കൊച്ചിയില്‍ ഇനി ഷീ ഷോപ്പുകള്‍

2:24pm 5/3/2016 കൊച്ചി: ഷീ ഓട്ടോയ്ക്ക് എന്ന വിജയത്തിനു ശേഷം ഷീ ഷോപ്പുകളുമായി കൊച്ചി കോര്‍പ്പറേഷന്‍. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായാണ് പദ്ധതി. ലോക വനിത ദിനത്തോട് അനുബന്ധിച്ച് മാര്‍ച്ച് എട്ടിന് പദ്ധതി ആരംഭിക്കും. കേരള സര്‍ക്കാര്‍ വനിത വികസന കോര്‍പറേഷന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദാരിദ്ര്യ നിര്‍മാര്‍ജന പരിപാടിയില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആഹാരം വിതരണം ചെയ്യുന്ന കടകള്‍ സ്ത്രീകളാണ് നടത്തുന്നത്. ഇലക്‌ട്രോണിക് ഓട്ടോറിക്ഷകളില്‍ മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളിലാണ് ആഹാരം വില്‍ക്കുക. വൃത്തിയും വെടിപ്പുമുള്ള ഒരു Read more about കൊച്ചിയില്‍ ഇനി ഷീ ഷോപ്പുകള്‍[…]

കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി എ.കെ ആന്റണി

2:18pm 5/3/2016 തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയെ പാര്‍ട്ടിയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കാന്‍ കെപിസിസി തീരുമാനിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കെപിസിസി പ്രസിഡന്റ് വി.എം സുധീരനാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക തിരക്കിട്ട് തീരുമാനിക്കേണ്ടതില്ലെന്ന് യോഗത്തില്‍ ധാരണയായി. മറ്റുപാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസും പ്രഖ്യാപിക്കും. പ്രാഥമിക പട്ടിക തയാറാക്കാനുള്ള ചര്‍ച്ചയിലാണെന്നും സുധീരന്‍ പറഞ്ഞു.വി.എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. Read more about കോണ്‍ഗ്രസിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥി എ.കെ ആന്റണി[…]

കനയ്യ കുമാറിന് വധഭീഷണി; കൊന്നാൽ 11 ലക്ഷം; നാക്കറുത്താൽ 5 ലക്ഷം

1:42pm 5/3/2016 ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്‍റ് കനയ്യ കുമാറിന് വധഭീഷണിയുമായി ഡൽഹിയിൽ പോസ്റ്ററുകൾ. കനയ്യയെ വധിക്കുന്നവർക്ക് 11 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന പോസ്റ്റർ ഇന്ന് രാവിലെയാണ് ഡൽഹിയിൽ പ്രത്യക്ഷപ്പെട്ടത്. അതേസമയം, കനയ്യയുടെ നാവ് അറുക്കുന്നവർക്ക് 5 ലക്ഷം രൂപ നൽകുമെന്ന വാഗ്ദാനവുമായി ഉത്തർപ്രദേശ് യുവമോർച്ച പ്രസിഡന്‍റും രംഗത്തെത്തിയിട്ടുണ്ട്. ഡൽഹി പ്രസ്ക്ളബ് പരിസരത്ത് പൂർവാഞ്ചൽ സേനയുടെ പേരിലാണ് വധഭീഷണിയുമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പ്രതിഫലത്തുക കൈപ്പറ്റാനായി പൂർവാഞ്ചൽ സേനയുടെ പ്രസിഡന്‍റ് ആദർശ് ശർമയുടെ മൊബൈൽ Read more about കനയ്യ കുമാറിന് വധഭീഷണി; കൊന്നാൽ 11 ലക്ഷം; നാക്കറുത്താൽ 5 ലക്ഷം[…]

അന്താരാഷ്ട്ര തലത്തില്‍ മതസ്വാതന്ത്ര്യം നിരീക്ഷിക്കുന്ന യു.എസ് സര്‍ക്കാര്‍ ഏജന്‍സിക്ക് മോദി സര്‍ക്കാര്‍ വിസ നിഷേധിച്ചു

