കണ്ണൂരില്‍ വ്യാഴാഴ്ച രാത്രി സ്‌ഫോടനമുണ്ടായത് അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ചെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍.

9:13am 25/3/2016 കണ്ണൂര്‍: കണ്ണൂരില്‍ വ്യാഴാഴ്ച രാത്രി സ്‌ഫോടനമുണ്ടായത് അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ചെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശേഖരത്തിന് പിന്നില്‍ ആരാണെന്ന് വിവരം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി 11.45ഓടെയാണ് പള്ളിക്കുന്ന് പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലെ വീട്ടില്‍ വന്‍ സ്‌ഫോടനമുണ്ടായത്. അലവില്‍ പന്ന്യേന്‍പാറ ചീക്കാട്ടുപീടിക സ്വദേശി അനൂപും കുടുംബവും മൂന്നുവര്‍ഷമായി വാടകക്ക് താമസിക്കുന്ന വീട് സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. വീട്ടിനകത്തുണ്ടായിരുന്ന അനൂപിന്റെ മകള്‍ ഹിബ (13) യെ Read more about കണ്ണൂരില്‍ വ്യാഴാഴ്ച രാത്രി സ്‌ഫോടനമുണ്ടായത് അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ചെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍.[…]

കനയ്യ കുമാറിനു നേരെ ചെരുപ്പേറ്

4:16pm 24/3/2016 ഹൈദരാബാദ്: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെതിരെ ഹൈദരാബാദില്‍ ചെരുപ്പേറ്. പത്രസമ്മേളനം നടത്തുന്നതിനിടെ ഗോസംരക്ഷക പ്രവര്‍ത്തകനായ നരേഷ് കുമാറാണ് ചെരുപ്പെറിഞ്ഞത്. കനയ്യകുമാര്‍ ദേശദ്രോഹിയാണെന്നും ഇതുപോലുള്ളവരെ സംസാരിക്കാന്‍ അനുവദിക്കരുതെന്നും പറഞ്ഞായിരുന്നു ചെരുപ്പേറ്. പൊലീസ് എത്തി ചെരുപ്പെറിഞ്ഞയാളെ നീക്കിയതിന് ശേഷമാണ് പത്രസമ്മേളനം തുടര്‍ന്നത്. ‘ഇത്തരം സംഭവങ്ങള്‍ തന്നെ ബാധിക്കുന്നില്ല. നിങ്ങള്‍ എന്തുതന്നെ ചെയ്?താലും ഞാന്‍ പേടിക്കില്ല. എന്‍േറത് ഗാന്ധിമാര്‍ഗമാണ്പത്രസമ്മേളനം തുടര്‍ന്നുകൊണ്ട് കനയ്യ പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭീഷണിയിലാണ്. തങ്ങള്‍ രാഷ്ട്രീയം കളിക്കുയാണെന്നാണ് ആരോപണം. യഥാര്‍ത്ഥത്തില്‍ Read more about കനയ്യ കുമാറിനു നേരെ ചെരുപ്പേറ്[…]

പ്രശസ്ത കഥാപ്രസംഗ കലാകാരനും ചലച്ചിത്ര നടനുമായ വി.ഡി. രാജപ്പന്‍ അന്തരിച്ചു.

01:30am 24/3/2016 തിരുവനന്തപുരം: പ്രശസ്ത കഥാപ്രസംഗ കലാകാരനും ചലച്ചിത്ര നടനുമായ വി.ഡി. രാജപ്പന്‍ (70) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മൂന്നു പതിറ്റാണ്ടു കാലത്തോളം കഥാപ്രസംഗ രംഗത്തെ ജനകീയ സാന്നിധ്യമായിരുന്നു. എഴുപതുകളിലാണ് തമാശയില്‍ ചാലിച്ചെടുത്ത കഥാപ്രസംഗവുമായി രാജപ്പന്‍ മലയാളക്കരയെ കീഴടക്കിയത്. സിനിമാഗാനങ്ങളുടെ പാരഡി തയാറാക്കുന്നതിലും അസാമാന്യ കഴിവ് തെളിയിച്ച അദ്ദേഹം സിനിമയില്‍ ഹാസ്യ നടനായും തിളങ്ങി. കേരളത്തിലും ഗള്‍ഫ് നാടുകളിലുമായി ആയിരക്കണക്കിന് വേദികളില്‍ അദ്ദേഹം ഹാസ്യകലാപ്രകടനം നടത്തിയിട്ടുണ്ട്. നായ, പോത്ത്, എരുമ, തവള, കോഴി, Read more about പ്രശസ്ത കഥാപ്രസംഗ കലാകാരനും ചലച്ചിത്ര നടനുമായ വി.ഡി. രാജപ്പന്‍ അന്തരിച്ചു.[…]

