മലപ്പുറം ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

09:57am 02/3/2016 മലപ്പുറം: പാണ്ടിക്കാട് കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരം. ഇന്നു പുലര്‍ച്ചെ 3.30ന് സംസ്ഥാന പാതകള്‍ കൂടിചേരുന്ന പാണ്ടിക്കാട് ജംങ്ഷനിലായിരുന്നു അപകടം. കണ്ണൂര്‍ സ്വദേശി റമീസ്, വയനാട് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. ഇരുവരും അപകടത്തില്‍പ്പെട്ട ലോറിയിലെ ഡ്രൈവറും ക്ലീനറുമാണ്. ലോറിയില്‍ ഉണ്ടായിരുന്ന മൂന്നാമത്തെ ആള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ അമ്മയും കുഞ്ഞും അടക്കമുള്ളവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പെട്രോള്‍ പമ്പുടമകളുടെ സമരം പിന്‍വലിച്ചു

09:47am 02/3/2016 തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ പമ്പുടമകള്‍ നടത്തി വന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. പമ്പുടമകളുമായി മന്ത്രി അനൂപ്? ജേക്കബ്? നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്? തീരുമാനം. നേരത്തെ, സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല. ഇതിനെ തുടര്‍ന്ന് വീണ്ടും ചര്‍ച്ച നടത്തുകയായിരുന്നു. പമ്പുകള്‍ക്ക് സര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തിയ ലൈസന്‍സുകളുടെ പേരിലാണ് പമ്പുടമകള്‍ സമരത്തിലേക്ക് നീങ്ങിയത്. ലൈസന്‍സുകള്‍ക്കായി ഏകജാലകസംവിധാനം നടപ്പാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കി.

ഇശ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ : പി. ചിദംബരം സത്യവാങ്മൂലം തിരുത്തിയെന്ന് ജി.കെ പിള്ള

07:28pm 01/3/2016 ന്യൂഡല്‍ഹി: ഇശ്‌റത്ത് ജഹാന്‍ ഏറ്റമുട്ടല്‍ കേസുമായി ബന്ധപ്പെട്ട സത്യവാങ്മൂലം മുന്‍ ആഭ്യന്തര മന്ത്രി പി. ചിദംബരം തിരുത്തിയെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി ജി. കെ പിള്ള. ഐ.ബിയിലെ കീഴുദ്യോഗസ്ഥരുമായി ബന്ധപ്പെട്ടാണ് ചിദംബരം സത്യവാങ്മൂലം തിരുത്തിയതെന്നും പിള്ള എന്‍.ഡി ടിവിയോട് പറഞ്ഞു. സത്യവാങ്മൂലം തയാറാക്കിയത് ചിദംബരത്തിന്റെ മേല്‍നോട്ടത്തിലാണ്. ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ചിദംബരത്തിനാണെന്നും ജി.കെ പിള്ള വ്യക്തമാക്കി. അതേസമയം, ആരോപണത്തില്‍ പി. ചിദംബരത്തിനെതിരായ പൊതുതാത്പര്യ ഹരജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ജി.കെ പിള്ളയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് Read more about ഇശ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ : പി. ചിദംബരം സത്യവാങ്മൂലം തിരുത്തിയെന്ന് ജി.കെ പിള്ള[…]

സൈനിക റിക്രൂട്‌മെന്റിനെത്തിയ ഉദ്യോഗാര്‍ഥികളെ അടിവസ്ത്രം ധരിപ്പിച്ച് പരീക്ഷയെഴുതിച്ചു

04:03pm 01/3/2016 പറ്റ്‌ന: സൈനിക റിക്രൂട്‌മെന്റിനത്തെിയ ഉദ്യോഗാര്‍ഥികളെ അടിവസ്ത്രം മാത്രം ഉടുപ്പിച്ച് പരീക്ഷയെഴുതിച്ചു. ബീഹാറിലെ മുസഫര്‍ പൂരിലാണ് ഉദ്യോഗാര്‍ഥികളെ അപമാനിച്ചത്. സൈന്യത്തിലേക്ക് ക്ലാര്‍ക് തസ്തികയിലെ പരീക്ഷയില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച്ചയാണ് 1100 വിദ്യാര്‍ഥികള്‍ മുസഫര്‍ പൂരിലത്തെിയത്. ഇവരെ വെയിലത്ത് ഇരുത്തിയായിരുന്നു പരീക്ഷ. ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ നന്നേ ബുദ്ധിമുട്ടി. അതേസമയം ആര്‍മി റിക്രൂട്ട്‌മെന്റ് ഡയറക്ടര്‍ ഇതിനെ ന്യായീകരിച്ച് രംഗത്തെിയിട്ടുണ്ട്. കോപ്പിയടി തടയാനായാണ് തങ്ങള്‍ ഇത്തരമൊരു കര്‍ശന രീതി നടപ്പാക്കിയതെന്നാണ് വാദം. കഴിഞ്ഞ തവണ നടന്ന പരീക്ഷയില്‍ കോപ്പിയടി നടന്നതായി Read more about സൈനിക റിക്രൂട്‌മെന്റിനെത്തിയ ഉദ്യോഗാര്‍ഥികളെ അടിവസ്ത്രം ധരിപ്പിച്ച് പരീക്ഷയെഴുതിച്ചു[…]

