സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിന് വേണ്ടി കൊച്ചിയില്‍ പ്രകടനം; കൊല്ലത്തും കായംകുളത്തും പോസ്റ്ററുകള്‍

12:25pm 17//3/2016 കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിനെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് വ്യാപക പോസ്റ്ററുകള്‍. ഇക്കാര്യം ഉന്നയിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടക്കൊച്ചിയില്‍ പ്രകടനവും നടത്തി. ജനങ്ങള്‍ക്ക് വേണ്ടത് ജനമനസ് തൊട്ടറിഞ്ഞ ജനനായകനെയാണ്. അഴിമതി ഭരണം തുലയാനായി നല്ലൊരു നാളെ പുലരാനായി യുവത്വത്തിന്റെ പ്രതീകം പി. രാജീവിനെ സ്ഥാനാര്‍ഥിയാക്കുക എന്നാണ് പോസ്റ്ററിലുള്ളത്. ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പി.കെ ഗുരുദാസനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തും സി.പി.എം ജില്ലാ കമ്മിറ്റി നിര്‍ദേശിച്ച സ്ഥാനാര്‍ഥി രജനി പാറക്കടവിനെതിരായി കായംകുളത്തും Read more about സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിന് വേണ്ടി കൊച്ചിയില്‍ പ്രകടനം; കൊല്ലത്തും കായംകുളത്തും പോസ്റ്ററുകള്‍[…]

ബീഫ് ഉണ്ടാക്കിയതിന്റെ പേരില്‍ രാജസ്ഥാനില്‍ നാല് കശ്മീരി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം

02:37pm 16/3/2016 ചിറ്റോര്‍ഗാ: ഹോസ്റ്റല്‍ മുറിയില്‍ ബീഫ് പാചകം ചെയ്‌തെന്നാരോപിച്ച് 4 കാശ്മീരി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം. തിങ്കളാഴ്ചയാണ് ജയ്പൂര്‍ ചിറ്റോര്‍ഗായിലെ മീവാര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റത്. പിന്നീട് ഒരു വിഭാഗമാളുകള്‍ കാമ്പസിലെത്തി മുദ്രാവാക്യം മുഴക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. സ്ഥലം പൊലീസ് നിരീക്ഷണത്തിലാണെന്നും മാംസം ഫോറന്‍സിക് പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ’23 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ചെറിയ ഇന്ത്യയെ പോലെയാണിവിടെ. ഇടക്ക് ചില പ്രശ്‌നങ്ങള്‍ ഇവിടെയുണ്ടാകും അതിന് കാരണം വ്യത്യസ്ത സാമൂഹ്യ- സാംസ്‌കാരിക Read more about ബീഫ് ഉണ്ടാക്കിയതിന്റെ പേരില്‍ രാജസ്ഥാനില്‍ നാല് കശ്മീരി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം[…]

സൈനിക വിമാനം ഇക്വഡോറില്‍ തകര്‍ന്ന് 22 മരണം

11:16am 16/3/2016 ക്വിറ്റോ: ഇക്വഡോറില്‍ ഇസ്രായേല്‍ നിര്‍മിത സൈനിക വിമാനം തകര്‍ന്ന് വീണ് 22 പേര്‍ മരിച്ചു. പാരച്യൂട്ട് പരിശീലനം നടത്തിയവരാണ് അപകടത്തില്‍പെട്ടത്. 19 സൈനികരും രണ്ടു പൈലറ്റുമാരും ഒരു മെക്കാനിക്കുമാണ് വിമാനത്തിലുണ്ടായിരുന്നത്്. പ്രാദേശിക സമയം ഉച്ചക്ക് 2.30ന് ഇക്വഡോറിലെ പസ്താസയിലാണ് സംഭവം. അപകടം കാരണം ഇതുവരെ അറിവായിട്ടില്ല. ഇക്വഡോര്‍ പ്രസിഡന്റ് റഫേല്‍ കോറിയ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

