പാക്കിസ്ഥാനില്‍ വിഷ മദ്യ ദുരന്തം 24 പേര്‍ മരിച്ചു

23-3-2016 ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ വിഷ മദ്യ ദുരന്തത്തില്‍ 24 പേര്‍ മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച തെക്കന്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലായിരുന്നു സംഭവം. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. ഹോളി ആഘോഷത്തിനായി തയാറാക്കിയ മദ്യമാണ് മരണ കാരണമായത്. ഒമ്പതു പേരുടെ നില ഗുരുതരമാണ്. സംഭവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

യു.എസ് ഉപരോധം അവസാനിപ്പിക്കണമെന്ന് ഒബാമയും റൗള്‍ കാസ്‌ട്രോയും

09:34am 22/3/2016 ഹവാന (ക്യൂബ): ക്യൂബക്കെതിരായ യു.എസ് ഉപരോധം അവസാനിപ്പിക്കണമെന്ന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രേയും. ഹവാനയില്‍ ചരിത്രപ്രധാനമായ കൂടിക്കാഴ്ചക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.ഉപരോധം അവസാനിക്കുമെന്നും അതിനുവേണ്ട നടപടികള്‍ തന്റെ ഭരണകൂടത്തിനും അപ്പുറത്തേക്ക് തുടരുമെന്നും ഒബാമ പറഞ്ഞു. ‘ഉപരോധത്തിന്റെ കഴിഞ്ഞ അരനൂറ്റാണ്ട് ഞങ്ങളുടെയോ ക്യൂബന്‍ ജനതയുടെയോ താല്‍പര്യങ്ങള്‍ക്ക് ഹിതകരമായിരുന്നില്ല. അതുകൊണ്ടുതന്നെ അത് അവസാനിക്കേണ്ടത് ആവശ്യമാണ്. പക്ഷേ, എന്നാണെന്ന കാര്യം പറയാനാകില്ല’ -റൗള്‍ കാസ്‌ട്രോയുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഒബാമ പറഞ്ഞു. ഉപരോധത്തിന്റെ കാര്യത്തില്‍ യു.എസ് Read more about യു.എസ് ഉപരോധം അവസാനിപ്പിക്കണമെന്ന് ഒബാമയും റൗള്‍ കാസ്‌ട്രോയും[…]

മൂലകോശ ദാന രജിസ്‌ട്രേഷന്‍ ക്യാമ്പ് 22ന്

21-3-2016 മാരകമായ രോഗങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരെ സംരക്ഷിക്കാന്‍ അവസരം നല്‍കുന്ന മൂലകോശ ദാന രജിസ്‌ട്രേഷന്‍ ക്യാമ്പ് കൊച്ചി എടത്തല കെ.എം.ഇ.എ എന്‍ജിനീയറിങ്ങ് കോളേജില്‍ ചൊവ്വാഴ്ച നടക്കും. രക്തത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കാവുന്ന ഒരു കോശം മറ്റുള്ളവര്‍ക്ക് ജീവനേകുന്നതിന്റെ വലിയ വ്യാപ്തി പങ്കുവച്ച് ചെന്നൈ ആസ്ഥാനമായ സന്നദ്ധ സംഘടന ദാത്രിയാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. അമേരിക്കയിലെ മസാചുസൈറ്റ്‌സില്‍ സാമ്പത്തിക ഉപദേഷ്ടാവായ ഡല്‍ഹി സ്വദേശി ജതിന്‍ തുതേജയുടെയും ഭാര്യ ഭവ്യയുടെയും രണ്ട് വയസുള്ള മകള്‍ മീരയ്ക്കാണ് മൂലകോശം ആവശ്യമുള്ളത്. അക്യൂട്ട് മെലോയ്ഡ് Read more about മൂലകോശ ദാന രജിസ്‌ട്രേഷന്‍ ക്യാമ്പ് 22ന്[…]