വ്യാപാരി ഹര്‍ത്താല്‍: ആലുവയില്‍ ഹോട്ടലിനു നേരെ ആക്രമണം

12:51PM 01/3/2016 ആലുവ: ബാങ്ക് കവലയിലെ കമ്മത്ത് റസ്റ്റോറന്റാണ് ഒരു സംഘം ഹര്‍ത്താല്‍ അനുകൂലികള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ഉടമക്കും ജീവനക്കാരനും പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് ആക്രമണമുണ്ടായത്. ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് കണ്ട് ഇവിടെയെത്തിയ സംഘം ഉടന്‍ അടച്ചില്ലെങ്കില്‍ ശരിയാക്കുമെന്ന് ഭീഷണിപ്പെടുത്തി പോയത്രേ. 10 മിനിറ്റിനു ശേഷം തിരിച്ചെത്തിയ സംഘം ക്യാഷ് കൌണ്ടറിനു സമീപമുണ്ടായിരുന്ന സാധനങ്ങള്‍ തട്ടിക്കളയുകയും ഉടമയുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. വാക്കേറ്റത്തെ തുടര്‍ന്നാണ് ഉടമ സുധാകര കമ്മത്തിനെ ആക്രമിച്ചത്. ഇതിനിടയില്‍ ഇത് ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയ Read more about വ്യാപാരി ഹര്‍ത്താല്‍: ആലുവയില്‍ ഹോട്ടലിനു നേരെ ആക്രമണം[…]

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

12:15PM 01/3/2016 മികച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്‍, നടി പാര്‍വ്വതി, സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് തിരുവനന്തപുരം പോയ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദുല്‍ഖര്‍ സല്‍മാനെ ചാര്‍ലി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദുല്‍ഖറിന് മികച്ച നടനായും എന്നു നിന്റെ മൊയ്തീന്‍ ചിത്രത്തിലെ അഭിനയത്തിനു പാര്‍വത്തിക്ക് മികച്ച നടിക്കുളള പുരസ്‌ക്കാരവും. ചാര്‍ളിയിലെ സംവിധാന മികവിനു മാര്‍ട്ടിന്‍ പ്രക്കാട്ട് മികച്ച സംവിധായകനായി തിരഞ്ഞടുക്കുകയും ചെയ്യതു. സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സനല്‍ കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ Read more about സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു[…]

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു:

10:27am 01/2/2016 തൃശൂര്‍: 2014-ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും സമഗ്ര സംഭാവനാ പുരസ്‌കാരവും പ്രഖ്യാപിച്ചു. നിരൂപകന്‍ പ്രഫ. എം. തോമസ് മാത്യു, കവിയും നാടകകൃത്തുമായ കാവാലം നാരായണപ്പണിക്കര്‍ എന്നിവരെയാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം (ഫെലോഷിപ്) നല്‍കി ആദരിക്കുന്നതെന്ന് പ്രസിഡന്റ് പെരുമ്പടം ശ്രീധരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ശ്രീധരന്‍ ചമ്പാട്, വേലായുധന്‍ പണിക്കശേരി, മേതില്‍ രാധാകൃഷ്ണന്‍, ഡോ. ജോര്‍ജ് ഇരുമ്പയം, ദേശമംഗലം രാമകൃഷ്ണന്‍, ചന്ദ്രകല Read more about കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു:[…]

മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം: യു.എസ് സാമാജികര്‍ കത്തയച്ചത് നിര്‍ഭാഗ്യകരമെന്ന് കേന്ദ്രം