08:51am 5/3/2016 ന്യൂഡല്‍ഹി: യു.എസ് കമീഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ റിലീജ്യസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) എന്ന സംഘടനക്കാണ് സര്‍ക്കാര്‍ വിസ നിഷേധിച്ചത്. ഇന്ത്യയിലെ മതനേതാക്കള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരെ സന്ദര്‍ശിക്കാനായിരുന്നു തീരുമാനം. വെള്ളിയാഴ്ചയാണ് സംഘടന യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ എംബസിയുടെയും പിന്തുണയോടെ ഒരാഴ്ച്ചത്തെ സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. വിസ നിഷേധിച്ച ഇന്ത്യന്‍ സര്‍ക്കാറിന്റെ നടപടിയില്‍ കടുത്ത നിരാശയുണ്ടെന്ന് യു.എസ്.സി.ഐ.ആര്‍.എഫ് ചെയര്‍മാന്‍ റോബര്‍ട്ട് പി. ജോര്‍ജ് പ്രസ്താവനയില്‍ അറിയിച്ചു.

കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് ഉഭയകഷി ചര്‍ച്ച ഇന്ന്

8:38am 5/3/2016 കോട്ടയം: യു.ഡി.എഫ്‌സീറ്റ് വിഭജന ചര്‍ച്ചകളുടെ ഭാഗമായി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്എമ്മും തമ്മിലുളള ചര്‍ച്ച കോട്ടയത്ത് ഇന്ന് നടക്കും. കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്ന് കേരള കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നതിനിടെയാണ് നാട്ടകം ഗെസ്റ്റ് ഹൗസില്‍ വൈകീട്ട് 4.30ന് നിര്‍ണായക ചര്‍ച്ച. ഇതിനുമുന്നോടിയായി നാലുമണിക്ക് യു.ഡി.എഫ് കോട്ടയം ജില്ലാ നേതൃയോഗം ഡി.സി.സി ഓഫിസില്‍ നടക്കും. ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ പ്രതിനിധാനംചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരും കേരള കോണ്‍ഗ്രസിനെ പ്രതിനിധാനംചെയ്ത് Read more about കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് ഉഭയകഷി ചര്‍ച്ച ഇന്ന്[…]

മേയ് 16ന് കേരളത്തില്‍ വോട്ടെടുപ്പ്; വോട്ടെണ്ണല്‍ 19ന്

6/19pm 4/3/2016 ന്യൂഡല്‍ഹി: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ മേയ് 16നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 19ന്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 22. നാമനിര്‍ദേശപത്രിക സമര്‍പ്പണം 29വരെ. സൂക്ഷ്മപരിശോധന ഏപ്രില്‍ 30ഉം പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് രണ്ടും ആണ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടമായി മേയ് 16നും അസമില്‍ രണ്ട് ഘട്ടങ്ങളായും (ഏപ്രില്‍ 4, ഏപ്രില്‍ 11), പശ്ചിമ ബംഗാളില്‍ ആറ് ഘട്ടങ്ങളായും (ഏപ്രില്‍ 4, ഏപ്രില്‍ 11, ഏപ്രില്‍ 17, Read more about മേയ് 16ന് കേരളത്തില്‍ വോട്ടെടുപ്പ്; വോട്ടെണ്ണല്‍ 19ന്[…]

നടന്‍ മനോജ് കുമാറിന് ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡ്

6:15pm 4/3/2016 ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ മനോജ് കുമാറിന് ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡ്. ഹരിയാലി ഓര്‍ രാസ്ത, വോ കോന്‍ ഥി, ഹിമാലയാ കി ഗോഡ് മേന്‍, ദോ ബാദന്‍, ഉപകാര്‍, പത്തര്‍ കെ സനം, നീല്‍ കമല്‍, പൂരബ് ഓര്‍ പശ്ചിം, ക്രാന്തി എന്നിവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. മിക്ക ചിത്രങ്ങളുടെയും പ്രമേയം ദേശീയതയായിരുന്നു. അതിനാല്‍ ‘ഭാരത് കുമാര്‍’ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. 1992ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി Read more about നടന്‍ മനോജ് കുമാറിന് ദാദാ സാഹിബ് ഫാല്‍കെ അവാര്‍ഡ്[…]

