങ്ങിയ തെളിവുകളുള്‍പ്പെടെയുള്ളവ ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചാല്‍ മതിയെന്നാണ് തീരുമാനം.

കണ്ണൂരില്‍ വന്‍തോതില്‍ വെടിമരുന്ന് ശേഖരം കണ്ടെത്തി

29-03-2016 11.37 AM കണ്ണൂരില്‍ പൂട്ടിയിട്ടിരിക്കുന്ന വീട്ടില്‍നിന്നു വന്‍തോതില്‍ വെടിമരുന്ന് ശേഖരം കണ്ടെത്തി. കുടിയാന്മല തുരുമ്പി സ്‌കൂളിന് സമീപത്തെ അട്ടപ്പാട്ട് കുര്യന്‍ എന്ന കുഞ്ഞിന്റെ വീട്ടില്‍നിന്നാണ് നാലുകിലോയോളം തൂക്കം വരുന്ന അലൂമിനിയം നൈട്രേറ്റ് കണെ്ടത്തിയത്. സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അലൂമിനിയം നൈട്രേറ്റ് രഹസ്യവിവരത്തെ തുടര്‍ന്ന് കുടിയാന്മല പോലീസ് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. കുര്യന്‍ ഉത്സവസ്ഥലങ്ങളിലും മറ്റും കരിമരുന്ന് പ്രയോഗത്തിന് പോകുന്നയാളാണ്. വെടിമരുന്ന് സൂക്ഷിക്കാനോ ഉപയോഗിക്കാനോ ലൈസന്‍സ് ഇല്ല. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്ത് തെരച്ചില്‍ ആരംഭിച്ചു.

ഇടതുമുന്നണി വലിയമുന്നേറ്റം നടത്തും പിണറായി വിജയന്‍

29-03-2016 11.30 AM കേരളത്തില്‍ ഇടതുമുന്നണി വലിയമുന്നേറ്റം നടത്തുമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മഹാഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ ഇതിനകം തന്നെ ഇടതുമുന്നണി ആര്‍ജിച്ചുകഴിഞ്ഞതായും അദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിവരെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന അതിശയകരമായ സാഹചര്യമാണു കേരളത്തിലുള്ളത്. പുതിയ ഇടം നോക്കുന്ന വര്‍ഗീയ ശക്തികളെ നേരിടാന്‍ ഇടതുപക്ഷത്തിനേ സാധിക്കുകയുള്ളൂവെന്നു ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. ജനപിന്തുണയുള്ള നല്ല സ്ഥാനാര്‍ഥികളെ അണിനിരത്തിയാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് രംഗത്തുള്ളത്. ബുധനാഴ്ച സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. അഞ്ചിന് പ്രകടനപത്രിക പുറത്തിറക്കുമെന്നും പിണറായി പറഞ്ഞു.

സ്ഥാനാര്‍ഥിപ്പട്ടിക തയാറാക്കാന്‍ പൊതുമാനദണ്ഡമില്ലെന്ന് സൂചന

29-03-2016 കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക തയാറാക്കാന്‍ പൊതുമാനദണ്ഡമില്ലെന്ന് സൂചന നല്‍കി കോണ്‍ഗ്രസ് നേതൃത്വം. തര്‍ക്കമുള്ള സ്ഥലങ്ങളില്‍ പാനല്‍ തയാറാക്കുമെന്നാണ് സൂചന. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനാണ് പാനല്‍ നിര്‍ദേശം മുന്നോട്ട് വച്ചത്. കൊല്ലം, കൊയിലാണ്ടി, നിലമ്പൂര്‍ എന്നീ സീറ്റുകളിലാണ് തര്‍ക്കം നിലനില്‍ക്കുന്നത്. കെ.ബാബു, അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍, കെ.സി. ജോസഫ് എന്നിവരുടെ മണ്ഡലങ്ങളിലും പാനല്‍ തയാറാക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് തെരഞ്ഞെടുപ്പ് സമിതിയെ ചുമതലപ്പെടുത്തി. സമിതി വെള്ളിയാഴ്ച യോഗം ചേര്‍ന്നേക്കും. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിലായിരിക്കും Read more about സ്ഥാനാര്‍ഥിപ്പട്ടിക തയാറാക്കാന്‍ പൊതുമാനദണ്ഡമില്ലെന്ന് സൂചന[…]