10:05am 01/3/2016 ന്യൂഡല്‍ഹി: ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം ഏറുന്നതില്‍ ആശങ്കയുമായി യു.എസ് സാമാജികര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് കേന്ദ്രസര്‍ക്കാര്‍. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായാല്‍ അവ കൈകാര്യം ചെയ്യാന്‍ കഴിവുള്ള സ്വതന്ത്ര നീതിന്യായവ്യവസ്ഥയും മനുഷ്യാവകാശ കമീഷനും ജാഗരൂകരായ മാധ്യമങ്ങളും ഊര്‍ജസ്വലമായ പൗരസമൂഹവും രാജ്യത്തുണ്ടെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. ഇന്ത്യയെ ബഹുസ്വര സമൂഹമെന്ന് പല തവണ പുകഴ്ത്തിയിട്ടുള്ള യു.എസ് സാമാജികര്‍ ചില ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മത സ്വാതന്ത്ര്യം അപകടത്തിലാണെന്ന് പറയുന്നത് നിര്‍ഭാഗ്യകരമാണ്. Read more about മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം: യു.എസ് സാമാജികര്‍ കത്തയച്ചത് നിര്‍ഭാഗ്യകരമെന്ന് കേന്ദ്രം[…]

സംസ്ഥാനത്തെ കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നു :നോക്കാന്‍ ജഡ്ജിമാരില്ല

09:53am 01/3/2016 കൊച്ചി : ക്രത്യമായ ജഡ്ജിമാരില്ലാത്തതിനാല്‍ സംസ്ഥാനത്തെ കോടതികളില്‍ നടപ്പാകാതെ കിടക്കുന്ന കേസുകള്‍ പെരുകി വരുന്നു. കഴിഞ്ഞ ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഹൈക്കോടതിയില്‍ 1,57,369 കേസുകളും കീഴ്കോടതികളില്‍ 13,45,127 കേസുകളും തീര്‍പ്പാക്കാനുണ്ട്. പത്ത് വര്‍ഷത്തിലധികമായി തീര്‍പ്പാകാതെ കിടക്കുന്ന 14,781 കേസുകളാണ് ഹൈക്കോടതിയിലുള്ളത്. സംസ്ഥാനത്തെ 413 കീഴ്കോടതികളിലായി രണ്ടു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള അഞ്ചു ലക്ഷം കേസുകളും 25 വര്‍ഷം പഴക്കമുള്ള രണ്ടു ലക്ഷം കേസുകളും അന്‍പതുവര്‍ഷം പഴക്കമുള്ള അമ്പതിനായിരത്തോളം കേസുകളുമാണ് കെട്ടികിടക്കുന്നത്. സ്ത്രീകള്‍ Read more about സംസ്ഥാനത്തെ കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നു :നോക്കാന്‍ ജഡ്ജിമാരില്ല[…]

താണെയിലെ കൂട്ടക്കൊല മുന്‍കൂട്ടി ആസൂത്രിതമെന്ന് പൊലീസ് നിഗമനം

09:48am 01/3/2016 മുംബൈ: പിഞ്ചു കുട്ടികളടക്കം കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവം മുന്‍കൂട്ടി ഒരുക്കിയ പദ്ധതിയാണെന്ന് സംശയിക്കുന്നതായി താണെ പൊലീസ്. താണെയിലെ വഡ്ബലി, ഗോഡ്ബന്ദറിലാണ് ഞായറാഴ്ച പുലര്‍ച്ചെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ഹസ്‌നൈന്‍ വരെക്കര്‍ ഒരു സഹോദരി ഒഴികെ കുടുംബത്തിലെ മുഴുവന്‍ പേരെയും കൊലപ്പെടുത്തിയത്. ഭര്‍ത്താക്കന്മാരെ ഒഴിവാക്കി സഹോദരിമാരെയും മരുമക്കളെയും ശനിയാഴ്ച രാത്രി വീട്ടില്‍ വിരുന്നിന് വിളിച്ചുവരുത്തുകയായിരുന്നു സഹോദരിമാരുടെ ഭര്‍ത്താക്കന്മാരോട് ഞായറാഴ്ച ഉച്ചക്ക് എത്തിയാല്‍ മതിയെന്നാണ് ഹസ്‌നൈന്‍ ആവശ്യപ്പെട്ടത്. മടിച്ചുനിന്ന സഹോദരി സുബിയാ Read more about താണെയിലെ കൂട്ടക്കൊല മുന്‍കൂട്ടി ആസൂത്രിതമെന്ന് പൊലീസ് നിഗമനം[…]