പത്താന്‍കോട്ട് ഭീകരാക്രമണം: മൂന്നുപേര്‍ പിടിയില്‍
10:05am 29/2/2016 ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തിലെ ഭീകരാക്രമണക്കേസില്‍ മൂന്നുപേരെ പാകിസ്താനില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റന്‍വാലയില്‍ മൂന്നുപേര്‍ പിടിയിലായതായി ‘ഡോണ്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇവരെ ആറു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ഭീകരവിരുദ്ധ കോടതി, കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഭീകരവിരുദ്ധ സേനക്ക് കൈമാറി. ഖാലിദ് മഹ്മൂദ്, ഇര്‍ഷാദുല്‍ ഹഖ്, മുഹമ്മദ് ശുഐബ് എന്നിവരെയാണ് ഗുജ്‌റന്‍വാലയിലെ വാടകവീട്ടില്‍നിന്ന് പിടികൂടിയത്. ആക്രമണം നടത്തിയവരില്‍ ഇവരും പെടുമെന്നാണ് സംശയിക്കുന്നത്. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാക് സര്‍ക്കാര്‍ അഞ്ചംഗ സംയുക്ത അന്വേഷണസംഘത്തെ Read more about പത്താന്‍കോട്ട് ഭീകരാക്രമണം: മൂന്നുപേര്‍ പിടിയില്‍[…]










