അനുപം ഖേര്‍ സിനിമയില്‍ എന്ന പോലെ ജീവിതത്തിലും വില്ലനെന്ന് യോഗി ആദിത്യനാഥ്

12:54pm 9/3/2016 ഒറഖ്പൂര്‍: ബോളിവുഡ് നടന്‍ അനുപം ഖേര്‍ ജീവിതത്തിലും വില്ലനെന്ന് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. സ്വാധ്വി പ്രാചിയും യോഗി ആദിത്യനാഥനും അസംബന്ധങ്ങളാണ് പറയുന്നതെന്നും ഇവരെ ബി.ജെ.പിയില്‍ നിന്ന് പുറത്താക്കണമെന്ന അനുപംഖേര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പ്രതികരണമായാണ് ആദിത്യനാഥ് അനുപം ഖേറിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. വില്ലന്‍മാര്‍ എങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാം. സിനിമയില്‍ മാത്രമല്ല, അനുപം ഖേര്‍ യഥാര്‍ഥ ജീവിതത്തിലും വില്ലനാണെന്ന് ആദിത്യനാഥ് പറഞ്ഞു. കൊല്‍കത്തയില്‍ വളരുന്ന അസഹിഷ്ണുതയെ കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് അസംബന്ധങ്ങള്‍ വിളിച്ചുപറയുന്ന സ്വാധ്വി പ്രാചിയെയും Read more about അനുപം ഖേര്‍ സിനിമയില്‍ എന്ന പോലെ ജീവിതത്തിലും വില്ലനെന്ന് യോഗി ആദിത്യനാഥ്[…]

ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു

12:52pm 9/3/201 തെഹ്‌റാന്‍: സൈനിക പരിശീലനത്തിന്റെ ഭാഗമായി ഇറാന്‍ മധ്യ-ഹൃസ്വ ദൂര ബാലിസ്റ്റിക് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചു. 300 കിലോമീറ്ററും 2000 കിലോമീറ്റും ദൂരപരിധിയുള്ള മിസൈലുകളാണ് പരീക്ഷിച്ചതെന്ന് ഇറാന്‍ ബഹിരാകാശ വിഭാഗം മേധാവി ജനറല്‍ അമീര്‍ അലി ഹാജിസദ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രഹസ്യ അറകളില്‍ നിന്നാണ് മിസൈലുകള്‍ പരീക്ഷിച്ചത്. മേഖലയിലെ പ്രധാന എതിരാളികള്‍ക്കുള്ള സൂചനയാണ് ഇറാന്റെ മിസൈല്‍ പരീക്ഷണമെന്ന് തെഹ്‌റാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ റൂഹുല്ല ഫഹീഹി Read more about ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു[…]

ജെ.എന്‍.യുവില്‍ എ.ബി.വി.പി നേതാവടക്കമുള്ള സംഘം മനുസ്മൃതി കത്തിച്ചു

10:08AM 9/3/2016 ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പ്രകോപനം കൊണ്ടു ജെ.എന്‍.യു.വില്‍ പുതിയ വിവാദം അരങ്ങേറി . എ.ബി.വി.പി യൂനിറ്റ് വൈസ് പ്രസിഡന്റ് ജതിന്‍ ഗൊരയ്യയും മറ്റു വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും ചേര്‍ന്ന് ചൊവ്വാഴ്ച വനിതാ ദിനാഘോഷ പരിപാടിയില്‍ മനുസ്മൃതി കത്തിച്ചാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഹിന്ദുമതത്തിന്റെ പ്രമാണമായി പരിഗണിക്കപ്പെടുന്ന മനുസ്മൃതി സ്ത്രീവിരുദ്ധവും ദലിത് വിരുദ്ധവുമാണെന്നാരോപിച്ചായിരുന്നു വിദ്യാര്‍ഥികളുടെ നടപടി. പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്‌ളെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. Read more about ജെ.എന്‍.യുവില്‍ എ.ബി.വി.പി നേതാവടക്കമുള്ള സംഘം മനുസ്മൃതി കത്തിച്ചു[…]