മുംബൈ വിമാനത്താവളത്തില്‍ 146 നക്ഷത്ര ആമകളെ പിടികൂടി

4:10pm 21/3/2016 മുംബൈ: മുംബൈ വിമാനത്താവളം വഴി കടത്താന്‍ ശ്രമിക്കുകയായിരുന്ന 146 നക്ഷത്ര ആമകളെ പിടികൂടിയെന്ന് കസ്റ്റംസ് രഹസ്യാന്വേഷണ വിഭാഗം അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചയാണ് ബാഗ് വഴി കടത്തുകയായിരുന്ന ആമകളെ പിടികൂടിയത്. ഇതില്‍ 139 എണ്ണം റേഡിയേറ്റഡ് വിഭാഗത്തിലും ഏഴെണ്ണം അങ്കാനോക്ക ഇനത്തിലും ഉള്‍പ്പെടുന്നവയാണെന്നും ഇതെല്ലാം വംശനാശ ഭീഷണി നേരിടുന്നവയാണെന്നും കസ്റ്റംസ് അസിസസ്റ്റന്റ് കമ്മീഷണര്‍ കിരണ്‍ കുമാര്‍ കര്‍ലപു അറിയിച്ചു. ഇത് സംബന്ധിച്ച മുന്നറിയിപ്പ് വിമാനത്താളത്തില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. മഡഗാസ്‌കറില്‍ നിന്നും കാഡ്മണ്ഡുവിലേക്ക് പോയ യാത്രക്കാരന്‍ ഉപേക്ഷിച്ച Read more about മുംബൈ വിമാനത്താവളത്തില്‍ 146 നക്ഷത്ര ആമകളെ പിടികൂടി[…]

കൊച്ചി മെട്രോ-രണ്ടാം ഘട്ട പരീക്ഷണ ഓട്ടവും വിജയം കുറിച്ചു

1:33pm 21/3/2016 കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം നടത്തി. ആലുവ മുട്ടം യാര്‍ഡു മുതല്‍ ഇടപ്പള്ളി ടോള്‍ വരെ 9 കി.മി ദൂരത്തില്‍ യാത്രക്കാരെ കയറ്റി രാവിലെ 9.40 നായിരുന്നു ആദ്യ ട്രയല്‍ റണ്‍. ഡി.എം.ആര്‍.സി ഉദ്യോഗസ്ഥരടക്കം ഇരുപത്തിയഞ്ചോളം പേര്‍ ട്രെയിനില്‍ ഉണ്ടായിരുന്നു. 10 കി.മി, 20 കി.മി, 30 കി.മി, എന്നിങ്ങനെയാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഇന്നലെ ആലുവ മുട്ടം യാര്‍ഡില്‍ പല തവണ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ആദ്യ തവണ Read more about കൊച്ചി മെട്രോ-രണ്ടാം ഘട്ട പരീക്ഷണ ഓട്ടവും വിജയം കുറിച്ചു[…]

സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി സി.പി.എമ്മില്‍ പ്രതിഷേധം: കെ.പി.എ.സി ലളിത പിന്മാറി

1:32pm 21/3/2016 വടക്കാഞ്ചേരി: സിനിമാ താരം കെ.പി.എ.സി. ലളിത തന്റെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി സി.പി.എമ്മില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മത്സരിക്കാനില്ലെന്ന് സിനിമാനടി കെ.പി.എ.സി ലളിത. സിനിമാതിരക്കുകളും ആരോഗ്യപ്രശ്‌നങ്ങളും ഉള്ളതിനാലാണ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് കെ.പി.എ.സി ലളിത സി.പി.എം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായി വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് നിശ്ചയിരിച്ചിരുന്നത്. മുട്ടുവേദനയെ തുടര്‍ന്ന് രണ്ടു തവണ ശ്‌സ്ത്രക്രിയക്ക് വിധേയയായ തനിക്ക് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ബുദ്ധിമുട്ടാണ്. മാത്രമല്ല, നേരത്തേ ഡേറ്റ് കൊടുത്തുപോയ സിനിമകളില്‍ അഭിനയിക്കേണ്ടതുമുണ്ട്. Read more about സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി സി.പി.എമ്മില്‍ പ്രതിഷേധം: കെ.പി.എ.സി ലളിത പിന്മാറി[…]

കലാഭവന്‍ മണിയുടെ സാമ്പിളുകളില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തി.

12:57pm 21/3/2016 തൃശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ മൂത്രത്തില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തി. കഞ്ചാവിന്റെയും കറുപ്പിന്റെയും സാന്നിധ്യമാണ് മൂത്ര സാമ്പിളില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥരീകരിച്ചത്. മണി മരിക്കുന്നതിന് മുമ്പ് കഞ്ചാവ് ഉപയോഗിച്ചിരുന്നു എന്നാണ് പരിശോധനാഫലത്തില്‍ നിന്ന് ഊഹിക്കേണ്ടത്. ഏതെങ്കിലും മരുന്ന് ഉപയോഗിച്ചതില്‍ നിന്നാണോ കറുപ്പിന്റെ സാന്നിധ്യമെന്നറിയാന്‍ കൂടുതല്‍ പരിശോധന വേണ്ടിവരും. കൊച്ചിയിലെ ആശുപത്രിയില്‍ ശേഖരിച്ചിരുന്ന മണിയുടെ രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകള്‍ പൊലീസ് വീണ്ടും പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. കലാഭവന്‍ Read more about കലാഭവന്‍ മണിയുടെ സാമ്പിളുകളില്‍ മയക്കുമരുന്നിന്റെ അംശം കണ്ടെത്തി.[…]