മണിയുടെ മരണം; സഹായികളെ വിട്ടയച്ചു

09:35am 24/3/2016 തൃശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലേക്ക് നയിച്ചരാസപദാര്‍ഥമെന്തെന്ന് തിരിച്ചറിയാനും സ്വാഭാവിക മരണമാണോ എന്ന് പരിശോധിക്കാനുമായി പ്രത്യേക മെഡിക്കല്‍ അന്വേഷണ സംഘം രൂപീകരിക്കും. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ സംഘം രൂപീകരിക്കുന്നത്. ആരോഗ്യമേഖലയിലെ പ്രമുഖരും ഫോറന്‍സിക് വിദഗ്ധരും അടങ്ങുന്നതായരിക്കും മെഡിക്കല്‍ സംഘം. മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ കീടനാശിനിയുടെ അളവ് എത്രയെന്ന് അറിയാന്‍ കാക്കനാട്ടെ ലാബില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു. അതേസമയം, മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലായിരുന്ന മണിയുടെ സഹായികളെ വിട്ടയച്ചു. മുരുകന്‍, Read more about മണിയുടെ മരണം; സഹായികളെ വിട്ടയച്ചു[…]

ഹോളിദിനത്തില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്

09:32am 23/3/2016 ന്യൂഡല്‍ഹി: മുന്‍ പാകിസ്താന്‍ പട്ടാളക്കാരന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഹോളിദിനമായ വ്യാഴാഴ്ച ഭീകരാക്രമണം നടത്താന്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍. മുന്നറിയിപ്പിനെതുടര്‍ന്ന് ഡല്‍ഹി, അസം, പഞ്ചാബ് എന്നിവിടങ്ങളില്‍ കനത്ത ജാഗ്രത. ഫെബ്രുവരി 23ന് പത്താന്‍കോട്ട് വഴിയാണ് ഭീകരര്‍ എത്തിയതെന്നും ഹോട്ടലുകളും ആശുപത്രികളും ആക്രമിച്ചേക്കാമെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. പത്താന്‍കോട്ട് അതിര്‍ത്തിയില്‍ രവി നദി പാകിസ്താനിലേക്ക്‌ചേരുന്ന ഭാഗത്തുകൂടിയാണ് ഇവര്‍ നുഴഞ്ഞുകയറിയത്. മുന്‍ പാക് പട്ടാളക്കാരനായ മുഹമ്മദ് ഖുര്‍ശിദ് ഖാന്‍ മുമ്പും Read more about ഹോളിദിനത്തില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്[…]

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ജാമ്യം

12:40pm 23/3/2016 കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലുള്ള സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ജാമ്യം. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഉപാധികളോടെയാണ് തലശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ ജില്ലയില്‍ രണ്ടു മാസത്തേക്ക് പ്രവേശിക്കാന്‍ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ മൂന്ന് വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ആള്‍ജാമ്യമാണ് ജയരാജന് അനുവദിച്ചിട്ടുള്ളത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാറാണ് വിധി പ്രസ്താവിച്ചത്. ജാമ്യം Read more about സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ജാമ്യം[…]

രോഹിത് വെമുലയ്ക്ക് നീതി നേടികൊടുക്കാനുള്ള പോരാട്ടത്തില്‍ പങ്ക് ചേരാന്‍ കനയ്യ കുമാര്‍ ഹൈദരാബാദ് സര്‍വകലാശാലയിലേക്ക്