റിമാന്‍ഡില്‍ കഴിയുന്ന പി. ജയരാജനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും

10:01AM 9/3/2016 കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്‌തേക്കും. ബുധനാഴ്ച രാവിലെ മുതല്‍ മൂന്നു ദിവസത്തേക്ക് ജയിലിലോ ആശുപത്രിയിലോ സി.ബി.ഐക്ക് ചോദ്യംചെയ്യാനുള്ള അനുമതിയാണ് കോടതി നല്‍കിയത്. മുന്‍കൂര്‍ ജാമ്യഹരജി ഹൈകോടതി തള്ളിയതിനത്തെുടര്‍ന്നു ഫെബ്രുവരി 11നാണ് ജയരാജന്‍ കോടതിയില്‍ കീഴടങ്ങിയത്. കോടതി ഒരു മാസം റിമാന്‍ഡ് ചെയ്‌തെങ്കിലും ജയരാജന്‍ ഒരു ദിവസംപോലും ജയിലില്‍ കഴിഞ്ഞിട്ടില്ല. ചികിത്സക്കായി പരിയാരം, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലും തിരുവനന്തപുരം Read more about റിമാന്‍ഡില്‍ കഴിയുന്ന പി. ജയരാജനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും[…]

വിജയ് മല്ല്യയെ രാജ്യം വിടാന്‍ അനുവദിക്കരുത് :ബാങ്കുകള്‍ സുപ്രീംകോടതിയില്‍

03:17pm 8/3/2016 ന്യൂഡല്‍ഹി: കിങ്ഫിഷര്‍ ഉടമയുമായ വിജയ് മല്ല്യയെ ഇന്ത്യ വിട്ടുപോകാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എസ്.ബി.ഐയും മറ്റുബാങ്കുകളും സുപ്രീംകോടതിയില്‍ ഹരജി നല്‍കി. ഹരജി ബുധനാഴ്ച പരിഗണിക്കുമെന്നു സുപ്രീം കോടതി അറിയിച്ചു. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വായ്പ തിരിച്ചടയ്ക്കാത്ത സംഭവത്തില്‍ തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മല്ല്യക്കെതിരേ കേസെടുത്തിരുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല ബാങ്കായ ഐ.ഡി.ബി.ഐ, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് ചട്ട വിരുദ്ധമായി വായ്പ നല്‍കിയതിലൂടെ 900കോടിയുടെ നഷ്ടമാണുണ്ടായെന്ന സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മല്ല്യക്കു പുറമേ Read more about വിജയ് മല്ല്യയെ രാജ്യം വിടാന്‍ അനുവദിക്കരുത് :ബാങ്കുകള്‍ സുപ്രീംകോടതിയില്‍[…]

രാജ്യത്തിന്റെ തലസ്ഥാനത്ത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തശേഷം തീയിട്ടു കൊലപ്പെടുത്താന്‍ ശ്രമം.

03:04pm 8/3/2016 ന്യൂഡല്‍ഹി: തലസ്ഥാനത്ത് പതിനഞ്ചുകാരിയെ ബലാല്‍സംഗം ചെയ്തശേഷം തീയിട്ടു കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഡല്‍ഹിയിലെ ഗൗതം ബുദ്ദ നഗര്‍ ജില്ലയിലെ ഗ്രാമത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. പുലര്‍ച്ചെ പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലേക്ക് ബലം പ്രയോഗിച്ച് കയറിയ യുവാവ് ബലാല്‍സംഗം ചെയ്തതിന് ശേഷം വീടിന് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് 95 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ Read more about രാജ്യത്തിന്റെ തലസ്ഥാനത്ത് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തശേഷം തീയിട്ടു കൊലപ്പെടുത്താന്‍ ശ്രമം.[…]

ബി.ജെ.പി പ്രവര്‍ത്തകനു കണ്ണൂരില്‍ വെട്ടേറ്റു

11:06am 8/3/2016 തലശ്ശേരി: പാനൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. ഓട്ടോ തൊഴിലാളിയായ അണിയാറം വലിയാണ്ടി പീടിക ബിജുവിനാണ് വെട്ടേറ്റത്. സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോകുന്നതിനിടെ ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കൈകള്‍ക്കും കാലിനും പരിക്കേറ്റ ഇയാളെ തലശേരി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പി. ജയരാജന്റെ കസ്റ്റഡി അപേക്ഷയുടെ വിധി ഇന്ന്