ക്രൈസ്തവ സമുദായം ഇന്ന് ഓശാന ഞായര്‍ ആചരിച്ചു

11:35am 20/3/2016 കോട്ടയം :കുരിശുമരണത്തിന് മുന്നോടിയായി യേശു കഴുതപ്പുറത്തേറി ജറൂസലം നഗരത്തിലേക്ക് പ്രവേശിച്ചതിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവ ഓശാന ഞായര്‍ ആചരിച്ചു. ഓശാന ആചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ പള്ളികളില്‍ യേശുവിന്റെ ജറൂസലം യാത്രയെ അനുസ്മരിപ്പിക്കുന്ന കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുകര്‍മങ്ങളും നടന്നു. ഒലിവ് ചില്ലകളേന്തി സ്വീകരിച്ചതിന്റെ ഓര്‍മയില്‍ തെങ്ങിന്‍ കുരുത്തോലകള്‍ പ്രദക്ഷിണത്തിന് ഉപയോഗിച്ചു. ഇതോടെ, അമ്പതു നോമ്പിലെ വിശുദ്ധദിനങ്ങളായ കഷ്ടാനുഭവയാഴ്ചക്കും തുടക്കമായി. ക്രിസ്തീയ വിശ്വാസികള്‍ക്ക് ഇനി കഠിന പ്രാര്‍ഥനയുടെ ദിനങ്ങള്‍. ക്ഷമയുടെയും സഹനത്തിന്റെയും എളിമയുടെയും പര്യായമായി Read more about ക്രൈസ്തവ സമുദായം ഇന്ന് ഓശാന ഞായര്‍ ആചരിച്ചു[…]

റഷ്യയില്‍ വിമാനം തകര്‍ന്ന് മരിച്ചവരില്‍ മലയാളി ദമ്പതികളും

11:22am 20/3/2016 ദുബൈ: ദുബൈയില്‍ നിന്നുള്ള യാത്രാവിമാനം റഷ്യയില്‍ തകര്‍ന്നുവീണ് മരിച്ചവരില്‍ മലയാളി ദമ്പതികളും. പെരുമ്പാവൂര്‍ വെങ്ങോല ചാമക്കാലയില്‍ മോഹനന്റെ മകന്‍ ശ്യാം മോഹന്‍ (27), ഭാര്യ പനിക്കയം കതിര്‍വേലില്‍ അയ്യപ്പന്റെ മകള്‍ അഞ്ജു (26) എന്നിവരാണ് മരിച്ചത്. നേരത്തെ അപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചെന്ന് വിവരം ലഭിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ഇവര്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് ദുബൈ വഴി റഷ്യയിലേക്ക് പോയത്. റഷ്യയില്‍ ആയുര്‍വേദ റിസോര്‍ട്ട് ജീവനക്കാരാണ് ഇവര്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.50നാണ് വിമാനം അപകടത്തില്‍പെട്ടത്. Read more about റഷ്യയില്‍ വിമാനം തകര്‍ന്ന് മരിച്ചവരില്‍ മലയാളി ദമ്പതികളും[…]

നടന്‍ കലാഭവന്‍ മണിയുടെ മരണം: എട്ടുപേര്‍ക്കെതിരെ കേസെടുത്തു

11:13am 20/3/2016 തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മണിയുടെ ഔട്ട് ഹൗസിലേക്ക് ചാരായം കൊണ്ടുവന്നതിനും കുടിച്ചതിനുമാണ് കേസ്. അരുണ്‍, വിപിന്‍, മുരുകന്‍, ജോമോന്‍, ജോയ് എന്നിവരടക്കമുള്ളവരാണ് പ്രതികള്‍. അതേസമയം, മണിയുടെ വീടിന് അടുത്തുനിന്ന് കീടനാശിനി കുപ്പികള്‍ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരാണ് കുപ്പികള്‍ കണ്ടെത്തിയത്. എന്നാല്‍ കീടനാശിനി ഏതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, മണിയുടെ മരണം അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിച്ചു. െ്രെകംബ്രാഞ്ച് എസ്.പി പി.എന്‍ ഉണ്ണിരാജനാണ് അന്വേഷണത്തിന്റെ ചുമതല. െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പി സോജനെ Read more about നടന്‍ കലാഭവന്‍ മണിയുടെ മരണം: എട്ടുപേര്‍ക്കെതിരെ കേസെടുത്തു[…]