കേരള ഫീഡ്സ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് സ്ഥാനം രാജിവെച്ചു

04:00pm 03/3/2016 തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം മുതിര്‍ന്ന നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് കേരള ഫീഡ്സ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് കൃഷി മന്ത്രി കെ.പി മോഹനന് അയച്ചു കൊടുത്തു. ഫ്രാന്‍സിസ് ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ച് ട്രാവന്‍കൂര്‍ സിമന്റ്‌സ് ചെയര്‍മാന്‍ സ്ഥാനം ആന്റണി രാജുവും ഒഴിയുമെന്ന് റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസ് തളരുന്നതിന് പിന്നില്‍ സീറ്റ് തര്‍ക്കം മാത്രമല്ലെന്നും പാര്‍ട്ടിയില്‍ നിന്ന് നേരിടേണ്ടിവന്ന അവഗണനകളാണ് ദുഃഖകരമായ തീരുമാനത്തിന് പിന്നില്ലെന്നും ഉന്നതാധികാര സമിതി അംഗം ഡോ. കെ.സി. ജോസഫ് മാധ്യമങ്ങളോട് Read more about കേരള ഫീഡ്സ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് സ്ഥാനം രാജിവെച്ചു[…]

എറണാകുളത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്

3:02 pm 03/3/2016 എറണാകുളം: സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം കൂലി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലയില്‍ നാളെ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കും. സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. മിനിമം കൂലി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജന യോഗം ബസ് ഉടമകളുടെ പിടിവാശിയെ തുടര്‍ന്ന് അലസി പിരിഞ്ഞിരുന്നു. ഇതാണ് പണിമുടക്കുമായി മുന്നോട്ടു പോകാനുള്ള തൊഴിലാളികളുടെ തീരുമാനത്തിന് പിന്നില്‍.

അടക്ക മോഷണം വധം: നാല് പ്രതികള്‍ കീഴടങ്ങി

12:36pm 03/3/2016 മംഗളൂരു: അടക്ക മോഷണം ആരോപിച്ച് യുവാവിനെ മരത്തില്‍ കെട്ടി അടിച്ചുകൊന്ന കേസില്‍ നാല് പ്രതികള്‍ ബെല്‍ത്തങ്ങാടി തോട്ടത്തടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. എം.ടി. തോമസ്, എം.ടി. ഫ്രാന്‍സിസ്, ഒ.ഡി. ടോമി, അനീഷ് ഫിലിപ്പ് എന്നിവരാണ് കീഴടങ്ങിയത്. കേസില്‍ ഉള്‍പ്പെട്ട മുന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തോട്ടത്തടിയിലെ എ.ജെ. പീറ്റര്‍ (38) കഴിഞ്ഞ മാസം 15ന് പുലര്‍ച്ചെയാണ് കൈല്ലപ്പെട്ടത്. രാത്രി മോഷ്ടിച്ച നാല് ചാക്ക് അടക്കയുമായി പിടിയിലായി എന്നാരോപിച്ച് പീറ്ററിനെ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് മരത്തില്‍ Read more about അടക്ക മോഷണം വധം: നാല് പ്രതികള്‍ കീഴടങ്ങി[…]

കേരള കോണ്‍ഗ്രസ് ചിലര്‍ ഇടത്തോട്ട് പ്രഖ്യാപനം ഇന്നുണ്ടായേക്കും

12:07am 03/3/2016 തിരുവനന്തപുരം: കുറച്ച് ദിവസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിനൊടുവില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ പിളര്‍പ്പ് ഉറപ്പായി. ജോസഫ് ഗ്രൂപ്പിലെ ഫ്രാന്‍സിസ് ജോര്‍ജ് നേതൃത്വം നല്‍കുന്ന വിമതവിഭാഗം ഇടത് മുന്നണിയുമായി സഹകരിക്കുന്നത് സംബന്ധിച്ച് ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്താനായി ഫ്രാന്‍സിസ് ജോര്‍ജ് ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് സൂചന. പിളര്‍പ്പ് ഒഴിവാക്കാനുള്ള പി.ജെ. ജോസഫിന്റെ അവസാനശ്രമവും പാളിയതിനെ തുടര്‍ന്നാണ് നടപടി. ജോസഫ് വിഭാഗം നേതാക്കളായ ആന്റണി രാജുവും ഡോ. കെ.സി ജോസഫും പി.സി ജോസഫും ഫ്രാന്‍സിസ് Read more about കേരള കോണ്‍ഗ്രസ് ചിലര്‍ ഇടത്തോട്ട് പ്രഖ്യാപനം ഇന്നുണ്ടായേക്കും[…]

പാന്‍മസാല പരസ്യം: ഡല്‍ഹി സര്‍ക്കാറിന്റെ കത്ത്

11:55am 03/3/2016 ന്യൂഡല്‍ഹി: പാന്‍മസാല ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിക്കുന്നതില്‍നിന്ന് ഭര്‍ത്താക്കന്മാരെ പിന്തിരിപ്പിക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടന്മാരുടെ ഭാര്യമാര്‍ക്ക് ഡല്‍ഹി സര്‍ക്കാറിന്റെ കത്ത്. ഷാറൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍, അജയ് ദേവ്ഗണിന്റെ ഭാര്യ കാജോള്‍, അര്‍ബാസ് ഖാന്റെ ഭാര്യ മലെയ്ക അറോറ, ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ എന്നിവര്‍ക്കാണ് കത്തയച്ചത്. അടക്കയുടെ അംശം അടങ്ങിയ ഉല്‍പന്നങ്ങള്‍ കാന്‍സറിന് കാരണമാവുമെന്നത് ചൂണ്ടിക്കാട്ടിയാണ് കത്ത്.

കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ മരിച്ചു

11:50am 03/3/2016 ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ത്രാല്‍ നഗരത്തിനടുത്ത ഗ്രാമത്തില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരം മുതല്‍ സ്ഥലം സൈന്യം വളഞ്ഞിരുന്നു. ഇവര്‍ ഒളിച്ചിരിക്കുന്ന വീട് വളഞ്ഞ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്ന് എകെ 47 തോക്കുകള്‍ കണ്ടെടുത്തതായും തിരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു. എന്നാല്‍ ഏറ്റുമുട്ടല്‍ വാര്‍ത്ത പുറത്തറിഞ്ഞതോടെ സൈന്യത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. സൈന്യത്തിനു നേരെ ഇവര്‍ കല്ലേറ് നടത്തി.

രാജീവ് ഗാന്ധി വധ കേസ്സിലെ പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു

11:41am 03/3/2016 ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. പ്രതികളെ മോചിപ്പിക്കാന്‍ തയാറാണെന്ന് അറിയിച്ച് തമിഴ്‌നാട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി. തമിഴ്‌നാടിനുവേണ്ടി ചീഫ് സെക്രട്ടറി ജ്ഞാനദേശികനാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷിക്ക് കത്തയച്ചത്. ജയിലില്‍ 24 വര്‍ഷം പിന്നിട്ട പേരറിവാളന്‍, മുരുകന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെ മോചിപ്പിക്കാനാണ് തമിഴ്‌നാട് സന്നദ്ധത അറിയിച്ചിരിക്കുന്നത്. വെല്ലൂര്‍ ജയിലിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് Read more about രാജീവ് ഗാന്ധി വധ കേസ്സിലെ പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു[…]

ഇറോം ശര്‍മിള അറസ്റ്റില്‍

11:06am 03/3/2016 ഇംഫാല്‍: അസമിലെ പ്രത്യേക സൈനിക സായുധാധികാര നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം തുടരുന്ന സാമൂഹ്യപ്രവര്‍ത്തക ഇറോം ശര്‍മിള ചാനു വീണ്ടും അറസ്റ്റില്‍. ഇറോം ശര്‍മിളക്കെതിരെയുള്ള കുറ്റമെന്താണെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആത്മഹത്യാക്കുറ്റം ആരോപിച്ച് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ഇറോം ശര്‍മിളയെ ഫെബ്രുവരി 29നാണ് കോടതി മോചിപ്പിച്ചത്. മോചിതയായ അതേ ദിവസം തന്നെ അവര്‍ നിരാഹാരം പുനരാരംഭിക്കുകയായിരുന്നു. ഡോക്ടര്‍മാരെത്തിയപ്പോള്‍ മെഡിക്കല്‍ പരിശോധനക്ക് ഇറോം ശര്‍മിള അനുവദിച്ചിരുന്നില്ല. അസമിലെ പ്രത്യേക സൈനിക സായുധാധികാര നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് 16 വര്‍ഷങ്ങളായി നിരാഹാര Read more about ഇറോം ശര്‍മിള അറസ്റ്റില്‍[…]

തെരഞ്ഞെടുപ്പില്‍ വിജയം കാണമനെങ്കില്‍ വി.എസ് മുന്നണിയെ പടനായകനായി നയിക്കണം -കാനം

01:23pm 02/3/2016 തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയിക്കണമെങ്കില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മുന്നണിയെ മുന്നില്‍ നിന്ന് നയിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുപക്ഷത്തിന്റെ ശക്തനായ നേതാവാണ് വി.എസ്. ഇക്കാര്യത്തില്‍ മറ്റ് ഇടതു കക്ഷികളുടെ താത്പര്യം സി.പി.എം മാനിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി നിശ്ചയിക്കുന്ന രീതി ഇടതുപക്ഷത്തിനില്ലെന്നും അത്തരത്തിലൊരു കീഴ്വഴക്കം സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

സ്വത്തിന്റെ ഒരു നല്ല ഭാഗവും തീവ്രവാദത്തിന് മാറ്റിവെച്ച് ബിന്‍ ലാദന്റെ വില്‍പത്രം

01:20pm 02/3/2016 വാഷിങ്ടണ്‍: അല്‍ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ലാദന്‍ സമ്പാദിച്ച സ്വത്തിന്റെ ഭൂരിഭാഗവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കണമെന്ന് വില്‍പത്രം എഴുതിയിരുന്നതായി റിപ്പോര്‍ട്ട്. സമ്പാദ്യത്തില്‍ 2.9 കോടി ഡോളര്‍ വിലവരുന്ന സ്വത്തുക്കള്‍ ആഗോളതലത്തില്‍ ജിഹാദിനായി മാറ്റിവെച്ചുവെന്ന് വില്‍പത്രത്തിലുണ്ട്. 2011ല്‍ പാകിസ്താനിലെ ആബട്ടാബാദില്‍ അമേരിക്കന്‍ സേനയായ നേവി സീല്‍ ഉസാമയെ കൊലപ്പെടുത്തിയപ്പോള്‍ പിടിച്ചെടുത്ത രേഖകളിലാണ് ഈ വിവരമുള്ളത്. അമേരിക്കന്‍ സൈന്യത്തിന്റെ കൈവശമുള്ള രേഖകള്‍ ഉദ്ധരിച്ച് എ.ബി.സി ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്. സ്വത്ത് സുഡാനിലുണ്ടെന്നാണ് വില്‍പത്രത്തിലുള്ളത്. എന്നാല്‍, ഇത് പണമായാണോ മറ്റ് Read more about സ്വത്തിന്റെ ഒരു നല്ല ഭാഗവും തീവ്രവാദത്തിന് മാറ്റിവെച്ച് ബിന്‍ ലാദന്റെ വില്‍പത്രം[…]