10:05am 8/3/2016 തലശ്ശേരി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച 25ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്റെ കസ്റ്റഡി അപേക്ഷയില്‍ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ചൊവ്വാഴ്ച വിധി പറയും. മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച രണ്ടാമത്തെ ഹരജിയില്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. മെഡിക്കല്‍ ബോര്‍ഡ് യോഗം നടക്കുന്നതിനാല്‍ ഫെബ്രുവരി 17ന് ആദ്യഹരജി പിന്‍വലിച്ചെങ്കിലും മണിക്കൂറുകള്‍ക്കകമാണ് രണ്ടാമത്തെ ഹരജി സമര്‍പ്പിച്ചത്. തുടര്‍ന്ന് വിവിധ ദിവസങ്ങളിലായി വാദം Read more about പി. ജയരാജന്റെ കസ്റ്റഡി അപേക്ഷയുടെ വിധി ഇന്ന്[…]

കലാഭവന്‍ മണിയുടേത് ശക്തിയേറിയ കരള്‍രോഗം

9:50am 8/3/2016 തൃശൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ കലാഭവന്‍ മണിക്കു ഗുരുതര കരള്‍രോഗമായിരുന്നെന്നും വിഷം ഉള്ളില്‍ ചെന്നതല്ല മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ട്. തുടര്‍ച്ചയായ മദ്യപാനം കൊണ്ട് ഉണ്ടായേക്കാവുന്ന തരത്തില്‍ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായി തകരാറിലായിരുന്നു. മരണത്തിനിടയാക്കുന്നവിധം ശരീരത്തില്‍ വിഷാംശം ഉണ്ടായിരുന്നില്ലെന്നാണു പോസ്റ്റ്മോര്‍ട്ടത്തിലെ നിഗമനം. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ചശേഷമേ മരണകാരണം അന്തിമമായി സ്ഥിരീകരിക്കാനാവൂ. ശരീരത്തില്‍ കണ്ടെത്തിയ മറ്റു രാസവസ്തുക്കള്‍ മരുന്നുകള്‍ കൂടുതലായി ഉപയോഗിച്ചതു മൂലമാകാമെന്നാണ് അനുമാനം. വ്യാജമദ്യത്തില്‍ കാണുന്ന മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം മണിയുടെ ശരീരത്തിലുണ്ടെന്ന് Read more about കലാഭവന്‍ മണിയുടേത് ശക്തിയേറിയ കരള്‍രോഗം[…]

കൊട്ടാരക്കര പൊലീസ് സ്റ്റേഷന് നേരെ ആക്രമണം

9:43am 8/3/2016 കൊല്ലം: കൊട്ടാരക്കര പൊലീസ് സ്റ്റേഷന് നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ആക്രമണം. കൊട്ടാരക്കര സി.ഐ സജിമോന്‍, പുത്തൂര്‍ എസ്.ഐ സുധീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദിനേശ് കുമാര്‍, ഷഫീഖ്, ഹോം ഗാര്‍ഡ് വിജയന്‍ പിള്ള അടക്കം ആറ് പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. മൂന്ന് വാഹനങ്ങള്‍ അക്രമികള്‍ തല്ലി തകര്‍ത്തു. നൈറ്റ് പെട്രോളിങ്ങിനിടെ കൊട്ടാരക്കര കോട്ടാത്തല ഭാഗത്തുവെച്ച് മൂന്നുപേരുമായി വന്ന ബൈക്ക് പൊലീസ് തടഞ്ഞതാണ് വാക്കേറ്റത്തിലും തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലും കലാശിച്ചത്. ബൈക്കിലുണ്ടായിരുന്ന ആര്‍.എസ്.എസ് ജില്ല Read more about കൊട്ടാരക്കര പൊലീസ് സ്റ്റേഷന് നേരെ ആക്രമണം[…]