11:50am 23/3/2016 ഹൈദരാബാദ്: രോഹിത് വെമുലയ്ക്ക് നീതി നേടികൊടുക്കാനുള്ള വിദ്യാര്‍ത്ഥികളുടെ പോരാട്ടത്തിനൊപ്പം ചേരാന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ ഇന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ എത്തും. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ അപ്പാ റാവു ഇന്നലെ സര്‍വകലാശാല ക്യാമ്പസില്‍ തിരിച്ചെത്തിയത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇട വച്ചിരുന്നു. രോഹിത് വെമുല ആത്മഹത്യ ചെയ്തതിന് ശേഷമുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വി.സി അപ്പാ റാവു അവധിയില്‍ പോയിരുന്നു. ഇന്നലെ വി.സി വീണ്ടും തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചതോടെ സര്‍വകലാശാല വീണ്ടും സങ്കര്‍ഷഭരിതമാവുകയായിരുന്നു. അപ്പാ റാവു Read more about രോഹിത് വെമുലയ്ക്ക് നീതി നേടികൊടുക്കാനുള്ള പോരാട്ടത്തില്‍ പങ്ക് ചേരാന്‍ കനയ്യ കുമാര്‍ ഹൈദരാബാദ് സര്‍വകലാശാലയിലേക്ക്[…]

അമിത് ഷാ ഇന്ന് ചെന്നൈയില്‍

11:46am 23/3/2016 ചെന്നൈ: തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുകളെ സംബന്ധിച്ച് അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായി ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ചെന്നൈയിലത്തെും. കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിക്കൊപ്പം സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുന്ന ഷാ സംസ്ഥാന നേതാക്കളുമായി വിശദമായ കൂടിക്കാഴ്ച നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഒപ്പമുണ്ടായിരുന്നവരെ കൂടെക്കൂട്ടി എന്‍.ഡി.എ സഖ്യം പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യത പരിഗണിക്കും. ഡി.എം.ഡി.കെ അധ്യക്ഷന്‍ വിജയകാന്തുമായി കൂടിക്കാഴ്ചക്കും ശ്രമിക്കും.

നടന്‍ കലാഭവന്‍ മണിയുടെ മരണം: കീടനാശിനി ഉള്ളില്‍ ചെന്നിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തല്‍

11:41am 23/3/2016 കൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ മണി വിഷം ഉള്ളില്‍ ചെന്നതിന്റെ ഒരു ലക്ഷണവും പ്രകിടിപ്പിച്ചിരുന്നില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി. മണിയെ ചികിത്സിച്ച ഡോക്ടര്‍മാരില്‍ നിന്നും ലാബ് ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. അബോധാവസ്ഥയിലായ ദിവസവും മണി പതിവ് മരുന്നുകള്‍ കഴിച്ചിരുന്നു. കീടനാശിനി കഴിച്ചതിന്റെ ലക്ഷണങ്ങളില്ലായിരുന്നുവെന്നും എന്നാല്‍ രക്തത്തില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ കലര്‍ന്നിരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കാക്കനാട്ടെ മേഖലാ കെമിക്കല്‍ അനലൈസേഴ്‌സ് ലാബില്‍ നടത്തിയ പരിശോധനയില്‍ മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെങ്കിലും മരണത്തിന് കാരണമാകുന്ന അളവില്‍ ഇല്ലായിരുന്നുവെന്നാണ് Read more about നടന്‍ കലാഭവന്‍ മണിയുടെ മരണം: കീടനാശിനി ഉള്ളില്‍ ചെന്നിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തല്‍[…]

പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

23-03-2016, 03.31 AM തിരുവനന്തപുരം: ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കൊല്ലം-കായംകുളം സ്‌റ്റേഷനുകള്‍ക്കിടയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഭാഗികമായി റദ്ദു ചെയ്തു. വൈകുന്നേരം 6.30നുള്ള എറണാകുളം-കൊല്ലം, രാത്രി 7.40നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം മെമു, പുലര്‍ച്ചെ 4.20നുള്ള കൊല്ലം-എറണാകുളം പാസഞ്ചര്‍, രാവിലെ 8.35 നുള്ള കൊല്ലം-കോട്ടയം പാസഞ്ചര്‍ എന്നിവ വ്യാഴാഴ്ച മുതല്‍ 31 വരെ റദ്ദു ചെയ്തു. 30ന് അറ്റകുറ്റപ്പണി ഇല്ലാത്തതിനാല്‍ അന്നു ട്രെയിനുകള്‍ പതിവുപോലെ സര്‍വീസ് നടത്തും.