പാകിസ്താനിലെ പെഷാവറില്‍ സ്‌ഫോടനം: 15 പേര്‍ കൊല്ലപ്പെട്ടു

10:37am 16/3/2016 പെഷാവര്‍: പാകിസ്താനിലെ പെഷാവറില്‍ ബസിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ ജീവനക്കാരുമായി പോയ ബസിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. മരിച്ചവരെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്ന് ഡോണ്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പെഷാവറിലെ സുനേഹ് രി മസ്ജിദിന്റെ അടുത്ത് വെച്ചാണ് ബസില്‍ പൊട്ടിത്തെറിയുണ്ടായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദാനില്‍ നിന്ന് പ്രവിശ്യാ തലസ്ഥാനത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവം; നാല് പേര്‍ പിടിയില്‍

10:14AM 16/3/2016 ചേപ്പാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ സി.പി.എം പഞ്ചായത്ത് അംഗം പ്രകാശന്‍, സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരായ അനീഷ്, ശരത്, ഡി.വൈ.എഫ.ഐ പ്രവര്‍ത്തകന്‍ സുനില്‍ എന്നിവരാണ് അറസ്റ്റിലായത്. ഏവൂര്‍ വടക്കുസുനില്‍ ഭവനം സുനില്‍കുമാര്‍(28) ആണ് കൊല്ലപ്പെട്ടത്. ഇനിയും കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നത്. മാരകായുധങ്ങളുമായി എത്തിയ സംഘം അമ്മയുടെയും Read more about യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവം; നാല് പേര്‍ പിടിയില്‍[…]

മ്യാന്‍മാറില്‍ സ്യു കിയുടെ വിശ്വസ്തന്‍ പ്രസിഡന്റ്

10:12AM 16/3/2016 നെയ്പിഡോ: ദശകങ്ങളോളം പട്ടാള ഭരണകൂടങ്ങളുടെ ഉരുക്കുമുഷ്ടിക്കുള്ളിലായിരുന്ന മ്യാന്‍മറിന് സൈന്യത്തിനു പുറത്തുനിന്നു പ്രസിഡന്റായി. മ്യാന്‍മറിന്റെ ജനാധിപത്യ പ്രക്ഷോഭനായിക ഓങ് സാന്‍ സ്യു കിയുടെ വിശ്വസ്ത വിധേയന്‍ – തിന്‍ ക്യാവ്. പുതിയ പാര്‍ലമെന്റംഗങ്ങളുടെ വോട്ടില്‍ പകുതിയിലധികം നേടിയാണ് തിന്‍ വിജയിയായത്. 652 വോട്ടില്‍ 360 എണ്ണം നേടിയ അദ്ദേഹം ഏപ്രില്‍ ഒന്നിനു സ്ഥാനമേല്‍ക്കും. തിന്നിനെതിരേ മല്‍സരിച്ച മുന്‍ ജനറല്‍ മിന്റ് സ്വെ, ഹെന്റി വാന്‍ തിയോ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാകും.നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്യു കിയുടെ Read more about മ്യാന്‍മാറില്‍ സ്യു കിയുടെ വിശ്വസ്തന്‍ പ്രസിഡന്റ്[…]

എല്‍.ഡി.എഫന്റെ സീറ്റ്ചര്‍ച്ച 19ന് പൂര്‍ത്തീകരിക്കും

09:38am 16/3/2016 തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്‍.ഡി.എഫ് സീറ്റ് ചര്‍ച്ച മാര്‍ച്ച് 19ന് പൂര്‍ത്തിയാക്കും. ഘടകകക്ഷികളുമായുള്ള സീറ്റ് പങ്കുവെക്കല്‍ ചര്‍ച്ച അതിനുമുമ്പ് പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് സി.പി.എം നേതൃത്വം നടത്തുന്നത്. 19ന് ചേരുന്ന എല്‍.ഡി.എഫ് യോഗത്തില്‍ അന്തിമധാരണയില്‍ എത്തും. സി.പി.എമ്മും സി.പി.ഐയും തമ്മിലാണ് പ്രധാനമായും ധാരണയിലെത്തേണ്ടത്. 27 സീറ്റിലാണ് സി.പി.ഐ കഴിഞ്ഞതവണ മത്സരിച്ചത്. 29 സീറ്റുകളാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ഇരുപാര്‍ട്ടികളും ധാരണയിലത്തെിയശേഷമാവും മറ്റു കക്ഷികളുമായുള്ള ചര്‍ച്ച പൂര്‍ത്തീകരിക്കുക. പുതുതായി ഇടതുമുന്നണിയുമായി സഹകരിക്കാന്‍ രംഗത്തുള്ള കക്ഷികളുമായുള്ള ചര്‍ച്ചകളും ഇതിനിടയില്‍ Read more about എല്‍.ഡി.എഫന്റെ സീറ്റ്ചര്‍ച്ച 19ന് പൂര്‍ത്തീകരിക്കും[…]