സ്‌കൂളുകളില്‍ 220 അധ്യയന ദിവസങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈകോടതി ഉത്തരവ്

6:11pm 4/3/2016 കൊച്ചി: സ്‌കൂളുകളിലെ അധ്യയന ദിവസങ്ങളുടെ എണ്ണം 200 ല്‍ നിന്ന് 220 ആയി വര്‍ധിപ്പിക്കാന്‍ ഹൈകോടതിയുടെ നിര്‍ദേശം. 220 അധ്യയന ദിവസങ്ങള്‍ നിര്‍ബന്ധമായും വേണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു. പരീക്ഷാ ദിവസങ്ങള്‍ക്കും പാഠ്യേതര ദിവസങ്ങള്‍ക്കും പുറമെയാണിത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഉത്തരവ് നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. വിദ്യാഭ്യാസ അവകാശ നിയമവും കെ.ഇ.ആറും ഇത് അനുശാസിക്കുന്നുണ്ടെന്നും ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം 180 ദിവസം മാത്രമാണ് അധ്യയന ദിവസങ്ങള്‍ ഉണ്ടായിരുന്നത്. അധ്യയന ദിവസങ്ങള്‍ അധികരിപ്പിക്കണമെന്ന് Read more about സ്‌കൂളുകളില്‍ 220 അധ്യയന ദിവസങ്ങള്‍ ഉറപ്പാക്കണമെന്ന് ഹൈകോടതി ഉത്തരവ്[…]

രോഹിത് വെമുലയാണ് എന്റെ മതൃക കനയ്യ

6:09pm 4/3/2016 ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരുവല്ല, രോഹിത് വെമുലയാണ് തന്റെ മാതൃകയെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാര്‍. ജെ.എന്‍.യുവിലെ വിദ്യാര്‍ഥികളില്‍ ദേശവിരുദ്ധരില്ലെന്ന് തനിക്കുറപ്പാണ്. കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പൊതുപണം ഉപയോഗിച്ചാണ് പഠിക്കുന്നതെന്നും അതിനോട് നീതി പുലര്‍ത്തണമെന്നുമുള്ള കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി വെങ്കയ്യ നായിഡുവിന് മറുപടിയായി നികുതി നല്‍കുന്നവരുടെ പണം സുരക്ഷിതമാണെന്ന് കനയ്യ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ ഒരു നേതാവല്ല, വിദ്യാര്‍ഥിയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിമിതി തനിക്ക് മനസിലാകും. എന്നാല്‍ Read more about രോഹിത് വെമുലയാണ് എന്റെ മതൃക കനയ്യ[…]

മുസ്ലിം ലീഗിന്റെ അഞ്ചു മന്ത്രിമാരും മത്സരിക്കും;

07:31pm 03/3/2016 മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് 20 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലും പി.കെ അബ്ദുറബ്ബ് തിരൂരങ്ങാടിയിലും എം.കെ മുനീര്‍ കോഴിക്കോട് സൗത്തിലും മഞ്ഞളാംകുഴി അലി പെരിന്തല്‍മണ്ണയിലും വി.കെ ഇബ്രാഹീം കുഞ്ഞ് കളമശ്ശേരിയിലും മത്സരിക്കും. സിറ്റിംഗ് എം.എല്‍.എമാരില്‍ സി. മോയിന്‍കുട്ടി (തിരുവമ്പാടി), കെ.എന്‍.എ ഖാദര്‍(വള്ളിക്കുന്ന്), എന്നിവര്‍ക്ക് സീറ്റില്ല. ഇവരെ യഥാക്രമം കോഴിക്കോട്, മലപ്പുറം ജില്ലാ സെക്രട്ടറിമാരായി നിയമിച്ചു. തിരുവമ്പാടിയില്‍ ഉമ്മര്‍ മാസ്റ്റര്‍ വള്ളിക്കുന്നില്‍ പി. അബ്ദുല്‍ ഹമീദ് മാസ്റ്ററും മത്സരിക്കും. Read more about മുസ്ലിം ലീഗിന്റെ അഞ്ചു മന്ത്രിമാരും മത്സരിക്കും;[…]