മുസ് ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച 20 സീറ്റുകളില്‍ ഇനി ചര്‍ച്ചയില്ല :മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.

01:12pm 15/3/2016 തിരുവനന്തപുരം: തിരുവമ്പാടി സീറ്റില്‍ പ്രശ്‌നങ്ങളില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ ചര്‍ച്ചക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ നടന്നത് ലീഗുമായുള്ള ചര്‍ച്ചയല്ല. മറ്റ് ഘടകക്ഷികളുമായുള്ള ചര്‍ച്ചക്കുശേഷം കൂടുതല്‍ സീറ്റിനായി കോണ്‍ഗ്രസിനോട് ആവശ്യപ്പെടും. നിലവില്‍ തിരുവമ്പാടി അടക്കം ഒരു സീറ്റിലും പ്രശ്‌നങ്ങളില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തിരുവമ്പാടിയില്‍ സ്ഥാനാര്‍ഥിയായി വി. എം ഉമ്മര്‍ മാസ്റ്ററെ ലീഗ് പ്രഖ്യാപിച്ചതോടെയാണ് മണ്ഡലത്തില്‍ നിന്ന് അസ്വാരസ്യങ്ങള്‍ ഉയര്‍ന്നത്. ഉമ്മര്‍ മാസ്റ്ററെ Read more about മുസ് ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച 20 സീറ്റുകളില്‍ ഇനി ചര്‍ച്ചയില്ല :മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.[…]

മല്യയുടെ അഭിമുഖത്തിന്റെ പൂര്‍ണരൂപം പുറത്തുവിട്ടു

01:07pm 15/3/2016 ന്യൂഡല്‍ഹി: വിജയ് മല്യ നിഷേധിച്ച ഇ-മെയില്‍ അഭിമുഖത്തിന്റെ പൂര്‍ണരൂപം ‘സണ്‍ഡേ ഗാര്‍ഡിയന്‍’ പത്രം പുറത്തുവിട്ടു. താന്‍ ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ലെന്ന് നേരത്തെ മല്യ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പത്രം അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. തനിക്ക് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ ഇതല്ല അതിന് പറ്റിയ സമയമെന്നും മല്യ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഞാനൊരു ഇന്ത്യക്കാരനാണ്. ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രമഹമുണ്ടെങ്കിലും എന്റെ ഭാഗം വ്യക്തമാക്കാനുള്ള അവസരം കിട്ടുമെന്ന് ഉറപ്പില്ല. താന്‍ കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞുവെന്നും മല്യ Read more about മല്യയുടെ അഭിമുഖത്തിന്റെ പൂര്‍ണരൂപം പുറത്തുവിട്ടു[…]

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

01:06pm 15/3/2016 കായംകുളം: കായംകുളത്തിനടുത്ത് ചേപ്പാട് ഏവൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. ഏവൂര്‍ വടക്ക് സുനില്‍ ഭവനത്തില്‍ രാമചന്ദ്രന്റെ മകന്‍ സുനില്‍കുമാര്‍ (29) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ പത്തംഗസംഘം വീടുവളഞ്ഞ് ആക്രമിക്കുകയായിരുന്നു. കതകില്‍ തട്ടി വിളിച്ചിറക്കിയശേഷം ആണ് വെട്ടിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുനില്‍ വീട്ടുവളപ്പില്‍ തന്നെ അവശനായി വീണു. വീട്ടുകാരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമിസംഘം രക്ഷപ്പെട്ടു. സുനിലിനെ ഉടന്‍ ഹരിപ്പാട് ഗവണ്‍മെന്റ് ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജിലും Read more about യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു[…]